എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് യോഗം ചേരുക. യോഗത്തില്‍ നരേന്ദ്രമോദിയെ പാര്‍ലമെന്റിലെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുക്കും. എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരെയും ഈ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്‍ഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും.
യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കള്‍ നല്കും. ഞായറാഴ്ചയാണ് ദില്ലിയില്‍ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കള്‍ ദില്ലിയില്‍ എത്തും.
അതേസമയം സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചു നില്‍ക്കുകയാണ്. സ്ഫീക്കര്‍ സ്ഥാനം ടിഡിപിക്ക് നല്കുന്നതില്‍ ബിജെപി നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനം ബിജെപി നല്കിയേക്കും.
അതേസമയം, ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശവും ജെഡിയു തള്ളി. അര്‍ഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയില്‍ വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് നിര്‍ദേശമെന്നും ജെഡിയു അറിയിച്ചു. സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ബിജെപി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്.
രാജ്യസഭ സീറ്റിനായി കേരളകോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ഇടത് പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. അതിന്റെ ദു:ഖം ഒരു വശത്തുണ്ടെങ്കിലും മറുവശത്ത് രാജ്യസഭാ സീറ്റിന് വേണ്ടി അവകാശവാദമുന്നയിച്ച് ഘടകകക്ഷികള്‍ രംഗത്ത്. ഇതൊടെ വെട്ടിലായത് ഇടതുമുന്നണിയും. പരാജയ കാരണം ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് സീറ്റിന് വേണ്ടി ഘടകകക്ഷികള്‍ ര്‍ച്ചയാരംഭിച്ചു.
ജൂണ്‍ 6 മുതലാണ് രാജ്യസഭ സീറ്റിനുളള പത്രിക സമര്‍പ്പണമാരംഭിച്ചത്.
എല്‍ഡിഎഫി് രണ്ട് സീറ്റുകള്‍. ഒന്ന് സിപിഎമ്മിനും ബാക്കിയുള്ള ഒരു സീറ്റിന് വേണ്ടി നാല് പാര്‍ട്ടികളാണ് രംഗത്തുള്ളത്. സിപിഐ, ആര്‍ജെഡി, കേരള കോണ്‍ഗ്രസ് (എം), എന്‍സിപി എന്നിവരാണ് രംഗത്തുള്ളത്. ആര്‍ജെഡിയ്ക്കും എന്‍സിപിയ്ക്കും സീറ്റ് ലഭിച്ചേക്കില്ല. മുന്നണിയിലെ രണ്ടാത്തെ ഘടകക്ഷിയായ സിപിഐയ്ക്ക് 17 എംഎല്‍എമാരാണുള്ളത്. അതുകൊണ്ട് തന്നെ ഒരു സീറ്റ് തങ്ങള്‍ക്ക്സ കിട്ടിയേ മതിയാകൂവെന്നാണ് സിപിഐ. കേരള കോണ്‍ഗ്രസ് എമ്മിന് 5 എംഎല്‍എമാരാണുള്ളത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കും സീറ്റ് കിട്ടണമെന്നാണ് അവരുടെയും ആവശ്യം.
പത്രികാസമര്‍പ്പണത്തിനുള്ള സമയമായിട്ടും രാജ്യസഭയിലേക്കുള്ള സീറ്റ് ധാരണയില്‍ ഇടതു പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ആയിട്ടില്ല. കയ്യിലെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും അറിയിച്ചിരുന്നു. രാജ്യസഭ സീറ്റിന്റെ കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് സിപിഐ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയത്. ക്യാബിനറ്റ് റാങ്കോട് കൂടി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കുന്നതിന് വിയോജിപ്പില്ലെന്നാണ് സിപിഐ നിലപാട്. സീറ്റ് കിട്ടിയേ തീരു എന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്. നിലവിലെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐയും.
അപ്പോഴാണ് കേരള കോണ്‍ഗ്രസ് ഈ സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ച് രംഗത്ത് വന്നത്. കോട്ടയത്തെ ലോക്‌സഭാ സീറ്റ് മുന്നണി മാറ്റത്തോടെ നഷ്ടമായി. ജോസ് കെ മാണിയുടെ പാര്‍ലമെന്റ് പ്രാതിനിത്യം കൂടി ഇല്ലാതായാല്‍ അണികള്‍ക്ക് മുന്നില്‍ ഉത്തരമില്ലാത്ത സാഹചര്യമുണ്ടാകും. ഇതിനാല്‍ തന്നെ രാജ്യസഭാ സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്നത്. ക്യാബിനറ്റ് പദവി കൊണ്ടോ ഭരണ പരിഷ്‌കാര കമ്മീഷനിലോ ഒതുങ്ങാനാകില്ലെന്നും കേരളാ കോണ്‍ഗ്രസ് നേതൃത്വം നയം വ്യക്തമാക്കുന്നു.
