‘തമ്മിലടിയും അഹങ്കാരവും കോണ്‍ഗ്രസിനെ നശിപ്പിക്കുന്നു’; തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി മന്ത്രി റിയാസ്
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ദൗര്‍ഭാഗ്യകരമായ തിരഞ്ഞെടുപ്പ് ഫലമായിപ്പോയെന്ന് അദ്ദേഹം പ്രതികരിച്ചു. ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന പ്രശ്നമെന്നും അദ്ദേഹം വിമര്‍ശിച്ചു. ചിറ്റൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടര്‍ന്ന് ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണ്. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും ബിജെപിക്കെതിരെ ശരിയായ അര്‍ത്ഥത്തില്‍ പോരാട്ടം നയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. ദൗര്‍ഭാഗ്യകരമാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. തമ്മിലടി കോണ്‍ഗ്രസില്‍ പ്രധാന പ്രശ്നമാണ്. ഒപ്പം നില്‍ക്കുന്ന മത നിരപേക്ഷ മനസുകളെ വഞ്ചിക്കുകയാണ് കോണ്‍ഗസ് നേതൃത്വത്തിലെ പലരും. വ്യക്തിഗത നേട്ടങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ നയങ്ങളെ എതിര്‍ക്കാതിരിക്കുന്ന കാഴ്ച്ചയാണ് രാജസ്ഥാനില്‍ ഉള്‍പ്പെടെ കാണുന്നത്.
‘കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിച്ചത് സര്‍ക്കാരിന്റെ മികച്ച ഭരണം മൂലമാണ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പ്രകീര്‍ത്തിക്കുന്നു. അതേ സമയം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന എല്‍.ഡി.എഫ്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാണ്. രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പലരും ഇന്ന് കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബിജെപിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
കേരളത്തിലെ പല നേതാക്കളും ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരാണ്. ഇത്തരക്കാരെ തിരിച്ചറിയണം. മതനിരപേക്ഷ മനസുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇവര്‍ വഞ്ചിക്കുകയാണ്. കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടു മുന്നോട്ട് പോകണം. തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണം. പലസ്തീന്‍ വിഷയത്തില്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന് അത് സാധിക്കുന്നില്ല. ബിജെപിയുടെ രാഷ്ട്രീയം വളര്ത്താനുള്ള പണിയാണ് ഇന്ത്യയിലെ പല കോണ്‍ഗ്രസ് നേതാക്കളൂം എടുക്കുന്നത്’ – അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിൽ തകർന്നടിയുന്ന കമൽനാഥിന്റെ ഹിന്ദുത്വ പ്രേമം
1980 ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ചിന്ദ് വാര മണ്ഡലത്തിലെ കൊണ്ഗ്രെസ്സ് സ്ഥാനാർത്തിയായി കമൽനാഥിനെ പ്രഖ്യാപിച്ചു കൊണ്ട് സാക്ഷാൽ ഇന്ദിര പറഞ്ഞത് നിങ്ങൾ കൊണ്ഗ്രെസ്സ് നേതാവായ കമൽ നാഥിനല്ല വോട്ടു ചെയ്യേണ്ടത് എന്റെ മൂന്നാമത്തെ മകനായ കമല്നാഥ്ന് വേണ്ടിയാണു എന്നാണ്. പ്രതാപ കാലത്ത് രാജ്യത്തെ ഒറ്റ മനുഷ്യനിലേക്ക് ചുരുക്കാൻ സാധിച്ച ഇന്ദിരയുടെ പ്രീതി ആവോളം ലഭിച്ച കോൺഗ്രെസ്സുകാരനായിരുന്നു കമല നാഥ്. ഇന്നും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരിലൊരാൾ.
