ഓൺലൈൻ ലോൺ ആപ്പ്: പരാതി പറയാൻ ഇനി വാട്സാപ്പ്
ഓൺലൈൻ ആപ്പുകൾ വഴി ലോൺ എടുത്തു എന്ന കുറ്റത്താൽ അവസാനം മരണത്തിന് കീഴടങ്ങേണ്ടി വന്നത് എത്രയോ പേരാണ്. ലോൺ എടുത്തവരുടെ നഗ്ന ചിത്രങ്ങൾ നാട് മുഴുവൻ പ്രചരിക്കുമ്പോഴാണ് പലരും മരണത്തെ ആശ്രയിക്കുന്നത്. ലോണിനെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് പോലും ഇത്ശരത്തിലുള്ള ഭീക്ഷണികൾ എത്തുന്നുണ്ട്. അത്ര പെട്ടന്നൊന്നും ഇതിനു പിന്നിലുള്ളവരെ കണ്ടു പിടിക്കാൻ കഴിയില്ല. എന്നാൽ ഇത്തരത്തിൽ അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ് നമ്പർ സംവിധാനം നിലവിൽ വന്നിരിക്കുകയാണ് ഇപ്പോൾ. 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാവുന്നതാണ്. എന്നാൽ ഈ വാട്സാപ്പ് നമ്പർ വഴി ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടു വിളിച്ച് സംസാരിക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് മാസവാടക 80 ലക്ഷം രൂപ
മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പൊലിസ് വാടകക്കെടുത്ത ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനകള്‍ക്കാണ് ചിപ്‌സണിന്റെ ഹെലികോപ്റ്റര്‍ എത്തിച്ചത്. വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. മൂന്നു വര്‍ഷത്തേക്കാണ് ചിപ്‌സണ്‍ ഏവിയേഷനുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് കരാര്‍ പ്രകാരം കമ്പനിക്ക് നല്‍കേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറും 90,000 രൂപ നല്‍കണം. രണ്ട് വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്.
ഇന്‍ഡിഗോയില്‍ ക്യാനുകളില്‍ പാനീയങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തി
ഇന്ത്യയിലെ ചെലവുകുറഞ്ഞ മുന്‍നിര എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോ തങ്ങളുടെ വിമാനങ്ങളില്‍ ഇനി ടിന്നിലടച്ച പാനീയങ്ങള്‍ വില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചു. നിലവില്‍, വിമാനത്തില്‍ നിന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണം വാങ്ങാന്‍ അവസരമുണ്ട്. ഇതിനൊപ്പം ഇനി മുതല്‍ കോംപ്ലിമെന്ററി ആയിട്ടായിരിക്കും ഒരു ഗ്ലാസ് ജ്യൂസോ മറ്റ് പാനീയങ്ങളോ ലഭിക്കുക. വിമാനക്കമ്പനികള്‍ അധിക നിരക്ക് ഈടാക്കാന്‍ സര്‍വീസുകള്‍ കൂട്ടുന്ന കാലത്താണ് ഇന്‍ഡിഗോയുടെ ഈ തീരുമാനം. ശീതളപാനീയ ക്യാനുകള്‍ യാത്രക്കാര്‍ക്ക് ഇനി ഭക്ഷണത്തോടൊപ്പം നല്‍കുന്നതിലൂടെ ഇന്‍ഡിഗോ അതിന്റെ ഓണ്‍-ബോര്‍ഡ് പാനീയ വില്‍പ്പന കൂട്ടുകയാണ് ചെയ്യുന്നത്.
