കളമശേരി സ്‌ഫോടനത്തെക്കുറിച്ച് വ്യാജ പ്രചരണം; 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ് 26 എണ്ണം. എറണാകുളം സിറ്റിയില്‍ 10ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് ഉള്ളത്. തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലും മറ്റും വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്ത നിരവധി വ്യാജ പ്രൊഫൈലുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തി നല്‍കാന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും സൈബര്‍ സെല്‍ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരി സ്‌ഫോടനത്തെത്തുടര്‍ന്ന് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹികമാധ്യമങ്ങളിലെ സൈബര്‍ പട്രോളിങ്ങും മറ്റ് നിയമനടപടികളും തുടര്‍ന്നുവരികയാണ്.

സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

 സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിച്ചത്. ലീഗിന്റെ തീരുമാനത്തെ കുറിച്ച് കോൺഗ്രസിന് ഒരാശങ്കയുമുണ്ടായിരുന്നില്ലെന്നു വ്യക്തമാക്കിയ സതീശൻ. യുഡിഫിന്റെ കരുത്തിലും ശക്തിയിലും സംശയമുള്ളവർക്കുള്ള മറുപടിയാണ് ലീഗിന്റെ തീരുമാനമെന്നും. പിണറായി സർക്കാരിന് ആത്മവിശവസം നഷ്ടപെട്ടത് മൂലമാണ് അവർ യുഡിഎഫിനെ ദുർബലപ്പെടുത്തി ലീഗിനെ സ്വന്തമാക്കാൻ അവരുടെ പുറകെ കൂടിയിരിക്കുന്നതെന്നും പറഞ്ഞു. കൂടാതെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കേരളീയവും നവകേരള സദസും പോലെയുള്ള ധൂർത്ത് നടത്തി ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് വൈദ്യുതി വിലവര്ധനവിനെതിരെയടക്കം യു ഡി എഫ് ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നതായും വ്യക്തമാക്കി.

വി ഡി സതീശന്റെ വാക്കുകൾ…

“ഇതിനു മുൻപ് യൂണിഫോം സിവിൽ കോഡിനെതിരായ പരിപാടിക്ക് ലീഗിനെ ക്ഷണിച്ചപ്പോൾ കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്കില്ലെന്ന് വ്യക്തമാക്കിയവരാണ് ലീഗ്. ഇപ്പോൾ വീണ്ടും അവരുടെ പുറകെ പോയി നാണം കെടുകയാണ് സിപിഎം ചെയ്തിരിക്കുന്നത്. ലീഗും കോൺഗ്രസ്സും തമ്മിൽ ഒരു പ്രശ്‌നവുമില്ല. സഹോദര ബന്ധമാണത്. സിപിഎം ദുർബലമാണ് അതിന്റെ ഭാഗമായാണ് ഈ ക്ഷണം പോലുമുണ്ടാകുന്നത്. ഒടുവിൽ ജനങൾക്ക് മുന്നിൽ പരിഹാസ്യരാകാനാണ് അവരുടെ വിധി.
മുൻ കേന്ദ്രമന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായ മണി ശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുക്കുന്നതിന് കെ പി സി സി ക്ക് എതിർപ്പുണ്ട്. പരിപാടിയിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് അദ്ദേഹത്തെ അറിയിച്ചിരുന്നു അത് ധിക്കരിച്ചാണദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്. ഇതിനെ സംബന്ധിച്ച് എ ഐ സി സി ക്കു പരാതി നൽകിയിട്ടുണ്ട്.

മലപ്പുറത്ത് ആര്യാടൻ ഫൌണ്ടേഷൻ കെപിസിസി തീരുമാനത്തിന് വിരുദ്ധമായി പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയത്ത് സംഘടനയുടെ ഉള്ളിൽ ചർച്ച ചെയ്തു തീരുമാനമെടുക്കേണ്ട വിഷയമാണ്. ആ കാര്യങ്ങൾ കെ പി സി സി പ്രസിഡന്റ് അറിയിക്കുന്നതായിരിക്കും.

സംസ്ഥാനത്ത് വലിയ രൂപത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് നില നിൽക്കുന്നത്. ആഗസ്റ്റിൽ ലോക്കൽ ബോഡികൾക്കു നൽകേണ്ട ഫണ്ട് പോലും നല്കാൻ സർക്കാരിന് സാധിച്ചിട്ടില്ല അവരിപ്പോൾ നവ കേരളം പരിപാടിക്ക് വേണ്ടി പഞ്ചായത്തുകളോട് പണം കൊടുക്കാൻ ആവശ്യ പെട്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച ബൂത്ത് ലെവൽ ഓഫിസർമാരുടെ അടുത്ത് നിന്ന് പോലും പണപ്പിരിവ് നടത്തി തിരഞ്ഞെടുപ്പ് സംവിധാനത്തെപോലും ദുരുപയോഗം ചെയ്യുകയാണ് സർക്കാർ.
ജനങ്ങളുടെ നികുതി പണമുപയോഗിച്ചാണോ സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കേണ്ടത്. കേരളീയത്തിനു ശേഷമുള്ള സർക്കാരിന്റെ അടുത്ത ധൂർത്തതാണ് നവകേരള സദസ്സ് എന്ന പേരിൽ നടക്കാനിരിക്കുന്നത്.

