വാർത്തകൾ ഒറ്റനോട്ടത്തിൽ; അന്താരാഷ്ട്ര വിപണിയിലേക്ക് വഴി കണ്ടെത്തി പൈനാപ്പിൾ

രാജ്യാന്തര വിപണിയിലേക്കുള്ള വഴി കണ്ടെത്തി മേഘാലയയിലെ പൈനാപ്പിൾ

Pineapple

രാജ്യാന്തര വിപണിയിലേക്കുള്ള വഴി കണ്ടെത്തി മേഘാലയയിലെ പൈനാപ്പിൾ. സമൃദ്ധമായ വിളവെടുപ്പ് നടത്തിയിരിക്കുകയാണ് കർഷകർ. പരമ്പരാഗത രീതിയിൽ പ്രാദേശിക സമൂഹങ്ങൾ റിഭോയ്, ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലകളിൽ കൂടുതലായി വളരുന്ന ഈ വിളകൾ കൂടുതലും സ്വാഭാവികമായും ജൈവപരമാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും അവയുടെ തനതായ ഗുണത്തിനും രുചിക്കും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മേഘാലയ കൃഷി, കർഷക ക്ഷേമ വകുപ്പ് കമ്മീഷണർ ഡോ. സെക്രട്ടറി വിജയകുമാർ ഡി പറഞ്ഞു.

അബുദാബിയിലെ അൽ-വഹ്ദ മാളിൽ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വിപുലമായ പ്രദർശനത്തിന്റെ കേന്ദ്രബിന്ദുവാണ് മേഘാലയയിൽ നിന്നുള്ള പൈനാപ്പിൾ എന്നത് സംസ്ഥാനത്തിന് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ വിപണികളിൽ ലുലു ഗ്രൂപ്പ് വഴിയാണ് ഈ പൈനാപ്പിൾ വിപണനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റുമായും ആഭ്യന്തര പ്രൊസസറുകളുമായുള്ള സമീപകാല വിപണി ബന്ധങ്ങൾ അന്താരാഷ്‌ട്ര, ദേശീയ വിപണികളിൽ നമ്മുടെ സംസ്ഥാനത്തിന്റെ പൈനാപ്പിൾക്കുള്ള അപാരമായ സാധ്യതയുടെ തെളിവാണ്,” അദ്ദേഹം പറഞ്ഞു.

Complete information about pineapple cultivation

മേഘാലയയിലെ പൈനാപ്പിൾ അവയുടെ അസാധാരണമായ മധുരവും കുറഞ്ഞ പുളിയും കൊണ്ട് മികച്ച നിലവാരം കാണിക്കുന്നതാണ്. മേഘാലയ സർക്കാർ മുൻകാലങ്ങളിൽ കർഷകർ നേരിട്ട വെല്ലുവിളികൾ തിരിച്ചറിയുകയും സാമൂഹിക കേന്ദ്രീകൃത പരിഹാരങ്ങൾ ഉപയോഗിച്ച് അവരെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്. കർഷക സഹകരണ സംഘങ്ങളുടെയും ഉൽപാദക സംഘടനകളുടെയും രൂപീകരണം ഇടനിലക്കാരെയും വ്യാപാരികളെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് ന്യായമായ മൂല്യം ലഭിക്കുന്നതിനും സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ നടക്കാനിരിക്കുന്ന പൈനാപ്പിൾ ഫെസ്റ്റിവൽ ഉൽപ്പന്നത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ വിപണിയിൽ അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് ഇത്. കർഷക സഹകരണ സംഘങ്ങളുടെയും ഉത്പാദക സംഘടനകളുടെയും രൂപീകരണം ഉൽപന്നങ്ങൾക്ക് ന്യായമായ മൂല്യത്തിലേക്ക് നയിച്ചു. മുൻകാലങ്ങളിൽ ചൂഷണം ചെയ്ത ഇടനിലക്കാരെ ആശ്രയിക്കുന്നില്ല. ആഭ്യന്തര, അന്താരാഷ്‌ട്ര വിപണികളുമായുള്ള സമീപകാല ബന്ധങ്ങൾ ഒരു മാറ്റം വരുത്തി. ഈസ്റ്റ് ഗാരോ ഹിൽസിലെ സോങ്‌സാക് ബ്ലോക്കിലെ നാപക് അപാൽ ഇന്റഗ്രേറ്റഡ് വില്ലേജ് കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രസിഡന്റ് സെൽവിന്ദ്രോ സാങ്മ പറഞ്ഞു.