ഫേസ് ആപ്പിനെയും സൂക്ഷിക്കണം
എഡിറ്റിംഗ് അപ്പുകളാണ് ഇപ്പോൾ ട്രെൻഡിങ്ങിൽ മുന്പിലുള്ളത്. മുഖത്തിന്റെ രൂപം മാറ്റാനും വ്യത്യസ്തമായ വസ്ത്രങ്ങളിൽ അണിയിച്ചൊരുക്കാനും ഇവയ്ക്ക് വളരെ നിസാരമായി സാധിക്കും. ജനങ്ങൾക്ക് ഇതൊരു ഹരമാണ്.. എഡിറ്റിംഗ് ഒക്കെ കഴിയുമ്പോൾ കാണാൻ അടിപൊളിയായിരിക്കുമെങ്കിലും ഇത് അത്ര സുരക്ഷിതമല്ല. അത്തരത്തിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ഫോട്ടോ ലാബ്. ഇതിനെക്കുറിച്ച് സാങ്കേതിക വിദഗ്ദ്ധർ പറയുന്നത്, ഇത്തരത്തിൽ ഫോട്ടോകൾ വെച്ച് എഡിറ്റ് ചെയ്യുന്നത് നല്ലതല്ലെന്നാണ്. കാരണം , ഇത്തരത്തിൽ ഫോട്ടോകളും മറ്റു വിവരങ്ങളും ആപ്പിൽ അപ്‌ലോഡ് ചെയ്യുമ്പോൾ നമ്മുടെ മറ്റു വിവരങ്ങളെല്ലാം തന്നെ അവർക്ക് ലഭിക്കുന്നതാണ്. റമനി, ലെൻസ എഐ, ഫേസ് ആപ്പ് , പ്രിസ്‌മ, എന്നിങ്ങനെ എഡിറ്റിംഗ് ആപ്പുകൾ ഒരുപാടാണ്. യാഥാർഥാത്തിൽ ARTIFICIAL INTELLIGENCE ടൂളുകൾ മെച്ചപ്പെടുത്താൻ വേണ്ട ഡാറ്റകളാണ് ഇതുവഴി ഓരോ ആപ്പുകളും നിങ്ങളിൽ നിന്നും ചോർത്തുന്നത്. ഇതിലൂടെ ഫോണിലുള്ള എല്ലാ വിവരങ്ങളും അവർക്ക് ലഭ്യമാകും. നമ്മൾ മറന്നു തുടങ്ങിയെന്നു അവർ കരുതി തുടങ്ങുമ്പോൾ ഈ ആപ്പുകൾ അവരുടെ യഥാർത്ഥ പണികൾ തുടങ്ങും. അതുകൊണ്ട് ഓരോരുത്തരും സൂക്ഷിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല.
കേരളത്തിന് രണ്ടാം വന്ദേഭാരത് എക്സ്പ്രസ്
കേരളത്തിന് രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ലഭിച്ചതിന്റെ ആവേശത്തില്‍ യാത്രക്കാര്‍. കേരളത്തിലേക്കുള്ള രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ ഞായറാഴ്ച സര്‍വീസ് ആരംഭിക്കും. ആലപ്പുഴ വഴിയാണ് റൂട്ട്. ചെന്നൈയില്‍ നിന്നും ബുധനാഴ്ച പുറപ്പെട്ട ട്രെയിന്‍ തിരുവനന്തപുരത്തെത്തി. കൊച്ചുവേളിയില്‍ നിന്നും അവസാനഘട്ട അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്.
ഞായറാഴ്ച മന്‍കി ബാത്ത് പ്രഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ഒമ്പത് വന്ദേഭാരത് ട്രെയിനുകള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസം ഷെഡ്യുള്‍ പ്രകാരമുള്ള യാത്ര ഉണ്ടാകില്ല. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി ബേസിന്‍ ബ്രിഡ്ജില്‍ തയ്യാറായിരുന്നെങ്കിലും ഡിസൈന്‍ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.
രാവിലെ ഏഴിന് കാസര്‍കോട് നിന്ന് പുറപ്പെട്ട് കണ്ണൂര്‍ ,കോഴിക്കോട് , ഷൊര്‍ണൂര്‍ , തൃശൂര്‍ , എറണാകുളം , ആലപ്പുഴ , കൊല്ലം വഴി പകല്‍ 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച് കൊല്ലം , ആലപ്പുഴ , എറണാകുളം , തൃശൂര്‍ , ഷൊര്‍ണൂര്‍ , കോഴിക്കോട് , കണ്ണൂര്‍ വഴി രാത്രി 11.55ന് കാസര്‍കോട് എത്തും. റൂട്ടും സമയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ സ്റ്റേഷനിലും സമയക്രമത്തിലും വ്യത്യാസം ഉണ്ടായേക്കും. തിരുവനന്തപുരം-കാസര്‍കോട്- റൂട്ടില്‍ തിങ്കളാഴ്ചയും, കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും, ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ 8.05 മണിക്കൂര്‍ കൊണ്ടും, തിരികെ 7.55 മണിക്കൂര്‍ കൊണ്ടും ട്രെയിന്‍ ഓടിയെത്തും. ആകെ 537.07 കിലോമീറ്ററാണ് ആലപ്പുഴ വഴി തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടിലെ ദൂരം. ശരാശരി 72.39 കിലോമീറ്റര്‍ വേഗമാണ് വന്ദേഭാരത് പ്രതീക്ഷിക്കുന്നത്. ചാരി കിടക്കാന്‍ കൂടുതല്‍ അനുയോജ്യമാം വിധത്തിലുള്ള സീറ്റുകളും തലയണകളും ട്രെയിനില്‍ സജ്ജമാക്കിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ സീറ്റുകളിലെ ഇരിപ്പിടങ്ങളുടെ നിറത്തിലും വ്യത്യാസമുണ്ടാകും. നേരത്തെ ചുവപ്പ് നിറത്തിലായിരുന്ന സീറ്റുകള്‍ പുതിയ ട്രെയിനുകളില്‍ നീല നിറത്തിലാകും.
