മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് അപകടം.എം പിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച എം പിയുടെ കാലിന്റെ എക്സ്റേ എടുത്തു.
ഒരു മണിക്കൂർ നിരീക്ഷണത്തിലാണ് എം പി. ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എം പി. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എം പി ഉറക്കത്തിലായിരുന്നു.
എല്ലാവര്‍ക്കും പോകാന്‍ കഴിയുന്നിടത്തേക്ക് തനിക്കുമാത്രം എന്തുകൊണ്ട് പ്രവേശനം നിഷേധിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി
എല്ലാവര്‍ക്കും പോകാന്‍ കഴിയുന്നിടത്തേക്ക് തനിക്കുമാത്രം എന്തുകൊണ്ട് പ്രവേശനം നിഷേധിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി. അസമിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ ബടാദ്രവ ധാനില്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. നഗാവിലെ ക്ഷേത്രത്തിന് സമീപത്തെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. രാഹുലിനെ തടഞ്ഞതിന് പിന്നാലെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കുത്തിയിരുന്ന് രഘുപതി രാഘവ രാജാറാം പാടി പ്രതിഷേധിച്ചു. ഇതിനിടെ സ്ഥലം കോണ്‍ഗ്രസ് നേതാക്കളായ എം.പി ഗൗരവ് ഗൊഗോയും എം.എല്‍.എ. സിബമോണി ബോറയും ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലമായ ബടാദ്രവ ധാനിലേക്ക് പോയി. ഇവര്‍ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
‘ഞാന്‍ ശങ്കര്‍ദേവന്റെ ദര്‍ശനങ്ങളെ പിന്തുടരുന്ന ആളാണ്. ജനങ്ങളെ ഒന്നിപ്പിക്കുന്നതിലാണ് വിശ്വസിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നതിലല്ല. ഞങ്ങള്‍ക്ക് ഗുരുവിനെ പോലെയാണ് അദ്ദേഹം. ഞങ്ങള്‍ക്ക് വഴികാണിക്കുന്നു. അതിനാല്‍, അസമിലെത്തുമ്പോള്‍ അവിടെയെത്തണമെന്ന് ആഗ്രഹിച്ചിരുന്നു’, രാഹുല്‍ഗാന്ധി പറഞ്ഞു.
ജനുവരി 11-നാണ് ബടാദ്രവ ധാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിച്ചത്. എന്നാല്‍, സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് ഞായറാഴ്ച അറിയിച്ചു. ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നിടത്ത് ഗൗരവ് ഗൊഗോയിക്കും മറ്റുള്ളവര്‍ക്കും പോവാം, എന്നാല്‍ രാഹുല്‍ഗാന്ധിക്ക് അനുമതി നിഷേധിക്കുന്നു. ഇത് വിചിത്രമാണ്. അപ്പോഴാണോ അവസരം ലഭിക്കുന്നത്, അപ്പോള്‍ ഞാന്‍ ബടാദ്രവയിലേക്ക് പോകും. അസമും മുഴുവന്‍ രാജ്യവും ശങ്കര്‍ദേവന്‍ കാണിച്ച വഴിയേ പോകണമെന്നും രാഹുല്‍ഗാന്ധി പ്രതികരിച്ചു.
തോമസ് ഐസക് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല
കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും സി.പി.എം. നേതാവുമായ തോമസ് ഐസക് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇത് രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ചിട്ടും തോമസ് ഐസക് ഹാജരാകാതിരിക്കുന്നത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും അഭിഭാഷകര്‍ മുഖേന തോമസ് ഐസക് ഇ.ഡിയെ അറിയിച്ചു.
ജനുവരി 12-നാണ് നേരത്തേ അദ്ദേഹത്തിന് ഇ.ഡി. നോട്ടീസ് അയച്ചത്. അന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും നേതൃയോഗങ്ങളും ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് തോമസ് ഐസക് മറുപടി നല്‍കിയിരുന്നത്. തുടര്‍ന്നാണ് ജനുവരി 22-ന് ഹാരജാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്.
ആദ്യഘട്ടത്തില്‍ ഇ.ഡി. അയച്ച നോട്ടീസിനെ ചോദ്യംചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടീസില്‍ അപാകതകള്‍ ഉണ്ടെന്ന തോമസ് ഐസകിന്റെ വാദം ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സമന്‍സ് പിന്‍വലിച്ചാണ് ഇ.ഡി. രണ്ടാം ഘട്ടത്തില്‍ സമന്‍സ് അയച്ചത്.
