പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് നേരിടും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാനുള്ള തീരുമാനത്തിലാണ് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
ഉമ്മന്‍ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ 2021 ലെ തെരഞ്ഞടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ്. ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് നല്‍കിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ചു. ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരു അഭിപ്രായം ഉണ്ടായില്ല. 2016 ലും 2021 ലും ഉമ്മന്‍ചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് എതിരാളിയാകും.
ജെയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരായിരുന്നു പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നത്. രണ്ട് തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിന്റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍ഗണനയില്‍ ഉണ്ടായിരുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ജെയ്ക്ക് സി തോമസിന്റെ മാത്രമാണ് പരിഗണിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജെയ്ക്കിന് അനുകൂല ഘടകമായി.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവില്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയെടുത്ത വൈകാരിക പരിസരം മാറ്റിവച്ചാല്‍ പുതുപ്പള്ളി മണ്ഡലം രാഷ്ട്രീയമായി അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഎം.
ഉമ്മന്‍ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ 2021 ലെ തെരഞ്ഞടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ്. ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് നല്‍കിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ചു. ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരു അഭിപ്രായം ഉണ്ടായില്ല. 2016 ലും 2021 ലും ഉമ്മന്‍ചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് എതിരാളിയാകും.
ജെയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരായിരുന്നു പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നത്. രണ്ട് തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിന്റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍ഗണനയില്‍ ഉണ്ടായിരുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ജെയ്ക്ക് സി തോമസിന്റെ മാത്രമാണ് പരിഗണിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജെയ്ക്കിന് അനുകൂല ഘടകമായി.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവില്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയെടുത്ത വൈകാരിക പരിസരം മാറ്റിവച്ചാല്‍ പുതുപ്പള്ളി മണ്ഡലം രാഷ്ട്രീയമായി അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഎം.
ഐആർസിടിസി വെബ്‌സൈറ്റിൽ ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ശ്രമം: 78കാരന് 4 ലക്ഷം രൂപ നഷ്ടം
കോഴിക്കോട് വണ്ടിപ്പേട്ട സ്വദേശിയായ എം.മുഹമ്മദ് ബഷീർ എന്ന 78കാരനാണ് ഐആർസിടിസി വെബ്സൈറ്റ് ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ശ്രമിച്ചത്. ബഷീർ തട്ടിപ്പിന് ഇരയാകുകയും നാല് ലക്ഷം രൂപ നഷ്ടമാവുകയും ചെയ്തു. വ്യാജ വെബ്‌സൈറ്റും റെയിൽവേ ജീവനക്കാരനെന്ന വ്യാജേനയുള്ളയാളാണ് തട്ടിപ്പ് നടത്തിയത്. റെയിൽവേ ജീവനക്കാരനെന്ന് അവകാശപ്പെടുന്ന ഒരാൾ ബഷീറുമായി ഫോണിൽ ബന്ധപ്പെട്ടു. ഇയാൾ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിച്ചാണ് ബഷീറിന് നിർദ്ദേശങ്ങൾ നൽകിയത്. ഗൂഗിളിൽ കാര്യങ്ങൾ ടൈപ്പ് ചെയ്യാൻ ബഷീറിനെ പ്രേരിപ്പിച്ചു. ഇതോടെ ബഷീറിന്റെ ഫോൺ തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലായി. ബഷീർ തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡ് നമ്പറും തട്ടിപ്പുകാരന് നൽകി.
സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് പണം കൈപ്പറ്റിയതായി ബഷീറിന് മെസേജ് ലഭിച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ബഷീർ ബാങ്കിന്റെ YMCA ശാഖ സന്ദർശിച്ചു. ഈ സമയത്തിനുള്ളിൽ തന്നെ ബഷീറിന്റെ അക്കൗണ്ടിൽ നിന്ന് 4 ലക്ഷം രൂപ പിൻവലിച്ചിരുന്നു. മൂന്ന് വ്യത്യസ്ത ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ബഷീറിനെ ബന്ധപ്പെട്ടത്. അക്കൗണ്ടിൽ നിന്നും ആദ്യം പൈസ നഷ്ടമായപ്പോൾ ബഷീർ ബാങ്കുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തട്ടിപ്പുകാർ തടഞ്ഞു. കൂടുതൽ ഡാറ്റ ചോർച്ച തടയാൻ ബഷീർ തന്റെ ഫോൺ ഫോർമാറ്റ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു. സംഭവം ബാങ്കിലും സൈബർ സെല്ലിലും അറിയിച്ചു.
