ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വിജയത്തോട് വയനാട് മണ്ഡലത്തില്‍ നിന്ന് ജയിച്ച് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും. വിജിയിച്ച് റായ്ബറേലി നിലനിര്‍ത്തുമെന്നാണ് വിവരം. രണ്ട് മണ്ഡലങ്ങളായ വയനാട്ടിലും റായ്ബറേലിയിയില്‍ നിന്നുമാണ് രാഹുല്‍ഗാന്ധ വിജയിച്ചത്. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യം ഉത്തര്‍പ്രദേശ് പിസിസിയും ഉയര്‍ത്തി.
മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹം ഉണ്ട്. എന്നാല്‍ അതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള്‍ ജനവിധി തേടിയേക്കും.
മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന നിര്‍ദേശവും പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തി. മുതിര്‍ന്ന നേതാവെന്ന നിലയില്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് നേതാക്കളുടെ അഭിപ്രായം. പ്രതിപക്ഷ സ്ഥാനത്തിരുന്നുകൊണ്ട് പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്താന്‍ രാഹുലിന് കഴിയും. അന്തിമ തീരുമാനം കൈകൊള്ളേണ്ടത് പാര്‍ട്ടിയാണെന്നും നേതാക്കള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്ന് പോയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിലയിരുത്തല്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച ചില സംസ്ഥാനങ്ങളിലെ തോല്‍വി പരിശോധിക്കും. മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ തിരിച്ചടികള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി.
നീറ്റ് പരീക്ഷ വിവാദം പരിശോധിക്കാന്‍ നാലംഗ സമിതി; ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും
ദില്ലി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ പരിശോധിക്കാന്‍ നാലംഗ സമിതി രൂപീകരിച്ച് കേന്ദ്രം. ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും. ആറ് സെന്ററുകളിലെ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് പരിശോധിക്കുക. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറ്റു പരാതികളും സമിതി പരിശോധിക്കും. യുപിഎസ്‌സി മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ സമിതി ഒരാഴ്ച്ച കൊണ്ട് റിപ്പോര്‍ട്ട് നല്‍കും.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം എന്‍ടിഎ ചെയര്‍മാന്‍ സുബോധ് കുമാര്‍ സിംഗ് തള്ളി. എന്‍ടിഎ സുതാര്യമായ ഏജന്‍സിയാണ്. ഈ വര്‍ഷം ചില പരാതികള്‍ ഉയര്‍ന്നു. 44 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതോടെ മുഴുവന്‍ മാര്‍ക്ക് കിട്ടി. ആറ് സെന്ററുകളിലാണ് സമയക്രമത്തിന്റെ പരാതി ഉയര്‍ന്നത്. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് എന്‍ടിഎ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയരുന്നത്. നീറ്റ് പരീക്ഷ ഫലത്തില്‍ അട്ടിമറിയെന്നായിരുന്നു ഉയരുന്ന പ്രധാന ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നുമാണ് ആവശ്യം.
ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചര്‍ച്ചയാകുന്നത്. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. മുന്‍കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍ടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.
രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചു, റായ്ബറേലിയില്‍ മത്സരിക്കുമെന്ന് പറയാതിരുന്നത് തെറ്റ്: ആനി രാജ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാഹുല്‍ ഗാന്ധി പറയാതിരുന്നത് തെറ്റാണെന്ന് സിപിഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായിരുന്ന ആനി രാജ. രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് പറഞ്ഞ അവര്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലേറ്റ തോല്‍വി പാര്‍ട്ടി വിലയിരുത്തുന്നതേയുള്ളൂവെന്നും പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് പിന്‍മാറിയത് രാഷ്ട്രീയ ധാര്‍മികതക്ക് ചേരാത്ത നടപടിയാണെന്ന് അവര്‍ വിമര്‍ശിച്ചു. രാഷ്ട്രീയമായ അനീതിയാണിത്. വയനാട്ടില്‍ വീണ്ടും മത്സരിക്കുമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഭരണഘടന അനുശാസിക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതില്‍ തെറ്റില്ല. മുന്‍കൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റെന്നും അവര്‍ വിശദീകരിച്ചു.
സ്ഥാനമൊഴിയുന്ന രണ്ടാം മോദി സര്‍ക്കാരില്‍ കാബിനറ്റ് പദവിയുള്ള മന്ത്രിമാരെല്ലാം ബി.ജെ.പി.