1980 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ കമൽനാഥ് ഇന്ത്യൻ പാര്ലമെന്റിലുണ്ട് 1991 മുതൽ കേന്ദ്രമന്ത്രിയായിരുന്നതിന്റെ അനുഭവ സമ്പത്തുമുണ്ട്. 2014 മുതൽ മോഡി നയിക്കുന്ന ബിജെപി, ഹിന്ദുത്വ ആശയങ്ങളെ മുറുകെ പിടിച്ചു കോൺഗ്രസിന് മുന്നിലൊരു ബാലി കേറാ മലയായി നില കൊണ്ടത് മുതൽ അതിനെ നേരിടാനുള്ള കൊണ്ഗ്രെസ്സ് ആശയങ്ങളിൽ നിന്നും കമൽനാഥ് തിരിഞ്ഞു നടന്നത്. തന്റെ മണ്ണിൽ രാഷ്ട്രീയം കളിക്കാനുള്ള അറിവ് ആവോളമുള്ളതു കൊണ്ട് തന്നെയായിരുന്നു. ഹിന്ദുത്വ ആശയങ്ങളെ വോട്ടുകളാക്കി മാറ്റുന്ന ബി ജെപി ക്കു മുൻപിൽ അതെ ഹിന്ദുത്വയുടെ മറു കാർഡിറക്കി കളിച്ച കമൽ നാഥ് നു ഒടുവിൽ കാലിടറിയിരിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ച മധ്യ പ്രദേശ് കോൺഗ്രസ് അതികായന് പിഴച്ചതെവിടെ ?
ചമ്പാരനിലടക്കം മധ്യപ്രദേശ് കോൺഗ്രസിനെ ചേർത്തത് നിർത്തിയ കമൽനാഥ് ഇന്ന് മധ്യപ്രദേശിലെ കോൺഗ്രസിന്റെ മുഖമാണ്. ഹിന്ദുത്വ എന്ന ആശയത്തിൽ ബിജെപി ഇന്ത്യ കീഴടക്കിയ കഴിഞ്ഞ രണ്ടു ലോകസഭാ തിരഞ്ഞെടുപ്പിലും തകർന്നടിഞ്ഞ കൊണ്ഗ്രെസ്സ്, ബി ജെ പി ക്കു ബദലായി ഹിന്ദുത്ത ആശയങ്ങൾ ഉയർത്തി പിടിച്ചത് കൊണ്ട് കാര്യമില്ലെന്നു തിരിച്ചറിഞ്ഞവരാണ്. എന്നാൽ കമൽനാഥ് അതിൽ നിന്നും വ്യത്യസ്തമായി ഹിന്ദുത്ത്വ ആശയങ്ങളെ തന്റെ രാഷ്ട്രീയ ആയുധമാക്കുന്ന കാഴ്ചയാണ് മധ്യ പ്രദേശിൽ കണ്ടത്.
ഹിന്ദു രാഷ്ട്രത്തിനായുള്ള മുറവിളിയും ഘർ വാപസിയുമൊക്കെ ബിജെപി ക്കു അതെ നാണയത്തിലുള്ള ബദലാകാനുള്ള കമൽ നാഥിന്റെ ശ്രമങ്ങൾക്കുദാഹരണമാണ്. തുടക്കത്തിൽ ബിജെപി യെ പോലും ഞെട്ടിച്ചിട്ടുണ്ടായിരുന്നു കമൽനാഥിന്റെ നിലപാടുകൾ. കോൺഗ്രെസ് ഒരു ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന പതിറ്റാണ്ടു നീണ്ട ബിജെപി വായ്പാട്ടുകല്കുള്ള മറുപടിയായി തന്നെയാണ്. താനൊരു അടിയുറച്ച ഹനുമാൻ ഭക്തനാണെന്നും മധ്യപ്രദേശ് കൊണ്ഗ്രെസ്സ് ഹിന്ദു വികാരങ്ങൾക്കൊപ്പമാണെന്നുമുള്ള കമൽനാഥിന്റെ ബോധ്യ പെടുത്തലുകൾ. ഒരു പടി കൂടി കടന്നു ബജരംഗ് സേന പോലുള്ള ഹിന്ദു പോഷക സംഘടനകളെ കോൺഗ്രസിന് കീഴിൽ അണി നിരത്താനും കമൽ നാഥിന് കഴിഞ്ഞു. എന്നിട്ടും രാജസ്ഥാനിൽ കൊണ്ഗ്രെസ്സ് പരാജയം രുചിച്ചിരിക്കുന്നു.
