‘ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണ്, ഷംസീർ മാപ്പു പറയില്ല’ ; എം.വി.ഗോവിന്ദൻ
സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്തെത്തി. മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഈ വിഷയത്തിൽ തിരുത്തി പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും, തിരുത്തണ്ട കാര്യമില്ലെന്നും ഷംസീർ മാപ്പു പറയില്ലെന്നും എം.വി.ഗോവിന്ദൻ കൂട്ടിചേർത്തു.
ഷംസീർ പറഞ്ഞതുമുഴുവൻ ശരിയാണെ്, നെഹ്റു പറഞ്ഞതും ഇതുതന്നെയാണ്, വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേൽ കുതിര കയറരുതെന്നും ശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് ആർക്കും മുന്നോട്ടുസഞ്ചരിക്കാനാകില്ലെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീർ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങൾക്കെതിരെ എൻഎസ്എസ് രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു പാർട്ടി സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ചു പാര്‍ട്ടി നിലപാടു വിശദീകരിച്ചത്.
എതെങ്കിലും മതത്തിനോ മത വിശ്വാസികൾക്കോ എതിരെ നിലകൊള്ളുന്നന്ന പാർട്ടിയല്ല സിപിഎം. അത്തരം ആരോപണം ഉയരുമ്പോഴെല്ലാം വിശ്വാസിക്കും അവിശ്വാസിക്കുമുള്ള ജനാധിപത്യ അവകാശം സംരക്ഷിക്കാൻ മാത്രമായാണ് പാർട്ടി നിലകൊണ്ടത്. വിശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ സ്പീക്കർ എ.എൻ. ഷംസീർ മാപ്പു പറയുകയോ തിരുത്തുകയോ ചെയ്യുകയില്ല. ഷംസീർ തിരുത്തേണ്ട ആവിശ്യമില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഷംസീറിനെതിരെ ഒറ്റപ്പെട്ട ആക്രമണം ഉണ്ടായാൽ പാർട്ടി പ്രതിരോധിക്കുകയും ചെയ്യും.
ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കണമെന്ന സ്പീക്കര്‍ എ എന്‍ ഷംസീന്‌റെ പ്രസംഗം ഹൈന്ദവ വിരുദ്ധ പ്രസ്താവനയാണെന്ന തരത്തിൽ വിവാദമാക്കുകയാണ് ഇപ്പോൾ സംഘപരിവാറും എന്‍എസ്എസും. പുഷ്പക വിമാനമാണ് ആദ്യ വിമാനമെന്നും ഗണപതിയാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായ ആദ്യവ്യക്തിയെന്നുമുള്ള ഷംസീറിന്റെ പ്രസ്താവനായാണ് എൻഎസ്എസിനെയും സംഘപരിവാറിനെയും ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. എറണാകുളം കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതി ചടങ്ങിൽ പ്രസംഗിക്കവേ ആണ് ഷംസീറിന്റെ വിവാദ പ്രസ്‌താവന ഉടലെടുക്കുന്നത്.
“വിവര സാങ്കേതിക വിദ്യയുടെ കാലമാണിത്. ഈ കാലത്തും മനുഷ്യന്‍റെ ഉടലും ആനയുടെ ശിരസുമുള്ള മിത്തുകളെയും പുഷ്പക വിമാനം പോലുള്ള കെട്ടുകഥകളെയും ഹൈന്ദവ ഇതിഹാസത്തിലൂടെയും പാഠപുസ്തകങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് ശരിയല്ല. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കുന്നുവെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് കാലഘട്ടത്തില്‍ ഇതൊക്കെ വെറും മിത്തുകളാണെന്നുമാണ് സ്പീക്കർ എ എൻ ഷംസീർ പ്രസംഗത്തിനിടെ പറഞ്ഞത്. എൻഎസ്എസും സംഘപരിവാറും നിമിഷനേരംകൊണ്ടാണ് ഈ പ്രസംഗത്തെ മാറ്റിമറിച്ചത്.മിത്തുകളെ കൂട്ടുപിടിച്ചുകൊണ്ടുള്ള ആഖ്യാനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന ഷംസീറിന്റെ വാക്കുകളെ ഹൈന്ദവവിരുദ്ധ പ്രസ്തവനയായി രണ്ട് കൂട്ടരും ഇപ്പോൾ ഉയർത്തിക്കാട്ടുകയാണ്.
