നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപപരമായ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ സമൂഹത്തില്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ സംവിധായകന്‍ വിനയനും ആര്‍എല്‍ വി രാമകൃഷ്ണനെ പിന്തുണച്ചു കൊണ്ട് രംഗത്ത് .
നിറത്തിന്റെ പേരില്‍ ആര്‍എല്‍വിയെ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറയുന്നു. വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഓര്‍ത്തു പോകുന്നുവെന്നും വിനയന്‍ കുറിച്ചു.
വിനയന്റെ വാക്കുകള്‍ ഇങ്ങനെ……..
കലാഭവന്‍മണിയുടെ അനുജന്‍ ആര്‍ എല്‍ വി രാമക്രൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തിയാണ് ശ്രീമതി കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടന്‍കില്‍ അതു പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണ്. ശ്രീമതി സത്യഭാമ ചാനലുകാരോട് സംസാരിക്കുമ്പോള്‍ പുറകിലത്തെ ചുവരില്‍ ഭഗവാന്‍ ശ്രീക്രൃഷ്ണന്റെ ചിത്രം കണ്ടതായി തോന്നുന്നു..
സത്യഭാമട്ടീച്ചറേ..ശ്രീക്രൃഷ്ണ ഭഗവാന്‍ കാക്കകറുമ്പന്‍ ആയിരുന്നു.. കാര്‍മുകില്‍ വര്‍ണ്ണന്റെ സൗന്ദര്യത്തേ പാടി പുകഴ്ത്തുന്ന എത്രയോ കൃതികള്‍ ടീച്ചര്‍ തന്നെ വായിച്ചിട്ടുണ്ടാകും. അസുരന്മാരെ മോഹിപ്പിച്ച് കീഴ്പ്പെടത്താനായി മോഹിനി ആയി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ്. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറേ.
പിന്നെ ഈ പറയുന്നതില്‍ എന്ത് ന്യായമാണ്. അപ്പോള്‍ ഇതില്‍ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്..ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഇവിടെ ഓര്‍ത്തു പോകുന്നു.. രാമകൃഷ്ണന്‍ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടര്‍ച്ചയേ വളരെ വേദനയോടെ ആണ് ഞാന്‍ കാണുന്നത്. നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. ഇവനെ ഒക്കെ കണ്ടാല്‍ അരോചകമാണ് പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ.. തനിക്കോ തന്റെ മക്കള്‍ക്കോ ജനിക്കുന്ന കുട്ടികള്‍ വിരൂപനോ, വികലാംഗനോ ആയാല്‍ ഒരാള്‍ക്ക് ഇതുപോലെ പറയാന്‍ പറ്റുമോ?
പൊക്കം കുറഞ്ഞ മനുഷ്യരെ വച്ച് ഞാന്‍ ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ തന്റെ പൊക്കക്കുറവിനെ പരിഹസിച്ച ഒരു പ്രൊഡക്ഷന്‍ ബോയിയോട് – ചേട്ടാ ദൈവം നമ്മളെ സ്രഷ്ടിച്ചപ്പോള്‍ ഒന്നു മാറി ചിന്തിച്ചിരുന്നെന്‍കില്‍ ചേട്ടന്‍ എന്നെപ്പോലെ കുള്ളനും ഞാന്‍ ചേട്ടനെ പോലെ നല്ല പൊക്കമുള്ളവനും ആയേനെ-എന്ന് നിറഞ്ഞ കണ്ണുകളോടെ ഒരു കൊച്ചു മനുഷ്യന്‍ പറഞ്ഞപ്പോള്‍ അവനെ വാരി എടത്ത് പഛാത്താപത്തോടെ അവന്റെ അടുത്ത് നുറു സോറി പറഞ്ഞ പ്രൊഡക്ഷന്‍ ബോയിയെ ഞാനോര്‍ക്കുന്നു. ആ പ്രൊഡക്ഷന്‍ ബോയിയുടെ മനസ്സിന്റെ വലുപ്പമെന്‍കിലും. ഒത്തിരി ശിഷ്യരൊക്കെയുള്ള ശ്രീമതി കലാമണ്ഡലം സത്യഭാമയ്ക് ഉണ്ടാകട്ടെ എന്നാംശം സിക്കുന്നു. അതല്ലെങ്കില്‍ സാംസ്‌കാരിക കേരളത്തിന് ഒരപമാനമായിരിക്കും.
ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. ആര്‍എല്‍വി രാമകൃഷ്ണന്‍ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷന്‍ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞത്.
വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. മന്ത്രിമാരും, കലാകാരും, എഴുത്തുകാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് ശക്തമായ പ്രതിഷേധം വിഷയത്തിലറിയിച്ചത്.
നര്‍ത്തകരുടെ നിറവുമായും സൗന്ദര്യവുമായും ബന്ധപ്പെട്ട് നര്‍ത്തകി കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു.
സത്യഭാമയെ തള്ളി കേരള കലാമണ്ഡലം; ‘പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം’
നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതില്‍ കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയുംകലാമണ്ഡലം അപലപിച്ചു. വിസിയും രജിസ്ട്രാറും വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം, കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം.
ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. ആര്‍എല്‍വി രാമകൃഷ്ണന്‍ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷന്‍ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞത്.
വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. മന്ത്രിമാരും, കലാകാരും, എഴുത്തുകാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് ശക്തമായ പ്രതിഷേധം വിഷയത്തിലറിയിച്ചത്.
നര്‍ത്തകരുടെ നിറവുമായും സൗന്ദര്യവുമായും ബന്ധപ്പെട്ട് നര്‍ത്തകി കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു.
അതേസമയം, താന്‍ പറഞ്ഞതു തന്റെ അഭിപ്രായമാണെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സത്യഭാമ വീണ്ടും അധിക്ഷേപമുന്നയിച്ചു. മാധ്യമപ്രവര്‍ത്തകരോടു കയര്‍ത്തു സംസാരിക്കുകയും ചെയ്തു.
”മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി, ആണായാലും പെണ്ണായാലും ഒരു മോഹിനിയായിരിക്കണം. ഒരിക്കലും മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാകില്ലല്ലോ? മോഹിനിയാട്ടം എന്നാണു പേരു തന്നെ. ഒരു മോഹിനിയാകുമ്പോള്‍ അത്യാവശ്യം സൗന്ദര്യമൊക്കെ വേണം. ഞങ്ങളെ പോലെ ഉള്ളവര്‍ എന്താ സൗന്ദര്യ മത്സരത്തിനു പോകാത്തത്? അതിന് അത്യാവശ്യം സൗന്ദര്യവും നിറവുമൊക്കെ വേണം. തീരെ കറുത്ത കുട്ടികള്‍ക്കു സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? എത്ര ചാനലുകാര്‍ വന്നാലും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു
കറുത്ത ആള്‍ക്കാര്‍ കളിക്കാന്‍ പാടില്ലെന്നില്ല. അതു പെണ്‍കുട്ടികളാണെങ്കില്‍ കുഴപ്പമില്ല. ആണ്‍കുട്ടികളാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ കുറച്ചു സൗന്ദര്യം വേണം. ഞാന്‍ പൊതു അഭിപ്രായമാണു പറഞ്ഞത്. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമായിരിക്കും. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ എടുത്തു കൊണ്ടു വാ” സത്യഭാമ പറഞ്ഞു.
അഭിമുഖത്തില്‍ ‘അയാള്‍’ എന്ന് ഉദ്ദേശിച്ചത് ആരെയാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, അത് ആരോ ആയിക്കട്ടെ, നിങ്ങള്‍ എന്തിനാണ് അറിയുന്നത് എന്നായിരുന്നു സത്യഭാമയുടെ മറുചോദ്യം. ”ഏതോ ഒരാള്‍ എന്നു വിചാരിച്ചോളൂ, ഞാന്‍ ആരുടെയും പേരു പറഞ്ഞിട്ടില്ലല്ലോ. നിങ്ങള്‍ എന്തിനാണു കുത്തിക്കുത്തി ചോദിക്കുന്നത്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. ജാതി പറഞ്ഞിട്ടില്ല, മതം പറഞ്ഞിട്ടില്ല” സത്യഭാമ കൂട്ടിച്ചേര്‍ത്തു.
തന്റെ കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇനിയും സംസാരിക്കുമെന്നും പറഞ്ഞതില്‍ കുറ്റബോധമില്ലെന്നും സത്യഭാമ വ്യക്തമാക്കി. ”കറുത്ത കുട്ടികള്‍ നൃത്തം പഠിക്കാന്‍ വന്നാല്‍ പരിശീലനം കൊടുക്കും എന്നാല്‍ മത്സരത്തിനു പോകേണ്ടെന്നു പറയും. ഒരു തൊഴിലായി പഠിച്ചോ, മത്സരത്തിനു പോകുമ്പോ സൗന്ദര്യത്തിന് ഒരു കോളം ഉണ്ട്, അവര്‍ മാര്‍ക്കിടില്ല എന്നു പറയും” അവര്‍ പറഞ്ഞു.