സ്ഥാനമൊഴിയുന്ന രണ്ടാം മോദി സര്‍ക്കാരില്‍ കാബിനറ്റ് പദവിയുള്ള മന്ത്രിമാരെല്ലാം ബി.ജെ.പി. നേതാക്കള്‍ മാത്രമായിരുന്നെങ്കില്‍ ഇനിയതാവില്ല സ്ഥിതി. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന മൂന്നാംമോദി മന്ത്രിസഭയില്‍ കാബിനറ്റ് പദവിയുള്ളതും ഇല്ലാത്തതുമായി സഖ്യകക്ഷി അംഗങ്ങള്‍ ഏറെയുണ്ടാകും. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തതോടെ 14 സഖ്യകക്ഷികളേയും തൃപ്തിപ്പെടുത്തേണ്ട അവസ്ഥയിലാണ് ബി.ജെ.പി.
രണ്ടാം മോദി സര്‍ക്കാരില്‍ അവസാനഘട്ടമായപ്പോഴേക്കും സഖ്യകക്ഷികളില്‍നിന്ന് ഒരു കാബിനറ്റ് മന്ത്രി പോലും ഇല്ലാതായിരുന്നു. സഹമന്ത്രിമാരായി ഉണ്ടായിരുന്നത് ആര്‍.പി.ഐയുടെ രാംദാസ് അഠാവ്ലെയും അപ്നാ ദളിന്റെ അനുപ്രിയ പട്ടേലും മാത്രം. എന്നാല്‍, മൂന്നാം മോദി സര്‍ക്കാരില്‍ ഒരംഗം മാത്രമുള്ള കക്ഷികള്‍ക്ക് പോലും കാബിനറ്റ് പദവി ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ല. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ ഏക അംഗമായ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്ക് കാബിനറ്റ് പദവി ലഭിച്ചേക്കാം.
രണ്ടാം മോദി സര്‍ക്കാരിന്റെ തുടക്കത്തില്‍ സഖ്യകക്ഷികളില്‍ നിന്ന് അഞ്ച് കാബിനറ്റ് മന്ത്രിമാരുണ്ടായിരുന്നു. പിന്നീട് പലകാരണങ്ങള്‍ കൊണ്ട് ഒന്നുപോലുമില്ലാതായി. എല്‍.ജെ.പിയുടെ മന്ത്രി രാംവിലാസ് പസ്വാന്‍ 2020 ഒക്ടോബറില്‍ മരിച്ചു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു. ശിവസേനയിലെ പിളര്‍പ്പിനേത്തുടര്‍ന്ന് അരവിന്ദ് സാവന്ത് പടിയിറങ്ങി. എന്‍.ഡി.എ. മുന്നണി വിട്ടതിനേത്തുടര്‍ന്ന് ജെ.ഡി.യുവിന്റെ രാമചന്ദ്ര പ്രസാദ് സിങ്ങും എല്‍.ജെ.പി.യിലെ പ്രശ്നങ്ങളേത്തുടര്‍ന്ന് പശുപതി പരസും രാജിവെച്ചതോടെ രണ്ടാം മോദി സര്‍ക്കാരില്‍ സഖ്യകക്ഷികളില്‍ നിന്ന് ഒരു ക്യാബിനെറ്റ് മന്ത്രിപോലും ഇല്ലാതായി.
ഇക്കുറി അതാവില്ല സ്ഥിതി. അഞ്ചിലേറെ കാബിനറ്റ് മന്ത്രിമാര്‍ സഖ്യകക്ഷികളില്‍ നിന്നുണ്ടായാല്‍ അത്ഭുതമില്ല. കാബിനറ്റ് സ്ഥാനം നല്‍കാന്‍ 4:1 എന്ന ഫോര്‍മുലയാകും ബി.ജെ.പി. അടിസ്ഥാനമാക്കുക. അതായത് നാല് അംഗങ്ങള്‍ക്ക് ഒരു മന്ത്രി. എന്നാല്‍ എല്ലാ സഖ്യകക്ഷികളുടേയും കാര്യത്തില്‍ ഇത് കര്‍ശനമായി പാലിക്കാനുമാവില്ല.
