വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍:മൈക്കിൾ ജാക്സനെതിരായ ലൈംഗികാരോപണങ്ങളിൽ കേസുകൾ തുടരാം

മൈക്കിൾ ജാക്സനെതിരായ ലൈംഗികാരോപണങ്ങളിൽ കേസുകൾ തുടരാം : കാലിഫോർണിയ അപ്പീൽ കോടതി

പോപ്പ് രാജാവെന്നറിയപ്പെടുന്ന മൈക്കിൾ ജാക്സനെ അറിയാത്തവരായി ലോകത്താരുമുണ്ടാവില്ല. അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും എല്ലാമാണദ്ദേഹം. പോപ് സം​ഗീതത്തിലൂടെ ലോകത്തെ മൊത്തം ആവേശം കൊള്ളിച്ച മെെക്കിൾ ജാക്സനെതിരെ നിരവധി ലെെം​ഗികാരോപണങ്ങൾ 2000 ങ്ങളുടെ തുടക്കത്തിൽ ഉയർന്നുവന്നിരുന്നു. താരത്തിന്റെ ക്രൂവിലെ പുരുഷന്മാരെയും സ്ത്രീകളെയും താരം പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണങ്ങൾ. പിന്നീട് 2009-ൽ ഗായകന്റെ മരണത്തിന് ശേഷം, അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക പീഡന ഫയലുകൾ അടച്ചിരുന്നു. എന്നാലിപ്പോൾ അവയെല്ലാം വീണ്ടും തുറക്കാനാണ് വിധി വന്നിരിക്കുന്നത്.

Leaving Neverland: Is Michael Jackson's legacy ruined? - BBC News

മൈക്കിൾ ജാക്സനെതിരായ ലൈംഗികാരോപണങ്ങളിൽ കേസുകൾ തുടരാമെന്നാണ് കാലിഫോർണിയ അപ്പീൽ കോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ ‘ലീവിങ് നെവർലാൻഡ്’ എന്ന ഡോക്യുമെമെന്ററിയാണ് കേസിന് ആധാരമായിട്ടുള്ളത്. ബ്രിട്ടിഷ് സിനിമാ നിർമാതാവായ ഡാൻ റീഡ് ആണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടികളായിരിക്കുമ്പോൾ തങ്ങളെ മൈക്കിൾ ജാക്സൻ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ഡോക്യുമെന്ററിയിൽ രണ്ട് യുവാക്കൾ വെളിപ്പെടുത്തുകയും പിന്നീട് കേസുമായി കോടതിയിലെത്തുകയുമായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾക്കെതിരെ നിയമനടപടികൾ തുടരാമെന്നാണ് കാലിഫോർണിയ അപ്പീൽ കോടതിയുടെ നിർണ്ണായക വിധിയിൽ പറയുന്നത്. ഓഗസ്റ്റ് 18നാണ് വിധി പറഞ്ഞത്.

California Courts of Appeal

2021ൽ ആണ് ജെയിംസ് സേഫ്ചക്ക്, വേഡ് റോബ്സൺ എന്നീ രണ്ടുപേർ നിർമ്മാണ കമ്പനിയെ പ്രതിചേർത്ത് കോടതിയെ സമീപിക്കുന്നത്. കമ്പനിയുടെ ഏക ഉടമയായ ജാക്‌സനെ നിയന്ത്രിക്കാനോ കുട്ടികളുമായുള്ള ജാക്സന്റെ ഇടപെടലുകളെ നിയന്ത്രിക്കാനോ തങ്ങൾക്ക് കഴിയില്ലെന്നാണ് അന്ന് യുവാക്കളുടെ പരാതിക്ക് മറുപടിയായി എംജെജെ കമ്പനി പറഞ്ഞത്. അന്ന് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി ഈ വാദം ശരിവെക്കുകയും ചെയ്തു. ജാക്‌സന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ ജാക്‌സനിൽ നിന്ന് വ്യത്യസ്തമായി കണക്കാക്കാനാകില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അവർ നൽകിയ പരാതി തള്ളുകയും ചെയ്തു.

