ചാനലുകൾ തമ്മിലുള്ള മത്സരങ്ങൾ പതിവാണ്. എന്നാൽ അത് യുദ്ധമായാൽ എങ്ങനെയിരിക്കും. ഈ അടുത്തിടെ മാധ്യമങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്ത ഒന്നാണ് റിപ്പോർട്ടർ ടീവിയും കൈരളിയും തമ്മിലുള്ള വിഷയം. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ നിയമന തട്ടിപ്പ് ആരോപണം ഉന്നയിക്കുകയും പൊളിഞ്ഞു പോകുകയും ചെയ്തിരുന്നു. എന്നാൽ വാർത്തയ്ക്ക് പിന്നിലെ യാഥാർഥ്യം അറിയാനും ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരൊക്കെയാണെന്നും അന്വേഷിക്കുകയാണ് പോലീസ്. വാർത്ത പുറത്തുവിട്ട റിപ്പോർട്ടർ ടിവിയെ പ്രതിക്കൂട്ടിലാക്കി ഇടതു പക്ഷത്തിന്റെ സൈബർ ഹാൻഡിലുകളും പോലീസും അത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നതായുള്ള സൂചനകളും പുറത്തു വന്നിരുന്നു.
ഈ വാർത്ത ആദ്യം നൽകിയത് റിപ്പോർട്ടർ ടിവി ആയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ചർച്ചകളും തർക്കങ്ങളും നടക്കുമ്പോൾ റിപ്പോർട്ടർ ടിവി വ്യക്തമാക്കുന്നത് തങ്ങളുടെ നിസ്സഹായാവസ്ഥായാണ്. റിപ്പോർട്ടർ പറയുന്നത്, മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയിൽ ഓരോരുത്തരായി പറയുന്നത് തങ്ങൾ ചെയുന്നത് സാമൂഹ്യ സേവനമാണെന്നും മന്ത്രി ഓഫീസിനെ രക്ഷിക്കുകയാണ് ചെയ്‌തെന്ന വ്യാഖ്യാനമാണ്. എന്നാൽ കൈരളി ടിവി പറഞ്ഞത്ഇത് റിപ്പോർട്ടർ ടിവി റിലോഞ്ചിങിന് വേണ്ടി തയ്യാറാക്കിയ പരിപാടി ആണിതെന്നാണ്. അത്തരത്തിലൊരു ഓഡിയോ സംഭാഷണം പുറത്തു വന്നിരുന്നു. പരാതിക്കാരനും കൂടെയുള്ള ആളുകളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും പുറത്തു വന്നിരുന്നു.
നിലവിലെ സാഹചര്യങ്ങൾ : ഗൂഢാലോചന ആരോപണത്തിലുള്ള ഒരാളാണ് ലെനിൻ. ലെനിൻ ആണ് ഈ വിഷയത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ പുറത്തു പറഞ്ഞത്. എന്നാൽ ലെനിൻ ഒളിവിൽ ഇരിക്കുമ്പോൾ റിപ്പോർട്ടർ ചാനലിലെ അരുൺ കുമാറുമായി സംസാരിച്ചു. ശേഷം ലെനിൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഗൂഡലോചന പുതിയ തലത്തിലേക്ക് എത്തിയത്. ലെനിൻ ഹരിദാസന്റെയും റിപ്പോർട്ടർ ടിവിയുടെയും കൂടെ നിൽക്കുന്നില്ലെന്ന തോന്നൽ വന്നതോടെ സ്മൃതി പരുത്തിക്കാട് 8 മണി ചർച്ചയിൽ സ്മൃതി ആരോപണം ഉന്നയിക്കുകയും ചെയ്തു. എകെജി സെന്ററിലെ ജീവനക്കാരൻ ആണെന്ന തരത്തിൽ ആരോപണം ഉയർന്നു.