പതിനാറ് അംഗങ്ങളുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് ഈ ഫോര്‍മുല പ്രകാരം നാല് മന്ത്രിമാരെ നല്‍കേണ്ടിവരും. അതില്‍ രണ്ടെണ്ണമെങ്കിലും ക്യാബിനറ്റാകും. പന്ത്രണ്ട് അംഗങ്ങളുള്ള ജെ.ഡി.യു.വിനും ഇത്രതന്നെ മന്ത്രിമാരെ നല്‍കാനാണ് സാധ്യത. അഞ്ചംഗങ്ങളുള്ള എല്‍.ജെ.പി.യില്‍ ചിരാഗ് പസ്വാന് കാബിനറ്റ് പദവിയും മറ്റൊരാള്‍ക്ക് സഹമന്ത്രിസ്ഥാനവും ലഭിക്കാം. ബിഹാറിലെ ജെ.ഡി.യു. മന്ത്രി അശോക് ചൗധരിയുടെ മകളാണെങ്കിലും എല്‍.ജെ.പി. ടിക്കറ്റില്‍ ജയിച്ച സാംഭവി ചൗധരിക്കാണ് സാധ്യത. ഇരുപത്തിയാറുകാരിയായ സാംഭവിയാണ് ഇത്തവണ ഏറ്റവും പ്രായം കുറഞ്ഞ അംഗം.
ഏഴംഗങ്ങളുള്ള ശിവസേനയുടെ ഷിന്ദേ വിഭാഗത്തിനും കാബിനറ്റ് ഉള്‍പ്പെടെ ഒന്നിലേറെ മന്ത്രിസ്ഥാനം ലഭിക്കും. രണ്ടംഗങ്ങള്‍ മാത്രമുള്ള ജെ.ഡി.എസ്സിന്റെ എച്ച്.ഡി. കുമാരസ്വാമിക്കും കാബിനറ്റ് പദവി ലഭിക്കാം. നിലവില്‍ മന്ത്രി കൂടിയായ അപ്നാ ദളിന്റെ അനുപ്രിയാ പട്ടേലിന് ഇത്തവണ കാബിനറ്റ് പദവി ലഭിച്ചേക്കും. എന്‍.ഡി.എയില്‍ ബി.ജെ.പി. ഒഴികെയുള്ള 14 പാര്‍ട്ടികളില്‍ ഏഴെണ്ണത്തിന് ഒരോ അംഗങ്ങളാണുള്ളത്. രണ്ട് അംഗങ്ങളുള്ള മൂന്ന് പാര്‍ട്ടികളുമുണ്ട്. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം (272 സീറ്റ്) ലഭിക്കാത്ത ബി.ജെ.പി. ഇക്കുറി ഇവരേയൊന്നും നിരാശപ്പെടുത്താനിടയില്ല.
കഴിഞ്ഞ രണ്ട് മോദി സര്‍ക്കാരുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എന്‍.ഡി.എ. അധികാരമേറ്റത്. അതിനാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിക്കാനോ അടിച്ചിരുത്താനോ ഭരണകക്ഷികള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. ഇനിയതല്ല സ്ഥിതി. 543 അംഗ ലോക്‌സഭയില്‍ 293 പേരാണ് ഭരണകക്ഷിയായ എന്‍.ഡി.എ.യിലുള്ളത്. ബാക്കിയെല്ലാം മറുഭാഗത്താണ്. അതിന് സ്പീക്കറും പാര്‍ലമെന്ററികാര്യ മന്ത്രിയും വലിയ പങ്കുവഹിക്കേണ്ടിവരും.
ബഹളമോ തടസ്സപ്പെടുത്തലുകളോ ഇല്ലാതെ സഭ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സ്പീക്കറുടെ കഴിവ് പ്രധാനമാണ്. അതുപോലെതന്നെ സര്‍ക്കാരും പ്രതിപക്ഷവും തമ്മലുള്ള പാലമായി പ്രവര്‍ത്തിക്കേണ്ട പാര്‍ലമെന്ററി കാര്യ മന്ത്രിക്കും ഇക്കാര്യത്തില്‍ നല്ല മെയ്വഴക്കം വേണം. രണ്ടാം മോദി സര്‍ക്കാരിലെ സ്പീക്കറായിരുന്ന ഓം ബിര്‍ളയോ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയോ സമവായത്തിന്റെ സാധ്യതകളേക്കാള്‍ അപ്രമാദിത്വത്തിന്റെ രീതികളാണ് അവലംബിച്ചിരുന്നത്. മൂന്നാം മോദി സര്‍ക്കാരില്‍ ലോക്‌സഭാ നടപടികള്‍ സുഗമമായും കാര്യക്ഷമമായും മുന്നോട്ടുപോകാന്‍ പലപ്പോഴും സമവായത്തിന്റെ പാത സ്വീകരിക്കേണ്ടിവന്നേക്കും.