ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ എത്തുന്ന പുതിയ മമ്മൂട്ടി ചിത്രത്തിലൂടെ രവീണ മലയാളത്തിൽ..

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായി എത്തിയ ചിത്രമാണ് കെജിഎഫ്. ഈ വർഷം ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തീയറ്ററിൽ എത്തിയത്.

ഇന്ത്യൻ ബോക്സ്‌ ഓഫീസിൽ ചിത്രം റെക്കോർഡുകൾ സ്ഥാപിച്ചിരുന്നു. 1200 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തിൽ നിന്നും സ്വന്തം ആക്കിയത്..ചിത്രത്തിൽ ബോളിവുഡ് നടി രവീണ ടൺടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റാമിക സെൻ എന്ന കഥാപാത്രത്തെ ആയിരുന്നു രവീണ അവതരിപ്പിച്ചത്.

ശക്തമായ കഥാപാത്രം ആയിരുന്നു രവീണയുടേത്. താരത്തിന്റെ പ്രകടനത്തിന് കയ്യടിയും ലഭിച്ചിരുന്നു. എന്നാലിപ്പോൾ മലയാളികൾക്ക് ഏറെ സന്തോഷം ഉണ്ടാക്കുന്ന വാർത്തയാണ് എത്തുന്നത്.റോക്കി ഭായിയെ വിറപ്പിച്ച റാമിക സെൻ മലയാളത്തിൽ എത്തുന്നു എന്നതാണ് ആരാധകരെ സന്തോഷത്തിലാക്കുന്ന റിപ്പോർട്ട്‌.ഇരട്ടി സന്തോഷം തരുന്ന കാര്യം എന്താണെന്നാൽ മമ്മൂട്ടി ചിത്രത്തിലൂടെ ആകും രവീണ മലയാളത്തിൽ എത്തുക എന്നതാണ്.ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ എത്തുന്ന പുതിയ മമ്മൂട്ടി ചിത്രത്തിലൂടെയാണ് രവീണ മലയാളത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്‌. റോക്കി ഭായിയെ വിറപ്പിച്ച റാമിക സെൻ മലയാളത്തിൽ എത്തുമെന്ന വാർത്ത മലയാള സിനിമ പ്രേമികളെ ആവേശത്തിൽ ആക്കിയിട്ടുണ്ട്.

അതേസമയം 25 കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നയൻ‌താര ആകും നായികയായി എത്തുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ബിജു മേനോൻ, ഇന്ദ്രജിത്, സിദ്ധിക്ക്, റോഷൻ മാത്യു എന്നിവരും ചിത്രത്തിൽ എത്തുമെന്നാണ് സൂചന. ചിത്രം ജൂലൈ 10ന് ആരംഭിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

Leave a Comment