ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പുതിയ യാത്രയുമായി രാഹുൽ ഗാന്ധി.കന്യാകുമാരി മുതൽ കാശ്മീർ വരെയായിരുന്നു നേരത്തെ രാഹുൽ ഭാരത് ജോഡോ യാത്ര നടത്തിയതെങ്കിൽ ഇത്തവണ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പടിഞ്ഞാറോട്ടു മധ്യ ഇന്ത്യയിലൂടെയാണ് യാത്ര. ലക്ഷ്യം ലോക്‌സഭ തിരഞ്ഞെടുപ്പ് തന്നെ. ഭാരത് ന്യായ് യാത്ര എന്നാണ് പുതിയ യാത്രയുടെ പേര്.
ഭാരത് ന്യായ് യാത്രയും ലക്ഷ്യങ്ങളും
ജനുവരി 14ന് മണിപ്പൂരിൽ നിന്നാണ് ഭാരത് ന്യായ് യാത്ര ആരംഭിക്കുക. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഭാരത് ന്യായ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് വലിയ ഒരുക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് ഭാരത് ന്യായ് യാത്ര. ഭാരത് ജോഡോ യാത്രക്ക് ശേഷം ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് നേട്ടം ഉണ്ടായെങ്കിലും ഉത്തരേന്ത്യയിൽ രാഷ്ട്രീയ നേട്ടങ്ങളുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ യാത്ര കോൺഗ്രസ് ദേശീയ നേതൃത്വം സംഘടിപ്പിക്കുന്നത്.
14 സംസ്ഥാനങ്ങളിലൂടെയാണ് പുതിയ യാത്ര കടന്നുപോകുക . 85 ജില്ലകളിലൂടെയായി 6200 കിലോമീറ്റർ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സഞ്ചരിക്കും. പാർട്ടിയെ കൂടുതൽ സജീവമാക്കാനും വിവിധ ജനവിഭാഗങ്ങളുമായി അടുപ്പമുണ്ടാക്കാനും യാത്ര സഹായിക്കുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. ഭാരത് ജോഡോ യാത്രയിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ് ഭാരത് ന്യായ് യാത്ര.
മണിപ്പൂരിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരിൽ നിന്ന് യാത്ര ആരംഭിക്കുന്നത് തന്നെ ബിജെപിയെ ചൊടിപ്പിക്കാനെന്ന് സാരം. കുകി-മെയ്തേയ് വിഭാഗങ്ങൾക്കിടയിൽ സംഘർഷം നിലനിൽക്കുന്ന സംസ്ഥാനമാണ് മണിപ്പൂർ. ഇവിടെ നേരത്തെ രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തത് കോൺഗ്രസ് വലിയ പ്രചാരണ വിഷയമാക്കിയിരുന്നു. നിലവിൽ മണിപ്പൂർ ഭരിക്കുന്നത് ബിജെപിയാണ്. അതു കൊണ്ട് തന്നെയാണ് മണിപ്പൂരിൽ നിന്ന് തന്നെ ഭാരത് ന്യായ് യാത്ര ആരംഭിക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാന്റ്, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയ ശേഷമാണ് യാത്ര മഹാരാഷ്ട്രയിൽ അവസാനിക്കുക. അടുത്തിടെ കോൺഗ്രസിന് നഷ്ടമായ രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലുടെയും രാഹുലിന്റെ യാത്ര കടന്നുപോകുന്നുന്നത്.
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കോൺഗ്രസിൽ വലിയ രീതിയിൽ തന്നെ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ കർണാടകയിലും തെലങ്കാനയിലും ഭരണം പിടിക്കാൻ കോൺഗ്രസിന് സാധിക്കുകയും ചെയ്തു. എന്നാൽ ഉത്തരേന്ത്യയിൽ വേണ്ടത്ര ഫലം കോൺഗ്രസിന് കിട്ടിയിരുന്നില്ല. അതു കൊണ്ട് തന്നെ ഈ യാത്രയിലൂടെ നഷ്ടപ്പെടുപോയ സംസ്ഥാനങ്ങൾ തിരിച്ചു പിടിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി പദയാത്ര മാത്രമാണ് തിരഞ്ഞെടുത്തത്. എന്നാൽ ഭാരത് ന്യായ് യാത്രയിൽ ബസിലും യാത്രയുണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഹുൽ ഗാന്ധിയുടെ യാത്ര.
അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനം ജനുവരി 22നാണ്. ഭാരത് ന്യായ് യാത്ര ആരംഭിക്കുന്നത് ജനുവരി 14ന്. പ്രതിഷ്ഠാ ചടങ്ങിലേക്ക് കോൺഗ്രസിന് ക്ഷണമുണ്ട്. എന്നാൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
കർണാടകത്തിലേയും തെലങ്കാനയിലേയും കോൺഗ്രസ് വിജയത്തിൽ നിർണായക പങ്ക് ഭാരത് ജോഡോയ്ക്കുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഭാരത് ന്യായ് യാത്ര. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ യാത്ര കൊണ്ട് നഷ്ടപ്പെട്ടുപോയ രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തിരിച്ചു വരാനാകുമെന്ന കണക്കൂകൂട്ടലില്ലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.
എം.വി ഗോവിന്ദന്‍ ആരാണെന്ന് അറിയില്ല; തന്നെ കേസില്‍ക്കുടുക്കി നിശബ്ദമാക്കാന്‍ ശ്രമം- സ്വപ്ന സുരേഷ്
ഏതെങ്കിലും കേസില്‍ക്കുടുക്കി തന്നെ നിശബ്ദമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ അറിയില്ലെന്നും അങ്ങനെയൊരാളെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. അപകീര്‍ത്തികേസിലെ ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
കേന്ദ്രസര്‍ക്കാറില്‍ നിന്നും ആരുടെയൊക്കെ സഹായമാണ് ലഭിക്കുന്നത്, പ്രാദേശിക പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ എന്തൊക്കെയാണ് തുടങ്ങി കേസുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് ഇന്ന് ചോദിച്ചത്. യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ തന്നെ വിളിച്ചുവരുത്തിയത്. ഭയപ്പെടുത്തി പിന്നോട്ട് വലിക്കാനുള്ള ശ്രമമാണെങ്കില്‍ അത് നടക്കില്ല. നീതി കിട്ടുന്നത് വരെ ഞാന്‍ പോരാടുമെന്നും അവര്‍ പറഞ്ഞു.
‘ഈ രാജ്യത്ത് ജീവിക്കുന്നത് അപകടമാണെന്നും അതിനാല്‍ നാടുവിടണമെന്നും അതിന് 30 ലക്ഷം രൂപ നല്‍കാമെന്നും എന്റെയടുത്ത് വന്നുപറഞ്ഞത് വിജേഷ് പിള്ളയാണ്. എനിക്ക് താത്പര്യമുള്ള രാജ്യത്തേക്ക് പോകാമെന്നും പാസ്പോര്‍ട്ട് നല്‍കാമെന്നും അയാള്‍ പറഞ്ഞു. ഗോവിന്ദന്‍ മാഷ് പറഞ്ഞുവിട്ടതാണെന്നും, അദ്ദേഹം അയല്‍വാസിയാണെന്നും അദ്ദേഹത്തിന്റെ മകന്‍ സുഹൃത്താണെന്നുമൊക്കെ പറഞ്ഞതും വിജേഷ് തന്നെയാണ്. അല്ലാതെ ഗോവിന്ദന്‍ മാഷ് ആരാണെന്നും, എവിടെയാണ് ജീവിക്കുന്നതെന്നും എനിക്കറിയില്ല. അറിയാത്ത ഒരാളെക്കുറിച്ച് എനിക്ക് ആരോപണങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യമില്ല’, സ്വപ്ന പറഞ്ഞു.
‘രാഷ്ട്രീയത്തില്‍ ഭാഗമല്ലാത്തതിനാല്‍ ഗോവിന്ദന്‍ എന്ന വ്യക്തിയെ എനിക്ക് അറിയില്ലെന്ന് പറയുമ്പോള്‍ അദ്ദേഹം മുന്‍മന്ത്രിയാണെന്നും എങ്ങനെയാണ് അറിയാതിരിക്കുന്നതെന്നുമാണ് പോലീസ് ചോദിക്കുന്നത്. വിജേഷ് പിള്ളയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് ചോദ്യംചെയ്യലില്‍ നിന്നും മനസിലായത്. എനിക്ക് യാതൊരു പരിചയവുമില്ലാത്ത, പാര്‍ട്ടിയിലെ ഏതോയൊരാളാണ് അപകീര്‍ത്തി കേസ് നല്‍കിയത്’, സ്വപ്ന സുരേഷ് വ്യക്തമാക്കി.
എം.വി ഗോവിന്ദന്‍ ആരാണെന്ന് അറിയില്ല; തന്നെ കേസില്‍ക്കുടുക്കി നിശബ്ദമാക്കാന്‍ ശ്രമം- സ്വപ്ന സുരേഷ്
കണ്ണൂര്‍: ഏതെങ്കിലും കേസില്‍ക്കുടുക്കി തന്നെ നിശബ്ദമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ അറിയില്ലെന്നും അങ്ങനെയൊരാളെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. അപകീര്‍ത്തികേസിലെ ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.