സീറ്റുകള്‍ക്ക് താഴെ ഘടിപ്പിച്ചിരിക്കുന്ന മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാലുകള്‍ നീട്ടിവെക്കുന്നതിനായി സീറ്റുകള്‍ക്ക് താഴെ വിശാലമായ ഫുട്ട്-സ്റ്റെപ്പ്, മാഗസീന്‍ ബാഗുകള്‍, വെള്ളം തെറിക്കാത്ത വിധത്തിലുള്ള അത്യാധുനിക വാഷ് ബേസിനുകള്‍, ടോയ്‌ലെറ്റില്‍ കൂടുതല്‍ സുരക്ഷയ്ക്കായി പിടുത്തമുള്ള ഹാന്‍ഡിലുകള്‍, മികച്ച വെളിച്ചവും സജ്ജമാക്കിയിട്ടുണ്ട്.
അംഗപരിമിതക്കാര്‍ക്കുള്ള സീറ്റുകള്‍, അവര്‍ക്കുള്ള വീല്‍ ചെയറുകള്‍, അവര്‍ക്ക് ടോയ്‌ലെറ്റിലേക്ക് എത്തുന്നതിനായുള്ള പ്രത്യേക സംവിധാനം, അപായ സമയത്ത് രക്ഷതേടാനായി പ്രത്യേക സംവിധാനങ്ങളുമുണ്ടാകും. കോച്ചുകളില്‍ അഗ്നിശമന ഉപകരണങ്ങള്‍ക്കായി പരിഷ്‌കരിച്ച പാനലിംഗും സജ്ജമാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട എയര്‍ കണ്ടീഷനിംഗിനായി പാനലുകള്‍ക്ക് മുകളില്‍ ഇന്‍സുലേഷനുകള്‍ ഉപയോഗിച്ചിരിക്കുന്നു. സുതാര്യത ഉറപ്പാക്കുന്നതിനായി റോളര്‍ ബ്ലെന്‍ഡ് ഫാബ്രിക്, ചെറിയ ഡോറുകളായ ഹാച്ച് ഡോറുകളും ട്രെയിനിലുണ്ട്.
ലഗേജ് റാക്ക് ലൈറ്റുകള്‍ക്ക് സുഗമമായ ടച്ച് കണ്‍ട്രോളുകള്‍, ട്രെയിലര്‍ കോച്ചുകളില്‍ യൂണിഫോം നിറത്തിലുള്ള ഡ്രൈവര്‍ ഡെസ്‌ക്കുകള്‍, ഡ്രൈവര്‍ കണ്‍ട്രോള്‍ പാനലിലെ എമര്‍ജന്‍സി സ്റ്റോപ്പ് പുഷ് ബട്ടണിന്റെ ഇന്റര്‍ചേഞ്ച്, കോച്ചുകളില്‍ എയ്റോസോള്‍ അടിസ്ഥാനമാക്കിയുള്ള ഫയര്‍ ഡിറ്റക്ഷന്‍, സപ്രഷന്‍ സിസ്റ്റം എന്നിവ പുതിയ ട്രെയിനുകളില്‍ ഉണ്ടാകും. മലയാളിക്ക് വിഷുസമ്മാനമായി ലഭിച്ച ആദ്യ വന്ദേഭാരത് മികച്ച രീതിയില്‍ സര്‍വ്വീസ് നടത്തുകയാണ്. അത്യാധുനിക സൗകര്യങ്ങളും നവ്യാനുഭവവുമാണ് യാത്രക്കാര്‍ക്ക് വന്ദേഭാരത് നല്‍കുന്നത്. കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഓണ സമ്മാനമായാണ് രണ്ടാം വന്ദേഭാരത് സംസ്ഥാനത്തിന് ലഭിച്ചത്. കേരളത്തിലേക്ക് ഇനിയും വന്ദേഭാരത് ട്രെയിനുകള്‍ കടന്നു വരട്ടെ.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി രജിസ്ട്രേഷന്‍ തിരുവനന്തപുരത്ത് മാത്രം
സര്‍ക്കാര്‍ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങള്‍ വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ഇനി രജിസ്ട്രേഷന്‍ തിരുവനന്തപുരത്ത് മാത്രം. രജിസ്‌ട്രേഷന്‍ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണല്‍ ഓഫീസിനെ രണ്ടായി വിഭജിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എത്ര വാഹനങ്ങള്‍ ഉണ്ടെന്നുള്ള കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി ഒറ്റ കേന്ദ്രത്തില്‍ മാത്രമായി രജിസ്‌ട്രേഷന്‍ നിജപ്പെടുത്തിയത്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 90 സീരിസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കും.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിലവിലുള്ള രജിസ്റ്ററിംഗ് അതോറിറ്റികളില്‍ സാധ്യമല്ല എന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയുന്ന തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനെ നാഷണലൈസ്ഡ് സെക്ടര്‍ ഒന്ന്, രണ്ട് എന്നിങ്ങനെ വിഭജിച്ചത്. സെക്ടര്‍ ഒന്നില്‍ കെഎസ്ആര്‍ടിസി വാഹനങ്ങളും സെക്ടര്‍ രണ്ടില്‍ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യണം.