സിപിഎം പ്രതിനിധി വസീഫ് അത് തള്ളിക്കളയുകയും ചെയ്തിരുന്നു. ആ സമയം എകെജി സെന്ററിന്റെ ചുമതലയുള്ള ബിജു കണ്ടക്കൈ ചർച്ചയിൽ പങ്കെടുത്തു. എന്നാൽ ചർച്ചയിൽ വെച്ച് ബിജു കണ്ടക്കൈ പറഞ്ഞത് എകെജി സെന്ററിൽ അങ്ങനെയൊരാൾ സോഷ്യൽ മീഡിയയിലും ഈ അടുത്ത കാലത്തായി പ്രവർത്തിച്ചിട്ടില്ലെന്ന്. പിന്നീട് ലെനിൻ എകെജി സെന്ററിലെ ജീവനക്കാരൻ അല്ലെന്ന് തെളിഞ്ഞു. സ്മൃതി പറഞ്ഞ കാര്യം ഹരിദാസൻ പറഞ്ഞതെന്നാണ് നികേഷ് പിന്നീട് പറഞ്ഞത്. ഇതേ ചർച്ചയിൽ അരുൺ കുമാർ പറഞ്ഞത് ബാർ കോഴ കേസ് ഉള്ള കാലത്തുള്ളത് പോലെയല്ലേ എത്തുമെന്നാണ്.
ഇതിനിടയിൽ വീണ്ടും റിപ്പോർട്ടർ പറഞ്ഞത് ലെനിനും സിപിഎമും ഒരുപോലെ സംസാരിച്ചു എന്നാണ്. ഇതിനെല്ലാം ശേഷം അകിറലി ടിവി ഒരു ഓഡിയോ പുറത്തു വിട്ടിരുന്നു. കൈരളി പറയുന്നത് റിപ്പോർട്ടർ ടിവി തങ്ങളുടെ രി ലോഞ്ചിങിന് വെച്ച ഒരു വാർത്ത ആയിരുന്നു ഇതെന്നാണ് പറഞ്ഞത്. ഗൂഢാലോചന ആരോപണം ഉന്നയിക്കപ്പെട്ട ആളുകളുടെയും പരാതിക്കാരന്റെയും സംഭാഷണം റെക്കോർഡ് ചെയ്ത് കൈരളി ടിവി വീണ്ടും പുറത്തു വിട്ടിരുന്നു. ഹരിദാസും ബാസിതും ലെനിൻ രാജും സംസാരിക്കുന്ന ഓഡിയോയിൽ പറയുന്നത് സ്വകാര്യ ചാനൽ റിപ്പോർട്ട് ടിവി ലേഖകനുമായി സംസാരിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് ബാസിത് പറഞ്ഞത്.
പൈസ എത്ര വേണമെങ്കിലും മുടക്കാമെന്നും ഹരിദാസൻ പറയുന്ന ഓഡിയോ ആയിരുന്നു കൈരളി പുറത്തുവിട്ടിരുന്നത്. കേസിൽ ഗൂഢാലോചന ഇല്ലെന്ന വാർത്ത തെറ്റായിരുന്നുവെന്ന് സിറ്റി കമ്മീഷ്ണർ നാഗരാജു വ്യക്തമാക്കി. ഗൂഢാലോചന ഉണ്ടായിരുന്നില്ലെന്ന് അവർ എങ്ങനെ തീരുമാനിച്ചെന്നു അറിയില്ലെന്നും സിസ്റ്റി കമ്മീഷ്ണർ. റിപ്പോർട്ടർ ടിവിയോട് വാർത്ത തിരുത്താൻ ആവിശ്യപ്പെട്ടിരുന്നെന്നും സിറ്റി കമ്മീഷ്ണർ പറഞ്ഞു. എന്തായാലും മാധ്യമങ്ങൾ തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ ജനങ്ങൾ ചർച്ച ചെയുന്നത്.
