മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വകുപ്പു വിഭജനം പൂര്‍ത്തിയായതിനു പിന്നാലെ, തൃശൂര്‍ എംപിയും നിയുക്ത മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹര്‍ദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു.
യുകെജിയില്‍ കയറിയ അനുഭവമെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത സുരേഷ് ഗോപി. ശരിക്കും ഞാന്‍ ഇപ്പോള്‍ ഒരു യുകെജി വിദ്യാര്‍ഥിയാണ്. തീര്‍ത്തും പുതിയ സംരംഭമാണ് താന്‍ ഏറ്റെടുത്തത്. സീറോയില്‍ നിന്നാണ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെ. കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. ജനങ്ങളാണ് തനിക്ക് ഈ അവസരം നല്‍കിയത്. തൃശൂരിലുടെ കേരളത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ട്രാന്‍സ്‌പോര്‍ട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്ക് സുരേഷ് ഗോപി വൈകാതെ യാത്ര തിരിക്കും. അവിടെയെത്തിയാകും ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുക്കുക. കേരളത്തില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോര്‍ജ് കുര്യന്‍ 11.30ന് ചുമതലയേല്‍ക്കുമെന്നാണ് വിവരം. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളാണ് ജോര്‍ജ് കുര്യനു ലഭിച്ചത്.
കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പാര്‍ട്ടിയില്‍ മുറുമുറുപ്പ്
സംസ്ഥാനത്ത് രാജ്യസഭസീറ്റില്‍ ഒരു സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പാര്‍ട്ടിയില്‍ മുറുമുറുപ്പ് . ജോസ് കെ മാണിയ്ക്ക് എതിരെ പാലാ നഗരഭ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കകണ്ടം രംഗത്ത്. ജനങ്ങളെ നേരിടാന്‍ മടിയുള്ളത് കൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും., പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചത്.
പാലായില്‍ മത്സരിച്ചാല്‍ ജോസ് കെ മാണി ഇനി വിജയിക്കില്ലെന്ന് അറിയാമെന്നും സിപിഎം വോട്ടുകള്‍ കിട്ടിയാലും കേരള കോണ്‍ഗ്രസ് വോട്ടുകള്‍ കിട്ടില്ലെന്നും. നിലനില്‍പ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങള്‍ നടത്തില്ലെന്നുമാണ് ബിനു പറയുന്നത്. പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനതെ ചൊല്ലിയുള്ള പ്രതിഷേധത്തില്‍ മുന്നില്‍ നിന്ന ആളാണ് ബിനു. കേരള കോണ്‍ഗ്രസിന് നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കിയപ്പോള്‍ മുതല്‍ ബിനു കറുത്ത വസ്ത്രം ധരിച്ചു പ്രതിഷേധത്തില്‍ ആയിരുന്നു. രാജ്യ സഭ സീറ്റ് നല്‍കിയതിന് പിന്നാലെ കറുത്ത വസ്ത്രം ഉപേക്ഷിക്കുകയാണ് ബിനു പുളിക്കകണ്ടം.
അതേസമയം, എല്‍ഡിഎഫിന് ലഭിച്ച രാജ്യസഭസീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വിട്ടുകൊടുത്ത് സിപിഎം.സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിക്കൊണ്ടാണ് സീറ്റില്‍ വിട്ടുവീഴ്ച ചെയ്തത്. എന്തു കൊണ്ടാണ് രാജ്യസഭ സീറ്റ് ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്തത് എന്നുള്ള ചോദ്യമാണ് ബാക്കിയാവുന്നത്. പ്രത്യേകിച്ച് രാജ്യസഭ, ലോക്‌സഭാസീറ്റ് ഒരിക്കലും ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കാത്ത സിപിഎമ്മിന്റെ നീക്കത്തിന് പിന്നില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയാണെന്ന് നിസംശയം പറയാം. സഖ്യ കക്ഷികള്‍ അവകാശ വാദം ഉന്നയിച്ചപ്പോള്‍ തര്‍ക്കത്തിന് നില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഞങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി പ്രഖ്യാപിച്ചത്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ എടുക്കുന്ന തീരുമാനമെന്നും. മുന്നണിയെ മുന്നോട്ട് നയിക്കാന്‍ പോകുന്ന രാഷ്ട്രീയ നിലപാട് ആണ് എടുത്തതെന്നും ഇപി ജയരാജനും വിശദികരണം നല്‍കി.
