കോൺഗ്രസിന് – കനഗോലു പൊടിക്കൈകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു കോണ്‍ഗ്രസിന് മുന്നില്‍ വെച്ച പൊടിക്കൈകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് എം.പി.മാരുടെ പ്രകടനം വിലയിരുത്താന്‍ എത്തിയ കനഗോലുവും സംഘവും, പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സ്ഥിതി പഠിക്കലും സിറ്റിങ് എം.പി.മാരുടെ ജനപ്രീതി വിലയിരുത്തുകയുമാണ് ആദ്യം ചെയ്തത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതും, രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് വിലയിരുത്തല്‍, ശബരിമല വിഷയം കത്തിക്കയറിയ സാഹചര്യം, ഇവക്കു പുറമെ ദേശീയതലത്തില്‍ പിടിമുറുക്കുന്ന ഫാസിസം ഇവക്കെതിരെ രാഷ്ട്രീയപ്രബുദ്ധ കേരളം ഒരുക്കിയ പ്രതിരോധം, കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചു. ഇത്തവണ അത്തരമൊരു അനുകൂല സാഹചര്യമല്ലെന്നാണ് കനഗോലു സംഘത്തിന്റെ വിലയിരുത്തല്‍.

കേരളത്തില്‍ രണ്ട് കോണ്‍ഗ്രസ് എംപിമാരുടെ ജനപ്രീതി കുറഞ്ഞെന്നാണ് സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട്. സിപിഐഎം മണ്ഡലമായിരുന്ന ആലത്തൂരില്‍ നിന്നും വിജയിച്ച രമ്യ ഹരിദാസ്, മൂന്ന് തവണയും പത്തനംതിട്ടയില്‍ നിന്ന് ജയിച്ചു കയറി നാലാം തവണ അങ്കത്തിന് ഒരുങ്ങുന്ന ആന്റോ ആന്റണി എന്നിവരുടെ ജനപ്രീതിയില്‍ വലിയ ഇടിവ് സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

എം കെ രാഘവന്റെ കോഴിക്കോട്, നിലവില്‍ സിറ്റിംഗ് എംപിയായ കെ സുധാകരന്റെ കണ്ണൂര്‍, ടി എന്‍ പ്രതാപന്‍ എംപിയായ തൃശ്ശൂര്‍ എന്നി മണ്ഡലങ്ങളിലെ വിജയവും അത്രകണ്ട് സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആന്റോക്കെതിരെ രംഗത്തെത്തിയ സാഹചര്യം കൂടി ചൂണ്ടികാട്ടിയാണ് കനഗോലുവിന്റെ റിപ്പോര്‍ട്ട്.

നിലവിലെ സാഹചര്യം, എതിര്‍ സ്ഥാനാര്‍ത്ഥികളായി എത്താന്‍ സാധ്യതയുള്ളവരുടെ പേരുകള്‍, പൊതുജനാഭിപ്രായം, എന്നിവ പരിഗണിച്ചാണ് നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതും സംസ്ഥാന നേതൃത്വത്തിന് ഏറെ ആശങ്ക ഉള്ളതുമായ മറ്റൊരു മണ്ഡലമാണ് ബെന്നി ബഹനാന്റെ ചാലക്കുടി.

ട്വന്റി 20 ആംആദ്മിയുമായി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ അത് കോണ്‍ഗ്രസ് സാധ്യതകളെ കാര്യമായി ബാധിക്കും. ഇതും സംസ്ഥാന നേതൃത്വത്തിന് കടുത്ത ആശങ്കയും ഉണ്ടാക്കുന്നതാണ് ജനപ്രീതി വീണ്ടെടുക്കാനും സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ എങ്ങനെ നിലനിര്‍ത്താം എന്നത് സംബന്ധിച്ചും കനഗോലുവിനോട് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ഡലം പ്രസിഡണ്ടുമാരെയും ബ്ലോക്ക് പ്രസിഡണ്ടുമാരെയും നിയമിക്കുന്നതില്‍ അടക്കം ആന്റോ ആന്റണി എടുത്ത നിലപാട,് എതിര്‍പ്പുകള്‍ ഒരു പരിധിവരെ കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കരുവന്നൂര്‍ ബാങ്ക് അടക്കമുള്ള സഹകരണ വിഷയങ്ങളും വിലക്കയറ്റവും കാര്യമായി ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ ആയാല്‍ ജനപ്രീതിയിലെ അളവ് ഒരു പരിധിവരെ മറികടക്കാന്‍ ആകുമെന്നാണ് സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട്………

