കാസർഗോഡ് എട്ട് വയസുകാരിയ്ക്ക് മദ്യം നൽകി ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ രണ്ടാനച്ഛന്റെയും സഹോദരനെയും അറസ്റ്റ് ചെയ്തു. ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് രണ്ടാനച്ഛന്റെയും സഹോദരന്റെയും പീഡനത്തിനിരയായത്. പെൺകുട്ടി നിരന്തരമായി പീഡനത്തിരയായിട്ടുണ്ട്. കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥത പ്രകടമായതിനെ തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡനത്തിരയായ സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ ‘അമ്മ പുറത്തു പോകുന്ന സമയത്ത് രണ്ടാനച്ഛനും സഹോദരനും പെൺകുട്ടിയെ അയൽ വീട്ടിൽ കൊണ്ട് പോയാണ് പീഡനത്തിരയാക്കിയത്. അതോടൊപ്പം രണ്ടാനച്ഛൻ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ്. പ്രതികളെ ചിറ്റാരിക്കൽ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
കെ.സി വേണു ഗോപാലിനെതിരെ നോട്ടീസ് അയച്ച് കോടതി
സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ.സി വേണു ഗോപാലിനെതിരെ നോട്ടീസ് അയച്ച് കോടതി. കെ.സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സി.ബി.ഐ റിപ്പോർട്ട് അംഗീകരിച്ച കീഴ് കോടതി ഉത്തരവിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി കെ.സി വേണുഗോപാലിന് നോട്ടീസ് അയച്ചത് കേന്ദ്രമന്ത്രി ആയിരിക്കെ കെ സി വേണുഗോപാൽ സംസ്ഥാന മന്ത്രിയായിരുന്ന എ.പി അനിൽ കുമാറിൻറെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു.
എന്നാൽ ശാസ്ത്രീയപരിശോധന കൂടി നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയാണ് പരാതി സി.ബി.ഐ തള്ളിയിരുന്നത്. വേണുഗോപാൽ പീഡിപ്പിക്കുന്നത് ചിത്രീകരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ഇതു വ്യാജമാണെന്നും സിബിഐ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം – മംഗലാപുരം ട്രെയിനിലെ ശുചിമുറിയിൽ ഒളിച്ച കള്ളന്മാർ പിടിയിൽ
മലബാർ എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിൽ ഒളിച്ച മോഷ്ടാക്കളെ പിടികൂടി. ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളാണ് ഇരുവരും. ട്രെയിനിയിലെ ശുചിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്ന ഇരുവരെയും വാതിൽ പൊളിച്ചാണ് അറസ്റ്റ് ചെയ്തത്. കൊച്ചി കൽവത്തി സ്വദേശി തൻസീർ(19), കൊച്ചി മട്ടാഞ്ചേരി സ്വദേശിയും പതിനേഴ് വയസ്സുകാരനുമായ പ്രശാന്ത് എന്നിവരെയാണ് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ പോലീസ് ശുചി മുറിയിലെ വാതിൽ പൊളിച്ച് പിടി കൂടിയത്.
ട്രയിൻ ഷൊർണൂരിൽ എത്തിയപ്പോഴാണ് പ്രതികളെ പിടിച്ചത്. സ്ലീപ്പർ കോച്ചിലേയും എസി കോച്ചിലേയും യാത്രക്കാരായ രണ്ട് പേരുടെ മൊബൈൽ ഫോൺ, പഴ്‌സ് മോഷ്ടിച്ച ഇരുവരും ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിക്കാനും ശ്രമിച്ചിരുന്നു. തൃശൂർ മുതൽ കണ്ണൂർ വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ണൂർ റെയിവേ പോലീസ് ഓഫീസർമാരായ സുരേഷ് കക്കറ , മഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
എസ് 4 കോച്ചിൽ കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥിനിയുടെ മൊബൈൽ മോഷണം പോയതായി പെൺകുട്ടി അറിയിച്ചിരുന്നു. എ1 കോച്ചിൽ കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പേഴ്‌സ് മോഷണം പോയതായും പരാതി ഉയർന്നിരുന്നു. ട്രെയിൻ ഷോർണൂറിൽ എത്തിയാൽ മോഷ്ടാക്കൾ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ടെന്നു മനസിലായതോടെ ട്രെയിനിൽ അന്വേഷണം ആരംഭിച്ചു. പൊലീസുകാരെ കണ്ട പ്രതികൾ എച്ച്എ 1 കോച്ചിന്റെ ശുചിമുറിയിൽ ഒളിക്കുകയും ചെയ്തു.