‘കൂടെ നിന്നവര്‍ നല്‍കിയ അഹങ്കാരമാണ് അവരുടെ സംസാര ശരീര ഭാഷയില്‍ പ്രതിഫലിച്ചത്’ : കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നടി ലാലി പി എം
നര്‍ത്തകനായ ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നിറത്തിന്റെ അടിസ്ഥാനത്തില്‍ കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. അതിനു പിന്നാലെ നര്‍ത്തകി മാധ്യമങ്ങളെ കാണുകയും അവിടെ നടത്തിയ പരാമര്‍ശങ്ങള്‍ അതിലും വലിയ വിവാദമായിരുന്നു. മാധ്യമങ്ങളോട് വലിയ രീതിയില്‍ തട്ടിക്കയറുന്ന സംസാരമാണ് നര്‍ത്തകി സംസാരിച്ചത്. അതേസമയം വിഷയത്തില്‍ സത്യഭാമയ്ക്കെതിരെയും, സമൂഹത്തില്‍ നിലകൊള്ളുന്ന ചില വിവേചനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടി ലാലി പി എം.
നര്‍ത്തകിയുടെ പത്രസമ്മേളനം കണ്ടിട്ട് വളരെ വെറുപ്പ് തോന്നിയെന്നും, വീണ്ടും വീണ്ടും വെറുപ്പ് പ്രചരിപ്പിക്കുകയാണ് സത്യഭാമയെന്നും നടി പറയുകയുണ്ടായി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തി?ന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പി?ന്റെ പൂര്‍ണ്ണരൂപം…
‘സത്യഭാമയുടെ പത്ര ചാനല്‍ സമ്മേളനം കാണുകയായിരുന്നു. എന്തൊരു ഡിസ്?ഗ?സ്റ്റിങ് ആണ് ആ സ്ത്രീ…. ഇന്നലെ അവര്‍ ചെയ്ത ഇന്റര്‍വ്യൂ വിവാദമാണെന്ന് അറിയുമ്പോഴും വീണ്ടും വീണ്ടും വെറുപ്പ് പ്രസരിപ്പിക്കുകയാണ് അവര്‍.അവര്‍ക്കീ ധൈര്യം എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ? അതില്‍ അവര്‍ തന്നെ പറയുന്നുണ്ട് പലരും അവരെ വിളിച്ചു അവരുടെ അഭിപ്രായത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എന്ന്. ആ കൂടെ നിന്നവര്‍ നല്‍കിയ അഹങ്കാരം അവരുടെ സംസാര ശരീര ഭാഷയില്‍ എല്ലാമുണ്ട്. ഇത് ശരാശരി സാംസ്‌കാരിക കേരളത്തിന്റെ മനോനിലയാണ്. അതൊരു സത്യഭാമയില്‍ മാത്രം ഒതുങ്ങുന്നതല്ല. സ്‌കൂള്‍ കോളേജ് കാലങ്ങളില്‍ ഉടനീളം ഉണ്ടായിരുന്ന വിവേചനത്തെക്കുറിച്ച് നിറം കുറഞ്ഞതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന കാലത്തെക്കുറിച്ച് മനുഷ്യരോട് ചോദിച്ചാല്‍ സത്യഭാമേ പറഞ്ഞതിനേക്കാള്‍ ഭീകരമായ കാര്യങ്ങള്‍ പുറത്തുവരും.
കലോത്സവങ്ങളില്‍ കലാതിലകങ്ങളും പ്രതിഭകളും ഒക്കെ ആകുന്നത് ആരാണ് ? എന്തിനേറെ പറയുന്നു രാഷ്ട്രീയം പോലും സൗന്ദര്യത്തിന്റെയും ജാതിയുടെയുംഒക്കെ കുത്തകകള്‍ ആകുന്നില്ലേ?മനുഷ്യര്‍ ചൊവ്വയില്‍ വീട് വെച്ച് തുടങ്ങിയാല്‍ പോലും ചന്ദ്രനിലെ വെള്ളം ഉപയോഗിച്ച് തുടങ്ങിയാല്‍ പോലും മാറാത്ത ജാതി എന്ന, നിറം എന്ന ഭ്രാന്ത് മാറില്ല. മാറാന്‍ ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയം സമ്മതിക്കില്ല. മനുസ്മൃതിയെ തിരികെ കൊണ്ടുവരാന്‍ കഷ്ടപ്പെടുന്ന ജാതിവ്യവസ്ഥയ്ക്ക് വെളിയില്‍ നില്‍ക്കുന്നവര്‍ എങ്കിലും ഇത് മനസ്സിലാക്കിയാല്‍ കൊള്ളാം.”