ഉമ്മൻചാണ്ടിയുടെ കാലത്ത് ലാഭത്തിലായിരുന്ന വൈദ്യുതി വകുപ്പ് ഇന്ന് നാല്പതിനായിരം കോടി രൂപ കടത്തിലാണ്. സർക്കാരിന്റെ കെടുകാര്യസ്ഥയുടെ ഫലമാണിത്. അതിന്റെ ഫലമനുഭവിക്കേണ്ടത് ജനങ്ങളാണ്. ഇതിനെതിരെ യുഡിഎഫ് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും. ”

സിപിഎം സെമിനാറിൽ ലീഗ് പോവില്ല എന്നുള്ളത് നേരത്തെ അറിയാവുന്ന കാര്യം : കെ സുധാകരൻ

സിപിഐഎം സെമിനാറിൽ ലീഗ് പോവില്ല എന്നുള്ളത് നേരത്തെ അറിയാവുന്ന കാര്യമെന്ന് കെ സുധാകരൻ. തലയ്ക്ക് വെളിവില്ലാത്തതു കൊണ്ടാണ് സിപിഎം ലീഗിനെ ക്ഷണിച്ചത്. ലീഗിന്റെ ആത്മാർത്ഥതയെ സംശയിച്ചിട്ടില്ല. അതിനെ ബഹുമാനിക്കുന്നു എന്നും പറഞ്ഞു. മുസ്ലിം ലീഗിന് യുഡിഎഫുമായി വർഷങ്ങളുടെ പാരമ്പര്യ ബന്ധമാമാണ് ഉള്ളത്. അത് യുഡിഎഫ് ഉള്ളടത്തോളം കാലം തുടരുമെന്നും കെ സുധാകരൻ പറഞ്ഞു.

കൊച്ചിയിൽ നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

Woman Falls Unconscious On Kochi-Bound Flight, Dies: Police

കൊച്ചിയിൽ നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. ഒരു മരണം റിപ്പോർട്ട് ചെയ്തു. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം ഉണ്ടായിരിക്കുന്നത്. ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പരിശീലനപ്പറക്കലിനിടെയാണ് അപകടം. എന്നാൽ അപകടസമയത്ത് രണ്ടു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണെന്നാണു റിപ്പോര്‍ട്ട്.

ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനാണ് അന്തരിച്ച രാഹുൽ.കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഈ പേജിന് സമൂഹ മാധ്യമങ്ങളില്‍ നാല്‍പ്പത് ലക്ഷം ഫോളേവേഴ്‌സാണുള്ളത്.

കമ്യൂണിറ്റിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മുഖം കൂടിയാണ് രാഹുലിന്റേത്. 2015ലാണ് ഈറ്റ് കൊച്ചി ഈറ്റെന്ന കമ്മ്യൂണിറ്റി തുടങ്ങിയത്. ഫെയ്‌സ്ബുക്ക് ഫണ്ട് നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയെന്ന ബഹുമതി കൂടി ഈറ്റ് കൊച്ചി ഈറ്റിനുണ്ട്. കമ്മ്യൂണിറ്റിയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 ഡോളറാണ് ഫെയ്‌സ്ബുക്ക് അനുവദിച്ചിരുന്നത്.

അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി

സംസ്ഥാനത്തെ നടുക്കിയ ആലുവ കൊലപാതക കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്യുകയായിരുന്നു. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകൾ ചുമത്തിയായിരുന്നു അസ്ഫാക് ആലത്തിനെതിരായ വിചാരണ നടന്നിരുന്നത്. അതോടൊപ്പം പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ, ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു. കൃത്യം നടന്ന് 100ാം ദിവസമാണ് കോടതി വിധി പറയുന്നത്. 26 ദിവസം കൊണ്ടാണ് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയതും വിധി പറഞ്ഞതും.

നവംബർ 4 മുതൽ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മിതമായ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ ഇന്ത്യയ്ക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. നവംബർ നാല് മുതൽ എട്ട് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതോടൊപ്പം നവംബർ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കളമശേരി ബോംബ് സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ സംസ്കാരം ഇന്ന്

കളമശേരി: കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ച ലിബ്നയുടെ (12) സംസ്കാരം ഇന്ന്. മലയാറ്റൂരിൽ വാടകയ്ക്കു താമസിക്കുന്ന കടുവൻകുഴി പ്രദീപന്റെ മകളാണ് ലിബ്ന. മൃതദേഹം കൊരട്ടിയിൽ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ ആണ് സംസ്കരിക്കുന്നത്. അതോടൊപ്പം ലിബ്ന പഠിച്ചിരുന്ന നീലീശ്വരം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30മുതൽ ഒരു മണിക്കൂറോളം മൃതദേഹം പൊതു ദർശനത്തിനു വയ്ക്കും. ലിബ്നയ്ക്ക് ആദരാഞ്ജലികളർപ്പിക്കുന്നതിനായി ഒട്ടനവധി പേരാണ് സ്കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Pinco Пинко Казино Лучшие Игры и Бонусы Для Игроков В Росси

Pinco Пинко Казино Лучшие Игры и Бонусы Для Игроков...

The Top Mobile Online Casino: A Total Guide for Gamblers

With the rapid improvement of modern technology, the gaming...

No Betting Gambling Enterprise Benefits: What You Need to Know

Welcome to our thorough guide on no wagering casino...

Recognizing Gestational Diabetic Issues: Reasons, Symptoms, and also Treatment

Gestational diabetic issues is a temporary problem that impacts...