കിഫ്ബി മസാല ബോണ്ട് കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഇ.ഡിയുടെ തീരുമാനം. തോമസ് ഐസക് തുടര്‍ച്ചയായി ഹാജരാകാതിരുന്നാല്‍ തുടര്‍നടപടിയെടുക്കുന്നതിലേക്ക് ഇ.ഡി. കടക്കുമെന്നാണ് വിവരം. ഇ.ഡി. നോട്ടീസിനെ ചോദ്യംചെയ്ത് കിഫ്ബി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മസാലബോണ്ട് വിവാദം
സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാനായി കേരള അടിസ്ഥാനസൗകര്യ നിക്ഷേപഫണ്ട് നിയമപ്രകാരം സ്ഥാപിതമായ ധനകാര്യ ബോര്‍ഡ് കോര്‍പറേറ്റാണ് കിഫ്ബി. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ 2019 മേയ് 17-ന് മസാല ബോണ്ടുകള്‍ വിതരണംചെയ്തു. 7.23 ശതമാനം പലിശയ്ക്ക് 2,150 കോടി രൂപയാണ് ഇങ്ങനെ സമാഹരിച്ചത്.
ഇതില്‍ സി.എ.ജി. ക്രമക്കേട് കണ്ടെത്തിയതോടെ മസാലബോണ്ട് വിവാദത്തിലായി. പിന്നാലെയാണ് ഇ.ഡി. കേസെടുത്തത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട തുകയുടെ മൂന്നിരട്ടിവരെ പിഴയായി ഈടാക്കാമെന്നാണ് ഫെമ നിയമത്തിലെ സെക്ഷന്‍ 13-ല്‍ വ്യവസ്ഥ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ചുമത്താവുന്ന പരമാവധി പിഴത്തുക 6,450 കോടിരൂപയാണ്.
വിദേശ വായ്പയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. രാജ്യത്തിനുള്ളില്‍നിന്നു മാത്രമേ സഞ്ചിതനിധി സെക്യൂരിറ്റിയായി നല്‍കി വായ്പയെടുക്കാനാകൂ. ഇതിനുവേണ്ടി സംസ്ഥാനം നിയമം നിര്‍മിക്കണം. കിഫ്ബിപോലുള്ള കോര്‍പറേറ്റ് സംവിധാനത്തിലൂടെയും ഇപ്രകാരം വിദേശവായ്പ എടുക്കാനാകില്ലെന്ന് സി.എ.ജി. കണ്ടെത്തിരുന്നു. ഇതും ഇ.ഡി.യുടെ കേസിന്റെ അടിസ്ഥാനമാവും.
എന്നാല്‍ വ്യക്തികള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, ബോഡി കോര്‍പറേറ്റുകള്‍, കമ്പനികള്‍ എന്നിവയ്ക്ക് വിദേശവായ്പ വാങ്ങുന്നതിനായി തടസ്സമില്ലെന്ന ഭരണഘടനയിലെ വാചകങ്ങളാണ് കിഫ്ബിയെ ന്യായീകരിക്കാന്‍ സംസ്ഥാനം ഉന്നയിക്കുന്നത്.
രാമക്ഷേത്രം നിര്‍മിച്ചത് നിയമമനുസരിച്ച്, കോടതിയോട് നന്ദി പറയുന്നു,വൈകിയതില്‍ രാമന്‍ ക്ഷമിക്കും: മോദി
ശ്രീരാമരന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ നീതിനല്‍കിയ ഇന്ത്യന്‍ ജുഡീഷ്യറിയോട് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് എന്റെ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിയമം അനുസരിച്ചാണ് രാമക്ഷേത്രം നിര്‍മിച്ചത്’ മോദി പറഞ്ഞു.
രാമക്ഷേത്രം നിര്‍മിക്കാന്‍ കാലതാമസം വന്നതില്‍ രാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ഞങ്ങളുടെ സ്നേഹത്തിലും തപസ്സിലും എന്തോ കുറവുണ്ടായതിനാല്‍ ഞാന്‍ രാമനോട് മാപ്പ് ചോദിക്കുന്നു, കാരണം ഈ ജോലി (രാമക്ഷേത്ര നിര്‍മ്മാണം) വര്‍ഷങ്ങളോളം നടക്കാതെ പോയി. എന്നിരുന്നാലും, ആ വിടവ് ഇന്ന് നികത്തപ്പെട്ടു, ശ്രീരാമന്‍ നമ്മോട് ക്ഷമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാംലല്ല ഇനി ടെന്റില്‍ താമസിക്കില്ല,അത് ഗംഭീരമായ ക്ഷേത്രത്തിലാകും ഇന്ന്മുതല്‍ താമസിക്കുക. നൂറ്റാണ്ടുകളുടെ അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗങ്ങള്‍ക്കും തപസ്സിനും ശേഷം നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നു. രാമന്‍ തര്‍ക്കമല്ല പരിഹാരമാണ്.
