സനാതനധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് ആശ്വാസം; ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

നാതനധര്‍മം പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് ആശ്വാസവിധി. ഉദയനിധി സ്റ്റാലിന്‍ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഉദയനിധിയ്ക്കും മറ്റ് രണ്ട് ഡി.എം.കെ. ജനപ്രതിനിധികള്‍ക്കും എതിരെയായിരുന്നു ഹര്‍ജി. ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദ പരാമര്‍ശം നടത്തിയത്. സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമര്‍ശം. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഉദയനിധി വിവാദ പരാമര്‍ശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്ന സംസ്ഥാന മന്ത്രി പി.കെ. ശേഖര്‍, പരാമര്‍ശത്തെ പിന്താങ്ങിയ ഡി.എം.കെ. എം.പി. എ. രാജ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.

അതേസമയം സനാതനധര്‍മത്തെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ഉദയനിധി സ്റ്റാലിന്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. ഉദയനിധി സാധാരണപൗരനല്ല, മന്ത്രിയാണെന്നും ഒരു പ്രസ്താവനയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ആറ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ ഒന്നായി പരിഗണിക്കണമെന്ന ഉദയനിധിയുടെ ആവശ്യം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചത്. തമിഴ്‌നാടിന് പുറമെ ഉത്തര്‍പ്രദേശ്, കശ്മീര്‍, മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടകം എന്നിവിടങ്ങളിലും ഉദയനിധിയുടെപേരില്‍ കേസുണ്ട്.

അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ട് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം സ്ഥാപിക്കാനാണ് ഉദയനിധി ശ്രമിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. എന്നാല്‍, ഒരേ കേസില്‍ ആറ് സംസ്ഥാനങ്ങളിലെ കോടതിയില്‍ പോകേണ്ടിവരുന്നത് വിചാരണയില്ലാതെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഉദയനിധിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് സിംഘ്‌വി പറഞ്ഞത്. ഉദയനിധിയുടെ പരാമര്‍ശത്തെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കടമെടുപ്പ് പരിധി കേസ്: കേരളത്തിന് ആശ്വാസവുമായി സുപ്രീം കോടതി ഇടപെടല്‍

കടമെടുപ്പ് പരിധി കേസില്‍ കേരളത്തിന് ആശ്വാസവുമായി സുപ്രീം കോടതി ഇടപെടല്‍. നിബന്ധനകള്‍ ഇല്ലാതെ കേരളത്തിന് 13,608 കോടി കടമെടുക്കാനുള്ള അനുമതി നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം. അധികമായി 21,000 കോടി കൂടി കടമെടുക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യത്തില്‍ കേന്ദ്രവും കേരളവും ആയി ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച വൈകിട്ട് സെക്രട്ടറിതല ചര്‍ച്ച നടത്താനാണ് നിര്‍ദേശമുള്ളത്.

ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് ഇനി 13,608 കോടി രൂപ കൂടി കടമെടുക്കാന്‍ അധികാരം ഉണ്ടെന്ന കേന്ദ്രം നേരത്തെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനായി സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന കേസ് കേരളം കേസ് പിന്‍വലിക്കണമെന്ന നിബന്ധനയും കേന്ദ്രം മുന്നോട്ട് വച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നിലപാടിനെ സുപ്രീം കോടതി വിമര്‍ശിച്ചു. കേന്ദ്രത്തിന് എതിരെ സ്യൂട്ട് ഹര്‍ജി നല്‍കാന്‍ കേരളത്തിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ചര്‍ച്ചകള്‍ നടത്തുമ്പോള്‍ കേന്ദ്രത്തിന്റെയും, കേരളത്തിലെകടമെടുപ്പ് പരിധി കേസ്: കേരളത്തിന് ആശ്വാസവുമായി സുപ്രീം കോടതി ഇടപെടല്‍