Top 10 Michael Jackson Songs Of All Time

ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ മെെക്കിൾ ജാക്സൻ ഗിന്നസ് പുസ്തകത്തിൽ ഇടം പിടിച്ചിരുന്നു. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തിരുന്നു. സഹോദരങ്ങൾക്കൊപ്പം 1960കളുടെ പകുതിയിൽ ദ ജാക്സൺ 5 എന്ന ബാന്റുമായാണ് അദ്ദേഹം തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. 1970-കളുടെ അവസാനത്തോടെ ജാക്സൺ പോപ് സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി മാറുകയായിരുന്നു.

‘സിപിഎമ്മിനോട് സഹതാപം തോന്നുന്നു’ ; വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ

പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തിൽ സിപിഎം കേന്ദ്രനേതൃത്വം മൗനം പാലിക്കുകയാണെന്നും ഏതെങ്കിലും നേതാവിനെതിരെയോ കുടുംബത്തിനെതിരെയോ ആരോപണം വന്നാല്‍ ആ വിഷയത്തിൽ ആ നേതാവിന്‍റെ ഘടകം ചര്‍ച്ചനടത്തുന്നതാണ് പാര്‍ട്ടി രീതിയെന്നും അത് നടന്നില്ലെന്നും വിമർശനങ്ങളുയർന്നിരുന്നു.

Lawyer Kuzhalnadan can't run a resort': Complaint lodged with Bar Council | Manorama English

ഇപ്പോൾ വീണ്ടും ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. വീണയുടെ കമ്പനിയിൽ നടന്നത് രാഷ്ട്രീയ ഫണ്ടിംഗ് ആണെന്നും, കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറിയതിൽ അവരോട് സഹതാപമാണ് തോന്നുന്നതെന്നും എംഎൽഎ പറഞ്ഞു. തന്റെ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാത്തതുകൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേം കൂട്ടിച്ചേർത്തു. കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വീണ വിജയന്റെ വിവാദത്തിൽ എംഎൽഎ സംസാരിച്ചത്.

എക്​സിറ്റ്​ പോളുകൾ ശരിയാകും, എതിർത്തിരുന്നവർ പോലും അച്ഛ​െൻറ ഭരണമികവ്​ അംഗീകരിച്ചു -വീണ വിജയൻ | veena vijayan Confident Abot Exit Poll | Madhyamam

മുൻപ് വിഷയത്തിൽ മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് വന്നിരുന്നു. മകള്‍ വീണ വിജയനെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ ഞങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തുവേണമെങ്കിലും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി വിശദമായി കാര്യങ്ങള്‍ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വിവാദവുമായിബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും മന്ത്രി തയ്യാറായില്ല.

അഭിഭാഷകനായിരിക്കെ ബിസിനസ് നടത്തുന്നു: മാത്യു കുഴല്‍നാടനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി

തിരുവനന്തപുരം:മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ അഭിഭാഷക ധാര്‍മികത ലംഘിച്ചെന്ന പരാതിയുമായി ഹൈക്കോടതി അഭിഭാഷകന്‍ രംഗത്ത്. അഭിഭാഷകനായി ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരം എന്റോള്‍ ചെയ്തയാള്‍ക്ക് ബിസിനസ് ചെയ്യാന്‍ പാടില്ല. എന്നാല്‍, മാത്യു കുഴല്‍നാടന്‍ അഭിഭാഷകനായിരിക്കെ തന്നെ റിസോര്‍ട്ട് നടത്തുന്നതിന് തെളിവുണ്ടെന്നാണ് പരാതി. അഡ്വക്കേറ്റ് ആക്ടിന്റെ 35ാം വകുപ്പ് അനുസരിച്ച് കുഴല്‍നാടനെതിരെ നടപടി വേണമെന്നാണ് ആവശ്യം. കുഴല്‍നാടനെതിരായ പരാതിയില്‍ വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു.