ഇരുവരോടും വാതിൽ തുറക്കാൻ പറഞ്ഞെങ്കിലും മോഷ്ടാക്കൾ തുറക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ട്രെയിൻ ഷൊർണൂർ ജങ്ഷനിൽ എത്തിയപ്പോൾ ശുചി മുറിയുടെ വാതിൽ പൊളിച്ച് പ്രതികളെ പിടികൂടി. മോഷ്ടിച്ച മൊബൈൽ ഫോൺ ക്ലോസറ്റിൽ നിക്ഷേപിച്ചെന്നായിരുന്നു മോഷ്ടാക്കൾ പറഞ്ഞിരുന്നത്. എന്നാൽ തുടർന്നുള്ള കൂടുതൽ ചോദ്യം ചെയ്യലിൽ നിരവധി എൻഡിപിഎസ് കേസുകളിൽ ഇവർ പ്രതികളാണെന്നും, പ്രതികളിൽ ഒരാളായ തൻസീർ കോഴിക്കോട് ബീവറേജ് കുത്തിത്തുറന്ന കേസിലെ പ്രതിയാണെന്നും മനസ്സിലാവുകയും ചെയ്തു.
ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണ ബിസ്കറ്റ് വേട്ട
കരാർ ജീവനക്കാർ അറസ്റ്റിൽ
ചെന്നൈ വിമാനത്താവളത്തിൽ ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് കടത്തി കൊണ്ടുവന്ന 2.70 കോടി രൂപയുടെ അഞ്ച് കിലോയോളം സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി. വിമാനത്താവളത്തിലെ ചില കരാർ ജീവനക്കാരുടെ സഹായത്തോടെ സ്വർണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടന്ന പരിശോധനയിലാണ്. ഹൗസ് കീപ്പിംഗ് ജോലിയിൽ കരാർ ജീവനക്കാരായി ജോലി ചെയ്യുന്ന ശ്രീനിവാസന് , ദിനകരൻ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ദുബായിൽ നിന്ന് ചെന്നൈയിലെത്തി മറ്റൊരു വിമാനത്തിൽ ശ്രീലങ്കയ്ക്കു പോകുന്ന ഇടനിലക്കാരായ ട്രാൻസിറ്റ് യാത്രക്കാരായിരുന്നു ഇവർക്ക് സ്വർണം കൈമാറിയിരുന്നത്. ഇരുവരുടെയും വീട്ടിൽ നിന്നും കേന്ദ്ര റവന്യൂ ഇന്റലിജൻസ് വിഭാഗം സ്വർണം പിടിച്ചെടുത്തിട്ടുണ്ട്.
വാഹനാപകടത്തിൽ മരിച്ച 13 പേരുടെ കുടുംബത്തിനും നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിദ്ധരാമയ്യ
എസ്‌യുവി ടാങ്കറിൽ ഇടിച്ച് പതിമൂന്ന് പേർക്ക് ദാരുണാന്ത്യം. മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൂടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചിക്കബല്ലാപ്പൂരിന്റെ പ്രദേശത്ത് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന വാഹനം എൻഎച്ച് 44-ൽ നിശ്ചലമായ ടാങ്കറിൽ ഇടിച്ച് നാല് സ്ത്രീകളടക്കം പതിമൂന്ന് യാത്രക്കാരാണ് മരിച്ചത്.
അപകടത്തിൽ മരിച്ച നാലുചക്ര വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവർ അനന്തപൂർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറവായതും സ്ഥിരീകരിക്കേണ്ട ഒരു കാരണമാണെന്ന് സംശയിക്കുന്നതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അനന്തപുര് ജില്ലയിലെ ഗോരന്ത്ല സ്വദേശികളായ ഇരകൾ ഒരേ കുടുംബത്തിൽ പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ 12 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇവരെല്ലാം അനന്തപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന വാഹനത്തിൽ സഞ്ചരിച്ചിരുന്ന വാഹനം സ്റ്റേഷനറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം അപകടത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇരകളുടെ കുടുംബാംഗങ്ങളെ തിരിച്ചറിയാനും ബന്ധപ്പെടാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
റിവ്യൂ ബോംബിങ് : അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യുട്യൂബ് ചാനൽ അകൗണ്ടുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു
നെഗറ്റീവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ചു മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യുട്യൂബ് ചാനൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. സെെബർ സെല്ലിന്റെ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്താനാണ് തീരുമാനം.
അശ്വന്ത് കോക്, ലേറ്റ് പാലന്റ്, അരുൺ തരംഗ, എൻ വി ഫോക്കസ്, ട്രെൻഡ്സെറ്റെർ 24 / 7 എന്നിവയാണ് ആ യൂട്യൂബ് ചാനലുകൾ. മറ്റു രണ്ട് പേജുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ ബോധപൂർവമുള്ള നെഗറ്റീവ് റിവ്യൂ അതിലുണ്ടെങ്കിൽ കർശന നടപടി എടുക്കാനാണ് പൊലീസിന് ഹൈക്കോടതി അടക്കം നൽകിട്ടിയിട്ടുള്ള നിർദേശം. നിർമ്മാതാക്കൾ നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരുന്നു.
