സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഇന്ത്യയില്‍ നിയമസാധുതയില്ല. സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം തേടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് വിധി പറഞ്ഞു. എന്നാല്‍ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ് നരസിംഹ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനോട് വിയോജിച്ചു.
പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അതിന് നിയമസാധുത നല്‍കാനാവില്ല. സ്വവര്‍ഗവിവാഹങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹര്‍ജിയില്‍ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു.
പങ്കാളിയെ തെരഞ്ഞെടുക്കാന്‍ അവകാശം ഉറപ്പാക്കുന്നു. ഇതിന് നിയമസാധുത നല്‍കാനാവില്ല. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നല്‍കാനാവില്ല. എന്നാല്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ഭീഷണിയില്ലാതെ ഒന്നിച്ച് ജീവിക്കാന്‍ കഴിയണമെന്നും കോടതി പറഞ്ഞു.
സ്വവര്‍ഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്; സുപ്രീം കോടതി വിധിയില്‍ മന്ത്രി ആര്‍ ബിന്ദു
കൊച്ചി: സ്വവര്‍ഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിവാഹം എന്ന ആശയം കാലാനുസൃതമായി പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെന്നും വിവാഹവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞ ആശയം വളരെ പ്രസക്തമാണെന്നും മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു.
സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം കൊടുക്കാന്‍ വിസമ്മതിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശം. വിധിയില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ നരീക്ഷണങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം തേടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ നേരത്തെ തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് വിധി പറഞ്ഞെങ്കിലും ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനോട് വിയോജിക്കുകയായിരുന്നു.
പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വ്യക്തിക്ക് അവകാശം ഉണ്ടെങ്കിലും അതിന് നിയമസാധുത നല്‍കാനാവില്ലെന്നും സ്വവര്‍ഗവിവാഹങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹ നിയമത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വവര്‍ഗ വിവാഹത്തെക്കുറിച്ച് അറിയിച്ച നിലപാടിന് കടകവിരുദ്ധമായിരുന്നു ചീഫ് ജസ്റ്റിസ് നിരീക്ഷണമെന്നതാണ് ശ്രദ്ധേയം. ഹര്‍ജിയില്‍ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്ക് വേണ്ടി പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നും ഇവര്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം നല്‍കാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. എന്നാല്‍ ഇവര്‍ക്ക് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്നും സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ഭീഷണിയില്ലാതെ ഒന്നിച്ച് ജീവിക്കാന്‍ കഴിയണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മൂന്നാറിലെത്തുന്ന ദൗത്യസംഘം അടിയന്തരമായി ഒഴിപ്പിക്കേണ്ടത് 349 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി
ഇടുക്കി: മൂന്നാറിലെത്തുന്ന ദൗത്യസംഘം അടിയന്തരമായി ഒഴിപ്പിക്കേണ്ടത് 349 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി. വന്‍കിട റിസോര്‍ട്ടുകളും, ഏലത്തോട്ടങ്ങളും തുടങ്ങി പാര്‍ട്ടി ഓഫീസുകള്‍ വരെ ഒഴിപ്പിക്കുന്ന ലിസ്റ്റിലുണ്ട്. ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളിലാണ് കയ്യേറ്റം അധികവും. മൂന്നാറില്‍ വന്‍കിട കയ്യേറ്റം 349 ഏക്കര്‍ വന്‍കിട റിസോര്‍ട്ടുകളും ഏലത്തോട്ടങ്ങളും ഒരേക്കറിന് മുകഴിലുള്ളത് 45 കയ്യേറ്റങ്ങള്‍ കണക്ക് അപൂര്‍ണമെന്നും വിമര്‍ശനം.
2007ല്‍ കൊട്ടിഘോഷിച്ച് മൂന്നാറിലെത്തിയ വിഎസ് അച്യുതാനന്ദനും സംഘവും കയ്യേറ്റമൊഴിപ്പിക്കല്‍ പാതിവഴിയില്‍ അവസാനിപ്പിച്ച് മലയിറങ്ങുകയായിരുന്നു. 16 വര്‍ഷങ്ങള്‍ക്കുശേഷം ദേവികുളം ഉടുമ്പന്‍ചോല താലൂക്കുകളിലെ 13 വില്ലേജുകള്‍ പരിശോധിക്കുമ്പോള്‍ വന്‍കിട കയ്യേറ്റങ്ങളാണ് കാണാന്‍ കഴിയുന്നത്.
ചിന്നക്കനാല്‍ വില്ലേജിലെ മൂന്നാര്‍ കേറ്ററിങ് കോളേജ്, മുന്‍ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരിയുടെ സഹോദരന്‍ ടിസണ്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. ഇനി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കയ്യേറ്റക്കാരുടെ പട്ടികയില്‍ പതിനൊന്നാമത്തെ പേരുകാരനാണ് ടിസണ്‍ തച്ചങ്കരി. ഏഴ് ഏക്കര്‍ ഏഴ് സെന്റ് ഭൂമിയാണ് കയ്യേറ്റം ചെയ്തിരിക്കുന്നത്.
