മുഖ്യമന്ത്രി പിണറായി വിജയന്റെ ആറ്റിറ്റ്യൂഡ് ബോറാണെന്ന് നടനും എഴുത്തുകാരനുമായ ജോയ് മാത്യു. ഉമ്മാക്കി കാട്ടി പേടിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത് . ശ്രദ്ധ തിരിക്കലാണ് പ്രധാന ഉദ്ദേശം. കേസെടുത്തതിലൂടെ സുധാകരനെ ഞെട്ടിക്കുക എന്ന ഉദ്ദേശവും ഉണ്ട്. സുധാകരനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയത് ആണെന്നും നടൻ പറയുന്നു . ഭരിക്കുന്ന കൂട്ടരുടെ കയ്യിലാണ് പൊലീസ് ഇപ്പോഴുള്ളത് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.
ജോയ് മാത്യു പറഞ്ഞത്…..
മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ സുധാകരനെതിരായ കേസ് ഒരു രാഷ്ട്രീയ പകപോക്കല്‍ തന്നെയാണ്. അമേരിക്കയ്ക്ക് പോകുന്ന പോക്കിന് ഒരു ഒപ്പുമിട്ടിട്ട് മുഖ്യമന്ത്രി പോയി. നമുക്ക് അതൊക്കെ ആലോചിച്ചാല്‍ മനസ്സിലാകും. എല്ലാം വളരെ വ്യക്തമായി പ്രകടമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആറ്റിറ്റ്യൂഡ് എല്ലാം ഭയങ്കര ബോറും പഴയതുമാണ്. ശ്രദ്ധ തിരിക്കലാണ് പ്രധാന ഉദ്ദേശം. മാത്രമല്ല സുധാകരനെ ഞെട്ടിക്കുക എന്ന ഉദ്ദേശവും ഉണ്ട്. സുധാകരന്‍ ഞെട്ടുമോ അതിന്. സുധാകരനെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയത് തന്നെയാണ്. ഭരിക്കുന്ന കൂട്ടരുടെ കയ്യിലാണ് പൊലീസ്. അവര്‍ പറയുന്നതുപോലെ പൊലീസ് ചെയ്യുകയുള്ളൂ. അത് ആരു ഭരിച്ചാലും.
ഭരണകൂടത്തിന്റെ ഉപകരണം ആണ് പൊലീസ്. സുധാകരനെതിരെ മാനനഷ്ട കേസ് കൊടുപ്പിക്കുകയല്ല ചെയ്യുന്നത്. രണ്ടുകൊല്ലം കഴിഞ്ഞിട്ട് പാലീസില്‍ പരാതി കൊടുക്കുകയാണ് ചെയ്തത്. അപ്പോള്‍ പൊലീസ് കേസെടുക്കുന്നു. തെളിവുകള്‍ പോലും അവിടെ പൊലീസ് ചോദിക്കുന്നില്ല. സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തു കൊണ്ടുവന്ന് ഭയപ്പെടുത്തുക എന്നുള്ളതാണ് ഉദ്ദേശം. അതൊക്കെ ഉമ്മാക്കി കാട്ടി പേടിപ്പിക്കലാണ്.
ഞാന്‍ കോണ്‍ഗ്രസുകാരന്‍ ഒന്നുമല്ല. ആ ഒരു ആറ്റിറ്റിയൂഡ് തന്നെ ശരിയല്ല എന്നാണ് ഞാന്‍ പറയുന്നത്. അതൊക്കെ ഭീരുക്കള്‍ മാത്രമാണ് ചെയ്യുന്നത്. ധീരനായ ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല അത്. പിണറായി വിജയന്‍ ധീരനൊന്നുമല്ല. ഇരട്ടചങ്കന്‍ ആണോ എന്നുള്ളത് സര്‍ജറി ചെയ്തു നോക്കേണ്ടിവരും. എത്ര ചങ്ക് ഉണ്ട് എന്നൊക്കെ. അതൊക്കെ ഓരോ അലങ്കാരങ്ങളായി ചുമന്നു കൊണ്ടു നടക്കുന്നതാണ്. ഇപ്പോള്‍ എന്നെപ്പറ്റി തന്നെ പറയാറില്ലേ, എന്തും കണ്ടാല്‍ എതിര്‍ക്കും തന്റേടത്തോടെ പറയും എന്നെല്ലാം. ഇതൊക്കെ ഓരോ അലങ്കാരങ്ങളാണ്. സത്യത്തില്‍ ഞാന്‍ അത്ര തന്റേടമുള്ള ആളൊന്നുമല്ല. എല്ലാവരും അങ്ങനെ തന്നെയാണ്.
മാധ്യമപ്രവര്‍ത്തകരോടും സര്‍ക്കാര്‍ കാണിക്കുന്നത് നീതി ഇല്ലായ്മയാണ്. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തക അഖിലയുടെ സംഭവം തന്നെ എടുത്താല്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമല്ലോ, അവര്‍ അവരുടെ വാര്‍ത്തയുടെ ഉറവിടെ വെളിപ്പെടുത്തില്ല. അവരുടെ സ്ഥാപനത്തിലെ മാനേജിങ് ഡയറക്ടര്‍ ചോദിച്ചാല്‍ പോലും പറയേണ്ട ആവശ്യമില്ല. കോടതിയില്‍ മാത്രമേ പറയേണ്ട കാര്യമുള്ളൂ. വസ്തുതാ വിരുദ്ധം ആണെങ്കില്‍ അവര്‍ക്ക് തിരിച്ചും കേസ് കൊടുക്കാം. അല്ലാതെ ഒരു വാര്‍ത്ത ചെയ്തു എന്നു പറഞ്ഞ് പൊലീസ് കേസെടുത്താല്‍, മറ്റ് ഏത് വാര്‍ത്ത ചെയ്യുമ്പോഴും ആ ഒരു ഭീതി മനസ്സില്‍ ഉണ്ടാകും. രാത്രിയില്‍ പോലീസ് വന്ന് കതകില്‍ മുട്ടി നിങ്ങള്‍ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തിട്ടുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് വരൂ എന്ന് പറഞ്ഞാല്‍ എന്ത് നീതി ആണുള്ളത്. സത്യത്തില്‍ അത് അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ്. എന്നും അദ്ദേഹം പറയുന്നു
നിലവിലെ സർക്കാരിന്റെ പ്രവർത്തങ്ങൾ ജനങ്ങൾക്ക് അവമതിപ്പാണ് ഉണ്ടാക്കുന്നത്. ഇതൊരു കമ്യൂണിസ്റ് രാജ്യമല്ലെന്നും പോലീസ് ജനങ്ങൾക്ക് ഒപ്പമാണ് നിൽക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
അതേസമയം, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. 2023 ജൂണ്‍ 18 മുതല്‍ 22 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.