താരത്തിനെക്കൂടാതെ മറ്റ് നിരവധിയാളുകളും നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ വിമര്‍ശനവുമായി രം?ഗത്തെത്തുന്നുണ്ട്. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്‌നമല്ലേ, വിവരവും വിവേകവുമാണ് മനുഷ്യര്‍ക്ക് വേണ്ടത് ,അങ്ങനെയൊരാള്‍ ഉന്നതനായ ഒരു കലാകാരന്‍ കൂടിയാവുമ്പോള്‍ അയാള്‍ക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണെന്നും, നൃത്തപഠനത്തില്‍ ഡോക്ടറേറ്റ് നേടിയ RLV രാമകൃഷ്ണന്‍ തല്‍ക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ എന്നാണ് നടന്‍ ജോയ് മാത്യു പറഞ്ഞത്.
ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്തു കാണിക്കു: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നടി സ്നേഹ ശ്രീകുമാര്‍
ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച ജൂനിയര്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നടി സ്നേഹ ശ്രീകുമാര്‍ . അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്തു കാണിക്കുകയാണ് വേണ്ടതെന്നും സ്നേഹ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാന്‍ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത്, ഇത്രേം മനുഷ്യത്വവും, മര്യാദയുമില്ലാത്ത ഒരു സ്ത്രീയെ കണ്ടുപഠിച്ചാല്‍ അത്രേം അബദ്ധം വേറൊന്നുമില്ല എന്നും സ്നേഹ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….
എന്താണ് ഇവര് പറയുന്നത്??? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാര്‍ക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകര്‍ക്കാന്‍ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ.. നിങ്ങള്‍ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല..നിങ്ങള്‍ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്തു കാണിക്കു..
ഇവരുടെ അടുത്തു പിള്ളേരെ പഠിക്കാന്‍ വിടുന്ന രക്ഷിതാക്കളോട്, ദയവുചെയ്തു മക്കളുടെ ഭാവി കളയരുത്, ഇത്രേം മനുഷ്യത്വവും, മര്യാദയുമില്ലാത്ത ഒരു സ്ത്രീയെ കണ്ടുപഠിച്ചാല്‍ അത്രേം അബദ്ധം വേറൊന്നുമില്ല.. ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നകലാകാരനെ ഞങ്ങള്‍ക്കറിയാം, അത് അദ്ദേഹത്തിന്റെ നൃത്തത്തിലൂടെയാണ്,44വര്‍ഷമായി നര്‍ത്തകി എന്നു സ്വയം അവകാശപ്പെടുന്ന നിങ്ങളെ എത്രപേര്‍ക്കറിയാം???ഒന്നും ആകാന്‍ പറ്റാത്തതിന്റെ നിരാശ കണ്ടവന്റെ നെഞ്ചത്തല്ല തീര്‍ക്കണ്ടത്. കറുപ്പും, കാക്കയും, പെറ്റതള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിന് നിയമപരമായി നേരിട്ടാല്‍ സുന്ദരിക്ക് താങ്ങാന്‍ പറ്റില്ല..
ഈ പോസ്റ്റ് ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം..
ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു സത്യഭാമയുടെ വിവാദ പരാമര്‍ശം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആര്‍എല്‍വി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, താന്‍ പറഞ്ഞതു തന്റെ അഭിപ്രായമാണെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സത്യഭാമ.അധിക്ഷേപ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകരോടു കയര്‍ത്തു സംസാരിക്കുകയും ചെയ്തു.”മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി, ആണായാലും പെണ്ണായാലും ഒരു മോഹിനിയായിരിക്കണം. ഒരിക്കലും മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാകില്ലല്ലോ? മോഹിനിയാട്ടം എന്നാണു പേരു തന്നെ. ഒരു മോഹിനിയാകുമ്പോള്‍ അത്യാവശ്യം സൗന്ദര്യമൊക്കെ വേണം. ഞങ്ങളെ പോലെ ഉള്ളവര്‍ എന്താ സൗന്ദര്യ മത്സരത്തിനു പോകാത്തത്? അതിന് അത്യാവശ്യം സൗന്ദര്യവും നിറവുമൊക്കെ വേണം. തീരെ കറുത്ത കുട്ടികള്‍ക്കു സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? എത്ര ചാനലുകാര്‍ വന്നാലും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു