വാര്‍ത്തകള്‍ ചുരുക്കത്തില്‍: മോദി 3.0 : ബിജെപിയില്‍ നിന്നും 36 പേര്‍, സഖ്യകക്ഷികളില്‍ നിന്നും 12 പേര്‍, കേരളത്തില്‍ നിന്ന് സുരേഷ് ഗോപി

ദില്ലി : മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ. വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതരാമാന്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ബിജെപിയില്‍ നിന്ന് 35 പേരാണ് ആദ്യ പട്ടികയിലുള്ളത്.എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളില്‍ നിന്ന് 12 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികള്‍ നല്‍കിയിട്ടുണ്ട്.

ബിജെപി പട്ടികയില്‍ 36 മന്ത്രിമാര്‍

രാജ്നാഥ് സിങ്
നിതില്‍ ഗഡ്കരി
അമിത് ഷാ
നിര്‍മല സീതാരാമന്‍
അശ്വിനി വൈഷ്ണവ്
പിയൂഷ് ഗോയല്‍
മന്‍സുഖ് മാണ്ഡവ്യ
അര്‍ജുന്‍ മേഖ്വാള്‍
ശിവ്രാജ് സിങ് ചൗഹാന്‍
കെ അണ്ണാമലൈ
സുരേഷ് ഗോപി
മനോഹര്‍ ഖട്ടര്‍
സര്‍വാനന്ദ സോനോവാള്‍
കിരണ്‍ റിജിജു
റാവു ഇന്ദര്‍ജീത്
ജിതേന്ദ്ര സിങ്
കമല്‍ജീത് ഷെറാവത്ത്
രക്ഷ ഖദ്‌സെ
ജി കിഷന്‍ റെഡ്ഡി
ഹര്‍ദീപ് പുരി
ഗിരിരാജ് സിങ്
നിത്യാനന്ദ റായ്
ബണ്ടി സഞ്ജയ് കുമാര്‍
പങ്കജ് ചൗധരി
ബിഎല്‍ വര്‍മ
അന്നപൂര്‍ണ ദേവി
രവ്നീത് സിങ് ബിട്ടു
ശോഭ കരന്തലജെ
ഹര്‍ഷ് മല്‍ഹോത്ര
ജിതിന്‍ പ്രസാദ
ഭഗീരത് ചൗധരി
സിആര്‍ പാട്ടീല്‍
അജയ് തംത
ധര്‍മേന്ദ്ര പ്രധാന്‍
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ജ്യോതിരാദിത്യ സിന്ധ്യ

എന്‍ഡിഎയിലെ സഖ്യകക്ഷി മന്ത്രിമാര്‍

റാംമോഹന്‍ നായിഡു
ചന്ദ്രശേഖര്‍ പെമ്മസാനി
ലല്ലന്‍ സിങ്
രാം നാഥ് താക്കൂര്‍
ജയന്ത് ചൗധരി
ചിരാഗ് പാസ്വാന്‍
എച്ച് ഡി കുമാരസ്വാമി
പ്രതാപ് റാവു ജാഥവ്
ജിതിന്‍ റാം മാഞ്ചി
ചന്ദ്ര പ്രകാശ് ചൗധരി
രാംദാസ് അത്താവലെ
അനുപ്രിയ പട്ടേല്‍

മോദി 3.0 :സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് 2 കേന്ദ്രമന്ത്രിമാര്‍; ഒന്ന് സുരേഷ് ഗോപി, രണ്ടാമത് ജോര്‍ജ്ജ കുര്യന്‍

കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാള്‍ കൂടി മൂന്നാം മോദി സര്‍ക്കാരിലേക്ക്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയാകും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോര്‍ജിന് തുണയായത്. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. യുവമോര്‍ച്ച മുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനല്‍ ചര്‍ച്ചകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്.

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ക്കൊടുവില്‍ സൂപ്പര്‍താരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തില്‍ രാവിലെ മുതല്‍ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവില്‍ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്.തൃശൂര്‍ ‘എടുത്തത്’ മുതല്‍ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം.പക്ഷെ ഇന്നലെ രാത്രി മുതല്‍ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയര്‍ന്നിരുന്നു.ഇതോടെ സിനിമക്കായി തല്‍ക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കല്‍ കൂടി താരം സ്വീകരിച്ചു. ഒടുവില്‍ ദില്ലിയില്‍ നിന്നും മോദിയുടെ കോളെത്തി.ഉടന്‍ എത്താന്‍ മോദിയുടെ നിര്‍ദ്ദേശം വന്നതോടെ തിരുവനന്തപുരത്ത് നിന്നും ഭാര്യ രാധികക്കൊപ്പം ദില്ലിക്ക് പുറപ്പെട്ടു.

