രാജ്യത്തെ ഏറ്റവും വലിയ ഡാറ്റ ചോർച്ച നടന്നെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശേഖരിച്ച വിവരങ്ങളാണ് ചോര്‍ന്നത്. 81 കോടി 15 ലക്ഷം ഇന്ത്യക്കാരുടെ ആധാര്‍ അടക്കമുളള ഡാറ്റാ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളായിരുന്നു ഇവയെല്ലാം. ഡാര്‍ക്ക് വെബില്‍ പരസ്യം ചെയ്ത വിവരം ‘pwn0001’ എന്ന ഹാക്കറാണ് പൊതു ജനശ്രദ്ധയില്‍ പെടുത്തിയത്. അമേരിക്കൻ സൈബർ സെക്യൂരിറ്റി ആന്റ് ഇന്റലിജൻസ് ഏജൻസിയായ റെസെക്യൂരിറ്റിയാണ് ചോർച്ചയുടെ പ്രാഥമിക വിവരങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇത്തരത്തിൽ ഡാറ്റാ ചോര്‍ച്ചയുണ്ടാകുന്നത്. 2022 ഡിസംബറിൽ ഡൽഹി എയിംസിലെ ഡാറ്റ ചൈനീസ് സ്വദേശികള്‍ ഹാക്ക് ചെയ്യുകയും 200 കോടി രൂപ ക്രിപ്‌റ്റോകറൻസിയായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കളമശ്ശേരി സ്ഫോടനം ഡൊമിനിക് മാർട്ടിന്റെ അത്താണിയിലെ വീട്ടിൽ തെളിവെടുപ്പ് പൂർത്തിയായി
കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അത്താണിയിലെ വീട്ടിൽ തെളിവെടുപ്പ് പൂർത്തിയായി. IED നിർമ്മിക്കാനുപയോഗിച്ച ബാറ്ററി, വയർ, പെട്രോൾ കുപ്പി എന്നിവ കണ്ടെത്തി. തെളിവെടുപ്പ് നടന്നത് എറണാകുളം acp യുടെ നേതൃത്വത്തിൽ. മണിക്കൂറോളമാണ് തെളിവെടുപ്പ് നടന്നിരുന്നത്. പ്രതിയെ എയർ ക്യാമ്പിലേക്ക് ക്യാമ്പിലേക്ക് കൊണ്ട് പോയെന്നാണ് ഡിസിപി അറിയിച്ചത്.
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ്.
ഉയർന്നു കേൾക്കുന്നത് മുസ്ലിം വംശഹത്യക്കുള്ള ആഹ്വാനം: എംവി ഗോവിന്ദൻ
മതനിരപേക്ഷ വാദികളെ വിഷമിപ്പിച്ച പ്രസ്താവനയായിരുന്നു കണ്ടത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടത്തുന്ന ധർമ്മ സദസുകളിൽ മുസ്ലിം വംശഹത്യയ്ക്കുള്ള ആഹ്വനമാണ് ഉയർന്നു കേൾക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പശുക്കളെ കറക്കുന്നതിനെ സംബന്ധിച്ചും ഗോമാംസം വിതരണം ചെയ്യുന്നതിന്റെയും പേരിൽ മുസ്ലിം യുവാക്കളെ കായികമായി ആക്രമിക്കുകയും പട്ടാപ്പകൽ കൊലപ്പെടുത്തുകയും ചെയുന്നത് പതിവായി മാറിയിരിക്കുകയാണ്.
ഡൊമിനിക്ക് മാർട്ടിന്റെ തമ്മനത്തെ വീട്ടിൽ പോലീസ് എത്തി
കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിന്റെ തമ്മനത്തെ വീട്ടിൽ പോലീസ് എത്തി. വീട്ടുകാരുടെ മൊഴിയെടുക്കുകയാണ്. കണ്ണമാലി പോലീസ്സാണ് മൊഴിയെടുക്കുന്നത്. മൊഴിയെടുപ്പ് സി ഐ യുടെ നേതൃത്വത്തിൽ ആണ് നടക്കുന്നത്. ഭാര്യയോടും മകളോടും കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയാണ്. കുടുംബം പറഞ്ഞ കാര്യങ്ങളിലും കുടുംബം ആദ്യം നൽകിയ മൊഴിയിലും വ്യക്തത വരുത്തും.