 

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി.വീണ എന്നിവരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക് ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കുകയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തതിനാല്‍, താന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്നാണ് ഫെയ്സ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചത്. ‘ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്നു ദിവസമായിട്ടും ഉത്തരമില്ലാത്ത നിലയ്ക്ക് ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്നു വൈകിട്ട് മാധ്യമങ്ങളെ കാണും’ അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാനും തയാറുണ്ടോ എന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഏത് ഏജന്‍സികള്‍ക്കും എത്ര തവണ വേണമെങ്കിലും അന്വേഷിക്കാമെന്നും അന്വേഷണങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ ജയിലില്‍ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍

കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ ജയിലില്‍ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ കലക്ടറേറ്റിനുമുന്നില്‍ ബിജെപി നടത്തിയ മഹിളാധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശോഭ.

‘അമ്മത്തൊട്ടില്‍’ സംവിധാനം കൊണ്ടുവന്ന ഇതേ നാട്ടിലാണ് പിണറായി വിജയന്‍ ഇപ്പോള്‍ ‘അച്ഛന്‍തൊട്ടില്‍’ സംവിധാനം നടപ്പിലാക്കുന്നത്. കേരളത്തിലെ വനിതകള്‍ തീപ്പന്തങ്ങളാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വനിതകളൊന്നും നിയമസഭയുടെ അകത്തേക്കു വരേണ്ടെന്നാണ് തീരുമാനിച്ചത്. മകള്‍ വീണയോട് ‘മകളേ, നിന്നെ ഞാന്‍ സ്വര്‍ണത്തേരിലേറ്റാം’ എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പെണ്‍കുട്ടികള്‍ തെരുവില്‍ പൊലീസിന്റെ തല്ലുവാങ്ങുമ്പോള്‍ വീണയെ രാജകുമാരിയായി വളര്‍ത്തി. ആരും മകളെ തൊട്ടുകളിക്കാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നല്‍കുമ്പോള്‍ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകന്‍ റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. എന്നാല്‍ കഴിവും പ്രാപ്തിയുമുള്ള മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയില്‍ താന്‍ തീരുമാനിക്കുന്നവര്‍ മതിയെന്നാണ്.’

”കാര്യങ്ങള്‍ വിശദീകരിക്കാന്‍ എം.വി. ഗോവിന്ദന്‍ പത്രസമ്മേളനം വിളിച്ചാലും താന്‍ പറയാനുദ്ദേശിക്കുന്നതല്ല അദ്ദേഹം പറയുന്നത്. കാരണം, എം.വി.ഗോവിന്ദന്റെ കിളി പോയിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ കസേരയില്‍ കഴിവുള്ള അനേകം പേര്‍ ഇരുന്നതാണ്. അതില്‍നിന്ന് എം.വി.ഗോവിന്ദന്‍ രാജിവയ്ക്കുന്നതാണു നല്ലത്. ഉള്ളില്‍ വേദനയുണ്ടെങ്കിലും പിണറായി വിജയനെതിരെ ഒന്നും പറയാന്‍ ആര്‍ജവമില്ലാത്ത ഗോവിന്ദനാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഇപ്പോഴത്തെ ശാപം.’

”ധനാഢ്യന്‍മാര്‍ക്ക് ഏക്കറു കണക്കിനു ഭൂമി അനധികൃതമായി കയ്യില്‍ വയ്ക്കാന്‍ അനുമതി കൊടുത്തതില്‍ പിണറായി മറുപടി പറയണം. ഏതോ പ്രമാണിക്ക് സ്വകാര്യ വിമാനത്താവളമുണ്ടാക്കാന്‍ രഹസ്യ ചര്‍ച്ച നടത്തി. ഇവരുടെ ചര്‍ച്ച വിദേശത്തു വച്ചാണ്. മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോവുന്നത് മാരക അസുഖത്തിനു ചികിത്സിക്കാനാണെന്നാണ് എല്ലാവരും കരുതിയത്. മുഖ്യമന്ത്രി ആരോഗ്യത്തോടെ ഇരിക്കാന്‍ പാവപ്പെട്ടവര്‍ മുണ്ടുമുറുക്കിയുടുത്ത് ഖജനാവിലേക്ക് പണം തരും. പക്ഷേ മകന്റെയും മകളുടെയും മരുമകന്റെയും പണക്കാട്ട് പ്രദേശത്തുള്ള മറ്റൊരു പാര്‍ട്ടിക്കാരന്റെ മകന്റെയുമൊക്കെ ബിസിനസ്സിനെക്കുറിച്ച് പഠിക്കാനാണ് ഇടയ്ക്കിടെയുള്ള വിദേശ യാത്രയെന്നാണ് അറിയുന്നത്.’