പോലീസ് ആകരുതെന്ന് മക്കളോട് ജോബി
കഴിഞ്ഞ ദിവസമായിരുന്നു എറണാകുളം മൂവാറ്റുപുഴയില്‍ പോലീസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ജോബി ദാസ് ആയിരുന്നു മരിച്ചത്. മരിക്കുന്നതിന് മുൻപ് ജോബി മക്കൾക്ക് എഴുതിയ കത്ത് ഏവരുടെയും കണ്ണ് നിറയ്ക്കുന്ന ഒന്നായിരുന്നു. ജോബി കത്തിൽ പറയുന്നത് ഇങ്ങനെയാണ്, ‘അപ്പുവും അമുലുവും വിഷമിക്കരുത്… നന്നായി പഠിക്കുക… പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക. അമ്മയെ നോക്കണം’. എന്നായിരുന്നു.. ‘കുറച്ചു നാളായി ഞാൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു’ എന്നു തുടങ്ങുന്ന ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദികൾ പൊലീസ് ഡിപ്പാർട്മെന്റും രണ്ട് മേലുദ്യോഗസ്ഥരും ആണെന്നും അവർ മൃതദേഹം കാണാൻ വരരുതെന്നും ജോബി വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിൽ അല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക എന്ന് ജോബി മക്കൾക്ക് നൽകിയ ഉപദേശത്തിലെ ചുരുളഴിക്കാനുള്ള തിരക്കിലാണ് പോലീസ്.
മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ അന്വേഷണം വേണം
മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി.വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് കുഴൽനാടൻ വിജിലൻസ് ഡയറക്ടർക്കു പരാതി നൽകി. ചിന്നക്കനാൽ വില്ലേജിൽ ഭൂമിയും കെട്ടിടവും, വിൽപനയും റജിസ്ട്രേഷനും നടത്തിയതിൽ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പരാതിയിലാണ് അന്വേഷണം. വിവാദത്തിൽ നിയമനടപടിയുടെ തുടക്കമെന്നാണ് എംഎൽഎയുടെ പ്രതികരണം. നിയമ പോരാട്ടം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമെന്നും കുഴൽനാടൻ വ്യക്തമാക്കി. പി വി എന്നത് പിണറായി വിജയൻ ആണെന്നതിന്റെ കൃത്യമായ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും കുഴൽനാടൻ പ്രതികരിച്ചു. നേരത്തെ കുഴൽനാടന്റെ ഭൂമി ഇടപാട് സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ ഇടുക്കി റേഞ്ച് വിജിലൻസ് എസ്പിയെ ചുമതലപ്പെടുത്തി വിജിലൻസ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. 3 മാസത്തിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദ്ദേശം.
കുഞ്ഞ് വേണം: ഭർത്താവിന് പരോൾ ആവിശ്യപ്പെട്ട് ഭാര്യ
ഐവിഎഫ് ചികിത്സയ്ക്കായി ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന ഭാര്യയുടെ ഹര്‍ജിയില്‍ പരോള്‍ അനുവദിച്ച് ഹൈക്കോടതി. രാഷ്ട്രീയ കൊലപാതക കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തൃശൂര്‍ വടക്കേക്കാട് സ്വദേശി ഉണ്ണിക്കാണ് പരോള്‍ ലഭിച്ചത്.പ്രതിക്ക് 15 ദിവസത്തെ അവധി നല്‍കണമെന്ന്
ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. 2 ആഴ്ച്ചക്കകം തീരുമാനമെടുക്കണമെന്നും ജയില്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിയായ ഉണ്ണിയുടേയും ഹര്‍ജിക്കാരിയുടെയും വിവാഹം 2012ല്‍ ആയിരുന്നു. എന്നാല്‍ 2016ലാണ് ഉണ്ണി അറസ്റ്റിലായത് ഏഴുവര്‍ഷമായി ഉണ്ണി പരോള്‍ ലഭിക്കാതെ ജയിലിലാണ്. അതിനിടയിലാണ് ചികിത്സയ്ക്കായി ഉണ്ണിക്ക് പരോള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഭാര്യ കോടതിയെ സമീപിച്ചത്.