‘റെസ്റ്റ് ഡെസ്‌ക്’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്താണ് തട്ടിപ്പുകാർക്ക് ബഷീറിന്റെ ഫോൺ അവരുടെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞതെന്ന് സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി. കൊൽക്കത്തയിൽ നിന്ന് 4,05,919 രൂപ ഡെബിറ്റ് ചെയ്ത് നാല് വ്യത്യസ്ത പിൻവലിക്കലുകളിലായാണ് പണം എടുത്തത്. ബഷീറുമായി ബന്ധപ്പെടാൻ ഉപയോഗിച്ച ഫോൺ നമ്പരുകൾ ബംഗാൾ, ബിഹാർ എന്നീ സ്വദേശികളുടേതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ഫോറം മാള്‍ കൊച്ചി തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം
ഫോറം മാള്‍ കൊച്ചി തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. കൊച്ചിയിലെ ലുലു മാൾ കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ മാൾ ആകാൻ ഒരുങ്ങുകയാണ് ഫോറം മാൾ. ഓഗസ്റ്റ് പത്തൊൻപതിന് മാൾ തുറക്കും. പത്ത് ഏക്കറില്‍ 10.6 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ഫോറം മാള്‍ ബിൽഡിങ് ഉള്ളത്. 18.50 ലക്ഷം സ്‌ക്വയര്‍ഫീറ്റിലുള്ള ലുലുമാളിന്റെ തൊട്ടു താഴെയാണ് ഫോറം മാളിന്റെ വലുപ്പം. തോംസൺ റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ മാൾ കൊച്ചിയിൽ വികസിപ്പിച്ചെടുത്തത്. പ്രസ്റ്റീജ് ഗ്രൂപ്പും തോംസൺ ഗ്രൂപ്പും ചേർന്നുള്ള സാരംഭം കൂടെയാണ്. കുണ്ടന്നൂരാണ് ഫോറം മാള്‍ സ്ഥിതി ചെയ്യുന്നത്.
എല്ലാ ബ്രാന്‍ഡുകള്‍ക്കൊപ്പം ലുലു ഹൈപ്പര്‍മാര്‍ക്കറ്റും പി.വി.ആര്‍ സിനിമാസും ഫോറം മാളിലുണ്ട്. കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സെന്റർ, ഇരുപത് റെസ്റ്റോറന്റുകൾ, പതിനൊന്ന് ഫുഡ് കൗണ്ടറുകൾ, എഴുന്നൂറ് സീറ്റുള്ള ഫുഡ് കോർട്ട്, ഒൻപത് സ്‌ക്രീൻ പി.വി.ആർ മൾട്ടിപ്ലക്‌സ് എന്നിവയും മാളിൽ ഉൾപ്പെടുന്നുണ്ട്. നാല്പത് മുറികളുള്ള ഹോട്ടല്‍ മുറികളും വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആലപ്പുഴ, തൂപ്പൂണിത്തുറ, വൈക്കം, കോട്ടയം എന്നിവിടയെയുള്ളവർക്ക് ഷോപ്പിംഗ്, ഭക്ഷണം, വിനോദം, സിനിമ എന്നിവയ്ക്കായി ഈ മലിലേക്ക് പെട്ടന്ന് എത്താവുന്നതാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി
മഹാരാഷ്ട്ര താനെ ജില്ലയിൽ പതിമൂന്ന് വയസുകാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി. പ്രതി മുഹമ്മദ് ഇസ്‌ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇരുപത് വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന നിയമപ്രകാരം രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് പ്രത്യേക പോക്‌സോ ജഡ്ജി വി വി വിർകർ വെള്ളിയാഴ്ച വ്യക്തമാക്കി. ഓരോ കേസിലും ഇരുപത് വർഷം വരെയാണ് കഠിന തടവിന് ശിക്ഷിച്ചത്. പ്രതി മുഹമ്മദ് ഇസ്‌ലാമിന് ഇരുപത് വർഷം തടവും ഒരേസമയം ലഭിക്കും. പ്രതി 30,000 രൂപ പിഴയും ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
പെൺകുട്ടിയും പ്രതിയും ഒരേ സ്ഥലത്താണ് താമസിക്കുന്നതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. അമ്മയെ പലചരക്ക് കടയിൽ സഹായിക്കുന്നതാണ് പെൺകുട്ടി. പ്രതി പതിവായി കടയിൽ വരുകയും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യാറുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 2018 ഏപ്രിലിൽ പ്രതിപെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടയ്ക്ക് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇത് തുടർന്ന് കൊണ്ടിരുന്നപ്പോൾ 2019 മെയ് മാസത്തിൽ പെൺകുട്ടി ഗർഭിണിയായി. കേസിൽ ആറ് പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു.