നിലവിലുള്ള സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് യുഡിഎഫിനൊടുള് ചായ് വ് ഉള്ളതിനാല്‍ സീറ്റ് നല്‍കിയാല്‍ മാത്രമേ കരള കോണ്‍ഗ്രസ് തൃപ്തിപ്പെടുകയുള്ളുവെന്ന് കൃത്യമായി സിപിഎമ്മിന് അറിയാം. അതുകൊണ്ട് തന്നെ സിപിഎം സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയത്. കേര്‌ള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ ആര്‍ജെഡിക്കും കടുത്ത എതിര്‍പ്പുണ്ട് കാരണം ആര്‍ജെഡിയും ഒരു സീറ്റിനായി അവകാശമുന്നയിച്ചിരുന്നു.
ലോക്‌സഭയിലേറ്റ കനത്ത തോല്‍വി എല്‍ഡിഎഫില്‍ തന്നെ ചര്‍ച്ച വിഷയമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശൈലി പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുയരുന്നുണ്ട്. ഇടതുപക്ഷ താല്‍പ്പര്യമുള്ള ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തെത്തി. വിമര്‍ശിക്കുന്നവരെല്ലാവരും ഇടതുപക്ഷ വിരോധികളല്ലെന്ന് സിപിഎം ഏരിയാ കമ്മിറ്റിയിലുള്‍പ്പെടെയുള്ളവരും രംഗത്തെത്തി.. മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ് പറഞ്ഞതെങ്കിലും പാര്‍ട്ടിയിലുള്‍പ്പെടെയുള്ളവര്‍ക്ക് പോലും മുഖ്യമന്ത്രിയുടെ ശൈലി ഇഷ്ടപ്പെടില്ലെന്ന് സാരം.
ഒഴിവുള്ള മൂന്ന് സീറ്റില്‍ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്് പി പി സുനീറുമാണ്.
ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷന്‍ ആരാകും? ചര്‍ച്ച സജീവം
ജെ പി നഡ്ഡ കേന്ദ്ര മന്ത്രിയായതോടെ ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ച സജീവമാകുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി പരിഗണിച്ചാകും പുതിയ അധ്യക്ഷനെ നിശ്ചയിക്കുക. ബിജെപി അധ്യക്ഷസ്ഥാനത്ത് ജെ പി നഡ്ഡയുടെ കാലാവധി 2023 ജനുവരിയില്‍ അവസാനിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് 2024 ജൂണ്‍ വരെ നീട്ടി നല്‍കുകയായിരുന്നു. പുതിയ സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായ ജെ പി നഡ്ഡയ്ക്ക് സംഘടനാ തലത്തില്‍ പിന്‍ഗാമി ആരെന്ന ചര്‍ച്ചകള്‍ സജീവമാണ്.
മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഹരിയാന മുന്‍മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, സിആര്‍ പാട്ടീല്‍, ഭൂപേ ന്ദര്‍ യാദവ് തുടങ്ങിയ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ ഈ നാലു മുതിര്‍ന്ന നേതാക്കളും, കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെ അധ്യക്ഷ സ്ഥനത്തേക്കുള്ള സാധ്യത മങ്ങി.
നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുളള വിനോദ് താവ്‌ഡേ,തെലങ്കാനയില്‍ നിന്നുള്ള ഒബിസി മോര്‍ച്ച പ്രസിഡന്റ് കൂടിയായ കെ ലക്ഷമണ്‍, നിലവിലെ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍, രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗം ഓം മാത്തൂര്‍ എന്നിവര്‍ സജീവമായ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന.