നാനോടെക്‌നോളജിയിലെ വിപ്ലവം
യുഎസിലെ മസാച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊ
ഫസര്‍ മൗംഗി ബാവേണ്ടി, കൊളംബിയ സര്‍വകലാശാലയിലെ പ്രഫസര്‍ ല്യൂയി ബ്രസ, നാനോക്രിസ്റ്റല്‍സ് ടെക്‌നോളജിയിലെ ഗവേഷകന്‍ അലക്‌സി എകിമോവ എന്നിവര്‍ക്കാണ് ശാസ്ത്രജ്ഞര്‍ക്കാണ് ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍. നാനോടെക്‌നോളജിയില്‍ വലിയ വിപ്ലവത്തിന് വഴി തെളിച്ച ക്വാണ്ടം ഡോട്ടുകളുടെ
കണ്ടെത്തലിനാണ് ഇവര്‍ക്ക് നൊബേല്‍ ലഭിച്ചത്. പ്രഖ്യാപനത്തിന് മുന്നെ ജേതാക്കളുടെ പേര് സ്വീഡിഷ് മാധ്യമങ്ങളില്‍ വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചെങ്കിലും അക്കാദമി ഖേദവും പ്രകടിപ്പിച്ചു. ഇത്തവണ 10 ശതമാനം തുക അക്കാദമി വര്‍ദ്ധിപ്പിച്ചതിനാല്‍ 1.1 കോടി സ്വീഡിഷ് ക്രോണയാണ് ഇവര്‍ പങ്കിട്ടെടുക്കുക. ഇന്ത്യന്‍ രൂപയില്‍ 8.3 കോടിയോളം വരും.
ക്വാണ്ടം ഡോട്ടുകള്‍……
1980 ലാണ് ക്വാണ്ടം ഡോട്ടുകള്‍ കണ്ടെത്തുന്നത്. തീരെ വലുപ്പം കുറഞ്ഞ സെമികണ്ടകടര്‍ ക്രിസ്റ്റലുകളാണ് ക്വാണ്ടം ഡോട്ടുകള്‍. വലിപ്പത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസൃമായാണ് ഇവയെ നിയന്ത്രിക്കുന്നത്. വലുപ്പത്തിനനുസരിച്ച് വിവിധ നിറങ്ങളിലുളള പ്രകാശം ഇവ പുറപ്പെടുവിക്കും. ക്വാണ്ടം ഡോട്ടുകളിലേക്ക് അള്‍ട്രാവയലറ്റ് പ്രകാശം പതിപ്പിക്കുമ്പോള്‍ അവയിലെ ഇലക്ട്രോണുകള്‍ ഉയര്‍ന്ന ഊര്‍ജ്ജമുള്ള ഒരു അവസ്ഥയിലേക്ക് കടക്കും, അര്‍ദ്ധചാലക ക്വാണ്ടം ഡോട്ടുകളുടെ കാര്യത്തില്‍ ഇലക്ട്രോണുകള്‍ വാലന്‍സ് ബാന്‍ഡില്‍ നിന്ന് കണ്ടക്റ്റന്‍സ് ബാന്‍ഡിലേക്കാണ് മാറുക, ഇങ്ങനെ ഊര്‍ജഭരിതമായ ഇലക്ട്രോണുകള്‍ക്ക് കുറച്ചു സമയത്തിനു ശേഷം കിട്ടിയ ഊര്‍ജ്ജത്തിന് തുല്യമായ പ്രകാശോര്‍ജം പുറപ്പെടുവിച്ചുകൊണ്ട് വാലന്‍സ് ബാന്‍ഡിലേക്ക് തിരികെ വരും. കൃത്രിമ ആറ്റങ്ങള്‍ എന്നും വിളിക്കുന്ന ക്വാണ്ടം ഡോട്ടുകള്‍, 5മുതല്‍6 നാനോമീറ്റര്‍ വലിപ്പമുള്ളവ ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് പോലെ വലിയ തരംഗദൈര്‍ഘ്യമുള്ള നിറങ്ങളും, 2മുതല്‍3 നാനോമീറ്റര്‍ വരെയുള്ള ചെറിയ തരംഗദൈര്‍ഘ്യങ്ങളുള്ളവ നീല, പച്ച തുടങ്ങിയ നിറങ്ങളും നല്‍കുന്നു.