നിരവധി തവണ വിവാദങ്ങളിൽ നിറഞ്ഞുനിന്ന സിനിമ നിരൂപകനും യൂടൂബറുമാണ് അശ്വന്ത് കോക്. സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് അശ്വന്ത് കോക്കിന്റെ പേര് ഉയർന്നുകേട്ടത്. കഴിഞ്ഞ ദിവസം റാഹേൽ മകൻ കോര സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ അശ്വന്ത് കൊക്കിനെതിരെ പോലീസ് കേസെടുത്തിരുന്നു. എറണാകുളം സെന്റ്രൽ പോലീസ് ആണ് കേസെടുത്തത്. അശ്വന്ത് കോക്കിനെ കൂടാതെ യൂട്യൂബർമ്മാരായ ട്രാവലിംഗ് സോൾ മേറ്റ്സ്, അരുൺ തരംഗ എന്നിവരടക്കം 9 പേർക്കെതിരെയും കേസ് എടുത്തിരുന്നു.
മോശം റിവ്യൂകൾ സിനിമ വ്യവസായത്തിന്റെ അടിത്തറ ഇളക്കുന്നുവെന്ന ആരോപണവുമായി സംവിധായകൻ ഉബൈനി ഇതിനു മുൻപും രംഗത്ത് വന്നിരുന്നു. തൊണ്ണൂറ് ശതമാനം ആൾക്കാരും നല്ലരീതിയിൽ റിവ്യു ചെയ്യുമ്പോൾ ഒരു മൊബൈൽ എടുത്ത് കൈയ്യിൽ വെച്ചാൽ ആർക്കും മാധ്യമപ്രവർത്തരാകാമെന്ന് ചിന്തിക്കുന്ന മുഴുവൻ മാധ്യമപ്രവർത്തകർക്കും വിലങ്ങ് തടിയാകുന്ന വ്യക്തികൾ ആണ് പ്രശ്നമെന്നായിരുന്നു ഉബൈനി അന്ന് അഭിപ്രായപ്പെട്ടത്.
ഈ വിഷയത്തെ നിയമപരമായി സമീപിക്കുന്നതിന് കുറിച്ച് റാഹേൽ മകൻ കോര സിനിമയുടെ പ്രസ് മീറ്റിൽ ഉബൈനി സംസാരിച്ചിരുന്നു. സിനിമ വ്യവസായത്തെ തന്നെ ഇത്തരത്തിലുള്ള അആളുകൾ നശിപ്പിക്കുകയാണ്, ഒരു കലാപം വരെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് എന്നും അവർ പറഞ്ഞു. ഇന്ത്യയുടെ അടിത്തറ വരെ ഇളക്കുകയാണ് ഇവർ ചെയ്യുന്നത്. എന്നായിരുന്നു അന്ന് ഉബൈനി അഭിപ്രായപ്പെട്ടത്. സോഷ്യൽമീഡിയ ട്രോളായിട്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ ട്രോളായിട്ടല്ല നിൽക്കുന്നത്. വ്യക്തിഹത്യയ്ക്കായി മാത്രമായി ഒതുങ്ങിപ്പോകുകയാണ് ചെയ്യുന്നത്. നട്ടെല്ല് നിവർത്തി രാഷ്ട്രീയക്കാരും വ്യക്തികളും മതങ്ങളും വ്യക്തിഹത്യയ്‌ക്കെതിരെ പ്രതികരിക്കണം. എന്നും ഉബൈനി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു
പത്തനംതിട്ട കുന്നന്താനം പാലയ്ക്കാത്തകിടിയിൽ ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വേണു ആത്മഹത്യ ചെയ്തു. ഇരുവരും അകന്നു താമസിക്കുകയായിരുന്നു. ഇരുവർക്കും പതിനൊന്ന് വയസായ മകൾ മാത്രാമാണുള്ളത്. രാവിലെ ഏഴരയോടെ മകളെ കാണാനെന്നു പറഞ്ഞാണ് വേണു ഭാര്യയുടെ കുടുംബ വീട്ടിൽ എത്തിയത്. മകൾക്ക് പലഹാരപ്പൊതിയുമായി എത്തിയ വേണു മകളുടെ മുൻപിൽ വെച്ച് ശ്രീജയുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് വേണു മകളുടെ മുൻപിൽ വെച്ച് ശ്രീജയുടെ കഴുത്തിൽ വേണു കുത്തിയത്. ശ്രീജയുടെ കഴുത്തിൽ കുത്തിയ ശേഷം വേണു സ്വന്തം തന്റെ കഴുത്തിലും കുത്തുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വേണു യാത്രാമധ്യേ മരണപ്പെടുകയും ശ്രീജ ആശുപത്രിയിൽ വെച്ചും മരണപ്പെടുകയായിരുന്നു. വേണുവിന്റെ മദ്യപാനത്തെ തുടർന്നാണ് ശ്രീജ ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കുടുംബക്കാർ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