കുണ്ടള സാന്റോസ് കോളനിയില്‍ പട്ടികജാതിക്കാര്‍ക്ക് നല്‍കിയ 50 ഏക്കര്‍ ഭൂമിയാണ് വന്‍കിടക്കാര്‍ കയ്യേറിയത്. പള്ളിവാസലില്‍ ജോളി പോളിന്റെ കൈവശമുള്ളത് മുപ്പത് ഏക്കര്‍ ഭൂമിയാണ്. ആനയിറങ്കല്‍ വന്‍കിടക്കാരടക്കം 44 ഏക്കര്‍ ഭൂമിയാണ് കയ്യേറിയത്. ഏട്ടും പത്തും വെച്ച് പലരുടെ പേര്‍ക്ക് കൂട്ടിനോക്കിയാല്‍ 45 കയ്യേറ്റക്കാരുടേതായി 349 ഏക്കര്‍. ഒരേക്കറിനുതാഴെയുളള കയ്യേറ്റക്കാരുടെ പട്ടികയൊഴിവാക്കിയുള്ളതാണ് ഈ കണക്ക്.
മൂന്നാറിലെ മലകയറുന്ന ദൗത്യസംഘത്തിന് കറുപ്പും വെളുപ്പും നോക്കാതെ കയ്യേറ്റക്കാരെ കൈയാമം വെയ്ക്കാന്‍ കഴിയുമോയെന്നാണ് ഇനി കണ്ടെറിയേണ്ടത്. സര്‍ക്കാര്‍ ഹൈക്കോടതിയ്ക്ക് സമര്‍പ്പിച്ച പട്ടികയ്ക്ക് പുറത്തും വന്‍കിട റിസോര്‍ട്ടുകള്‍ക്കടക്കം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയിലേതടക്കമുളള നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി കയ്യറ്റമൊഴിപ്പിക്കാന്‍ ദൗത്യം സംഘത്തിന് പെടാപ്പാടുപെടേണ്ടിവരും.
‘കരുവന്നൂരിൽ നിക്ഷേപമുണ്ട്; അയർലന്റിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ല; നിക്ഷേപം മടക്കിനൽകണമെന്ന് കോൺഗ്രസ് നേതാക്കൾ
അയർലൻറിൽ മരിച്ച പൊറത്തിശേരി സ്വദേശി വിൻസന്റിന്റെ കുടുംബത്തിന് കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകണമെന്ന് ടി.എൻ. പ്രതാപൻ എംപിയും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും ആവശ്യപ്പെട്ടു. പൊറത്തിശേരിയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.
സ്വത്ത് വിറ്റു കിട്ടിയ പണമാണ് കരുവന്നൂരിൽ നിക്ഷേപിച്ചത്. നഴ്‌സായ ഭാര്യ താരയ്‌ക്കൊപ്പം അയർലൻറിലായിരുന്നു വിൻസൻറ്. രണ്ടു തവണ സ്‌ട്രോക്ക് വന്ന വിൻസൻറ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കുടുംബത്തിന് സാമ്പത്തിക പ്രയാസമുള്ളതിനാൽ കരുവന്നൂരിലെ നിക്ഷേപം മടക്കി നൽകണമെന്നും കോൺഗ്രസ് നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി വി അരവിന്ദാക്ഷന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യ ഹർജി പരിശോധിക്കുന്നത്. ഇഡി തെറ്റായ വിവരങ്ങൾ നൽകാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും അമ്മയുടെ പേരിൽ ഇല്ലാത്ത ബാങ്ക് നിക്ഷേപമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് അരവിന്ദാക്ഷൻ വാദിച്ചത്.
കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി സതീശ് കുമാറും സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അരവിന്ദാക്ഷനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നും തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നുമാണ് കോടതിയെ അറിയിച്ചത് പി ആർ അരവിന്ദാക്ഷൻ. എന്നാൽ, പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വെളിപ്പെടുത്തി.
ഇത് തന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷനും ഇത് സമ്മതിച്ചതാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നെന്നും ഇഡി വ്യക്തമാക്കുന്നു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുനില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം, നാളെ രാവിലെ സെക്രട്ടറിയേറ്റ് വളയും
തിരുവനന്തപുരം : അഴിമതി രാഷ്ട്രീയ വിഷയമാക്കി, രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.
എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം. രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ പൊലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മെയിന്‍ ഗേറ്റില്‍ ആദ്യമെത്തുക. ആറരയോടെ പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈഎംസിഎയ്ക്ക് ഗേറ്റും വളയും.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങി യുഡിഎഫിന്റെ മുന്‍നിര നേതാക്കളെല്ലാം ഉപരോധസമരത്തില്‍ പങ്കെടുക്കും. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇന്നുതന്നെ എത്തിത്തുടങ്ങും. ഗതാഗത തടസം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്. പതിനാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ക്രമീകരിക്കുന്നത്.
തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ പൊന്നുംവാഗ്ദാനം
അര്‍ഹതപ്പെട്ട വധുക്കള്‍ക്ക് പത്തുഗ്രാം വീതം സ്വര്‍ണം, കൂടാതെ ഒരുലക്ഷം രൂപയും. നവംബര്‍ 30-ന് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണിത്.