ക്വാണ്ടം ഡോട്ടുകള്‍ സാങ്കേതിക വിദ്യകളില്‍…..
എല്‍ഇഡി ലൈറ്റുകള്‍, ടിവി സ്‌ക്രീനുകള്‍ തുടങ്ങി ചികിത്സാരംഗത്ത് മുഴകള്‍ കണ്ടെത്താന്‍ വരെയുള്ള സാങ്കേതിക വിദ്യകളില്‍ ക്വാണ്ടം ഡോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. വിപണിയില്‍ ലഭ്യമായ ക്യുഎല്‍ഇഡി ടിവികളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. സാധാരണ എല്‍ഇഡി ടിവികളെക്കാള്‍ മെച്ചപ്പെട്ട നിറങ്ങള്‍ ഡിസ്‌പ്ലേയില്‍ നല്‍കാന്‍ ക്വാണ്ടം ഡോട്ടുകള്‍ക്ക് സാധിക്കും. ഭാവിയില്‍ വളരെ നേര്‍ത്ത സൗരോര്‍ജ പാനലുകള്‍, ക്വാണ്ടം ആശയവിനിമയ സാങ്കേതികവിദ്യ എന്നിവയില്‍ ഇവ ഉപയോഗപ്രദമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അമ്ലത, താപനില തുടങ്ങിയവയ്ക്കനുസരിച്ച് സവിശേഷതകള്‍ മാറ്റാനുള്ള കഴിവ് ക്വാണ്ടം ഡോട്ടുകള്‍ക്കുണ്ട്.
അതിനാല്‍ ഇവ മികച്ച സെന്‍സറുകളാണ്.സിംഗിള്‍-ഇലക്ട്രോണ്‍ ട്രാന്‍സിസ്റ്ററുകള്‍, സോളാര്‍ സെല്ലുകള്‍, എല്‍ ഇ ഡികള്‍, ലേസറുകള്‍, സിംഗിള്‍-ഫോട്ടോണ്‍ സ്രോതസ്സുകള്‍, ക്വാണ്ടം കമ്പ്യൂട്ടിംഗ്, മെഡിക്കല്‍ ഇമേജിംഗ് എന്നിവയില്‍ ക്വാണ്ടം ഡോട്ടുകള്‍ക്ക് വലിയ സാധ്യതകളുണ്ട്. വളരെ ചെറിയ വലിപ്പം കാരണം അവയെ ഇങ്ക്ജറ്റ് പ്രിന്റിംഗിലും സ്പിന്‍ കോട്ടിംഗിലും ഉപയോഗിക്കാറുണ്ട്.. ലാങ്മുയര്‍-ബ്ലോഡ്ജെറ്റ് എന്നറിയപ്പെടുന്ന നേര്‍ത്ത ഫിലിമുകളിലും അവയെ ഉപയോഗിച്ചു വരുന്നു. ചെലവു കുറഞ്ഞതും സമയം ലാഭിക്കാനാവുന്നതുമായ നിരവധി അര്‍ദ്ധചാലക നിര്‍മാണ രീതികള്‍ ക്വാണ്ടം ഡോട്ടുകള്‍ ഉപയോഗിച്ചു വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ കാലം അവസാനിക്കുമ്പോള്‍
എം വി നികേഷ് കുമാറും റിപ്പോര്‍ട്ടര്‍ ടിവിയും മലയാള ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തന ചരിത്രത്തിലെ തന്നെ 2 പ്രധാന പേരുകളാണ്. നവ മലയാള ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ തലതൊട്ടപ്പന്‍ എന്നു പലരും വിശേഷിപ്പിക്കുന്ന, എം വി നികേഷ് കുമാര്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിലെ ശിഷ്യഗണങ്ങളില്‍ പലരും ഇന്ന് വിലപിടിപ്പുള്ള വാര്‍ത്താ അവതാരകരോ മാധ്യമ പ്രവര്‍ത്തകരോ ആണ്. നികേഷിനെ സമകാലീനരും സമാനരുമായ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്ഥമാക്കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും റിപ്പോര്‍ട്ടര്‍ എന്ന വാര്‍ത്താ ബ്രാന്‍ഡ് ഉണ്ടാക്കിയെടുത്ത സംരംഭകന്‍, എന്ന നിലയില്‍ കൂടിയാണ് അദ്ദേഹം വേരിട്ട് നില്‍ക്കുന്നത്.