Why does stomach pain after eating pineapple? | HealthShots

പഴത്തിന്റെ തൂക്കം കണക്കിലെടുക്കാതെ കർഷകർക്ക് പൈനാപ്പിളിന് മുമ്പ് 10 രൂപ ലഭിച്ചിരുന്നു. ശേഖരണവും അന്താരാഷ്ട്ര വാങ്ങലുകാരുമായുള്ള വിപണി ബന്ധവും ഉപയോഗിച്ച്, അവർക്ക് കിലോയ്ക്ക് 16 രൂപ ലഭിച്ചു. ഇത് ഒരു പഴത്തിന് 21 രൂപയ്ക്ക് തുല്യമാണ്. ശരാശരി കയറ്റുമതി ചെയ്ത പഴത്തിന്റെ വലുപ്പം 1.3 കിലോയാണ്.

വാണി വിശ്വനാഥ് അഭിനയത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവ വയ്ക്കുന്നോ? മറുപടി പറഞ്ഞ് നടി

രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള സൂചന നൽകി നടി വാണി വിശ്വനാഥ്. ടിഡിപി എന്ന പാർട്ടിയിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നെന്നും മാനസികമായി തളർന്നിരിക്കുന്ന സമയമായതുകൊണ്ടാണ് പോകാതിരുന്നതെന്നും ഇനിയൊരുപക്ഷെ പോകാനും പോകാതിരിക്കാനും സാധ്യത ഉണ്ടെന്നും നടി പറഞ്ഞു. ”രാഷ്ട്രീയത്തിലേക്ക് എനിക്ക് ഒരു ക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നു.പക്ഷെ ആ സമയത്താണ് എന്റെ അച്ഛൻ അപ്രതീക്ഷിതമായി വിടപറയുന്നത്. മാനസ്സികമായി വളരെയധികം തളർന്ന സമയമായിരുന്നു അത്.അതുകൊണ്ട് തന്നെ എനിക്ക് പോകാൻ സാധിച്ചിരുന്നില്ല. തെലുങ്കിൽ ടിഡിപി എന്ന പാർട്ടിയുടെ സ്ഥാപകൻ എൻ.ടി രാമറാവു സാർ ആയിരുന്നു. സാറിന്റെ അവസാന പടത്തിൽ ഞാൻ ആയിരുന്നു നായിക.ടിഡിപി എന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ സംഭവത്തെ ആയിരുന്നു.

അതിനെ തുടർന്നാണ് എനിക്ക് രാഷ്ട്രീയത്തിലേക്ക് ക്ഷണത്തെ ലഭിച്ചത്. ഇനിയൊരു പക്ഷെ വീണ്ടും ഒരവസരം വന്നാൽ ഞാൻ ഉറപ്പായും പോകും.രാഷ്ട്രീയം എനിക്കിഷ്ടമാണ്. സിനിമയിൽ നിന്നായാലും രാഷ്ട്രീയത്തിൽ നിന്നായാലും ഞാൻ ഒരിക്കലും പിന്മാറില്ല. അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തപ്പോൾ ഞാൻ പൂർണമായും സിനിമ നിർത്തി എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷെ അന്നൊക്കെ ഞാൻ പറഞ്ഞിരുന്നതാണ് എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന്.അത് ഇപ്പോൾ സംഭവിച്ചു.അതുപോലെ രാഷ്ട്രീയവും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.” മലയാള സിനിമ മേഖലയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു വാണി വിശ്വനാഥ്. തുടക്കത്തിൽ മികച്ച അഭിനയം കാഴ്ച വച്ച നടി പിന്നീട് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി കൂടുകയായിരുന്നു.

കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

തിങ്കളാഴ്ചയാണ് രാജസ്ഥാനിലെ കുചമാൻ ജില്ലയിൽ കൈകളും കാലുകളും വായും കെട്ടിയ നിലയിൽ മോഹൻദാസ് (72 ) മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പതിനഞ്ച് വർഷമായി റാസൽ ഗ്രാമത്തിലാണ് മോഹൻദാസ് താമസിച്ചിരുന്നത്. രാവിലെ ഗ്രാമവാസികൾ ഇയാളെ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മോഹൻദാസ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കൈയും കാലും വായും കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഹൻദാസിന്റെ മരണം കൊലപാതകമാണോയെന്നാണ് സംശയിക്കുന്നത്.