”കഴിഞ്ഞ അഞ്ചു മാസമായി പിണറായി വിജയന് ഒരു പത്രസമ്മേളനവുമില്ല. കോവിഡ് കാലത്ത് കെ.കെ.ശൈലജ മിണ്ടരുതെന്ന് തീരുമാനമെടുത്ത്, എല്ലാ ദിവസവും അരമണിക്കൂര്‍ നേരം ഉള്ളതുമില്ലാത്തതുമൊക്കെ വിളമ്പിയിരുന്ന മുഖ്യമന്ത്രിയുടെ നാവിറങ്ങിപ്പോയോ? പിണറായിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ കഴിയാതെ കാനം അടക്കമുള്ള സിപിഐയുടെ നേതാക്കള്‍ ഇരിക്കുകയാണ്. പിണറായി നെറ്റിചുളിച്ചാല്‍ കാനം ഭയപ്പെടുന്നതെന്തിനാണ്?’
”കരിമണല്‍ കര്‍ത്തയുടെ പുസ്തകത്തിലെ ഒരു പേജ് കീറിക്കളഞ്ഞിട്ടുണ്ട്. അതിനകത്ത് ആരുടെയൊക്കെ പേരുണ്ടായിരുന്നുവെന്ന് ആര്‍ക്കുമറിയില്ല. കര്‍ത്ത നടത്തുന്നത് ഉണക്കമീന്‍ കച്ചവടമല്ല. ആണവ റിയാക്ടര്‍വരെ പ്രവര്‍ത്തിക്കാനാവശ്യമുള്ള കരിമണലാണ് ഖനനം ചെയ്യുന്നത്. ഇതിന് എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനത്തിന് അനുമതി കൊടുക്കുന്നില്ല. കരിമണല്‍ കര്‍ത്തയ്ക്ക് കരിമണല്‍ ഖനനം തീറെഴുതിക്കൊടുത്തിട്ടും അതിനെതിരെ ഒരു വാക്കുപോലും മിണ്ടാന്‍ പാര്‍ട്ടിക്കാര്‍ തയാറല്ല. കരിമണല്‍ കര്‍ത്ത വീണയ്ക്ക് ആവശ്യമുള്ള പണം കൊടുത്തു. ഈ പണം ബാങ്ക് വഴിയാണു കിട്ടിയത് എന്ന് ഒരു മടിയുമില്ലാതെ പറയുന്നു.’

”ഇതു കണ്‍സല്‍ട്ടന്‍സി തുകയാണെന്നാണ് എം.വി.ഗോവിന്ദന്‍ പറയുന്നത്. മുതലാളിത്തത്തെ അനുകൂലിച്ച് എവിടെയൊക്കെ കണ്‍സല്‍ട്ടന്‍സികളുണ്ടോ അതു കമ്യൂണിസത്തിന് അപചയമാണെന്നാണ് പാര്‍ട്ടി തത്വം. പിന്നെങ്ങനെയാണ് ഗോവിന്ദന്‍ വീണയുടെ വിവാദത്തില്‍ ‘അതെല്ലാം രണ്ട് കമ്പനികളുടെ കണ്‍സല്‍ട്ടന്‍സികളാണെ’ന്ന് പറഞ്ഞത്. ഇതൊക്കെ ‘കമ്പനികള്‍ മാത്രമറിഞ്ഞാല്‍ മതിയെന്നും നാട്ടുകാരറിയേണ്ട കാര്യമല്ലെ’ന്നും എം.വി.ഗോവിന്ദന്‍ പറയാന്‍ കാരണം അദ്ദേഹത്തിന് പാര്‍ട്ടി സെക്രട്ടറി കസേരയില്‍ കുറച്ചുകാലമിരിക്കണം എന്ന മോഹമുള്ളതുകൊണ്ടാണ്. എന്നാല്‍ അതു നടക്കില്ല.’