12 വര്‍ഷം കൊണ്ടു നടന്ന തന്റെ സംരംഭക ജീവിതത്തില്‍ പരാജയങ്ങള്‍ ഉണ്ടായപ്പോഴും നികേഷിലെ മാധ്യമപ്രവര്‍ത്തകന്‍ അജയ്യനായി തുടര്‍ന്നു. റിപ്പോര്‍ട്ടര്‍ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്ത് ആദ്യം പ്രക്ഷേപണം ചെയ്ത പരിപാടിയില്‍ അരുണ്‍ കുമാറടക്കം ഗുരുവന്ദനം നടത്തിയതും നാട്ടുകാര്‍ കണ്ടതാണ്. എന്നാല്‍ കളരിക്കു പുറത്തും ആശാന്റെ നെഞ്ചത്തുമായി നടക്കുന്ന പുതിയ കാഴ്ച്ചകള്‍ക്കു പിന്നിലെന്താണ് യഥാര്‍ത്തത്തില്‍ സംഭവിക്കുന്നത്? ഉത്തരം എന്തു തന്നെയായാലും, മലയായിളിക്ക് നികേഷ് സമ്മാനിച്ച റിപ്പോര്‍ട്ടര്‍ കാലം അവസാനിച്ചതിന്റെ ദുസൂചനയാണ് ഇപ്പോള്‍ കാണുന്നത്. പക്ഷപാതമില്ലാത്ത വിവര വിനിമയം എന്ന വാര്‍ത്താ സങ്കല്‍പ്പത്തില്‍ നിന്നും മാറി മാര്‍ക്കറ്റു പിടിക്കുന്ന ടിവി സീരിയലുകളായി മാറുന്നത് അതു കൊണ്ട് തന്നെയാണ്. നവ മാധ്യമങ്ങളുടെ കാലത്തെ ഫേളേവറുകള്‍ ചേര്‍ത്ത് വാര്‍ത്ത വിളമ്പിയാല്‍ അത് നുണയാന്‍ ആളുകളുണ്ടാവുക സ്വാഭാവികമാണ്. സംഘി വാട്ട്‌സാപ്പ് ഫോര്‍വേഡുകള്‍ പറയാനെത്തുന്ന സഹപ്രവര്‍ത്തകക്കൊപ്പം നിസ്സഹായനായിരുക്കുന്ന നികേഷ്, ഒരു കാലത്ത് പ്രതീക്ഷയായിരുന്നു, നിലപാടുള്ള മാധ്യമപ്രര്‍ത്തനത്തിന്റെ പ്രതീകവും.
