മലയാള സിനിമ പിന്നണി ഗായക മഞ്ജരി വിവാഹിതയാകുന്നു..വരൻ ബാല്യകാല സുഹൃത്ത് ജെറിൻ…

പ്രേക്ഷകർക്ക് ഏറെ പരിചിതമായ മലയാള സിനിമ പിന്നണി ഗായകിയാണ് മഞ്ജരി.അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരകുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് പിന്നണിഗാന രംഗത്തേക്ക് മഞ്ജരി അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യ ഗാനത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു താരം.ഇപ്പോൾ താരം വിവാഹിതയാകുകയാണ്.ബാല്യകാല സുഹൃത്തും മസ്കത്തിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ച ജെറിൻ ആണ് മഞ്ജരിയുടെ വരൻ.തിരുവനന്ദന്തപുരത്ത് വെച്ച് ശനിയാഴ്ച്ച രാവിലെയാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ജെറിൻ ബംഗ്ളൂറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച് ആർ മാനേജറും പത്തനംത്തിട്ട സ്വദേശിയുമാണ്. ഇരുവരുടെയും വിവാഹ വാർത്ത പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.ഗോപിനാദ് മുതുകാടിന്റെ മാജിക്ക് അക്കാദമിയിലെ ഭിന്നശേഷി കുട്ടികൾക്കൊപ്പമായിരിക്കും വിരുന്ന് സൽകാരം എന്ന റിപോർട്ടുകൾ ആണ് പുറത്തു വരുന്നത്.

മലയാള സിനിമയിൽ ഇതിനോടകം തന്നെ ഒരുപിടി മികച്ച ഗാനങ്ങൾ മഞ്ജരി സമ്മാനിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നിരവധി ഫോട്ടോസും താരത്തിന്റെ വിശേഷങ്ങളും ആരാധകരുമായി ഇടയ്ക്കിടെ പങ്ക് വെക്കാറുണ്ട്. മഞ്ജരിയുടെ വിവാഹ വാർത്ത അറിഞ്ഞ് നിരവധി ആരാധകർ ആണ് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ നല്ല അറിവുമുള്ള ഗായികയാണ് മഞ്ജരി.2004 ൽ മികച്ച ഗായികയ്ക്കുള്ള അവാർഡും മഞ്ജരി സ്വന്തമാക്കി.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സിംഗർ സീസൺ എട്ടിന്റെ വിധികർത്താവായി മഞ്ജരിയും ഉണ്ടായിരുന്നു.

Leave a Comment