പത്മഭൂഷൺ നൽകി ആദരിക്കുന്നതിന് മുൻപേ തനിക്ക് കിട്ടിയ പദവിയാണ് രാജ്യദ്രോഹിയെന്നും വിവാദമായ കേസ് മാത്രമേ എല്ലാവർക്കും അറിയു, എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെ പറ്റി അറിയില്ലെന്നും നമ്പി നാരായണൻ

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഡാലോചനയ്ക്ക് ഇരയായ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ.നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്പി എഫക്ട് ഇക്കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്.   ആർ മാധവന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തെകുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെയ്ക്കുന്നത്. ചിത്രത്തിൽ നമ്പി നാരായണനായി വേഷമിടുന്നതും ആർ മാധവൻ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നമ്പി നാരായണൻ. ഈ ചിത്രം പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഏരിയസ് പ്ലക്സ് … Read more