പുതിയ റിപ്പോര്‍ട്ടറിലെ ജനപ്രിയ പരിപാടികളിലൊന്നാണ് മീറ്റ് ദ എഡിറ്റേഴ്‌സ്. പഴയ റിപ്പോര്‍ട്ടറിലെ പ്രോഗ്രാമിന്റെ പേരാണെങ്കിലും പുതിയ വീഞ്ഞാണ് ഐറ്റം. പത്രത്തിലെ എഡിറ്റോറിയല്‍ പേജെങ്കിലും വായിക്കണമെന്ന് പറയുന്നതു പോലെ, ദിവസത്തെ അറിയാനുള്ള ഗംഭീര എഡിറ്റോറിയല്‍ പരിപാടിയായാണ് പുതിയ മീറ്റ് ദ എഡിറ്റേഴ്‌സ് ഒരുങ്ങിയതെങ്കിലും ആശാന്റെയും ശിശ്യന്മാരുടേയും, തമ്മിലുള്ള പയറ്റാണ് ജനങ്ങള്‍ക്കിഷ്ടമെന്ന മാര്‍ക്കെറ്റിലെ ആവശ്യത്തിനാണ് വാര്‍ത്തയെക്കാള്‍ ചിലവ്. ചര്‍ച്ചയില്‍ കുറച്ച് വഴക്ക് ചേര്‍ത്താല്‍ കാഴ്ച്ചക്കാര്‍ കൂടും, വാര്‍ത്തക്കെന്താണ് കുഴപ്പം സംഭവിക്കുക എന്ന് ചോദ്യമായിരിക്കും ഉയര്‍നന്ു വരിക. കൂടെ ഞങ്ങള്‍ രാഷ്ടീയം പറയും എന്ന ചാനലിന്റെ ആദര്‍ശം മുന്നേ വെളിപ്പെടുത്തിയിട്ടുമുണ്ടല്ലോ പിന്നെന്താണ് കുഴപ്പം, കുഴപ്പം ചാനലിനോ അവതാരകര്‍ക്കോ അല്ല. വാര്‍ത്തകള്‍ക്കാണ് ആശയക്കുഴപ്പം സംഭവിക്കുക, കഴിഞ്ഞ ദിവസം കരുവന്നൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്ത ആശാനും ശിശ്യഗണങ്ങളും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്തത്തില്‍ എന്താണ് സഹകരണ ബാങ്കുകളില്‍ നടന്നതെന്നോ എങ്ങനെയാണ് സഹകരണ പ്രസ്ഥാനങ്ങളെ മനസിലാക്കേണ്ടതെന്നോ ഉള്ള അവബോധമല്ല സൃഷ്ടിക്കുന്നത്. ആശയക്കുഴപ്പമാണ് അവര്‍ ജനങ്ങളിലെത്തിക്കുന്നത്.
അര്‍ണ്ണാബിയന്‍ വാര്‍ത്താ പാചകപ്പുരകളുടെ കാലത്ത് മറ്റൊരു പാചകക്കാരനായി നികേഷ് മാറുന്നതാണോ അതോ നികേഷ് അറിയാതെ നികേഷിലെ മാധ്യമ പ്രവര്‍ത്തകനെ മാറ്റിയെടുക്കുന്നതാണോ. എന്തു തന്നെയാണെങ്കിലും ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. പുതിയ മസാലയില്‍ ഉണ്ടാക്കിയ വാര്‍ത്ത പുതിയ പാത്രത്തില്‍ വിളമ്പുമ്പോള്‍ നഷ്ട്ട്‌പ്പെടുന്നത് ഗുണമേന്മയാണ്, സാമൂഹികാരോഗ്യം തകര്‍ക്കുന്ന മോശം രുചികള്‍ തിളക്കുന്ന കലം ഇനിയും വേവാന്‍ അനുവദിക്കുന്നത് ഉചിതമല്ല. നികേഷിനെ പ്രധാന പാചകക്കാരനാക്കി ഹോട്ടല്‍ നടത്തുന്ന മുതലാളിയുടെ പേരിനേക്കാള്‍ മുഷിഞ്ഞ് പോകുന്നത് നികേഷ് എന്ന മാധ്യമപ്രവര്‍ത്തകനാണ്. ഒപ്പം ജനം നെഞ്ചോടേറ്റിയ റിപ്പോര്‍ട്ടറും.