“ആരാണ് അന്തം കമ്മികൾക്ക് സംഘി? കേന്ദ്രത്തിൽ ബിജെപി തന്നെ അധികാരത്തിൽ വരും”: അഖിൽ മാരാർ

സംവിധായകനും ബിഗ്‌ബോസ് സീസൺ ഫൈവ് വിന്നറുമായ അഖിൽ മാരാരിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഏതൊരു വിഷയത്തിലും തന്റെ അഭിപ്രായം പറയാൻ അഖിൽ മടി കാണിക്കാറില്ല. ഇപ്പോഴിതാ അത്തരത്തിലൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ചിലർക്ക് തന്നെ സംഘി ആക്കിയെ തീരൂ എന്നാണ് അഖിൽ പറയുന്നത്. അഖിലിന്റെ വാക്കുകൾ ഇങ്ങനെയാണ്,

Bigg Boss Malayalam 5: Mohanlal and housemates criticize Akhil Marar, new housemate enters show - IBTimes India

പേജ് റിപോർട്ട് അടിച്ചു പൂട്ടിക്കാനും സൈബർ ഗ്രൂപ്പുകളിൽ പോയി വെറുതെ എന്നെ ചൊറിഞ്ഞു മറുപടി എഴുതിക്കുന്ന സ്വന്തം പാർട്ടിയുടെ അടി വേര് മാന്തും എന്ന് ഉറക്കെ പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാശമായി മാറിയ അന്തങ്ങൾക്ക് ഈ എഴുത്ത് സമർപ്പിക്കുന്നു. എന്നെ ഇഷ്ടപ്പെടുന്നവർ ഈ അന്തങ്ങൾക്കു വേണ്ടി ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്തും ലൈക്ക് ചെയ്തും കമൻ്റ് ചെയ്തും നിങ്ങളുടെ പ്രതിഷേധം അറിയിക്കുക. നിങ്ങളുടെ പിന്തുണ ആണ് എന്നെ പോലെ തെറ്റിനെതിരെ പ്രതികരിക്കാൻ യുവാക്കൾക്ക് ധൈര്യം നൽകുക. കഴിഞ്ഞ കുറേ നാളുകളായി ചിലർക്ക് എന്നെ സംഘി ആക്കിയെ തീരൂ.

Akhil Marar: Wiki, Age, Biography, Height, and 15+ New Photos - Click in Kerala

എന്നെ മാത്രമല്ല ബോധ തലത്തിൽ ആര് ഇടത് പക്ഷത്തെ എതിർത്താലും അവരുടെ പുതിയ അടവ് നയം ആണ്. സംഘി എന്നാൽ തലയിൽ ചാണകം ഉള്ള വർഗീയ വാദി അവൻ പറയുന്നത് ആര് കേൾക്കും. അത് കൊണ്ട് പാർട്ടി ഇറക്കിയ പുതിയ കാപ്സൂൾ ആണ്. ബോധമുള്ളവനെ സംഘി ആക്കിയാൽ അവൻ പറയുന്നത് ആരും ശ്രദ്ധിക്കില്ല. ആരാണ് അന്തം കമ്മികൾക്ക് സംഘി? രാജ്യത്തെ അനുകൂലിക്കുന്നവർ, കമ്മ്യൂണിസ്റ്റ് പാർട്ടിയെ എതിർക്കുന്ന ബിജെപിയില് ഇല്ലാത്ത മുസ്ലിം ഇതര മത വിഭാഗക്കാർ, ഹൈന്ദവ ആചാരങ്ങളിൽ വിശ്വസിക്കുന്നവരിൽ ഇടത് പക്ഷത്തെ എതിർക്കുന്ന ആര് വന്നാലും അവൻ സംഘി.