പോലീസ് കൊലപാതകത്തിന് കേസെടുത്തു അന്വേഷണം നടത്തി വരികയാണ്. കുച്ചമൺ സിറ്റി എസ്എച്ച്ഒ സുരേഷ് കുമാർ വ്യക്തമാക്കി. മോഹൻദാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ശേഷം അതേ ഗ്രാമത്തിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഗ്രാമവാസികളുമായി സംസാരിച്ചതിന് ശേഷം മോഹൻദാസ് തന്റെ മുറിയിൽ ഉറങ്ങാൻ പോയതായി പോലീസ് പറഞ്ഞു. ഗ്രാമവാസികളാണ് ഇയാളെ ഒഴുക്കിൽപ്പെട്ട്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

അസം വെള്ളപ്പൊക്കം: രണ്ട് പേർ മരിച്ചു, ഏഴ് ജില്ലകളിൽ കൂടുതൽ നാശനഷ്ടം

Floods | Ready.gov

അസം വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. ഏഴ് ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നത്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ വെള്ളപ്പൊക്കത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, സോനിത്പൂർ ജില്ലയിലെ ചരിദുവാറിൽ വെള്ളപ്പൊക്കത്തിൽ രണ്ട് പേരാണ് തിങ്കളാഴ്ച മരിച്ചത്. സംസ്ഥാനത്ത് ഈ വർഷത്തെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആണ്. ചിരാംഗ്, ദരാംഗ്, ധേമാജി, ദിബ്രുഗഡ്, കൊക്രജാർ, ശിവസാഗർ, സോനിത്പൂർ ജില്ലകളിലായി 65,600-ലധികം ആളുകൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച വരെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 75,200-ലധികം ആളുകൾ വെള്ളപ്പൊക്കത്തിൽ പെട്ടിരുന്നു. 31,000-ത്തിലധികം ആളുകളുള്ള ധേമാജി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. 1,329 പേർ അഭയം പ്രാപിച്ച ശിവസാഗറിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ അഡ്മിനിസ്ട്രേഷൻ പ്രവർത്തിപ്പിക്കുകയും ആറ് ജില്ലകളിലായി 20 ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുകയും ചെയ്യുന്നുണ്ട്. നിലവിൽ 316 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 5,743.09 ഹെക്ടർ കൃഷിയിടങ്ങൾ അസമിലുടനീളം നശിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.

New Delhi flooded as river water levels break 40-year record | News | Independent TV

കാംരൂപ്, കൊക്രജാർ, സോനിത്പൂർ എന്നിവിടങ്ങളിൽ വൻതോതിലുള്ള മണ്ണൊലിപ്പ് ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ജോർഹട്ട്, ശിവസാഗർ, ചിരാംഗ്, സോനിത്പൂർ, ബാർപേട്ട, ധേമാജി എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിൽ കായലുകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. ധുബ്രി, തേസ്പൂർ, നെമാതിഘട്ട് എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. റോഡ് ബ്രിഡ്ജിലെ ബേക്കി, നംഗ്ലമുരഘട്ടിലെ ദിസാങ് എന്നിവയുടെ കൈവഴികളിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണ്. സംസ്ഥാനത്തൊട്ടാകെ 23,000 വളർത്തുമൃഗങ്ങളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ജാദവ്പൂർ സർവകലാശാല വിദ്യാർത്ഥിയുടെ മരണം: യുജിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു

ജാദവ്പൂർ സർവകലാശാല ബിരുദ വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു. ഓഗസ്റ്റ് 10-ന് ഹോസ്റ്റലിന്റെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ച 17 വയസ്സുകാരന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് പാനൽ അംഗങ്ങൾ ഹോസ്റ്റൽ, യൂണിവേഴ്‌സിറ്റി അധികാരികൾ, വിദ്യാർത്ഥികൾ എന്നിവരുമായി സംസാരിച്ചു. മറ്റൊരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാല എല്ലാവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയുടെ മരണം അങ്ങേയറ്റം ദാരുണമായിരുന്നു എന്നാണ് രജിസ്ട്രാർ സ്നേഹമഞ്ജു ബസു പറഞ്ഞത്. പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു. റാഗിംഗിനെ ഒട്ടും പ്രോഹത്സാഹിപ്പിക്കുന്നില്ല. സർവകലാശാല ഭീഷണിയിൽ നിന്ന് മുക്തി നേടുമെന്ന് ഉറപ്പാക്കും. എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് സുരക്ഷയുടെയും നിരീക്ഷണത്തിന്റെയും കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെന്ന് രജിസ്ട്രാർ സ്നേഹമഞ്ജു ബസു പറഞ്ഞത്.

