കളമശ്ശേരി സ്ഫോടനം; ജനം ടിവി മാധ്യമപ്രവർത്തകനെതിരെ കേസ്

കളമശേരി സ്ഫോടനത്തോടെ നിരവധി വ്യാജ വാർത്തകൾ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ തക്കതായ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. ഇപ്പോഴിതാ വിദ്വേഷ പ്രചാരണം നടത്തിയ മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയിരിക്കുകയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.

ജനം ടിവിയുടെ റിപ്പോർട്ടറാണ് പരാതിയിൽ പറയുന്ന മാധ്യമ പ്രവർത്തകൻ. സമൂഹത്തിൽ മത സ്പർദ്ധയുണ്ടാക്കുന്ന വാർത്ത ചാനൽ വഴി പ്രചരിപ്പിച്ചു എന്നാണ് FIR ൽ നൽകിയ പരാതി. എളമക്കര പൊലീസാണ് പി കെ ഫിറോസിന്റെ പരാതിയിൽ നടപടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനം ടിവിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാർക്കെതിരെയും പോലീസ് കേസ് എടുത്തിരുന്നു.

‘‘സമൂഹമാധ്യമങ്ങൾ നിരീക്ഷണത്തിലാണ്. മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ നിരവധി പേർക്കെതിരെ ആയിരുന്നു കേസ് എടുത്തിരുന്നത്. ഫേസ്ബുക്ക്, എക്‌സ് എന്നിവയിലായിരുന്നു ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ നടത്തിയ പരാമർശത്തിലും പോലീസ് കേസ് എടുത്തിരുന്നു. പ്രമോദ് y t എന്നയാളായിരുന്നു പരാതി നൽകിയിരുന്നു. ളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്ര ശേഖർ ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. ഒക്ടോബർ 29 മുതൽ പലസ്തീൻ ടെററിസ്റ്റ് ഗ്രൂപ്പ് ഹമാസ് എന്നും മറ്റുമുളള പ്രകോപനകരമായ അഭിപ്രായ പ്രകടനങ്ങൾ വീഡിയോയായും ടെക്സ്റ്റ് മെസേജുമായി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ഒരു മത വിഭാഗത്തിനെതിരെ മത സ്പർദ്ധ ഉണ്ടാക്കി കേരളത്തിലെ സൗഹാർദ്ദ അന്തരീക്ഷം തകർത്ത് ലഹള ഉണ്ടാക്കാനായി പ്രതി ശ്രമം നടത്തി എന്നായിരുന്നു പരാതി നൽകിയിരുന്നത്.

കേന്ദ്ര മന്ത്രിയുടെ കേസിൽ പ്രതികരിച്ച് കെ സുരേന്ദ്രനും രംഗത്ത് എത്തിയിരുന്നു. രാജീവ് ചന്ദ്ര ശേഖറിനെതീരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസ് എടുത്ത പിണറായി വിജയൻ സർക്കാരിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു എന്നായിരുന്നു കെ സുരേന്ദ്രൻ മാധ്യമങ്ങളൊസ് പ്രതികരിക്കവേ പറഞ്ഞത്. പിണറായി വിജയൻറെ ഇരട്ട താപ്പും ഇരട്ട നീതിയും ഈ കാര്യത്തിൽ പ്രകടമായിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

മലപ്പുറത്ത് ഹമാസ് തീവ്ര വാദികളെ വിളിച്ച് റാലി നടത്തിയവർക്കെതിരെ കേസ് എടുത്തില്ലെന്നും അതിനെതിരെ സംസാരിച്ച കേന്ദ്രമന്ത്രിയ്‌ക്കെതിരെയാണ് കേസ് എടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. അതേസമയം കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.എറണാകുളം സെഷന്‍സ് കോടതി മാര്‍ട്ടിനെ നവംബര്‍ 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

കളമശ്ശേരി പോളി ടെക്നിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

കളമശ്ശേരി പോളി ടെക്നിക്കൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പനങ്ങാട് സ്വദേശി പ്രജിത് പ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കംപ്യൂട്ടർ ടെക്നോളജിയിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മരിച്ച പ്രജിത്. കോളേജ് അധികൃതരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് ഉയരുന്ന ആരോപണം.

