മാലാഖയെ പോലെ സുന്ദരിയായി മണവാട്ടി വേഷത്തിൽ സാനിയ… സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ….

നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോൾഡ് നടി ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ മലയാളികളും പറയുന്ന ഉത്തരം സാനിയ ഇയ്യപ്പൻ എന്നായിരിക്കും. കാരണം താരം ഈയടുത്തായി ചെയ്യുന്ന കഥാപാത്രങ്ങളും, സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ഇത് വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. ചെറിയ പ്രായത്തിൽ തന്നെ താരപദവി കരസ്ഥമാക്കാൻ സാനിയ ഇയ്യപ്പൻ എന്ന നടിക്ക് സാധിച്ചിട്ടുണ്ട്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച നടന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചു. ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആകുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. മാലാഖയെ പോലെ സുന്ദരിയായ മണവാട്ടി വേഷത്തിൽ പ്രത്യക്ഷപ്പെട്ട സാനിയ ഇയ്യപ്പന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ഫാഷൻ മോങ്ക് അച്ചു ഡയറക്ട് ചെയ്ത വീഡിയോയിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വീഡിയോ അതി മനോഹരമായാണ് പുറത്തുവന്നിട്ടുള്ളത്.

ബാലതാരമായി അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടി ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലും ബാലതാരമായി താരം പ്രത്യക്ഷപ്പെട്ടു. മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടുന്നത് ക്വീൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

ഒരുപാട് മികച്ച സിനിമകളിൽ സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേതം ടു, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. ദുൽഖർ നായകനായി പുറത്തിറങ്ങാൻ പോകുന്ന സെല്യൂട്ട് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. മ്യൂസിക് വീഡിയോകളിലും ഷോർട്ട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന വെബ് സീറീസ് ആയ കരിക്കിലും താരം അഭിനയിച്ചിട്ടുണ്ട്.

Leave a Comment