കോൺഗ്രസിനെ സമ്പന്ധിച്ചിടത്തോളം ഇതൊരു പാഠമാണ്. ബിജെപിക്കു ബദലായി ഹിന്ദുത്വ പറഞ്ഞു ജയിക്കാൻ അവർക്കാവില്ലെന്നു ആ പാർട്ടിയിലുള്ള കുറച്ചു പേർക്കൊക്കെ മനസ്സിലായതായിരുന്നു. എന്നാൽ പണ്ടത്തെ പടകുതിരകൾ പലർക്കും അത് മനസ്സിലായിട്ടില്ല. അതിനുത്തരമാണ് മധ്യപ്രദേശിൽ കണ്ടത്. ബിജെപി ക്കു സ്വാധീനമുള്ള മധ്യപ്രദേശിൽ അവർ പറയുന്ന ആശയം പറഞ്ഞു വോട്ടു പിടിക്കാമെന്ന അതിമോഹത്തിനേറ്റ അടി. 80 ശതമാനത്തിലധികം ഹിന്ദുക്കളുള്ള ഇന്ത്യയിൽ ഹിന്ദുത്വ ആശയങ്ങൾക്ക് നല്ല വളക്കൂറുണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ്. എന്നാൽ അത് കേന്ദ്ര അശയമായ ബിജെപി ഇവിടെയുള്ളപ്പോൾ കോൺഗ്രെസ്സിനു പ്രസക്തിയില്ല എന്നത് വസ്തുതയുമാണ്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘സെമിഫൈനല്‍’ ഫലം ഇന്നറിയാം
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി മാറിയ തിരഞ്ഞെടുപ്പ്, പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന് ഏറെ നിര്‍ണായകമായ പരീക്ഷണം. അങ്ങനെ രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തെ ഫലം ഇന്നറിയാം.
ഇന്ന് നടക്കേണ്ടിയിരുന്ന മിസോറാമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതോടെ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ജനവിധിയാണ് ഏതാനും നിമിഷങ്ങള്‍ക്കകം അറിയാന്‍ പോകുന്നത്. രാവിലെ എട്ടുമണി മുതല്‍ ഇവിടെ വോട്ടെണ്ണല്‍ തുടങും.
തെലങ്കാന: താജ് കൃഷ്ണ ഹോട്ടലില്‍ ബസുകള്‍ എത്തിച്ച് കോണ്‍ഗ്രസ്, എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റിയേക്കും
തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിലേക്കെന്ന സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ എം.എല്‍.എ.മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഒരു എം.എല്‍.എ.യെയോ സ്ഥാനാര്‍ഥിയെയോ മറുകണ്ടം ചാടിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍.
തെലങ്കാനയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ എം.എല്‍.എ.മാരെ കര്‍ണാടകയിലേക്ക് കൊണ്ടുപോകുന്നതിനായി കോണ്‍ഗ്രസ് നാലു ബസുകളാണ് ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ തയ്യാറാക്കിനിര്‍ത്തിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ശിവകുമാറും ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിക്കുന്നത്,
‘എംഎല്‍എമാര്‍ക്കുവേണ്ടി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ സുരക്ഷിതരാണ്. അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും. എതിര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഞങ്ങള്‍ക്കറിയാം. ഒരു എം.എല്‍.എ.യോ സ്ഥാനാര്‍ഥിയെയോ പോലും മറുകണ്ടം ചാടിക്കാന്‍ അവര്‍ക്കാവില്ല. ഒരാളുടേതല്ല, എല്ലാവരുടെയും നേതൃത്വത്തിലാണ് ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ അജണ്ടയില്‍ തന്നെ ഞങ്ങള്‍ തുടരും’, ശിവകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
‘ഒരു മാറ്റത്തിനായി തെലങ്കാനയിലെ ജനങ്ങള്‍ തീരുമാനിച്ചെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ വളരെ പോസിറ്റീവായ അവസ്ഥയിലാണ്. നല്ല ഭരണം കാഴ്ചവെക്കുന്ന ഒരു സര്‍ക്കാരിനെ ഞങ്ങള്‍ നല്‍കും. ബിആര്‍എസിലെ ആരൊക്കെ സംസാരിച്ചിട്ടുണ്ടെന്ന് ഞങ്ങളുടെ ചില സ്ഥാനാര്‍ഥികള്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു. അതേസമയം തെലങ്കാനായിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകുമെന്ന് ശിവകുമാറും വ്യക്തമാക്കിയിട്ടില്ല.
