പുതിയ ചിത്രത്തില്‍ നായികയായെത്തുന്ന നയൻതാര 10 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്….പ്രതിഫലം ഇരട്ടിയാക്കി താരം..

തെന്നിന്ത്യയിലെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര.

2003ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരയിലൂടെ തനി നാട്ടിൻപുറത്തെ പെൺകുട്ടിയായി സിനിമാലോകത്തെത്തി തെന്നിന്ത്യയിലെ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്കുള്ള നയൻതാരയുടെ യാത്ര അതികഠിനവും ഏറെ വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു.

മനസിനക്കരെ എന്ന ചിത്രം വാണിജ്യപരമായി വൻ വിജയമായി എന്നതോടപ്പം തന്നെ സംഭവിച്ച മറ്റൊരു കാര്യമായിരുന്നു നയൻതാര എന്ന നടിയുടെ ഉദയം. ആ ചിത്രത്തിന് ശേഷം മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി വേഷമിടാൻ തുടക്കക്കാലത്തിൽ തന്നെ നയൻതാര യ്ക്ക് കഴിഞ്ഞു.

പിന്നീട് സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്കും നയൻതാര ചേക്കേറി. ഏറെ വിമർശനങ്ങളും ആരോപനങ്ങളുമെല്ലാം ഏൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതിലൊന്നും തളരാതെയുള്ള നയൻതാരയുടെ സിനിമാ യാത്ര സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്കെത്തി..തെന്നിന്ത്യയിൽ ഏറെ താരമൂല്യമുള്ള നയൻതാര ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരുടെ പട്ടികയിൽ മുന്നിൽ തന്നെയാണ്. എന്നാൽ തന്റെ പ്രതിഫലം നയൻതാര വീണ്ടും ഉയർത്തി എന്നാണ് സിനിമാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജയം രവിയെ നായകനാക്കി അഹമ്മദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത് നയൻതാര ആണ്. ചിത്രത്തിന് 10 കോടിയാണ് നയന്‍താര പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. 20 ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് 10 കോടി പ്രതിഫലം. അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും.ജയം രവിയും നയൻതാരയും മുൻപ് ഒന്നിച്ച തനി ഒരുവൻ എന്ന ചിത്രം കൊമേർഷ്യൽ സക്സസ് ആയിരുന്നു. മോഹൻ രാജയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

 

Leave a Comment