നെഞ്ചിടിപ്പോടെ വിവാഹ പാർട്ടിക്കാർ കളമശ്ശേരിയിൽ

കളമശ്ശേരി സ്ഫോടനത്തോടെ ഞെട്ടൽ വിട്ടു മാറാതെ ഒരു കൂട്ടം ജനങ്ങൾ. സ്ഫോടനം നടന്ന സാമ്ര ഇൻറർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ, എന്ന് തുറക്കുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ രണ്ട് വിവാഹ വീട്ടുകാർ. നാലിനും ആറിനും രണ്ട് വിവാഹങ്ങളാണ് ഇവിടെ ബുക്ക് ചെയ്തിരിക്കുന്നത്. എന്നാൽ സ്ഫോടനത്തെ തുടർന്ന് കെട്ടിടവും പരിസരവും പോലീസ് നിയന്ത്രണത്തിലാണുള്ളത്. കളമശ്ശേരി സ്വദേശി അഷ്റഫിന്റെ മകന്റെ വിവാഹ സത്കാരം ആറിനാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൺവെൻഷൻ സെൻറർ കിട്ടിയില്ലെങ്കിൽ പകരം സംവിധാനത്തെ കുറിച്ച് ആലോചിക്കുകയാണ് ഇവർ ഇപ്പോൾ. ബുധനാഴ്ചയെങ്കിലും കെട്ടിടം വിട്ടു കിട്ടിയില്ലെങ്കിൽ വിവാഹ പാർട്ടിക്കാർക്ക് കൊടുക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് സാമ്ര കൺവെൻഷൻ സെൻറർ മാനേജിങ്‌ ഡയറക്ടർ റിയാസ് മണക്കാടൻ പറയുന്നത്.

കളമശ്ശേരി ബോംബ് സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. എറണാകുളം സെഷന്‍സ് കോടതി മാര്‍ട്ടിനെ നവംബര്‍ 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. കളമശ്ശേരി സ്‌ഫോടന കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി തിരിച്ചറിയല്‍ പരേഡിനും അനുമതി നല്‍കി. പരേഡിന് ശേഷമായിരിക്കും പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.

ഇതിനിടെ തനിക്ക് അഭിഭാഷകന്റെ സേവനം വേണ്ടെന്നും കേസ് സ്വയം വാദിക്കാമെന്നും മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു. മാര്‍ട്ടിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. അഭിഭാഷകരെ ഏര്‍പ്പെടാക്കിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. നിയമസഹായം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് കോടതി വ്യക്തമാക്കി. ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്ന് അഭിഭാഷകര്‍ ഹാജരാകുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ ആശയങ്ങളും വാദങ്ങളും സ്വന്തം ശബ്ദത്തില്‍ പ്രകടിപ്പിക്കണമെന്ന് മാര്‍ട്ടിന്‍ കോടതിക്ക് മറുപടി നല്‍കുകയായിരുന്നു. പോലീസിനെതിരെ പരാതിയില്ലെന്നും മാര്‍ട്ടിന്‍ കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.

മാര്‍ട്ടിനുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അത്താണിയിലുള്ള മാര്‍ട്ടിന്റെ ഫ്‌ളാറ്റിലും സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററിലും അടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അത്താണിയിലെ വീട്ടിലെ തെളിവെടുപ്പിനിടെ മാര്‍ട്ടിനെ കൊണ്ട് പോലീസ് ബോംബ് നിര്‍മിച്ചത് പുനാരാവിഷ്‌കരിച്ചു. മജിസ്ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും പ്രതിയെ കൊണ്ടുള്ള തിരിച്ചറിയല്‍ പരേഡ് നടത്തുക. ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പോലീസ് ഇന്ന് അപേക്ഷ നല്‍കും.

കേരളീയത്തിന് ഇന്ന് തുടക്കം

ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ നടക്കും. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും മമ്മൂട്ടിയും മോഹന്‍ലാലും അടക്കം വന്‍ താരനിര പങ്കെടുക്കും. കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും.

കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തുടങ്ങിയ എല്ലാം ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്നതാണ് കേരളീയം. ആഘോഷത്തിന് ദേശീയ അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമര്‍ ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള, പുസ്തകോത്സവം തുടങ്ങിയവയും നടക്കും. 11 വേദികളിലായി വ്യത്യസ്ത രുചിക്കൂട്ടുകള്‍ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, മാനവീയം വീഥി, പുത്തരിക്കണ്ടം, ടാഗോര്‍ തിയേറ്റര്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിങ്ങനെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്ലെലാം വേദികള്‍ ഒരുക്കിയിട്ടുണ്ട്.

കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിൻ റിമോർട്ട് വാങ്ങിയത് കുട്ടിക്കെന്ന് പറഞ്ഞ്

Serious charges have been laid against accused Dominic Martin in Kalamassery blast

കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബാറ്ററി, റിമോട്ടുകള്‍ എന്നിവ വാങ്ങിയത് കൊച്ചിയിലെ കടയില്‍ നിന്ന്. കുട്ടികള്‍ക്ക് പരീക്ഷണം നടത്താനാണെന്ന് കടക്കാരോട് കള്ളം പറഞ്ഞെന്ന് ഡൊമിനിക് മാർട്ടിൻ. ബോംബ് നിർമ്മിച്ചത് അങ്ങനെയാണെന്നും പ്രതി സമ്മതിച്ചു. യഹോവ സാക്ഷികളുടെ വിശ്വാസം തകര്‍ക്കുക, കണ്‍വെന്‍ഷന്‍ മുടക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പറയുന്നത്. തെളിവെടുപ്പിന് എത്തിയപ്പോൾ പ്രതിയോട് മൂന്ന് പേര് മരണപ്പെട്ട കാര്യം സൂചിപ്പിച്ചെങ്കിലും പ്രതിയ്ക്ക് യാതൊരു വികാരവും ഉണ്ടായിരുന്നില്ല. ഒരു കുട്ടി മരിച്ച കാര്യം പറഞ്ഞപ്പോഴും പ്രതിയ്ക്ക് യാതൊരു കൂസലും ഇല്ലായിരുന്നു.

ഇന്ന് നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം

ഇന്ന് നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്ന് അറുപത്തിയേഴ് വര്‍ഷങ്ങള്‍. സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകര്‍ഷണീയത. വര്‍ഷങ്ങള്‍ നീണ്ട് നിന്ന ആവശ്യങ്ങള്‍ക്ക് ശേഷം 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂര്‍-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയും തെക്കന്‍ കാനറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ,ഭരണ നിര്‍വ്വഹണ രംഗത്ത് ഇന്ന് ഭാരതത്തില്‍ ഒന്നാം നമ്പറാണ് ഈ കൊച്ചുകേരളം. സ്വാഭിമാനത്തോടെ നമുക്ക് ഈ കേരളപ്പിറവിയും കൊണ്ടാടാം.

സീരിയല്‍ നടി പ്രിയയ്ക്ക് ദാരുണമരണം; 8 മാസം ഗര്‍ഭിണി; കുറിപ്പുമായി കിഷോര്‍ സത്യ

രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദന മാറുന്നതിനു മുമ്പ് തന്നെ ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപ്പെടുത്തുന്ന മറ്റൊരു മരണ വാര്‍ത്ത കൂടി പങ്കുവച്ച് നടന്‍ കിഷോര്‍ സത്യ. നിരവധി സീരിയലുകളിലൂടെ സുപരിചിതയായ ഡോ. പ്രിയയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 8 മാസം ഗര്‍ഭിണി ആയിരിക്കവെയാണ് പ്രിയ മരണത്തിനു കീഴടങ്ങിയതെന്നതാണ് സങ്കടപ്പെടുത്തുന്ന മറ്റൊരു കാര്യം.