തെലങ്കാനയില്‍ ഉജ്ജ്വല വിജയത്തിലേക്ക് കോണ്‍ഗ്രസ്; കെസിആറിന് കാലിടറി, കാമറെഡ്ഡിയില്‍ പിന്നില്‍
തെലങ്കാനയില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയില്‍ അടിമുടി ഉലഞ്ഞ് ബി.ആര്‍.എസ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് വിജയസാധ്യത പ്രഖ്യാപിച്ചപ്പോഴും കെ. ചന്ദ്രശേഖര റാവുവോ ബി.ആര്‍.എസോ ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 90 മണ്ഡലങ്ങളുള്ളതില്‍ 65-ഇടത്തും നിലവില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.
ഗജ്വേല്‍, കാമറെഡ്ഡി എന്നീ രണ്ട് മണ്ഡലങ്ങളില്‍നിന്നാണ് കെ.സി.ആര്‍. ഇക്കുറി ജനവിധി തേടിയത്. ഇതില്‍ കാമറെഡ്ഡിയില്‍ കെ.പി.സി.സി. അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും ഗജ്വേലില്‍ ബി.ജെ.പിയുടെ ഇ. രാജേന്ദറുമാണ് കെ.സി.ആറിന്റെ മുഖ്യ എതിരാളികള്‍. കാമറെഡ്ഡിയില്‍ രേവന്ത് റെഡ്ഡി പിന്നിലാക്കിയെങ്കിലും ഗജ്വേലില്‍ ആദ്യറൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കെ.സിആറാണ് മുന്നില്‍.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളെ തെലങ്കാനയിലെ മികച്ച പ്രകടനം വലിയ നേട്ടം തന്നെയാണ്. നിലംപരിശായതില്‍നിന്ന് കിരീടധാരണത്തിലേക്കുള്ള യാത്ര. അതിന് ചുക്കാന്‍ പിടിച്ചത് കെ.പി.സി.സി. അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനവും.
2014-ല്‍ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും മൃഗീയഭൂരിപക്ഷം നേടിയാണ് കെ.സി.ആര്‍. അധികാരത്തിലേറിയത്. ഒരുകാലത്ത് മികച്ച സംഘടനാബലമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടിക്കൊണ്ടായിരുന്നു കെ.സി.ആറിന്റെയും ബി.ആര്‍.എസിന്റെയും പടയോട്ടം. എന്നാല്‍ ആ കുതിപ്പിന് മൂക്കുകയര്‍ വീഴുന്ന കാഴ്ചയാണ് തെലങ്കാനയില്‍നിന്ന് വരുന്നത്.
ദേശീയ രാഷ്ട്രീയ മോഹവുമായി തെലങ്കാനയ്ക്ക് പുറത്തേക്ക് വളരാന്‍ ലക്ഷ്യമിട്ട് ടിആര്‍എസ്സിനെ ബിആര്‍എസ്സാക്കി മാറ്റി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി കസേര ആഗ്രഹിച്ച കെസിആറിന്റെ പതനം ഈ തിരഞ്ഞെടുപ്പിലെ വലിയ അട്ടിമറികളില്‍ ഒന്നായി മാറുകയാണ്.
മരുഭൂമിയില്‍ താമര വിരിയിച്ച ബിജെപിയുടെ തന്ത്രമെന്താണ്?
ഇന്ന് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മികച്ച വിജയവുമായി ബിജെപി. ഫലം പുറത്തുവന്ന നാലു സംസ്ഥാനങ്ങളില്‍ മൂന്നിടത്തും തകര്‍പ്പന്‍ മുന്നേറ്റം സ്വന്തമാക്കി.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ‘മോദി പ്രഭാവം’ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പ്. മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരം മറികടന്ന് ഭരണം നിലനിര്‍ത്തിയ ബിജെപി, ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഭരണം തിരിച്ചുപിടിച്ചു. തിരഞ്ഞെടുപ്പു നടന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നേടിയ തകര്‍പ്പന്‍ വിജയം ബിജെപിയുടെ ആത്മവിശ്വാസത്തിന് മാറ്റുകൂട്ടീ.