വ്യാജ കോൾ സെന്റർ കണ്ടെത്തി മുംബൈ പോലീസ്; ചതിയിൽ ആളുകൾ വീണെന്ന് പോലീസ്
വ്യാജ കോൾ സെന്റർ കണ്ടെത്തി മുംബൈ പോലീസ് ക്രൈംബ്രാഞ്ച്. കാനഡയിൽ നിന്നും ഇന്ത്യയിലുടനീളം ഒരു സംഘം ആളുകളെ പറ്റിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അന്ധേരിയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള മരോളിലെ ഒരു വാണിജ്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്ററിൽ നിന്ന് പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ട് ലാപ്‌ടോപ്പുകളും നാല്പത് മൊബൈൽ ഫോണുകളും പിച്ചെടുത്തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ ഇരകളായവരുടെ എണ്ണവും സംഘത്തിന് നഷ്ടപ്പെട്ട പണവും ഇതുവരെ കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച അന്ധേരിയിലെ മറോളിലെ മിത്തൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കോൾ സെന്റർ ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തു.
അവിടെ ജോലി ചെയ്യുന്ന പന്ത്രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും കണ്ടെത്തി. വളരെ കുറഞ്ഞ നിരക്കിൽ ടൂർ, ട്രാവൽ പാക്കേജുകൾ വാഗ്ദാനം ചെയ്ത് സംഘം സോഷ്യൽ മീഡിയയിൽ പരസ്യം നൽകുമെന്ന പരസ്യം പ്രചരിച്ചിരുന്നു. ഇരയായ ഒരാൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. ടിക്കറ്റിന്റെയും മറ്റ് ബുക്കിംഗുകളുടെയും പേരിൽ അക്രമിസംഘം ഇരകളിൽ നിന്ന് പണം പിരിച്ചെടുക്കും. വ്യാജ വിമാന ടിക്കറ്റുകളും പണമടച്ചുള്ള രസീതുകളും അവർ വാട്‌സ്ആപ്പിൽ അയച്ച് അവരുടെ വിശ്വാസം നേടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പണം പിരിച്ചെടുത്ത ശേഷം, സംഘത്തിലെ അംഗങ്ങൾ ഇരകളുടെ നമ്പറുകൾ തടയുകയോ അവരുടെ നമ്പർ മാറ്റുകയോ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച നടന്ന റെയ്ഡിനെ തുടർന്ന് 28 ലാപ്‌ടോപ്പുകളും 40 മൊബൈൽ ഫോണുകളും രണ്ട് റൂട്ടറുകളും ചില രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പന്ത്രണ്ട് പുരുഷന്മാരെ കസ്റ്റഡിയിലെടുത്തു. യുവതിയോട് ആവിശ്യമുള്ളപ്പോഴെല്ലാം വരണമെന്ന് പറഞ്ഞുള്ള നോട്ടീസും നൽകി പറഞ്ഞു വിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും സെക്ഷൻ 420 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് 4.86 കോടി രൂപയുടെ സ്വർണം പിടികൂടി
4.86 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോഗ്രാം കള്ളക്കടത്ത് സ്വർണവുമായി ശനിയാഴ്ച രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരന്റെ ട്രൗസറിൽ ഒളിപ്പിച്ച നിലയിൽ 1.21 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ കട്ട് സ്വർണക്കട്ടികൾ കണ്ടെത്തിയതായി ഹൈദരാബാദ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. 4.86 കോടി രൂപ വിലമതിക്കുന്ന 8 കിലോ സ്വർണമാണ് പിടികൂടിയത്. നാല് പ്രതികളെയും കസ്റ്റംസ് നിയമത്തിലെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേ വിമാനത്തിൽ എത്തിയ ഒരു യാത്രക്കാരനിൽ നിന്ന് സമാനമായ രീതിയിൽ, 1.78 കിലോ കട്ട് സ്വർണക്കട്ടികൾ, 2000 രൂപ വിലമതിക്കുന്ന 1.09 കോടി രൂപ പിടിച്ചെടുത്തു. വസ്ത്രങ്ങൾക്കുള്ളിൽ രഹസ്യമായി ഒളിപ്പിച്ചാണ് കള്ളക്കടത്ത് നടത്തിയത്. മറ്റൊരു കേസിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരൻ പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ച് 1.32 കോടി രൂപ വിലമതിക്കുന്ന 2.17 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. നാലാമത്തെ കേസിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.245 കോടി രൂപ വിലമതിക്കുന്ന 2.05 കിലോ മഞ്ഞ ലോഹം പിടികൂടി. പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ യാത്രക്കാരന്റെ അടിവസ്ത്രത്തിൽ നിന്നാണ് ഇത് കണ്ടെടുത്തത്.