കിഷോര്‍ സത്യയുടെ വാക്കുകള്‍:

”മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവില്‍ ആണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാര്‍ഡിയാക് അറസ്റ്റ്, ഉണ്ടാവുകയായിരുന്നു.

ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നന്ന ഭര്‍ത്താവിന്റെ വേദന.
ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി. മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത ഒന്നുകൂടി. 35 വയസ്സ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്പോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല. ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും. അറിയില്ല. അവരുടെ മനസുകള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ.” നിരവധി സീരിയലുകളിലൂടെ സുപരിചിതയാണ് നടി പ്രിയ. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിന്ന പ്രിയ ചെറിയ വേഷങ്ങളിലൂടെയാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്നേഹം നേടിയെടുത്തത്.

അതേസമയം,സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോന്‍ അന്തരിച്ചു.തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .രാവിലെ ഒമ്പത് മണിയോടെയാണ് ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിമരിച്ചനിലയില്‍ നടിയെ കണ്ടെത്തിയത്.ഭര്‍ത്താവ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സെക്യൂരിറ്റിയെ വിളിച്ച് വിവരം അറിയിക്കുകയും തുടര്‍ന്ന് സെക്യൂരിറ്റി ഫ്‌ളാറ്റില്‍ വന്ന് അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.പിന്‍വശത്ത് തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറി പരിശോധിക്കുമ്പോഴാണ് മരിച്ചനിലയില്‍ നടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

സീരിയൽ നടി രഞ്ജുഷ മേനോന്റെ മരണം ; ഒപ്പം താമസിച്ചിരുന്ന സംവിധായകൻ മനോജ് ശ്രീലകത്തെ പൊലീസ് ചോദ്യം ചെയ്യും

ഴിഞ്ഞ ദിവസം അന്തരിച്ച സീരിയൽ നടി രഞ്ജുഷ മേനോന്റെ മരണത്തിൽ ഒപ്പം താമസിച്ചിരുന്ന സംവിധായകൻ മനോജ് ശ്രീലകത്തെ പൊലീസ് ചോദ്യം ചെയ്യും.നടിയും മനോജുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന സുഹൃത്തുക്കളുടെ വാക്കുകൾക്ക് പിന്നാലെയാണ് പോലീസ് ഇപ്പോൾ മനോജ് ശ്രീലകത്തെ ചോദ്യം ചെയ്യുന്നത്.രഞ്ജുഷ നേരത്തെ വിവാഹിതയാണെങ്കിലും നിലവിൽ സംവിധായകൻ മനോജിനൊപ്പം  തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലാണെന്ന് സുഹൃത്തുക്കൾക്കുൾപ്പെടെ അറിയാമായിരുന്നു.അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള പ്രശ്നമാണോ ആത്മഹത്യക്ക് കാരണമെന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്.കഴിഞ്ഞ ദിവസമാണ് സിനിമ സീരിയൽ നടി രഞ്ജുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ ഒമ്പത് മണിയോടെയാണ് ഫ്ളാറ്റിലെ കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിമരിച്ചനിലയിൽ നടിയെ കണ്ടെത്തിയത്. ഭർത്താവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിക്കാത്തതിനെ തുടർന്ന് സെക്യൂരിറ്റിയെ വിളിച്ച് വിവരം അറിയിക്കുകയും തുടർന്ന് സെക്യൂരിറ്റി ഫ്ളാറ്റിൽ വന്ന് അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. പിൻവശത്ത് തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറി പരിശോധിക്കുമ്പോഴാണ് മരിച്ചനിലയിൽ നടിയെ കണ്ടെത്തുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.നടിക്ക് വലിയ രീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Online Casinos That Accept PayPal: A Comprehensive Overview

PayPal casino bonusi is just one of one of...

The Thrilling Globe of Online Online Casino Gamings: A Comprehensive Guide

With the development of the net, gambling establishment video...

The Uses as well as Benefits of Progesterone Cream

Progesterone cream is a topical hormonal agent cream that...

Vending Machine Offline: The Ultimate Guide

One-armed bandit have been a preferred type of amusement...