‘മഹാലക്ഷ്മി ഗാരന്റി’ എന്നാണ് പദ്ധതിയുടെ പേര്.
സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സഹായധനം, 500 രൂപയ്ക്ക് പാചകവാതക സിലിന്‍ഡര്‍, ടി.എസ്.ആര്‍.ടി.സി. ബസുകളില്‍ സൗജന്യയാത്ര തുടങ്ങിയവയുമുണ്ടാകുമെന്ന് പ്രകടനപത്രിക സമിതി ചെയര്‍മാന്‍ ഡി. ശ്രീധര്‍ബാബു. പത്രിക വരുംദിവസങ്ങളില്‍ പുറത്തിറക്കും. നിലവില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസ്. സര്‍ക്കാരിന് കല്യാണ ലക്ഷ്മി, ശാദി മുബാറക് എന്നീ പദ്ധതികളുണ്ട്. തെലങ്കാന സ്വദേശികളായ 18 വയസ്സ് തികഞ്ഞ നിര്‍ധനപെണ്‍കുട്ടികള്‍ക്ക് ഒരുലക്ഷത്തിനൂറ്റിപതിനാറു രൂപ ഒറ്റത്തവണ സാമ്പത്തികസഹായം നല്‍കുന്നുണ്ട്.
ഇത് ദന്ദിയയുടെ കേരള സ്‌റ്റൈല്‍, വീഡിയോയുമായി ശശിതരൂര്‍
നവരാത്രി ആഘോഷങ്ങളിലേക്ക് രാജ്യം കടക്കുമ്പോള്‍ ദന്ദിയയുടെ കേരള സ്റ്റൈല്‍ പരിചയപ്പെടുത്തുന്ന വീഡിയോയുമായി ശശി തരൂര്‍ എം.പി. ‘ഗുജറാത്തി സഹോദരിമാര്‍ ശ്രദ്ധിക്കുക, ഈ നവരാത്രിയില്‍ ദന്ദിയയുടെ കേരളാശൈലി നോക്കൂ’ എന്ന കുറിപ്പുമായി അദ്ദേഹം എക്സില്‍ ഒരു വീഡിയോ പങ്കുവെച്ചു.
ഗര്‍ബയോട് സാമ്യമുള്ള രീതിയില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ നടത്തിയ ഒരു നൃത്ത വീഡിയോയാണ് ശശി തരൂര്‍ ഗുജറാത്തി പെണ്‍കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്. കേരള സാരിയണിഞ്ഞ്, കൈയില്‍ നീണ്ട വടി പിടിച്ചുള്ള പെണ്‍കുട്ടികളുടെ നൃത്ത വീഡിയോയാണ് തരൂര്‍ പങ്കുവെച്ചത്.
ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന ഹൈന്ദവ ഉത്സവമാണ് നവരാത്രി. ഗുജറാത്തിലെ ഗര്‍ബ നൃത്തം നവരാത്രി ദിവസങ്ങളിലെ പ്രധാന ആഘോഷമാണ്. ദന്ദിയ വടികളുപയോഗിച്ച് നടത്തുന്ന നൃത്തം ഗുജറാത്തില്‍ വ്യാപകമാണ്.
ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഒഴിഞ്ഞ കസേര, ഒടുവില്‍ പുറത്തേക്ക്
പഞ്ചായത്ത് സംഘടിപ്പിച്ച കൂട്ടാറിലെ ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനത്തിനെത്തിയ എം.എം.മണി എം.എല്‍.എയാണ് ആളൊഴിഞ്ഞ കസേരകള്‍ കണ്ട് ക്ഷുഭിതനായി വേദിവിട്ടത്.തിങ്കളാഴ്ച സ്റ്റേജിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ സദസ്സില്‍ ആരും ഉണ്ടായിരുന്നില്ല.
ഇതോടെ തന്നെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച പഞ്ചായത്ത് പ്രസിഡന്റിന് നേരേ എം.എം.മണി തട്ടിക്കയറി. സാമാന്യ മര്യാദ കാണിക്കണം. പണം മുടക്കുന്നത് തങ്ങളാണ്. പരിപാടി നടത്തുമ്പോള്‍ സാമാന്യ മര്യാദ കാണിക്കണം. ആളേക്കൂട്ടി പരിപാടി വെയ്‌ക്കേണ്ടതാ… അതൊന്നും ചെയ്തിട്ടില്ല. ചുമ്മാ ഒരുമാതിരി ഏര്‍പ്പാടാ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എന്ന രീതിയില്‍ നിങ്ങളീക്കാര്യത്തില്‍ സാമാന്യ മര്യാദ കാണിച്ചില്ലെന്നും എം.എം.മണി പ്രസിഡന്റിനോട് പറഞ്ഞു. എന്നാല്‍, പരിപാടി നേരത്തേ തുടങ്ങിയതിനാലാണ് ജനങ്ങള്‍ എത്താത്തത് എന്നായിരുന്നു പ്രസിഡന്റ് മിനി പ്രിന്‍സ് പറഞ്ഞത്.