ജാദവ്പൂർ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ (JUTA) തിങ്കളാഴ്ച കാമ്പസിൽ അടിയന്തര യോഗം ചേർന്നു, അവിടെ പ്രൊഫസർമാരുടെ ബോഡി ഹോസ്റ്റലുകളിൽ സൂപ്രണ്ടിനെ കൂടാതെ ഒരു വാർഡന്റെ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുകയും കാമ്പസിലേക്കുള്ള ആളുകളുടെ പ്രവേശനം നിരീക്ഷിക്കുന്നത് പോലുള്ള നടപടികൾ ശുപാർശ ചെയ്യുകയും ചെയ്തു. ഹോസ്റ്റൽ കോമ്പൗണ്ടിൽ വൈകുന്നേരം 7 മണിക്ക് ശേഷം നിർബന്ധമായും ഐഡി കാർഡുകൾ ഹാജരാക്കണം.

കാമ്പസിലെയും ഹോസ്റ്റലുകളിലെയും പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുകയും ചെയ്തു. ഗേറ്റുകളുടെ മുൻപിൽ സിസിടിവികൾ സ്ഥാപിക്കണം. കാമ്പസിലും കെട്ടിടങ്ങളിലും സിസിടിവികൾ സ്ഥാപിക്കരുത്. ”JUTA ജനറൽ സെക്രട്ടറി പാർത്ഥ പ്രതിം റോയ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് JUTA ബുധനാഴ്ച ക്യാമ്പസിൽ നിന്ന് ജാദവ്പൂർ പോലീസ് സ്റ്റേഷനിലേക്ക് “നിശബ്ദ റാലി” കൊണ്ടുവരുമെന്നും പോലീസിന് ഡെപ്യൂട്ടേഷൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് റാഗിംഗ് മാത്രമല്ല, ലൈംഗികാതിക്രമം കൂടിയാണെന്നാണ് കരുതുന്നത്. കുറ്റവാളികളോട് സർവ്വകലാശാലയ്ക്ക് സഹിഷ്ണുതയില്ലെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെയും ഒരു സീനിയറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

“ജെയ്ക് സി തോമസും ചാണ്ടി ഉമ്മനും സഭയുടെ രണ്ട് മക്കൾ”: ഓര്‍ത്തഡോക്‌സ് സഭ

പുതുപ്പള്ളിയ്ക്ക് ഇനി ആവേശത്തിന്റെ നാളുകളാണ്. മത്സരാത്ഥികളായ ജെയ്ക് സി തോമസും ചാണ്ടി ഉമ്മനും സഭയുടെ രണ്ട് മക്കൾ ആണെന്നാണ്, ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹനോന്‍ മാര്‍ ദിയോസ്‌കോറസ് പറഞ്ഞത്. മത്സരം സഭയുടെ രണ്ട് മക്കൾ തമ്മിൽ ആകുമ്പോൾ ആർക്ക് വോട്ട് നൽകുമെന്ന് പറയില്ലെന്നുമാണ് സഭ അധ്യക്ഷൻ പറയുന്നത്. യൂഹനോന്‍ മാര്‍ ദിയോസ്‌കോറസിന്റെ വാക്കുകൾ ഇങ്ങനെയാണ്, നമ്മുടെ രാജ്യത്തിൻറെ നിയമമനുസരിച്ച്, ഒരു മണ്ഡലത്തിൽ ഒരു മരണം സംഭവിച്ചു കഴിഞ്ഞാൽ, ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നത് സാധാരണ സംഭവിക്കുന്ന ഒരു കാര്യമാണ്.