കേരളത്തില്‍ നിന്നും രണ്ട് കേന്ദ്രമന്ത്രിമാര്‍

മോദിയുടെ മൂന്നാം മൂഴത്തില്‍ കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാര്‍. തൃശൂരില്‍ നിന്ന് വിജയിച്ച സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും. തൃശൂര്‍ ജില്ലയില്‍ നിന്ന് വിജയിച്ചപ്പോള്‍ മുതല്‍ സുരേഷ്‌ഗോപി കേന്ദ്രമന്ദ്രിയാകുമെന്നായിരുന്നു ധാരണ. എന്നാല്‍ നാലോളം സിനിമകള്‍ കരാറൊപ്പിട്ടതിനാല്‍ മന്ത്രി സ്ഥാനം വേണ്ടെന്നായിരുന്നു സുരേഷ്‌ഗോപി പറഞ്ഞിരുന്നത്. ഇന്നലെ മുതല്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമോയെന്നുള്ള അനിശ്ചിതത്വമുണ്ടായിരുന്നു.

ഒടുവില്‍ നരേന്ദ്രമോദി നേരിട്ട് വിളിച്ചതോടെ കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു. സത്യപ്രതിജ്ഞയ്ക്കായി സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. തൃശൂരില്‍ നിന്ന് ജയിച്ചപ്പോള്‍ മുതല്‍ ഉറപ്പിച്ചതാണ് സുരേഷ്‌ഗോപിയുടെ മന്ത്രിസ്ഥാനം. കേരളത്തില്‍ നിന്ന് ആദ്യത്തെ ബിജെപി അക്കൗണ്ട് തുറന്നാണ് സുരേഷ് ഗോപി തൃശൂരില്‍ നിന്ന് വിജയിച്ചത്.

രണ്ടാം കേന്ദ്രമന്ത്രിയാകുന്നത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോര്‍ജിന് തുണയായത്. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. യുവമോര്‍ച്ച മുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനല്‍ ചര്‍ച്ചകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്. ക്രൈസ്തവ വോട്ട് ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് ജോര്‍ജ്ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കിയെന്ന് നിസംശയ പറയാം. തൃശൂരില്‍ ബിജെപിയ്ക്ക് ക്രൈസ്തവരുടെ വോട്ടുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ് ബിജെപി വിജയിക്കാന്‍ കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

രണ്ടാം മോദി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. വെകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും കേന്ദമന്ത്രിയാകും. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതരാമാന്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ബിജെപിയില്‍ നിന്ന് 35 പേരാണ് ആദ്യ പട്ടികയിലുള്ളത്.എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളില്‍ നിന്ന് 12 പേര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികള്‍ നല്‍കിയിട്ടുണ്ട്.

രാജ്യസഭയിലേക്ക് ദേശീയ നേതാക്കളെ പരിഗണിച്ച് സിപിഎമ്മും സിപിഐയും: എല്‍ഡിഎഫില്‍ ചര്‍ച്ച തുടരുന്നു

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടരുന്നു. ദേശീയ നേതാക്കളുള്‍പ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യ മുന്നണി ശക്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാല്‍ സംസ്ഥാനത്തെ നേതാക്കള്‍ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കുണ്ട്. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

രണ്ടാമത്തെ സീറ്റ് തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് വിവരം.

അതിനിടെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പി ബി യോഗമാണിത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം അടക്കം യോഗത്തില്‍ വിശദ ചര്‍ച്ചയാകും. സര്‍ക്കാരിലും പാര്‍ട്ടിയിലും തിരുത്തല്‍ വേണമെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് പിബിയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നത്. ഈ മാസം അവസാനം കേന്ദ്രകമ്മിറ്റി യോഗവും ദില്ലിയില്‍ ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ പിബി അംഗങ്ങളെ സംസ്ഥാനങ്ങളിലെ അവലോകനങ്ങള്‍ക്കായി പാര്‍ട്ടി നിയോഗിക്കും. ബംഗാളിലെ കോണ്‍ഗ്രസ് – സിപിഎം സഖ്യം വിജയമാകാത്ത സാഹചര്യത്തില്‍ വിമര്‍ശനം ഉയരാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

The Top Mobile Online Casino: A Total Guide for Gamblers

With the rapid improvement of modern technology, the gaming...

No Betting Gambling Enterprise Benefits: What You Need to Know

Welcome to our thorough guide on no wagering casino...

Recognizing Gestational Diabetic Issues: Reasons, Symptoms, and also Treatment

Gestational diabetic issues is a temporary problem that impacts...

Préstamo 50 euros trick DNI: Una opción rápida y conveniente

En la actualidad, existen muchas opciones para obtener prestamos...