തെരഞ്ഞെടുപ്പ് നടക്കാത്തതിനെ തുടര്‍ന്ന് ദേശീയ ഗുസ്തി ഫെഡറേഷന്റെ(റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) അംഗത്വം ലോക ഗുസ്തി ഫെഡറേഷന്‍(യുണൈറ്റഡ് വേള്‍ഡ് ഓഫ് റസലിംഗ്) സസ്‌പെന്‍സ് ചെയ്തു. നാളുകളായി പല വിവാദങ്ങളിലൂടെയും കടന്നുപോകുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് കനത്ത തിരിച്ചടിയാവും ഈ നടപടി. രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാവില്ല.
വിവാദങ്ങള്‍ പിടിച്ചുലയ്ക്കുന്ന ഇന്ത്യന്‍ ദേശീയ ഗുസ്തി ഫെഡറേഷന് കനത്ത ആഘാതം നല്‍കുന്നതാണ് രാജ്യാന്തര ഗുസ്തി ഫെഡറേഷന്റെ വിലക്ക്. തെരഞ്ഞെടുപ്പ് നടത്താനുള്ള 45 ദിവസത്തെ സമയപരിധി അവസാനിച്ചതോടെയാണ് ലോക ഗുസ്തി ഫെഡറേഷന്‍ ഇന്ത്യക്കെതിരെ നടപടിയിലേക്ക് കടന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയില്ലെങ്കില്‍ വിലക്ക് നേരിടേണ്ടിവരുമെന്ന് ലോക ഗുസ്തി ഫെഡറേഷന്‍ മുന്നറിയിപ്പ് ഇന്ത്യന്‍ ദേശീയ ഗുസ്തി ഫെഡറേഷന് നല്‍കിയെങ്കിലും സംസ്ഥാന അസോസിയേഷനുകള്‍ കോടതിയിലേക്ക് നീങ്ങിയത് അടക്കമുള്ള കാര്യങ്ങള്‍ ഇലക്ഷന്‍ വൈകിപ്പിച്ചു.
സസ്‌പെന്‍ഷന്‍ നേരിടുന്നതോടെ വരാനിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാവില്ല. ന്യൂട്രല്‍ താരങ്ങളായി മാത്രമേ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകൂ. സെപ്റ്റംബര്‍ 16ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഒളിംപിക്‌സ് യോഗ്യതയ്ക്കായുള്ള മത്സരങ്ങള്‍ കൂടിയാണ് എന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രഹരമാകും.
ദേശീയ ഗുസ്തി ഫെഡറേഷന്‍ രാജ്യാന്തര ഗുസ്തി ഫെഡറേഷന്റെ വിലക്ക് നേരിടുന്നത് ഇതാദ്യമല്ല. ജനുവരിയില്‍ റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിലക്ക് നേരിട്ടിരുന്നു. അന്നത്തെ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ താരങ്ങള്‍ ലൈംഗികാരോപണങ്ങള്‍ ഉയര്‍ത്തിയതോടെ മെയ് മാസത്തില്‍ വീണ്ടും വിലക്കുണ്ടായി.
വിവാദങ്ങള്‍ക്കിടെയും ദേശീയ ഗുസ്തി ഫെഡറേഷനില്‍ ആധിപത്യം നിലനിര്‍ത്താന്‍ ബ്രിജ് ഭൂഷന്‍ ശ്രമം നടത്തിയിരുന്നു. ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നവര്‍ 23 പത്രികകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 12-ാം തിയതി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് നടന്നില്ല.
ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പ് നടത്താൻ നൽകിയ 45 ദിവസത്തെ സമയപരിധി ജൂൺ 17ന് അവസാനിച്ച സാഹചര്യത്തിലാണ് യുഡബ്ല്യുഡബ്ല്യുവിൻ്റെ ഇപ്പോഴത്തെ നടപടി. ഇതോടെ സെപ്റ്റംബർ 16-ന് ആരംഭിക്കുന്ന ഒളിമ്പിക് യോഗ്യതാ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗുസ്തിക്കാർ ‘ന്യൂട്രൽ അത്ലറ്റുകളായി’ മത്സരിക്കേണ്ടിവരും.
ബ്രിക്‌സില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്ത് ബ്രിക്‌സ് ഉച്ചകോടി
ബ്രിക്‌സില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്ത് ബ്രിക്‌സ് ഉച്ചകോടി. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‌ബെര്‍ഗിലായിരുന്നു ബ്രിക്‌സ് ഉച്ചകോടി സമ്മേളിച്ചത്. അര്‍ജന്റീന, എത്യോപ്യ , സൗദി അറേബ്യ, യു എ ഇ, ഇറാന്‍, ഇജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങള്‍ ബ്രിക്‌സില്‍ 2024 ജനുവരി മുതല്‍ അംഗമാകും. തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു.