കൗമാരക്കാര്‍ക്കിടയിലെ വിഷാദവും ഉത്കണ്ഠയും
സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ പതിനാറ് വയസുള്ള മകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും മൂലം ആത്മഹത്യ ചെയ്തു. കടുത്ത മാനസിക സംഘര്‍ഷം മൂലം കൗമാരക്കാര്‍ക്കിടയില്‍ വിഷാദവും ഉത്കണ്ഠയും കൂടുകയാണ്. 10നും 19-നും ഇടയില്‍ പ്രായമുള്ള ഏഴ് കൗമാരക്കാരില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നു. കൊവിഡിനെ തുടര്‍ന്ന് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വ്യാപനത്തില്‍ 25 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ജനങ്ങളിൽ ഹരമായി മാറി ഫോട്ടോലാബ്
ടെക് ലോകത്ത് ജീവിക്കുന്ന നമുക്ക് ഓരോ എഡിറ്റിംഗ് ആപ്പുകളും ഒരു കൗതുകമാണ്. അതുകൊണ്ട് തന്നെയും അതെല്ലാം പരീക്ഷിക്കാനും തോന്നും. ഇപ്പോൾ ജനങ്ങളിൽ ഹരമായി മാറിയിരിക്കുകയാണ് ഫോട്ടോലാബ്. ഫോട്ടോ ലാബിൽ ഫോട്ടോ എഡിറ്റ് ചെയ്ത് കമന്റുകളും ലൈക്കുകളും വാരിക്കൂട്ടാനായുള്ള തിരക്കാണ് പലരിലും. എന്നാൽ ഇതൊരു പുതിയ കാര്യമല്ല. ഈ സംഗതി കൊള്ളാം. പക്ഷെ ഇതത്ര സുരക്ഷിതവുമല്ല..
തുടക്കത്തിലേ ആവേശം കൊണ്ട് പലതും ചെയ്യും. ദിവസങ്ങൾ കഴിയുമ്പോൾ ഇത്തരത്തിൽ മറ്റൊരു ആപ്പുമായി വലവിരിക്കാൻ ആപ്പുടമകൾ വീണ്ടുമെത്തും. അപ്പോൾ മലയാളികൾ വീണ്ടും അതിനു പുറകെ പോകും. എന്നാൽ ഇത്തരത്തിലുള്ള ചില ആപ്പുകൾ എല്ലാം തന്നെ അപകടകാരികളായതിനാൽ തന്നെയും, നിങ്ങൾ മറന്നാലും ആപ്പുകൾ ഒന്നും മറക്കില്ല. ഇതിനെക്കുറിച്ച് സാങ്കേതിക വിദഗ്ദ്ധർ പറയുന്നത്, ഇത്തരത്തിൽ ഫോട്ടോകൾ വെച്ച് എഡിറ്റ് ചെയ്യുന്നത് നല്ലതല്ലെന്നാണ്. കാരണം , ഇത്തരത്തിൽ ഫോട്ടോകളും മറ്റു വിവരങ്ങളും ആപ്പിൽ അപ്‌ലോഡ് ചെയ്യുമ്പോൾ നമ്മുടെ മറ്റു വിവരങ്ങളെല്ലാം തന്നെ അവർക്ക് ലഭിക്കുന്നതാണ്.