ഞാൻ എയര്‍ഡ്രോപ് ചെയ്യപ്പെട്ടയാളാണെന്നാണ് പറഞ്ഞുപറഞ്ഞ് അവതരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്; സ്പീക്കര്‍ എ.എന്‍.ഷംസീര്‍
കുന്നത്തുനാട് പ്രസംഗം ഒരു മതവിശ്വാസിയെയും വേദനിപ്പിക്കാനുദ്ദേശിച്ചതല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ശാസ്ത്രാവബോധം വളര്‍ത്തണമെന്ന ഭരണഘടനാ നിര്‍ദേശമാണ് പരാമര്‍ശിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണഘടനാപദവി വഹിക്കുന്ന ആൾ ഭരണഘടനയിലുള്ള കാര്യം പറഞ്ഞാല്‍ എങ്ങനെ തെറ്റാകുമെന്ന് സ്പീക്കര്‍ ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന പ്രചരണം രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ളതായിരിക്കാമെന്നും അത് കേരളീയസമൂഹവും വിശ്വാസിസമൂഹവും തള്ളുമെന്നും. മതവിശ്വാസികള്‍ തനിക്കൊപ്പമാണെന്നും സ്പീക്കർ പറഞ്ഞു. പ്രതിഷേധിക്കാന്‍ എന്‍എസ്എസിന് അവകാശമുണ്ടെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം…
സ്പീക്കര്‍ ഒരു പാര്‍ട്ടിയുടെ ഭാഗമാണ്. സിപിഐഎമ്മിന്റെ സ്റ്റേറ്റ് സെക്രട്ടേറി തന്നെ വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിനപ്പുറം എന്തെങ്കിലും ഞാന്‍ പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഈ പരാമര്‍ശം ഒരു മതവിശ്വാസിയെയും വേദനിപ്പിക്കാനുള്ളതല്ല. ഞാന്‍ ഏതെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന ആളുമല്ല അതിന് ഉദ്ദേശിച്ചിട്ടുമില്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന പൗരനാണ് ഞാന്‍. ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുച്ഛേനമനുസരിച്ച് എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതപ്രചരണത്തിനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്.
ഒരുഭാഗത്ത് ഭരണഘടന മതവിശ്വാസത്തെക്കുറിച്ച് പറയുമ്പോള്‍ മറുഭാഗത്ത് ശാസ്ത്രീയ കാഴ്ചപ്പാട് പ്രോല്‍സാഹിപ്പിക്കണം എന്നും പറയുന്നുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന ഒരാളെന്ന നിലയില്‍ ശാസ്ത്രീയ കാഴ്ചപ്പാട് പ്രോല്‍സാഹിപ്പിക്കണം എന്നുപറയുന്നത് എങ്ങനെയാണ് വിശ്വാസികളെ വ്രണപ്പെടുത്തുക? പറഞ്ഞുപറഞ്ഞ് എവിടേക്കാണ് കാര്യങ്ങള്‍ പോകുന്നത്? അതില്‍ മാധ്യമങ്ങള്‍ എന്നെ പിന്തുണച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതായത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന രീതിയില്‍ത്തന്നെയാണ് പലരും സംസാരിച്ചിട്ടുള്ളത്.
കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചര്‍ച്ചകള്‍ മോശമാണ്. ഞാന്‍ ഒരിക്കല്‍ക്കൂടി അടിവരയിട്ട് പറയുകയാണ്. എനിക്ക് മുന്‍പ് പലരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അത്രയെ ഞാനും പറഞ്ഞിട്ടുള്ളു. ആത്മാര്‍ഥമായും സത്യസന്ധമായും പറയാം, ഒരു മതവിശ്വാസിയെയും വേദനിപ്പിക്കാനല്ല ഞാനത് പറഞ്ഞത്.
2016ലെ എന്റെ പ്രസംഗത്തിന്റെ പേരില്‍ ഒരു മതവിഭാഗം എന്റെ മേല്‍ കുതിരകയറിയിരുന്നു. അതൊക്കെ നിങ്ങളുടെ കെെയിൽ ഉണ്ടാകും നോക്കിയാല്‍ മതി. ഞങ്ങളെയൊന്നും സ്പീക്കറായി ആകാശത്തുനിന്ന് കെട്ടിയിറക്കിയതല്ല. എ.എന്‍.ഷംസീര്‍ എയര്‍ഡ്രോപ് ചെയ്യപ്പെട്ടയാളാണെന്നാണ് പറഞ്ഞുപറഞ്ഞ് അവതരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ അങ്ങനെയൊരാളല്ല. വിദ്യാര്‍ഥി സംഘടനാരംഗത്തുനിന്ന് യുവജനസംഘടനാരംഗം വഴി പൊതുരാഷ്ട്രീയത്തിലേക്ക് വന്ന ഒരാളാണ് ഞാൻ.
ഇന്ത്യയ്ക്കകത്ത് ഒരു വിദ്വേഷപ്രചരണം നടക്കുകയാണിപ്പോള്‍. കേരളം ഒരുപരിധി വരെ അതിനെ തടയിട്ട് കെട്ടിയിട്ടുണ്ട്. ആ വിദ്വേഷപ്രചരണം ഇവിടെയും തുടങ്ങാനുള്ള ശ്രമമാണ്. അതിനെ കേരളീയസമൂഹവും വിശ്വാസിസമൂഹവും തള്ളും. മതവിശ്വാസികള്‍ എന്റെ കൂടെയുണ്ട്. പലരും എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വിനയൻ; രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു
അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. രഞ്ജിത്തിനെതിരെ ശക്തമായ വെളിപ്പെടുത്തലുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈ സമ്മർദം. കഴിഞ്ഞ ദിവസം പുരസ്‌കാര നിർണ്ണയ ജൂറി അംഗമായ ജെൻസി ഗ്രിഗറി മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ ടെലിഫോൺ സംഭാഷണത്തിൽ രഞ്ജിത്തിനെതിരെ തെളിവുകൾ നിർത്തിയിരുന്നു. രഞ്ജിത്ത് പുരസ്കാരനിർണയത്തിൽ ഇടപെട്ടതിനെക്കുറിച്ച് കൃത്യമായ വെളിപ്പെടുത്തലുകളാണ് ഗായിക നടത്തിയത്.
മികച്ച ഗാനരചയിതാവിനെ തിരഞ്ഞെടുക്കുന്ന സമയത്ത് സ്വാധീനിക്കാൻ ശ്രമിക്കുകയും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ ചവറാണെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞതായും ജെൻസി ഗ്രിഗറി പറഞ്ഞു. ശ്രീകുമാരൻ തമ്പിയുടെ ഒരു ഗാനം അവർ നോക്കിവെച്ചിരുന്നു ആ സമയത്താണ് രഞ്ജിത്ത് കയറിവന്നു ആ പാട്ടൊക്കെ ചവർ ആണെന്ന് പറയുന്നത്, ജൂറിയിൽ അത്തരത്തിൽ ഒരിടപെടൽ നടത്താനൊന്നും അവർക്കു അവകാശമില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
പ്രമുഖ കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി ആത്മഹത്യ ചെയ്തു
പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി ആത്മഹത്യ ചെയ്തു. സ്വന്തം ഉടമസ്ഥതയിലുള്ള മുംബൈ കർജാത്തിലെ എൻ.ഡി സ്റ്റുഡിയോയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തെക്കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
നിതിൻ ദേശായി ഒരു ഇന്ത്യൻ കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറും ചലച്ചിത്ര-ടെലിവിഷൻ നിർമ്മാതാവുമെല്ലാം ആയിരുന്നു, മറാത്തി, ഹിന്ദി സിനിമകൾ കൂടാതെ ഡൽഹിയിലെ വേൾഡ് കൾച്ചറൽ ഫെസ്റ്റിവൽ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലൂടെ ഏറെ പ്രശസ്തനായിരുന്നു അദ്ദേഹം. മുംബൈയിലായിരുന്നു നിതിൻ ദേശായിയുടെ ജനനം. നിരവധി മറാഠി, ഹിന്ദി സിനിമകൾക്കായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, ലഗാൻ, ദേവദാസ്, ജോധാ അക്ബർ, പ്രേം രത്തൻ ധൻ പായോ തുടങ്ങിയവയാണ് അദ്ദേഹം കലാസംവിധാനം ചെയ്ത ചില ചിത്രങ്ങൾ. പ്രൊഡക്ഷൻ ഡിസൈനറെന്ന നിലയിലും പ്രശസ്തനായിരുന്നു.
20 വർഷത്തോളം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ അശുതോഷ് ഗവാരിക്കർ, രാജ്കുമാർ ഹിറാനി, സഞ്ജയ് ലീലാ ഭൻസാലി തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരം നാലു തവണ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച കലാസംവിധായകനെന്ന വിഭാഗത്തിൽ തന്നെ മൂന്ന് തവണ ഫിലിം ഫെയർ പുരസ്കാരവും നിതിൻ ചന്ദ്രകാന്ത് ദേശായിയെ തേടിയെത്തിയിരുന്നു.
1993-ൽ അധികാരി സഹോദരങ്ങളുടെ ‘ഭൂകമ്പ്’ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമ. എന്നാൽ 1994-ൽ പുറത്തിറങ്ങിയ വിധു വിനോദ് ചോപ്രയുടെ കാലഘട്ടത്തിലെ ചിത്രമായ ‘1942: എ ലവ് സ്റ്റോറി’യിലൂടെയായിരുന്നു അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരിന്ദ, ഖാമോഷി, മാച്ചിസ്, ബാദ്‌ഷാ, ഡോ. ബാബാസാഹെബ് അംബേദ്കർ, രാജു ചാച്ച തുടങ്ങിയ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സലാം ബോംബെ, കൂടാതെ ജോയൽ ഫാർഗെസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ അമോക്ക് തുടങ്ങിയ രാജ്യാന്തര പ്രോജക്ടുകളിലും അദ്ദേഹം പ്രവർത്തിച്ചു. സ്ലംഡോഗ് മില്യണയർ എന്ന പ്രശസ്ത ചിത്രത്തിനായി അദ്ദേഹം രണ്ട് സെറ്റുകൾ സൃഷ്ടിച്ചിരുന്നു, അതിൽ കോൻ ബനേഗ ക്രോർപതി സീനിന്റെ സെറ്റും ഉൾപ്പെടുന്നുണ്ട്. സ്റ്റാർ പ്ലസ് ടിവി സീരീസിനുവേണ്ടി താജ്മഹലിന്റെ ഇന്റീരിയർ സെറ്റും രൂപകൽപ്പന ചെയ്തിട്ടുണ്ട്. ദേശ് ദേവി മാ ആശാപുര എന്ന ചിത്രത്തിലൂടെ നിർമ്മാതാവ് എന്ന മേഖലയിലും കടന്നുചെന്നു.