തായ്ലന്റിൽ ഹണിമൂൺ ആഘോഷിക്കാൻ പോയി നയൻസ്..ചിത്രങ്ങൾ കാണാം..

നീണ്ടകാല പ്രണയത്തിന് ശേഷം ഈ കഴിഞ്ഞ ജൂൺ ഒമ്പത്തിനായിരുന്നു നയൻ താര, വിഘ്‌നേഷ് ശിവൻ വിവാഹം നടന്നത്. ആരാധകരും സിനിമാ താരങ്ങളും ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന വിവാഹം ആയിരുന്നു ഇരുവരുടെയും.

 

സോഷ്യൽ മീഡിയ ഒന്നടങ്കം ഇരുവരുടെയും വിവാഹം ആഘോഷമാക്കിയിരുന്നു.രാജപ്രൗഡിയിൽ നിരവധി താരങ്ങൾ അണിനിരന്നായിരുന്നു വിവാഹം.നയൻ താരയുടെ വസ്ത്രവും ആഭരണങ്ങളും എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹ ഫോട്ടോസും ആരാധകർ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയ വഴി താരങ്ങൾ തന്നെ ഫോട്ടോസും വിഡിയോസും ആരാധകരുമായി പങ്ക് വെക്കാറുണ്ട്.


ഇപ്പോൾ ഇരുവരുടെയും ഹണിമൂൺ ഫോട്ടോസ് ആണ് വൈറൽ ആകുന്നത്.തായ്ലന്റിലാണ് ഇരുവരും ഹണിമൂൺ ആഘോഷിക്കാൻ പോയിരിക്കുന്നത്. അവിടെ നിന്നുമുള്ള റൊമാന്റിക് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരിക്കുന്നത്. ഫോട്ടോസ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.വിഘ്‌നേഷ്  ആണ് ഇരുവരുടെയും മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്ക് വെച്ചത്.

കൂടാതെ തായ്ലാന്റ് യാത്രയ്ക്കിടെ ഫ്ലൈറ്റിൽ വെച്ച് ആരാധകർ ഒപ്പം പോസ് ചെയ്‌ത ചിത്രവും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. നിരവധി ആരാധകർ ഉള്ള തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ആണ് നയൻ താര. മലയാള സിനിമയിലൂടെയാണ് തുടക്കം എങ്കിലും കൂടുതലും തമിഴ്‌ ഇൻഡസ്ട്രിയിൽ ആണ് താരം തിളങ്ങിയത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയായിരുന്നു നയൻ താര മലയാള സിനിമയിൽ അഭിനയിച്ചത് . നിവിൻ പോളിയുടെ നായികയായാണ് താരം സിനിമയിൽ എത്തിയത്.മലയാളത്തിലും മികച്ച ചിത്രങ്ങൾ താരം സമ്മാനിച്ചിട്ടുണ്ട്.

Leave a Comment