ലോകസഭ മുന്‍ സപീക്കറും മോദി അമിത് ഷാ എന്നിവരുടെയും ആര്‍ എസ് എസ് ന്റെയും വിശ്വസ്ഥനായ ഓം ബിര്‍ള, രാജസ്ഥാനില്‍ നിന്നുള്ള. മുതിര്‍ന്ന നേതാവും ആര്‍ എസ് എസ് മുന്‍ പ്രചാരകനുമായ ഓം മാത്തൂര്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും, ഒഡീഷ തെലങ്കാന എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിന്റെ മുഖ്യസൂത്രധാരനുമായ സുനില്‍ ബന്‍സല്‍,ബിജെപി സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും,പാര്‍ട്ടിക്കുള്ളിലെ പ്രധാന ശക്തി കേന്ദ്രവുമായ ബി എല്‍ സന്തോഷ് എന്നീ പേരുകളാണ് ഇപ്പോള്‍ അന്തരീക്ഷത്തിലുള്ളത്. പ്രധാന മന്ത്രിയുടെ വിശ്വസ്ഥനായിട്ടും ഇത്തവണ മന്ത്രിസഭയില്‍ ഇല്ലാത്ത മുന്‍ കേന്ദ്ര മന്ത്രി അനുരാഗ് സിങ് ഠാകൂറിന്റ പേരും ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
സുനിതാ വില്യംസിനും സംഘത്തിനും ബഹിരാകാശനിലയത്തില്‍ പുതിയൊരു ഭീഷണി
ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിതാ വില്യംസിനും സംഘത്തിനും ബഹിരാകാശനിലയത്തില്‍ പുതിയൊരു ഭീഷണി. പുതിയ ബാക്ടീരിയയുടെ സാന്നിധ്യമാണ് ബഹിരാകാശ നിലയത്തില്‍ ഇവര്‍ക്ക് വില്ലനാവുന്നത്. മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടര്‍ ബുഗന്‍ഡന്‍സിസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രധാനമായും ഈ ബാക്ടീരിയ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ഈ കാരണംകൊണ്ട് അണുബാധയുണ്ടാകാന്‍സാധ്യതയുണ്ട്.
മരുന്നുകളോട് പ്രതിരോധശേഷി നേടിയ അപകടകാരികളായ ഇത്തരം ബാക്ടീരിയകളെ ‘സൂപ്പര്‍ ബഗ്’ എന്നാണ് വിളിക്കുന്നത്.ഇവ ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്നത്. വളരെ നാളുകളായി അടഞ്ഞ അന്തരീക്ഷത്തില്‍ ജീവിക്കുന്നതിനാല്‍ ബാക്ടീരിയകള്‍ക്ക് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.
നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ജൂണ്‍ 6-നാണ് എത്തിയത്. ഇരുവരേയും കൂടാതെ ഏഴ് പേര്‍ കൂടി നിലയത്തിലുണ്ട്. ദീര്‍ഘനാളായി ബഹിരാകാശനിലയത്തിലുള്ളവരാണവരാണ് ഇവര്‍. ബാക്ടീരിയയെ കണ്ടെത്തിയതോടെ ഒരാഴ്ചത്തെ നീണ്ട നിരീക്ഷണത്തിവ് ശേഷം മാത്രമേ സുനിതയ്ക്കും വില്‍മോറിനും തിരിച്ചെത്താനാവൂ. ഏകദേശം ജൂണ്‍ 18 ന് തിരിച്ചുവരാനാണ് സാധ്യത.
ഇരുപത്തിനാലു വര്‍ഷത്തോളം ബഹിരാകാശത്ത് കഴിഞ്ഞ ബാക്ടീരിയകള്‍ ഇതേ ഗണത്തില്‍പെടുന്ന, ഭൂമിയിലുള്ള ബാക്ടീരിയകളെക്കാള്‍ ഏറെ അപകടകാരികളന്നുള്ളത് ഏറെ ഗൗരവമായ കാര്യമാണ്.
ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ബഹിരാകാശ യാത്രികരുടെ ശരീരത്തിലെ പ്രതിരോധ ശേഷിയനുസരിച്ച് ഭൂമിയിലെ ചികിത്സാ ഫലിക്കുമൊയെന്ന് ഉറപ്പ് പറയാവില്ല. കലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ഡോ.കസ്തൂരി വെങ്കിടേശ്വരനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുകയാണ് ഇവരുടെ ദൗത്യം. നിലയത്തിലേക്ക് സ്വയം ഗതിനിര്‍ണയം നടത്തി സഞ്ചരിക്കാനുള്ള പേടകത്തിന്റെ ശേഷി വിലയിരുത്തിയിരുന്നു. ഇതിന് പുറമെ സഞ്ചാരികള്‍ പേടകം സ്വയം നിയന്ത്രിക്കുന്ന സംവിധാനവും പരിശോധിച്ചു. ഭൂമിയിലേക്ക് തിരിച്ചുവരുന്ന സ്റ്റാര്‍ലൈനര്‍ പേടകം കരയിലാണ് ഇറങ്ങുക.
ദൗത്യം വിജയമാവുന്നതോടെ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ മോഡ്യൂളിന് പുറമെ ബഹിരാകാശ യാത്രയ്ക്കായി നാസയ്ക്ക് മറ്റൊരു പേടകം കൂടി ലഭിക്കും.സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും സുനിതയ്ക്ക് ലഭിച്ചു.