”പിണറായിലെ പാറപ്പുറത്ത് കോരേട്ടനുണ്ടാക്കിയ ഭൂമി വിറ്റ് വീണയ്ക്ക് സ്വര്‍ണം വാങ്ങികൊടുക്കാന്‍ പിണറായി വിജയനു പറ്റും. പക്ഷേ കടലോരത്തെ പാവപ്പെട്ട മനുഷ്യരുടെ കുടിലുകള്‍ നഷ്ടപ്പെടുത്തി കരിമണല്‍ കര്‍ത്തയെ വലിയ ആളാക്കി മാറ്റിയിട്ട് കോടിക്കണക്കിന് രൂപ എണ്ണിവാങ്ങാന്‍ പാടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് കേരളത്തിലെ നേതാക്കള്‍ മറുപടി പറഞ്ഞാല്‍ മതിയെന്നാണ് യച്ചൂരിയുടെ നിലപാടെങ്കില്‍ പാര്‍ട്ടിക്ക് ഒരു ദേശീയകമ്മിറ്റി എന്തിനാണ്?’ മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വി.എസ്. അച്യുതാനന്ദന്‍ നടന്നുവരുമ്പോള്‍ അഭ്യസ്ഥരായവര്‍ എഴുന്നേറ്റുനിന്ന് ആദരിച്ചിരുന്നു. അഴിമതി അനുവദിക്കില്ലെന്ന ശക്തമായ നിലപാടുള്ളയാളായിരുന്നു വിഎസ്. എന്നാല്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെപ്പോലുള്ളവരെ കാണുമ്പോള്‍ ‘ഈ ഭരണമൊന്ന് അവസാനിച്ചെങ്കിലെ’ന്നാണ് അഭ്യസ്ഥവിദ്യര്‍ കരുതുന്നത്. വീണ വിജയനെതിരെ അന്വേഷണം നടക്കുകയാണ്. ‘അത് ഒരു മോളല്ലേ’ എന്നു ചോദിച്ച് രക്ഷിക്കാനാണ് ഇ.പി.ജയരാജന്റെ ശ്രമം. ഇ.പി.ജയരാജന്റെ മകനെതിരെയും ഡല്‍ഹിയില്‍നിന്ന് അന്വേഷണം വരുന്നുണ്ട്. എത്ര കൈകോര്‍ത്ത് പിടിച്ചാലും ഇവരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 

തൃപ്പൂണിത്തുറ അത്തംഘോഷയാത്ര നാളെ നടക്കും

കൊച്ചി:ഓണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തംഘോഷയാത്ര നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും.

‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചാണ് അത്തം ഘോഷയാത്ര നടത്തുക. നിശ്ചലദൃശ്യങ്ങള്‍ക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ സാംസ്‌കാരിക പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം. 1949 ല്‍ തിരുവിതാംകൂര്‍ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തലാക്കി. ഇത് പിന്നീട് 1961-ല്‍ കേരള സര്‍ക്കാര്‍ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Online Casinos That Accept PayPal: A Comprehensive Overview

PayPal casino bonusi is just one of one of...

The Thrilling Globe of Online Online Casino Gamings: A Comprehensive Guide

With the development of the net, gambling establishment video...

The Uses as well as Benefits of Progesterone Cream

Progesterone cream is a topical hormonal agent cream that...

Vending Machine Offline: The Ultimate Guide

One-armed bandit have been a preferred type of amusement...