ജനുവരി 22-ലെ സൂര്യോദയം ഒരു അത്ഭുതകരമായ തിളക്കം കൊണ്ടുവന്നു. ജനുവരി 22, 2024, കലണ്ടറില്‍ എഴുതിയിരിക്കുന്ന വെറുമൊരു തീയതിയല്ല. അത് ഒരു പുതിയ സമയചക്രത്തിന്റെ തുടക്കമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ ഈ തീയതിയും നിമിഷവും ഓര്‍ക്കും. രാമന്റെ പരമമായ അനുഗ്രഹമാണ് നാം അതിന് സാക്ഷ്യം വഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 11 ദിവസമായി, വിവിധ ഭാഷകളിലും വിവിധ സംസ്ഥാനങ്ങളിലും രാമായണം കേള്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചെന്നും കേരളത്തിലെ തൃപ്രയാര്‍ ക്ഷേത്രത്തിലടക്കം സന്ദര്‍ശിച്ച കാര്യവും പ്രധാനമന്ത്രി പ്രംസഗത്തിനിടെ പറഞ്ഞു.
രാഷ്ട്രം ഒരു പുതിയ ചരിത്രം എഴുതുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, രാമക്ഷേത്ര നിര്‍മാണം ഇന്ത്യന്‍ സമൂഹത്തിന്റെ പക്വതയുടെ പ്രതിഫലനമാണ്. ഇത് കേവലം വിജയമല്ല, വിനയത്തിന്റെ കൂടി അവസരമാണും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഹിന്ദി തെരിയാത് പോടാ…’; ബിജെപിക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍
തനിക്കെതിരായ ബിജെപിയുടെ പോസ്റ്റിന് മറുപടിയുമായി ഡി.എം.കെ. നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. നീതികെട്ടവരെ തിരിച്ചറിയണമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രസിദ്ധീകരിച്ച പോസ്റ്റിന് കീഴിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരിഹാസം. ‘ഹിന്ദി തെരിയാത് പോടാ’ എന്ന് എഴുതിയിരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രം പോസ്റ്റിന് കീഴിലായി അദ്ദേഹം കമന്റ് ചെയ്തു.
”അയോധ്യയില്‍ പള്ളി തകര്‍ത്ത് ക്ഷേത്രം പണിയുന്നതിനോടു യോജിപ്പില്ല’ എന്ന് ഉദയനിധി നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപിയുടെ പോസ്റ്റ്. ”ഡിഎംകെ ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ എതിരല്ല. അവിടെ ക്ഷേത്രം വരുന്നതു കൊണ്ടു ഞങ്ങള്‍ക്കു പ്രശ്നമില്ല. എന്നാല്‍, പള്ളി തകര്‍ത്ത് ക്ഷേത്രം പണിയുന്നതിനോടു ഞങ്ങള്‍ക്കു യോജിപ്പില്ല” എന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.
ഉദയനിധി സ്റ്റാലിനെ പോലുള്ള നീതിക്കെട്ടവരെ തിരിച്ചറിയണമെന്നായിരുന്നു ബി.ജെ.പിയുടെ പോസ്റ്റിന്റെ ഉള്ളടക്കം. അവര്‍ രാമക്ഷേത്രത്തെ വെറുക്കുന്നു. ഇക്കൂട്ടര്‍ സനാതന ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും പോസ്റ്റില്‍ ആരോപിച്ചിരുന്നു.
സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് നേരത്തെ സ്റ്റാലിന്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും അടക്കമുള്ളവര്‍ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഗണേഷ് കുമാറിന് അതൃപ്തി; നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസ് വന്‍ ലാഭത്തില്‍
കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസിന്റെ വരവുചിലവുകള്‍ സംബന്ധിച്ച കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ ഗതാഗതവകുപ്പ് മന്ത്രിക്ക് അതൃപ്തി. രേഖകള്‍ ചോര്‍ന്നതില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ജോയിന്റ് എം.ഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പഠിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
രേഖകള്‍ മന്ത്രിക്ക് ലഭിക്കും മുമ്പേ മാധ്യമങ്ങള്‍ക്ക് ലഭിച്ചതിലാണ് മന്ത്രി അതൃപ്തി അറിയിച്ചിരിക്കുന്നത്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം മന്ത്രി നഷ്ടത്തിലാണെന്ന് പറഞ്ഞ സര്‍വീസുകള്‍ ലാഭത്തിലാണ്. ഇലക്ട്രിക് ബസ് ലാഭത്തിലല്ല എന്നും അത് വാങ്ങിയവര്‍ക്കും ഉണ്ടാക്കിയവര്‍ക്കും ബസ് എത്രനാള്‍ പോകും എന്ന കാര്യത്തില്‍ ഉറപ്പില്ല എന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇലക്ട്രിക് ബസ് എത്രനാള്‍ പോകും എന്ന കാര്യം ഉണ്ടാക്കിയവര്‍ക്കും അറിയില്ല എനിക്കും അറിയില്ല. അതാണ് യാഥാര്‍ഥ്യം.
ഡീസല്‍ വണ്ടി വാങ്ങുമ്പോള്‍ 24 ലക്ഷം രൂപ കൊടുത്താല്‍ മതി. ഇതിന് ഒരു കോടി രൂപ കൊടുക്കണം. ഈ ഒരു വണ്ടിയുടെ വിലക്ക് 4 ഡീസല്‍ വണ്ടികള്‍ വാങ്ങിക്കാം. അപ്പോള്‍ നാട്ടില്‍ ഇഷ്ടം പോലെ വണ്ടികാണും. കെ.എസ്.ആര്‍.ടി.സിയുടെ ചെലവ് പരമാവധി കുറച്ച്, വരവ് വര്‍ധിപ്പിച്ചാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടില്‍ ഉണ്ടാകൂ. നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം കൊടുക്കുന്നതും പെന്‍ഷന്‍ കൊടുക്കുന്നതും സംസ്ഥാന സര്‍ക്കാരാണ്. കെ.എസ്.ആര്‍.ടി.സിയുടെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ തനതായ ഫണ്ട് വേണം- എന്നായിരുന്നു ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞത്.
‘കരുവന്നൂര്‍ ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നു, അന്വേഷണം നീളരുത്’; ഇഡിയോട് ഹൈക്കോടതി
തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ അന്വേഷണം അനിശ്ചിതമായി നീളരുതെന്ന് ഇഡിയോട് ഹൈക്കോടതി. കരവന്നൂരിലെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും സഹകരണസംഘങ്ങള്‍ കോടീശ്വരന്മമാര്‍ക്കുള്ളതല്ല, സാധാരണക്കാര്‍ക്കുള്ളതാണെന്നും കോടതി വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം എവിടെവരെയായെന്ന് ഇഡിയോട് കോടതി ആരാഞ്ഞു. അന്വേഷണം തുടരുന്നുവെന്നാണ് ഇഡി ഇതിന് മറുപടി നല്‍കിയത്. ഇതോടെയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചത്. സാധാരണക്കാര്‍ കഠിനാധ്വാനം ചെയ്ത് നിക്ഷേപിക്കുന്ന പണമാണിവിടെയുള്ളത്. എന്നാല്‍, ഇന്ന് ഈ പണം നഷ്ടമാകുന്ന സ്ഥിതിയുണ്ട്. ഇതിലൂടെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കോടതി ഉയര്‍ത്തിയ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയമാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തൊക്കെ കാര്യങ്ങള്‍ ഇനി അന്വേഷിക്കാനുണ്ട്, ആരെയൊക്കെ വിളിച്ചുവരുത്താനുണ്ട് എന്നീ കാര്യങ്ങളടക്കം കോടതിയെ ഇഡി അറിയിക്കും.
നിലവില്‍ 54ഓളം പേരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇഡി കോടതിയില്‍ ആദ്യഘട്ട കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഇതില്‍ നാലുപേരെ അറസ്റ്റുചെയ്തു. ഇപ്പോള്‍ നടക്കുന്ന രണ്ടംഘട്ട അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍പേരെ ചോദ്യംചെയ്യാനുണ്ട്. നേരത്തെ പലര്‍ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസും നല്‍കിയിരുന്നു.