യും ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ വിവാദ പ്രസ്താവനകള്‍ നടത്തരുത് എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. എല്ലാവരും പ്രസ്താവനകള്‍ നടത്താറുണ്ട് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്രത്തിലാരും പ്രസ്താവന നടത്താറില്ലെന്ന് അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ട രാമന്‍ എന്നിവരാണ് ഹാജരായത്. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി, സീനിയര്‍ ഗവര്‍ന്മെന്റ് പ്ലീഡര്‍ വി. മനു എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മാത്യുകുഴല്‍നാടന്‍ എംഎല്‍എയ്ക്കും ജാമ്യം

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മാത്യുകുഴല്‍നാടന്‍ എംഎല്‍എയ്ക്കും ജാമ്യം. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിന് പിന്നാലെ ഷിയാസിനെ വാഹനം ആക്രമിച്ചകേസില്‍ അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചു. ഇതോടെ ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി.

കോതമംഗലത്തെ പ്രതിഷേധത്തിനെതിരെയെടുത്ത കേസില്‍ ഇരുവര്‍ക്കുമൊപ്പം അറസ്റ്റിലായ 14 പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചു. അടുത്ത മൂന്നുമാസം കോതമംഗലം ടൗണില്‍ പ്രവേശിക്കരുതെന്ന നിബന്ധനയിലായിരുന്നു ജാമ്യം. ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ചശേഷം എറണാകുളത്തേക്ക് പോകാന്‍ വാഹനത്തില്‍ കയറവെയായിരുന്നു വീണ്ടും അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചത്. പ്രതിഷേധിച്ച കേസില്‍ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന് നേരെ നടത്തിയ അക്രമത്തിലെടുത്ത പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലായിരുന്നു അറസ്റ്റുചെയ്യാന്‍ ശ്രമം.

ജാമ്യം ലഭിച്ച ഉത്തരവില്‍ ഷിയാസ് ഒപ്പിട്ടിരുന്നില്ല. നാലുമണിവരെ കോടതിയില്‍ തുടരാനാണ് ഇവരുടെ തീരുമാനം. എന്നാല്‍, ഇതിനുശേഷം പുറത്തിറങ്ങിയാലും അറസ്റ്റുചെയ്യാന്‍ തന്നെയാണ് പോലീസ് നീക്കം.

കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെയും എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടേയും നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസം നടത്തിയിരുന്നു. ഈ സമരപ്പന്തലില്‍ നിന്നാണ് കുഴല്‍നാടനേയും ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു പോലീസ് കേസെടുത്തിരുന്നത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മാത്യുകുഴല്‍നാടനെതിരേ ചുമത്തിയിരുന്നു. ഇരുവര്‍ക്കും കഴിഞ്ഞദിവസം കോടതി താല്‍കാലിക ജാമ്യം അനുവദിച്ചിരുന്നു.

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടന്നത്. മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സ്വയംപ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു

ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു മരണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവന്‍ വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു.
കട്ടപ്പന സ്വദേശിയായ സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവമായി മാറിയത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഇയാള്‍, പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് പല ജോലികള്‍ക്ക് ശേഷമാണ് ആള്‍ദൈവമായി അരങ്ങുവാണത്.

2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാള്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് കൂടുതല്‍ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറത്തറിയുന്നത്.
നഗ്‌നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇയാളുടെ ഫ്ളാറ്റില്‍നിന്ന് കടുവാത്തോലും പിടിച്ചെടുത്തു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഫ്ളാറ്റില്‍നിന്ന് കണ്ടെടുത്തിരുന്നു. പീഡനക്കേസില്‍ നിര്‍ണായക തെളിവായതും ഈ സി.ഡി.കളാണ്.

രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചകേസില്‍ 16 വര്‍ഷം കഠിനതടവിനാണ് സന്തോഷ് മാധവനെ ശിക്ഷിച്ചിരുന്നത്. പിന്നീട് ഒരുകേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കി. അതിനിടെ, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് വി.ഐ.പി. പരിഗണന ലഭിക്കുന്നതും വിവാദമായിരുന്നു. ജയിലില്‍ ‘പൂജാരി’യാകാന്‍ സന്തോഷ് ശ്രമങ്ങള്‍ നടത്തിയെന്നായിരുന്നു വിവരം. ജയിലില്‍ നിരന്തരം പൂജകള്‍ ചെയ്യുന്നതായും ജയില്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പൂജയ്ക്കായി സഹായങ്ങള്‍ ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോക്ടറുടെ സഹായി എന്നതായിരുന്നു ഏറെക്കാലം ജയിലില്‍ സന്തോഷ് മാധവന്റെ ജോലി. ഈ അവസരം മുതലെടുത്ത് പലര്‍ക്കും ഇയാള്‍ ചികിത്സ നിഷേധിച്ചിരുന്നതായും ജയിലിലായിരിക്കെ ഭൂമി ഇടപാടുകളടക്കം നടത്തിയിരുന്നതായും ആരോപണങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ മിച്ചഭൂമി സന്തോഷ് മാധവന്റെ കമ്പനിക്ക് വിട്ടുനല്‍കിയതിലും വിവാദങ്ങളുണ്ടായി.

രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനം: പ്രതിയെ കുറിച്ച് വിവരം കൈമാറുന്നവര്‍ത്ത് പത്ത് ലക്ഷം രൂപ

ര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ പ്രതിയെ കുറിച്ച് വിവരം കൈമാറുന്നവര്‍ത്ത് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). വിവരം കൈമാറുന്നവരെക്കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. മാര്‍ച്ച് നാലിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എ കൈമാറിയത്.

അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്‌കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് അന്വേഷണസംഘം രംഗത്തെത്തുന്നത്. കേസില്‍ നാല് പേര്‍ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചനകള്‍.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56-നായിരുന്നു സ്‌ഫോടനമുണ്ടായത്. 11.30-ഓടെ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ഇയാള്‍ കഫേയില്‍നിന്ന് റവ ഇഡ്ലി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇയാള്‍ കടയിലേക്ക് വരുന്നതടക്കം 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാള്‍ 11.38-ഓടെയാണ് റവ ഇഡ്ലി ഓര്‍ഡര്‍ ചെയ്തത്. 11.44-ഓടെ ഇയാള്‍ വാഷ് ഏരിയയില്‍ എത്തുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിക്കുന്നു.

11.45ഓടെയാണ് ഇയാള്‍ കഫേ വിട്ടുപോകുന്നത്. ഫൂട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാള്‍ റോഡിലൂടെയാണ് തിരിച്ചുപോവുന്നത്. ഇത് സി.സി.ടി.വി. ക്യാമറയില്‍ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്ഫോടനമുണ്ടാകുകയായിരുന്നു.

ജനതാദള്‍ എസിലെ നേതാക്കള്‍ ആര്‍.ജെ.ഡിയിലേക്ക്

ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍ ഉള്‍പ്പെടെ ജനതാദള്‍ (എസ്.)ലെ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ആര്‍.ജെ.ഡിയില്‍ ചേര്‍ന്നു. ഒരു സന്ദര്‍ഭത്തിലും ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കാത്ത പാര്‍ട്ടി ആര്‍.ജെ.ഡിയാണെന്ന് ലയനസമ്മേളനത്തില്‍ ആര്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

