മഹാബലിപുരത്ത് വെച്ച നടന്ന ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ കഴിഞ്ഞ് നയൻതാര പോയത് എങ്ങോട്ടേക്ക്?…

നടി നയൻതാരയുടെയും കാമുകൻ വിഗ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ ദിവസം ആയിരുന്നു.  പ്രൗഢിയിൽ നിരവധി താരങ്ങൾ അണി നിരന്നായിരുന്നു വിവാഹം.

മഹാബലിപുരത്ത് വെച്ച ചടങ്ങിൽ ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിഘ്നേശ് ശിവൻറെ കൈപിടിച്ച് ക്ഷേത്ര ദർശനം നടത്തി തിരികെ വരുന്ന നയൻതാരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് .ക്ഷേത്ര ദർശനം നടത്താൻ മഞ്ഞ നിറത്തിലുള്ള സാരി ധരിച്ചാണ് നയൻതാര എത്തിയത്.

നേരത്തെ ഇരുവരുടെയും വിവാഹം തിരുപ്പതിയിൽ വച്ചായിരിക്കും നടക്കുക എന്ന് അറിയിച്ചിരുന്നു. എന്നാൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ മാത്രമേ ക്ഷേത്രത്തിൽ അനുവദിക്കുകയുള്ളൂ എന്നുള്ളതുകൊണ്ടാണ് മഹാബലിപുരത്തെ റിസോർട്ടിലേക്ക് വിവാഹം മാറ്റിയത്.കാതുവാക്കിലെ രണ്ടു കാതൽ ചിത്രമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ നയൻതാര നായികയായി പുറത്തു ഇറങ്ങിയ ചിത്രം  വിഗ്നേഷ് ശിവൻ തന്നെ ആണ് ചിത്രത്തിന്റെ  തിരക്കഥയും വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തിൽ സാമന്തയും നായികയാണ്. മലയാളത്തിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയൻതാരയാണ്. ഇതിൽ പൃഥ്വിരാജ് നായകനാവുന്ന ഗോൾഡ് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഫഹദ് ഫാസിൽ നായകനാവുന്ന പാട്ട് ആണ് മറ്റൊരു ചിത്രം.

അതേസമയം, തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നായികമാരിൽ ഒന്നാമതാണ് നയൻതാരം. അഞ്ച് മുതൽ ആറ് കോടിവരെയാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. ഫാമിലി മാൻ 2, പുഷ്പ എന്നിവയ്ക്ക് ശേഷം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി മാറിയിരിക്കുകയാണ് സാമന്ത. മൂന്ന് കോടി രൂപയാണ് സാമന്തയുടെ പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിലെ ​ഗാനരം​ഗത്തിന് മാത്രം ഒന്നരക്കോടിയോളം രൂപ സാമന്ത വാങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

Leave a Comment