ഹിന്ദി ഹൃദയഭൂമിയെന്നു വിശേഷിപ്പിക്കാവുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും നേടിയ തകര്‍പ്പന്‍ വിജയം ഒരിക്കല്‍ കൂടി രാജ്യം ഭരിക്കാന്‍ നരേന്ദ്രമോദിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സീറ്റുകളില്‍ ഏറെയുള്ള ഈ രണ്ടു സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. ഈ സംസ്ഥാനങ്ങളില്‍ നേടിയ വിജയം ബിജെപിയുടെ കോട്ടയ്ക്ക നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതിനെല്ലാം പുറമേയാണ് കോണ്‍ഗ്രസ് വിജയമുറപ്പിച്ചിരുന്ന ഛത്തീസ്ഗഡില്‍ നേടിയ വിജയം. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചെന്നു കരുതിയ ഇവിടെ, തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് ബിജെപി ഭരണം തിരിച്ചുപിടിച്ചത്.
കോണ്‍ഗ്രസിനെക്കാള്‍ വലിയ തര്‍ക്കങ്ങള്‍ ബിജെപിക്കുള്ളിലുണ്ടായിരുന്നു. പക്ഷേ അതു പരിഹരിക്കാന്‍ കോണ്‍ഗ്രസിനെക്കാള്‍ മികച്ച സംഘടനാശേഷിയിലാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം. ആ ആത്മവിശ്വാസം ഊട്ടിയുറപ്പിച്ച വിജയമാണ് ബിജെപി നേടിയത്. ചമ്പല്‍ മേഖലയില്‍ വലിയ പടലപിണക്കങ്ങള്‍ക്ക് ഇടയാക്കിയ ജ്യോതിരാദിത്യ സിന്ധ്യയുടെ വരവു പോലും പാര്‍ട്ടിക്ക് അനുകൂലമാക്കി.
സീറ്റു കിട്ടാത്തതിന്റെ അതൃപ്തി സിന്ധ്യയുടെ അനുയായികളിലും സിന്ധ്യയോടൊപ്പം വന്നവര്‍ക്ക് സീറ്റു കൊടുത്തതിന്റെ അതൃപ്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും പ്രകടമായിരുന്നു. പക്ഷേ, അതൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. ശിവ്രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെടുത്തു പറയാന്‍പോലും മുതിരാതെ നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി പ്രചാരണം നടത്തിയും അതുകൊണ്ടു തന്നെ.
പ്രധാനമന്ത്രിക്ക് മധ്യപ്രദേശിലുള്ള ജനപ്രീതി വോട്ടാകുമെന്ന പ്രതീക്ഷ തെറ്റിയില്ല. കോണ്‍ഗ്രസിനു മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും അതു മുതലെടുക്കാന്‍ പറ്റിയ സംഘടനാശേഷിയില്ലെന്നതും ബിജെപിക്കു നേട്ടമായി. ആദ്യ ഘട്ടത്തില്‍ വന്ന സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസിന്റെ വന്‍ തിരിച്ചുവരവ് പ്രവചിച്ചിരുന്നെങ്കിലും, അതും സ്വന്തം അണികളെ ഉണര്‍ത്താനുള്ള അവസരമായിട്ടാണ് ബിജെപി വിനിയോഗിച്ചത്. വസുന്ധര രാജെ സിന്ധ്യ ഉള്‍പ്പെടെയുള്ള നേതാക്കളെ ഒപ്പം കൂട്ടിയാണ് രാജസ്ഥാനില്‍ മികച്ച വിജയം. ദേശീയ നേതാക്കളെപ്പോലും ചേര്‍ത്ത് പിടിച്ചു. വഴക്കോ ബഹളങ്ങളോ ഒന്നുമില്ലാതെ രാജസ്ഥാനില്‍ ഇടംപിടിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ബിജെപിക്ക് ക്ഷീണമുണ്ടാകുമെന്ന് മനസിലാക്കി രണ്ടും കല്‍പിച്ചുള്ള നീക്കങ്ങളാണ് ബിജെപിയുടെ പാളയത്തിലുടലെടുത്തത്. മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ കേന്ദ്രമന്ത്രിമാരടക്കം 7 ദേശീയ നേതാക്കളെ ബിജെപി രംഗത്തിറക്കി. നരേന്ദ്രസിങ് തോമര്‍, കൈലാഷ് വിജയ്വര്‍ഗിയ, പ്രഹ്ലാദ് സിങ് പട്ടേല്‍, ഫഗ്ഗന്‍സിങ് കുലസ്‌തെ എന്നിവരടക്കമുള്ള പ്രമുഖരെ വളരെ നേരത്തേ രംഗത്തിറക്കിയ പരീക്ഷണം വന്‍ വിജയമായി.
