തെന്നിന്ത്യൻ നായിക നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും അമ്മയെ കാണാൻ കേരളത്തിൽ..

തെന്നിന്ത്യൻ നായിക നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും കേരളത്തിലെത്തി. ചെന്നൈയിൽ വച്ച് ഈ മാസം 9ന് ഇരുവരുടെയും വിവാഹം കഴിഞ്ഞെങ്കിലും നയൻതാരയുടെ അമ്മക്ക് കല്യാണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് നയൻതാര വിക്കിക്കൊപ്പം എത്തിയത്.ഇന്ന് ഉച്ചയോടെയാണ് നയൻസും വിക്കിയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മറ്റൊരു ദിവസം മാധ്യമങ്ങളെ കാണുമെന്ന് ദമ്പതികൾ അറിയിച്ചിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ചുരിദാർ നയൻസ് ധരിച്ചപ്പോൾ ബ്ലാക്ക്‌ നിറത്തിലുള്ള ടി ഷർട്ട് ആണ് വിക്കി ധരിച്ചത്.

ചെന്നൈയിലെ മഹാബലിപുരത്തെ റിസോർട്ടിൽ വച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്.വിവാഹത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിനിമാ പ്രേമികൾക്കിടയിൽ വിക്കി നയൻസ് എന്നറിയപ്പെടുന്ന താരങ്ങൾ ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഒന്നിക്കുന്നത്. ജീവിതത്തിന്റെ പുതിയ എട് എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ട് തുടങ്ങുകയാണെന്ന് വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം ജസ്റ്റ് മാരീഡ് എന്നായിരുന്നു ചടങ്ങിന് ശേഷം നയൻതാര ഫേസ്‍ബുക്കിൽ കുറിച്ചത്.

ബോളിവുഡിൽ നിന്നും താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തി. തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളായി. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളായി. ബോളിവുഡ് താരം ഷാരൂഖ് ഖാനും വിവാഹ വേദിയില്‍ എത്തിയിരുന്നു.

2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ ചിത്രം ‘നാനും റൗഡി താൻ’ ഷൂട്ടിങ് വേളയിലാണ് ഇരുവരും അടുക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയിലെ മാറ്റൊരു തരജോടികൾ കൂടി ജീവിതത്തിൽ ഒന്നിക്കുകയാണ്. ഏഴ് വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരാകുന്നത്.

Leave a Comment