ലാലു പ്രസാദ് യാദവിനെതിരെ ഇ.ഡി., സി.ബി.ഐ തുടങ്ങിയ ഏജന്‍സികള്‍ കേസെടുത്തിരുന്നു. കുറേ കാലം അദ്ദേഹം ജയിലില്‍ കിടന്നിരുന്നു. ഇന്ത്യയിലെ പല രാഷട്രീയ നേതാക്കളും ബി.ജെ.പിയില്‍ ചേക്കേറിയപ്പോള്‍ അവരുമായി കൈകോര്‍ക്കാന്‍ തയ്യാറാവാത്ത രാഷ്ട്രീയ പാര്‍ട്ടിയിലേക്കാണ് വരുന്നതെന്ന് ആര്‍.ജെ.ഡിയിലേക്കെത്തിയവര്‍ക്ക് അഭിമാനിക്കാം.വര്‍ഗീയ ധ്രൂവീകരണം നടത്തിയാണ് ബി.ജെ.പി കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യ ഭരിക്കുന്നത്. എല്ലാത്തിനും ഇപ്പോള്‍ മോദിയുടെ ഗ്യാരണ്ടിയാണ്. ഇക്കാര്യം അദ്ദേഹം തന്നെ പറയുകയാണ്. മറ്റാരും ഇത് പറയുന്നില്ലെന്നും ശ്രേയാംസ്‌കുമാര്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെയും ഗവര്‍ണറിന്റെയും പിണക്കം ഉരുകുന്നു

 

വിവിധ വിഷയങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടേണ്ടി വരുന്നതിലുള്ള നീരസത്തിന്റെ മഞ്ഞ് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഇടയില്‍ ഉരുകിത്തുടങ്ങിയെന്ന് സൂചന. നിയമസഭ പാസാക്കിയ ബില്ലുകളിന്മേലാണ് സര്‍ക്കാര്‍ അവസാനമായി ഗവര്‍ണറോട് രൂക്ഷമായി പ്രതികരിച്ചത്. ബില്ലുകള്‍ പിടിച്ചുവെക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.

സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ രൂക്ഷത തുറന്നുകാട്ടുന്നതായിരുന്നു നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ വേദിവിട്ട ഗവര്‍ണറുടെ നടപടി. പോകുന്നിടത്തെല്ലാം മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഗവര്‍ണറെയാണ് പിന്നീടങ്ങോട്ട് കണ്ടത്. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധവും ഗവര്‍ണറെ ചൊടിപ്പിച്ചുകൊണ്ടേയിരുന്നു.

എന്നാല്‍ ഏറെ നാളിന് ശേഷം മുഖ്യമന്ത്രിയും ഗവര്‍ണറും മുഖത്തോട് മുഖം കണ്ടുമുട്ടിയ സമയമാണ് പുതിയ വിവരാവകാശ കമ്മീഷണറുടെ സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ നടന്ന ചടങ്ങിനെത്തിയ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം ഉപചാരം ചൊല്ലി. പോരാത്തതിന് ചടങ്ങിന് ശേഷം ചായ സത്കാരവും നല്‍കിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും മന്ത്രിസംഘത്തെയും യാത്രയാക്കിയത്.

ഗണേഷ് കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പോലും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ശരീരഭാഷ പിണക്കത്തിന്റേത് ആയിരുന്നുവെങ്കില്‍ ഇന്നലെ രാജ്ഭവനില്‍ കണ്ടത് അതിന് നേര്‍ വിപരീതവും. ചടങ്ങില്‍ പരസ്പരം അടുത്തടുത്തായ സീറ്റുകളിലിരുന്ന മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമിടയില്‍ അനിഷ്ടത്തിന്റേതായ ലാഞ്ചന പ്രതിഫലിച്ചില്ല. ചടങ്ങിന് ശേഷം നടന്ന ചായസത്കാരത്തിലാകട്ടെ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയെയും കുശലം ചോദിക്കുന്ന ഗവര്‍ണറെയുമാണ് കണ്ടത്. അടുത്ത ഏറ്റുമുട്ടല്‍ എപ്പോഴെന്നത് മാത്രമാണ് ഇനി അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Online Casino Canadian Repayment Methods: A Comprehensive Guide

When it comes to on-line gambling establishments in Canada,...

Exists Any Type Of Online Casinos That Take PayPal?

When it concerns on-line gambling enterprises, gamers commonly have...

Leading Rated Online Gambling Enterprise: An Interesting Guide for Gamblers

Welcome to our extensive guide on the leading ranked...

Genuine Money Ports Online PayPal: Your Ultimate Guide to Winning Big

Welcome to the utmost guide to genuine cash ports...