അതേസമയം, മന്ത്രിസഭയിലും പ്രാതിനിത്യമില്ലാതെയും എംപി സ്ഥാനവുമില്ലാതെ ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന കടുത്ത നിലപാടിലാണ് ആര്‍ജെഡി. പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടെന്നും അര്‍ഹിച്ച സീറ്റ് കിട്ടിയേ തീരുവെന്നും ആര്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ് തുറന്നടിച്ചു. ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ആര്‍ജെഡിക്ക് എല്‍ഡിഎഫ് തന്നേ തീരൂവെന്നും ഇനി ഞങ്ങള്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവില്ലെന്നും ആര്‍ജെഡി വ്യക്തമാക്കി.
അതേസമയം, രാജ്യസഭാ സീറ്റ് വേണമെന്ന് എന്‍സിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ വിലപേശലും പരിഹാരവും എന്നായിരുന്നു മുന്നണി നേതൃത്വം കരുതിയതെങ്കിലും പുതിയ സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളും അത്ര എളുപ്പമാകില്ല. കേരള കോണ്‍ഗ്രസിനും ആര്‍ജെഡിക്കും നിലവിലുള്ള യുഡിഎഫ് സാഹചര്യം നോക്കുകയാണെങ്കില്‍ ഒരു ചായ് വ് ഉള്ളതുകൊണ്ട് രാജ്യസഭാ സീറ്റ് തര്‍ക്കവും തര്‍ക്ക വിഷയത്തിലെ പരിഹാരവും മുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യസഭാ സീറ്റിന് ഘടകക്ഷികള്‍ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് ദിവസത്തിനകം സീറ്റില്‍ തീരുമാനം എടുക്കുമെന്നാണ് സൂചന.
മുസ്ലിം സംവരണ പ്രദേശില്‍ നിന്ന് പിറകോട്ടില്ലെന്ന് ടിഡിപി: സ്പീക്കര്‍ പദവിയില്‍ നിന്ന് പിന്മാറില്ല
ആന്ധ്രപ്രദേശില്‍ 4% മുസ്ലിം സംവരണം നിലനിര്‍ത്തുമെന്ന പ്രകടനപത്രികാ വാഗ്ദാനത്തില്‍ നിന്ന് ടിഡിപി ഒരു കാരണവശാലും പിന്നാക്കം പോകില്ലെന്ന് റിപ്പോര്‍ട്ട്. സ്പീക്കര്‍ പദവിയിലും ടിഡിപി ഉറച്ച് നില്‍ക്കുകയാണെന്നാണ് നിലവില്‍ പുറത്തു വരുന്ന സൂചന. എന്‍ഡിഎ സര്‍ക്കാരിന് പിന്തുണയുമായി മുന്നോട്ടു പോവുന്ന ചന്ദ്രബാബു നായിഡു ഇന്നലെ രാത്രി ദില്ലിയില്‍ എത്തിയിരുന്നു. താന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളുമായി നായിഡു വിലപേശല്‍ തുടരുകയാണ്. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്, സ്പീക്കര്‍ പദവി കുറഞ്ഞതില്‍ നിന്ന് ഒരു സ്ഥാനത്തിലും മാറ്റമില്ലെന്നാണ് വിലപേശല്‍.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നരേന്ദ്രമോദി മുസ്ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് സംവരണത്തെ കടന്നാക്രമിച്ചിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ടിഡിപിയുടെ നിലപാടുകള്‍ ബിജെപിയ്ക്ക് തലവേദനയാവും. അതിനിടെ, എന്‍ഡിഎ യോഗത്തിനായി എല്‍ജെപി ചിരാഗ് പാസ്വാന്‍ ദില്ലിയിലെത്തി. ചിരാഗ് പാസ്വാനെ പാര്‍ലമെന്റിലെ നേതാവായി തെരഞ്ഞെടുത്തു. മോദിയുടെ നേതൃത്വത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു. ഒരു ഉപാധിയും ആരും വച്ചിട്ടില്ല. ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കത്ത് രാഷട്രപതിക്ക് നല്‍കുമെന്നും പാസ്വാന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ അഗ്‌നീവീര്‍ പദ്ധതി തുടരണോയെന്നതില്‍ ഒന്നിച്ച് തീരുമാനമെടുക്കും. എല്ലാ വിഷയങ്ങളിലും തുറന്ന ചര്‍ച്ച നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി സ്വാതന്ത്യം നല്‍കുന്നത് നല്ല കാര്യം. ഇതുവരെ പദ്ധതിയിലൂടെ എത്ര പേര്‍ക്ക് ഗുണമുണ്ടായെന്ന് അറിയില്ലെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.
മോദി ഉടന്‍ തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും പ്രതികരിച്ചു. പ്രതിപക്ഷത്തെ ജനം തള്ളി കളഞ്ഞു. മോദിക്ക് ഘടക കക്ഷികളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു. എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാനായി യോഗി ആദിത്യനാഥ് ദില്ലിയിലെത്തിയിട്ടുണ്ട്. അമിത് ഷാ എന്‍ഡിഎ യോഗത്തിനെത്തിയിട്ടുണ്ട്. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് യോഗം ചേരുക. യോഗത്തില്‍ നരേന്ദ്രമോദിയെ പാര്‍ലമെന്റിലെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുക്കും. എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരും ഈ യോഗത്തില്‍ പങ്കെടുക്കും. എന്‍ഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും.
യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കള്‍ നല്കും. ഞായറാഴ്ചയാണ് ദില്ലിയില്‍ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കള്‍ ദില്ലിയില്‍ എത്തും.
അതേസമയം സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചു നില്‍ക്കുകയാണ്. സ്ഫീക്കര്‍ സ്ഥാനം ടിഡിപിക്ക് നല്കുന്നതില്‍ ബിജെപി നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനം ബിജെപി നല്കിയേക്കും.
അതേസമയം, ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശവും ജെഡിയു തള്ളി. അര്‍ഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയില്‍ വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. അഗ്‌നിവീര്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് നിര്‍ദേശമെന്നും ജെഡിയു അറിയിച്ചു. സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ബിജെപി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും; നിര്‍ദേശം ലഭിച്ചെന്ന് സൂചന
കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
പ്രഖ്യാപനം കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ദില്ലിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപി എന്ന ഭാരം തലയില്‍ എടുത്തു വയ്ക്കുന്നില്ല. ഞാന്‍ മറ്റൊരു എംപിയാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. വീറും വാശിയോടെയും മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് ചെയ്യണം. താന്‍ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി കഴിഞ്ഞദിവംസ പ്രതികരിച്ചിരുന്നു.
കേരളത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുക, എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ ദില്ലി വിമാനത്താവളത്തില്‍ മലയാളി ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.
2026ല്‍ കേരളത്തില്‍ ബിജെപിയുടെ മുഖം ആകുമോ എന്ന ചോദ്യത്തിന്, അഞ്ചുവര്‍ഷത്തേക്ക് എംപി ആയിട്ടാണ് ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നായിരുന്നു പുഞ്ചിരിയോടെയുള്ള സുരേഷ് ഗോപിയുടെ മറുപടി. അതിലും വലിയ ഒരു ഉത്തരവാദിത്വം ജനങ്ങള്‍ തരണമെന്ന് തീരുമാനിച്ചാല്‍, പാര്‍ട്ടി അനുവദിക്കുമെങ്കില്‍ ചെയ്യും. ഇപ്പോള്‍ അങ്ങനെ ഒരു ഉദ്ദേശമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയില്‍ ദില്ലിയിലേക്ക് പോകുന്നതില്‍ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ ഭാരിച്ച ചുമതലയാകുമെന്നായിരുന്നു സുരേഷ് ഗോപി തൃശ്ശൂരില്‍ വെച്ച് മാധ്യമപ്രവര്‍ത്തകോട് പറഞ്ഞത്. 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതല്‍ താല്‍പര്യമെന്നും പറഞ്ഞിരുന്നു. അതിനിടയിലാണ് ഇന്ന് കേന്ദ്രമന്ത്രിയാക്കുമെന്ന തീരുമാനം പുറത്ത് വരുന്നത്.
അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, ജാമ്യം ലഭിച്ചു
കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കേസില്‍ ജാമ്യം അനുവിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്. നിയമസഭ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
ഇവര്‍ക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുല്‍ ഹാജരാകാതെ ഇരുന്നതിനാല്‍ 7-ന് ഹാജരാകാന്‍ സമന്‍സ് അയക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെ കോടതിയില്‍ ഹാജരായത്. ബെംഗളൂരുവിലെത്തിയ രാഹുല്‍ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.