അംഗബലം കൂട്ടാനുള്ള തീരുമാനം ചരിത്രപരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും അഭിപ്രായപ്പെട്ടു. എന്നാല്‍ പാകിസ്ഥാനെ കൂടി ബ്രിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം ബ്രിക്‌സ് ഉച്ചകോടി തള്ളി. ബ്രിക്‌സ് വികസിക്കേണ്ടതുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസയും അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമം എന്നി മേഖലകളിലെ ബ്രിക്‌സ് രാജ്യങ്ങളുടെ സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വാര്‍ത്തസമ്മേള്ളനത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചു. ചന്ദ്രയാന്റെ വിജയം ഇന്ത്യയുടേത് മാത്രമല്ല ലോകത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ശാസ്ത്രലോകത്തിന്റെ വിജയം കൂടിയാണ് ചന്ദ്രയാന്റെ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിചേര്‍ത്തു. അതേസമയം ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന് ഷി ജിന്‍ പിംഗും അഭിപ്രായപ്പെട്ടു. പുതിയ രാജ്യങ്ങളെ ചൈന സ്വാഗതം ചെയ്യുന്നെന്നും അംഗബലം കൂട്ടാനുള്ള തീരുമാനം ചരിത്രപരമാണെന്നും ചൈനീസ് പ്രസിഡന്റ് കൂട്ടിചേര്‍ത്തു.
പാകിസ്ഥാനുള്‍പ്പെടെ 23 രാജ്യങ്ങള്‍ ബ്രിക്‌സ് അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ബ്രിക്‌സില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിടരുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ ഏകീകൃത കറന്‍സി ഉപയോഗിക്കുന്നതും പ്രായോഗികമല്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
അതേസമയം, മൂന്ന് പ്രധാനമേഖലകളില്‍ ഒന്നിച്ച് നീങ്ങാന്‍ ബ്രിക്‌സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്ലാനം ചെയ്തിരുന്നു.ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒന്നിച്ച് നീങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞദിവസം ജൊഹന്നാസ്‌ബെര്‍ഗില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് ബ്രിക്‌സ് പരിഹാരം കാണുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയില്‍ ഡിജിറ്റല്‍ മേഖല ദിനംപ്രതി വളരുന്നുവെന്നും പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പറഞ്ഞു.
അതേസമയം ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ നേരത്തെ സംസാരിച്ച മോദി, ഇന്ത്യയുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇന്ത്യ 2047 ല്‍ വികസിത രാഷ്ട്രമാകുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി ബിസിനസ് ഫോറത്തില്‍ പങ്കുവച്ചത്. ഇന്ത്യയുടെ സമസ്ത മേഖലകളിലും മാറ്റം കൊണ്ടുവരാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിഞ്ഞുവെന്ന അവകാശവാദവും പ്രധാനമന്ത്രി മുന്നോട്ട് വച്ചിരുന്നു.
അതേസമയം, ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും കൈയ്യടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനിടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ബ്രിക്ക്‌സ് ഉച്ചകോടിയില്‍ ആശംസയും അനുമോദനവും ലഭിച്ചത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ എന്നിവര്‍ അനുമോദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയായിരുന്നു.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കാനായതിന്റെ സന്തേഷം പങ്കിട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തുകയും ചെയ്തു. വൈകിട്ട് 5.45ന് തുടങ്ങിയ ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമായെന്ന് അദ്ദേഹം വിവരിച്ചു. ദക്ഷിണാഫ്രിക്കിയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി ചന്ദ്രയാന്‍ 3 ന്റെ അഭിമാന നേട്ടത്തില്‍ ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥരെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമൃത് കാലത്തിന്റെ ആദ്യ നേട്ടമെന്നും ഭൂമിയില്‍ സ്വപ്നം കണ്ട്, ചന്ദ്രനില്‍ നടപ്പാക്കിയെന്നും ബഹിരകാശത്തു പുതിയ ഇന്ത്യയുടെ പറക്കലാണ് ചന്ദ്രയാന്‍ 3 ന്റെ വിജയമെന്നും അദ്ദേഹം വിവരിച്ചു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോഴും തന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍; വിവാദം കടുക്കുന്നു
സിപിഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍.’മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലുള്ള ശൈലജയുടെ ആത്മകഥയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒന്നാം സെമസ്റ്ററിലെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്. ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും സിലബസില്‍ ഇടംപിടിച്ചത്.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാതെ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യാറാക്കിയത്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകള്‍ ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ശൈലജയുടെ ആത്മകഥ പ്രകാശനം ചെയ്തത്. സിലബസ് രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു.
കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയ വിഷയം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി അഡ്‌ഹോക് കമ്മിറ്റി രംഗത്തുവന്നു. ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നാണ് പ്രതികരണം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും അഡ്‌ഹോക് കമ്മിറ്റി പ്രതികരിച്ചു.
കെ കെ ശൈലജയുടെ ആത്മകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഗവര്‍ണര്‍ക്ക് നിവേദനം. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് റദ്ദാക്കാന്‍ വിസിക്ക് നിര്‍ദേശം നല്‍കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കാത്ത പുസ്തകം റദ്ദാക്കണമെന്നാണ് ആവശ്യം. സര്‍വകലാശാലയുടേത് വിചിത്ര നടപടിയെന്ന് കെ.എസ്.യു വ്യക്തമാക്കി. രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശ്രമമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.
ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. 9 വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം നടക്കുന്നത്. പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകള്‍ ആരംഭിച്ചത്.
അക്കാദമിക് കൗണ്സില്‍ കണ്‍വീനര്‍ അധ്യക്ഷനായ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യറാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ആത്മകഥയാണ് ഉള്‍പ്പെടുത്തിയത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്.
ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍വെച്ച് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.
അതേസമയം, കെ കെ ശൈലജയുടെ ആത്മകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഗവര്‍ണര്‍ക്ക് നിവേദനം. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് റദ്ദാക്കാന്‍ വിസിക്ക് നിര്‍ദേശം നല്‍കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കാത്ത പുസ്തകം റദ്ദാക്കണമെന്നാണ് ആവശ്യം. സര്‍വകലാശാലയുടേത് വിചിത്ര നടപടിയെന്ന് കെ.എസ്.യു വ്യക്തമാക്കി. രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശ്രമമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.
ശൈലജയുടെ ആത്മകഥ മാത്രമല്ല, പിജയരാജന്റെ ആത്മകഥയും പഠിപ്പിക്കണം, എന്തൊരു ഗതികേടാണ് : കെ സുരേന്ദ്രന്‍
മട്ടന്നൂര്‍ എം എല്‍ എ കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. ശൈലജയുടെ ആത്മകഥ മാത്രമല്ല, പിജയരാജന്റെ ആത്മകഥയും പഠിപ്പിക്കണം, എന്തൊരു ഗതികേടാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു. കെ കെ ശൈലജയുടെ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന ആത്മകഥയാണ് സിലബസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നേരത്തെ സിലബസ് പ്രസിദ്ധീകരിക്കും മുന്‍പ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ്സ് അനുകൂല അധ്യാപക സംഘടന കുറ്റപ്പെടുത്തി. ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്ന് കരിക്കുലം കമ്മിറ്റി കണ്‍വീനര്‍ വിശദീകരിച്ചു. പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തോന്ന്യവാസം കാണിക്കുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശൈലജ ടീച്ചറുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സര്‍വ്വകലാശാല രാഷ്ട്രീയ അജണ്ടയോടെയാണ് ഈ ആത്മകഥ ഉള്‍പ്പെടുത്തിയത്. കണ്ണൂര്‍ സര്‍വ്വകലാശാലയെ കമ്മ്യൂണിസ്റ്റ് വത്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. സിലബസ് രൂപീകരിച്ച അഡ്‌ഹോക്ക് കമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളും ഇടതുപക്ഷക്കാരാണ്. പിജി ക്ലാസ് എടുത്തു പോലും പരിചയമില്ലാത്ത ആളുകളാണ് അഡ്‌ഹോക്ക് കമ്മിറ്റിയിലുള്ളത്. ഇംഗ്‌ളീഷില്‍ അല്ല ഇക്കോണോമിക്സിലാണ് ശൈലജ ടീച്ചറുടെ പാഠങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. അങ്ങനെ എങ്കില്‍ 500 രൂപയുടെ പിപിഇ കിറ്റുകള്‍ കൂടുതല്‍ തുക കൊടുത്തു വാങ്ങി, എങ്ങനെ പണം തട്ടിക്കാം എന്നു പഠിക്കാം. പരാതിയുമായി കെ എസ് യു ചാന്‍സലറെ സമീപിക്കും.
അതേസമയം, കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സര്‍ക്കാരിനെയും സര്‍വകലാശാലയെയും പരിഹസിക്കുന്ന നടപടിയെന്ന് ജയരാജന്‍ പ്രതികരിച്ചു.
പാര്‍ട്ടിക്കോ കെ കെ ശൈലജയ്‌ക്കോ ഇതേക്കുറിച്ച് അറിയില്ല. ഒരു സിലബസിലും ഇടതുപക്ഷ മുന്നണി ഇടപെടാറില്ലെന്നും ഇ പി വ്യക്തമാക്കി. ആരാണ് ഇത് ചെയ്തത് എന്ന് സര്‍വകലാശാല പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെയും യൂണിവേഴ്‌സിറ്റിയും പരിഹാസപ്പെടുത്താന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ ഒന്നാം സെമസ്റ്ററിലെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത്. സി കെ ജാനു, ബി ആര്‍ അംബേദ്ക്കര്‍ എന്നിവരുടെ ആത്മകഥകളും പാഠഭാഗത്തിലുണ്ട്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാല്‍ അഡ്‌ഹോക്ക് കമ്മിറ്റിയാണ് സിലബസ് രൂപീകരിച്ചത്. സിലബസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യാപക സംഘടന പ്രതിഷേധവുമായി രംഗത്തെത്തി.
സിലബസ് രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമം നടക്കുകയാണെന്നായിരുന്നു കെപിസിടിഎയുടെ ആരോപണം. അതേസമയം, ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നായിരുന്നു കരിക്കുലം കമ്മിറ്റിയുടെ വിശദീകരണം.