ഉമ്മൻ ചാണ്ടിയുടെ മരണം എല്ലാവരെയും സംബന്ധിച്ച് വേദനാജനകമാണ്. അതിൽ കക്ഷിയില്ല, രാഷ്ട്രീയമില്ല… സഭയോ സമുദായമോ ഒന്നുമില്ല. എല്ലാവരും ഒരുപോലെ വേദനിച്ച ഒരു വിഷയമാണ് ഉമ്മൻ ചാണ്ടിയുടെ മരണം. ആ ഒരു വേർപാടിന്റെ ദുഃഖം മാറും മുൻപേ, ഉണ്ടായ ഒരു തിരഞ്ഞെടുപ്പ് എന്ന നിലയ്ക്ക് അതിനോട് എല്ലാവർക്കും ഒരു പ്രത്യേക വികാരം ഉണ്ടെന്നാണ് ഞാൻ കരുതുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന ചർച്ച ആദ്യം തന്നെ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു. എന്നാൽ സഭയ്ക്ക് അതിനോട് പ്രതികരിക്കേണ്ട സമയമായിട്ടെല്ലെന്നായിരുന്നു ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ പ്രതികരണം. ഓർത്തഡോക്സ് സഭയെ സംബന്ധിച്ചിടത്തോളം ഒരാൾ വിശുദ്ധനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്, ഒരാൾ മരിച്ചയുടനെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുൻപിലുള്ളത്, വിശ്വാസം, മതം, വിശുദ്ധൻ, പുണ്യാളൻ, ചികിത്സ, എന്നിവയാണ്.
എന്നാൽ ഇതിനിടയിൽ യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിൽ പറഞ്ഞത്, എൽഡിഎഫ് പയറ്റുന്നത് അധിക്ഷേപവും പച്ചനുണയുമാണെന്നാണ്. എൽഡിഎഫിനൊരു പ്രത്യേക സ്ട്രാറ്റജി ഇല്ല. അധിക്ഷേപവും ആക്ഷേപവും, ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കലുമൊക്കെയാണ് അവരുടെ സ്ട്രാറ്റജി.
പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ചയാകരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്. പുതുപ്പള്ളി തൊട്ട്, ഈ സംസ്ഥാനത്തെ മുഴുവൻ കാര്യങ്ങളും, അത് വികസനമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ചർച്ചയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇവിടെ നികുതി വർധനവിന്റെ പേരിൽ വലിയ കൊള്ളയാണ് നടക്കുന്നത്.

കേന്ദ്രത്തിന്റെയും കേരളത്തിന്റെ മോഷണം, ജനങളുടെ നികുതിപ്പണം പോക്കറ്റടിക്കുന്ന ഏർപ്പാട്. എല്ലാ വസ്തുക്കൾക്കും രൂക്ഷമായ വിലക്കയറ്റം ഉണ്ടായി. ഇതെല്ലാം ചർച്ചയാകാതിരിക്കാൻ ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുകയാണ് എൽഡിഎഫ്. ആദ്യ പ്രചരണ ഘട്ടത്തിൽ മന്ത്രിമാർ എത്തേണ്ടതില്ല എന്ന നിലപാടിലാണ് സംസ്ഥാന സിപിഎം കമ്മിറ്റി. ജനവിരുദ്ധരാണ് മന്ത്രിസഭയിലെ അംഗങ്ങൾ. മര്യാദയ്ക്ക് ഒരു ചോദ്യത്തിന് ഉത്തരം നല്കാൻ അവർക്ക് കഴിയില്ല. ഒരു കാര്യത്തിൽ നിലപാട് എടുക്കാനോ പ്രശ്നം തീർക്കാനോ അവർക്ക് കഴിയില്ലെന്നാണ് ഷാഫി പറമ്പിൽ പറയുന്നത്. ചോദ്യങ്ങൾ ഓരോന്നായി ഇരു പാർട്ടികളും പരസ്പരം ഉന്നയിക്കുമ്പോൾ, ശക്തമായ പ്രചരണം നടക്കുമ്പോൾ എവിടെ ഉത്തരമെന്ന ചോദ്യവുമായി ജനങ്ങളും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Kasyno Online Na Prawdziwe Pieniądze I Automaty Do Gry Za Kas

Kasyno Online Na Prawdziwe Pieniądze I Automaty Do Gry...

Mejores Internet Casinos Online Con Fortuna Real En Ee Uu En 2024

Mejores Internet Casinos Online Con Fortuna Real En Ee...

Mejores Internet Casinos Online Con Fortuna Real En Ee Uu En 2024

Mejores Internet Casinos Online Con Fortuna Real En Ee...

“Les 10 Meilleurs Casinos Bitcoin Et Crypto-monnaies 202

"Les 10 Meilleurs Casinos Bitcoin Et Crypto-monnaies 2024Les Casinos...