“എനിക്ക് രജനി സാറിനെ വെച്ച് സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയിരുന്നു. അദ്ദേഹത്തെ പോലൊരു പ്രതിഭയെ വെച്ച് സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല ; പ്രിത്വിരാജ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നാൽപ്പതിനാലാം ചിത്രമാണ് കടുവ. പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ പ്രതീക്ഷകൾ ചെറുതല്ല

. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. സംയുക്ത മേനോനാണ് നായിക.ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഒരു യൂട്യൂബ് ചാനലിന്‌ നൽകിയ അഭിമുഖത്തിൽ തനിക്ക് രജനികാന്ത് ചിത്രത്തിൽ സംവിധായകനായി അവസരം ലഭിച്ച കാര്യം തുറന്നു പറയുകയാണ്. അത്തരമൊരു അവസരം ലഭിച്ചിട്ടും താനത് ഏറ്റെടുത്തില്ലെന്നാണ് പൃഥ്വിരാജിന്റെ വാക്കുകൾ. രജനികാന്തിനെ വച്ച് ആ ചിത്രം ചെയ്യാൻ ധൈര്യമില്ലായിരുന്നെന്നും ആ ആത്മവിശ്വാസം വന്നാൽ തീർച്ചയായും അങ്ങനെയൊരു ചിത്രം ഏറ്റെടുക്കുമെന്നും പൃഥ്വിരാജ് പറയുന്നു.

“എനിക്ക് രജനി സാറിനെ വെച്ച് സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയിരുന്നു. അദ്ദേഹത്തെ പോലൊരു പ്രതിഭയെ വെച്ച് സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ആ ഓഫർ വന്നപ്പോൾ ഞാനൊന്ന് പേടിച്ചു. അതാണ് ആ സിനിമ ചെയ്യാത്തതിന്റെ കാരണം. ഞാൻ അതെറ്റെടുത്താൽ അതെന്നിലുള്ള രജനി ഫാനിനെ തൃപ്തിപ്പെടുത്തണം. അങ്ങനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ അതെനിക്ക് വലിയ നിരാശയാകും. പക്ഷേ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാം എന്ന ആത്മവിശ്വാസം വന്നാല്‍ ഉറപ്പായും ഞാന്‍ അത് ചെയ്യും” പൃഥിരാജ് വ്യക്തമാക്കി.

ജൂലൈ 7നാണ് പൃഥ്വിരാജിന്റെ കടുവ റിലീസ് ചെയ്യുക. നേരത്തെ പ്രഖ്യാപിച്ച ജൂണ് 10 എന്ന തീയതി നീട്ടിവെക്കുകയായിരുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ്.ദിലീഷ് പോത്തന്‍, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, അര്‍ജുന്‍ അശോകന്‍ ,രാഹുല്‍ മാധവ്, സുദേവ് നായര്‍, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സുജിത് വാസുദേവ് ഛായാഗ്രാഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കനല്‍ കണ്ണനാണ് ആക്ഷന്‍ ഡയറക്ടര്‍.

 

 

Leave a Comment