കൊല്ലപ്പെട്ടാൽ തിരിച്ചറിയുന്നതിനായി ഗാസ കുടുംബങ്ങൾക്ക് ഐഡി ബ്രേസ്ലെറ്റുകളും ശരീരഭാഗങ്ങൾ അടയാളപ്പെടുത്തലും
ഒക്‌ടോബർ 7 മുതലുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗാസയിലെ നിവാസികൾ അജ്ഞാത മരിച്ചവരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്യുന്നു. പല ആക്രമണങ്ങളിലും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം നശിപ്പിക്കപ്പെട്ടു. മരിച്ചവരുടെ പേരുകൾ തിരിച്ചറിയാൻ സാധ്യത പോലും ഇല്ല. ഫലസ്തീൻ കുടുംബങ്ങൾ തങ്ങളുടെ അംഗങ്ങൾ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടാൽ അവരെ തിരിച്ചറിയാൻ സഹായിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുകയാണ്. കൊല്ലപ്പെട്ടാൽ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ ചില കുടുംബങ്ങൾ തിരിച്ചറിയാവുന്ന വളകൾ ഉപയോഗിക്കുന്നു.
എന്തെങ്കിലും സംഭവിച്ചാൽ, ഈ രീതിയിൽ ഞാൻ അവരെ തിരിച്ചറിയും. 40 കാരനായ അലി എൽ-ദാബ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് പലസ്തീനിയൻ കുടുംബങ്ങളും തിരിച്ചറിയൽ വളകൾ ഉപയോഗിക്കാനും കൈകളിൽ പേരുകൾ എഴുതാനും ശരീരഭാഗങ്ങൾ അടയാളപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. ഒരൊറ്റ പണിമുടക്കിൽ എല്ലാ അംഗങ്ങളും കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ, എൽ-ദാബയുടെ കുടുംബവും വേർപിരിഞ്ഞ് വ്യത്യസ്ത ഷെൽട്ടറുകളിൽ താമസിക്കാൻ തീരുമാനിച്ചു.
എൽ-ദാബയുടെ ഭാര്യ ലിന അവരുടെ രണ്ട് ആൺമക്കൾക്കും രണ്ട് പെൺമക്കൾക്കും ഒപ്പം വടക്ക് ഗാസ സിറ്റിയിൽ താമസിച്ചപ്പോൾ, അദ്ദേഹം മറ്റ് മൂന്ന് കുട്ടികളുമായി തെക്ക് ഖാൻ യൂനിസിലേക്ക് മാറി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒക്‌ടോബർ 7 മുതൽ ഗാസയിലെ മരണസംഖ്യ 6,500 കവിഞ്ഞു. ഇതിൽ ഗണ്യമായ എണ്ണം സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഗാസയിൽ ആക്രമണം ശക്തമാക്കിയ ഇസ്രായേൽ സൈന്യം കരയിൽ ആക്രമണത്തിന് സജ്ജമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യ അപകടത്തിൽ മരിച്ചു
മഥുരയിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ പിന്നിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ഐഎഎഫിലെ ജൂനിയർ വാറന്റ് ഓഫീസറുടെ ഭാര്യ മരിച്ചു. രണ്ട് പെൺമക്കൾക്ക് പരിക്കേറ്റു. ഡൽഹിയിൽ നിയമിതനായ ഇന്ത്യൻ എയർഫോഴ്‌സിന്റെ ജൂനിയർ വാറന്റ് ഓഫീസർ ദേവിപ്രസാദ് മിശ്ര, ഭാര്യ കിസ്‌ലെ (40), പെൺമക്കളായ ജിഗ്യാസ, ആദംയ എന്നിവരോടൊപ്പം ആഗ്രയിലേക്ക് കാറിൽ പോകുമ്പോഴാണ് സംഭവം. നോയിഡയിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ ഭാര്യയെയും രണ്ട് പെൺമക്കളെയും ഇടിക്കുകയായിരുന്നു.
അടിയുടെ തീവ്രത വളരെ ഉയർന്നതിനാൽ നൗജീൽ-രായ റോഡിലെ അണ്ടർപാസ് പാലത്തിൽ നിന്ന് കിസ്ലേ തെറിച്ചുവീഴുകയും അവൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അമിത വേഗതയിൽ ഓടിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സുരീർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ നരേന്ദ്ര സിംഗ് യാദവ് പറഞ്ഞു.