ഓരോ തവണയും ഇങ്ങനെ പല ആപുകളായി പല മുഖങ്ങളാണ് സോഷ്യൽ മീഡിയ നമ്മളെ ആകർഷിക്കാൻ ശ്രമിക്കുന്നത്. റമനി, ലെൻസ എഐ, ഫേസ് ആപ്പ് , പ്രിസ്‌മ, എന്നിങ്ങനെ എഡിറ്റിംഗ് ആപ്പുകൾ ഒരുപാടാണ്. ഇതെല്ലം ഇത്രമാത്രം വയറലായി മാറാനുള്ള കാരണം, കാലാകാലങ്ങളായി മനസ്സിൽ കൊണ്ട് നടന്ന സൗന്ദര്യം എങ്ങനെ മറ്റുള്ളവർക്ക് മുൻപിൽ എത്തിക്കുമെന്ന് കരുതി തല പുകയ്ക്കുന്നവർ ഉള്ളത് കൊണ്ടാണ്. യഥാർത്ഥത്തിൽ ഡാറ്റാലിക് എന്ന വലിയ കാര്യമാണ് ഇതിലൂടെ നടക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു തുടങ്ങുമ്പോൾ മാത്രമേ ഇത് എത്രത്തോളം ഗൗരവമുള്ള കാര്യമാണെന്ന് മനസ്സിലാകുകയുള്ളു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന മുഖങ്ങൾ ഇനിയെങ്കിലും ഇതിനെക്കുറിച്ചുള്ള സത്യാവസ്ഥ മനസിലാക്കി തുടങ്ങണം. ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയുകയും അതിൽ ഫോട്ടോയെടുത്ത് ഏതെങ്കിലും ടെംപ്ലേറ്റുകളിൽ അത് അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണോ നിങ്ങൾ ഉദ്ദേശിച്ചത് അത് പൂർത്തിയാകും. അതോടെ എല്ലാവരും അവരുടെ സങ്കല്പത്തിലെ സുന്ദരി സുന്ദരന്മാരാകും.
യാഥാർഥാത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ മെച്ചപ്പെടുത്താൻ വേണ്ട ഡാറ്റകളാണ് ഇതുവഴി ഓരോ ആപ്പുകളും നിങ്ങളിൽ നിന്നും ചോർത്തുന്നതെന്ന് നിങ്ങൾ മനസിലാക്കണം. ഇതിലൂടെ ഫോണിലുള്ള എല്ലാ വിവരങ്ങളും അവർക്ക് ലഭ്യമാകും. നമ്മൾ മറന്നു തുടങ്ങിയെന്നു അവർ കരുതി തുടങ്ങുമ്പോൾ ഈ ആപ്പുകൾ അവരുടെ യഥാർത്ഥ പണികൾ തുടങ്ങും. ലയൺ ഡ്രോക്ക് ഇൻവെസ്റ്മെന്റ്സ് ലിമിറ്റഡ് ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നൂറു മില്യണിലധികം ഡൗൺലോഡുകളുള്ള ഈ ഫോട്ടോ ലാബ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ഈ ആപ്പിന്റെ ആപ്തവാക്യം എഐ ഫോട്ടോ എഡിറ്റിംഗ് മെയ്ഡ് ഈസി എന്നാണ്. AI യുടെ ലോകത്ത് ഇനിയും വലിയ അത്ഭുതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നതാണ് മറ്റൊരു സത്യം. ശൈശവാസ്ഥയിലുള്ള ഒരു സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് . എത്ര മുഖങ്ങളോ നിങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നത് അത്രയും മുഖങ്ങളെ വെച്ച് ഈ ആപുകൾ പഠനം നടത്തുമെന്നത് ഉറപ്പാണ്. ഇതുവഴി സാങ്കേതിക വിദ്യയിൽ വലിയ മാറ്റങ്ങൾ തന്നെയാണ് സംഭവിക്കുക. എഡിററിംഗിൽ ഇനിയും പുത്തൻ കണ്ടുപിടുത്തങ്ങൾ എത്തുമ്പോൾ ഏതാണ് ഒറിജിനൽ എന്നും ഡ്യൂപ്ലിക്കേറ്റെന്നും തിരിച്ചറിയാൻ കഴിയാതെ പോകും. അതുകൊണ്ട് തന്നെയും സ്വന്തം ഫോട്ടോ വെച്ച് ഓരോ അപ്പുകളിലും പരീക്ഷണങ്ങൾ നടത്തുന്നവർ ഒന്ന് സൂക്ഷിച്ചാൽ കൊള്ളാം.