രാജസ്ഥാനിലും സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നല്‍കിയാണ് ബിജെപി പരീക്ഷണം നടത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും ഒളിംപിക് മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഉള്‍പ്പെടെ മത്സരരംഗത്തുണ്ടായിരുന്നു. പ്രമുഖരെല്ലാം ജയിച്ചു കയറിയതും ബിജെപിക്കു നേട്ടം. ഛത്തീസ്ഗഡിലും കേന്ദ്രമന്ത്രി രേണുകാ സിങ്ങിനെയും എംപിമാരെയും രംഗത്തിറക്കിയാണ് ബിജെപി അവിശ്വസനീയ ഫലം കൊയ്തത്. എംഎല്‍എമാരുടെയും സംസ്ഥാന നേതാക്കളുടെയും എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും നിയമസഭാ സ്ഥാനാര്‍ഥികളാക്കി നടത്തിയ പരീക്ഷണം ഫലം കണ്ടില്ലെങ്കില്‍ അതു ദേശീയ നേതൃത്വത്തിനുള്ള തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു.
മധ്യപ്രദേശില്‍ ബിജെപിയുടെ കോട്ട തകര്‍ക്കുന്നത് 2024 ലെ വിജയത്തിലേക്കുള്ള വിക്ഷേപണത്തറയാകുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിന്, സ്വന്തം തട്ടകത്തിന്റെ തോല്‍വി നോക്കിയിരിക്കാനോ സാധിക്കുകയുള്ളൂ. ഹിന്ദിഹൃദയഭൂമിയിലെ വലിയ രണ്ടു സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനുള്ള പോരാട്ടം കനത്തതായിരുന്നു. മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരത്തിലായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷയെങ്കില്‍, രാജസ്ഥാനില്‍ ബിജെപിയുടെ പ്രതീക്ഷയും അതുതന്നെയായിരുന്നു. ഫലം വന്നപ്പോള്‍ മധ്യപ്രദേശിലെ ഭരണ വിരുദ്ധ വികാരത്തെ അതിജീവിച്ച ബിജെപി. രാജസ്ഥാനിലെ ഭരണവിരുദ്ധ വികാരം പരമാവധി മുതലെടുത്ത ബിജെപി ആതന്ത്രത്തില്‍ ബിജെപി വിജയിക്കുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനല്‍ എന്ന നിലയില്‍ നോക്കുമ്പോള്‍, പാര്‍ട്ടിക്ക് കടക്കാന്‍ സാാധിക്കാത്ത ഏരിയയാണ് ദക്ഷിണേന്ത്യ. കോണ്‍ഗ്രസ് രഹിത ഭാരതമെന്ന പ്രത്യപിത ലക്ഷ്യവുമായി മുന്നേറുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തെലുങ്കാന നല്‍കിയിരിക്കുന്നത്. പക്ഷേ ഫീനിക്‌സ് പക്ഷിയപ്പോലെ ഉയര്‍ത്തേഴുന്നേറ്റത് പോലെ
യാണ് കോണ്‍ഗ്രസിന്റെ വിജം. കൃത്യമായ ആസൂത്രണം തന്നെയാണ് ബിപെിയുടെ വിജയതന്ത്രം. 2024ലും മോദിപ്രഭാവത്തിനുള്ള കരുക്കള്‍ നീക്കുകയാണ് ബിജെപി കോട്ടകള്‍ക്കുള്ളില്‍.