ഇനി എൻ്റെ നിലപാടിലേക്ക് വന്നാൽ ബിഗ് ബോസ് വിജയിച്ച ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഞാൻ പിന്തുണ കൊടുത്തെങ്കിൽ അത് കോൺഗ്രസിനാണ്. രമേശ് ചെന്നിത്തലയുടെ മയൂഖം എന്ന പരിപാടിയിലും പിന്നിട് ചാണ്ടി ഉമ്മന് വേണ്ടി പുതുപ്പള്ളിയിൽ പോയി നേരിട്ടും പിന്തുണ അറിയിച്ചു. എന്ത് കൊണ്ടെന്നാൽ ജനാധിപത്യത്തിൻ്റെ മഹത്വം മികച്ച ഒരു പ്രതിപക്ഷമാണ്. എനിക്കൊരു പ്രതിപക്ഷ സ്വരമായി നിൽക്കണം എന്ന് തോന്നി. പിന്നെ ബിജെപി യെ കേരളത്തിൽ ഇരുന്നു എതിർക്കുന്ന വിഡ്ഢികൾ അറിയാൻ. അധികാരം നില നിർത്താൻ ന്യൂന പക്ഷ പ്രീണനത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടി സൃഷ്ട്ടിച്ച ഒരു വ്യാജ അജണ്ട മാത്രമാണ് ഈ അമിത ബിജെപി വിരുദ്ധത.

Bigg Boss Malayalam 5: Akhil Marar is back - Times of India

അതായത് കേരളത്തിൽ ബിജെപി ഒരു സീറ്റിൽ പോലും ജയിക്കും എന്ന് അന്ധരായ ബിജെപി ഭക്തന്മാർക്ക് പോലും സംശയം ഉള്ള സാഹചര്യത്തിൽ എന്തടിസ്ഥാനത്തിലാണ് ആവശ്യത്തിനും അനാവശ്യത്തിനും അയ്യോ ബിജെപി അയ്യോ ബിജെപി. എന്ന് വിളിച്ചു കൂവി ഞാൻ നടക്കുന്നത്. ഈ വരാൻ പോകുന്ന ലോക സഭയിലും തൃശൂരിൽ സുരേഷ് ഗോപി എന്ന മനുഷ്യൻ സ്വീകരിക്കപ്പെടാനുള്ള നേരിയ സാധ്യത ഉണ്ടാവും എന്നതിനപ്പുറം ഒരു സീറ്റിലും പ്രതീക്ഷ പോലും അവർക്കില്ല എന്നിരിക്കെ എന്തിനാണ് ബിജെപിയെ എതിർത്തു എൻ്റെ സമയം കളയുന്നത്.

Akhil Marar Oru Thathvika Avalokanam,'ഞാൻ വീണ്ടും സംഘി ആയി മാറിയത്, ആ നയം പല കമ്മ്യൂണിസ്റ്റ് അനുഭാവികളും തുടരുന്നത് കൊണ്ടാവണം' അഖിൽ മാരാർ! - oru thathvika avalokanam ...

ഇനി രാവിലെ മുതൽ വൈകിട്ട് വരെ ബിജെപിയെ ഞാൻ ഇവിടിരുന്ന് കുറ്റം പറഞ്ഞാലും കേന്ദ്രത്തിൽ ഇനിയും അവർ തന്നെ അധികാരത്തിൽ വരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കാരണം ഉത്തരേന്ത്യൻ മണ്ണിലെ ജനങ്ങൾക്ക് എൻ്റെ ഫേസ്ബുക്ക് പോസ്റ്റും കേരളത്തിലെ മാധ്യമ ചർച്ചയും. സിപിഎം എന്നൊരു പാർട്ടിയെ പോലും അറിയില്ല എന്നത് കൊണ്ട്. ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി എന്തിന് ബിജെപി വിരുദ്ധത പറയണം. പണ്ടും മനുഷ്യനെ ജാതീയമായി തമ്മിലടിപ്പിച്ച് വിജയിച്ചു പാരമ്പര്യമാണ്. ഇവർക്കുള്ളത്..പതിയെ അത് മത പരമാക്കി മനുഷ്യനെ ഭിന്നിപ്പിച്ചതിൻ്റെ ഫലമാണ് ഈ തുടർ ഭരണം.

അതായത് ബിജെപി രാജ്യത്ത് മതപരമായി മനുഷ്യനെ ഭിന്നിച്ചു അധികാരത്തിൽ എത്തിയ അതെ നയം ബിജെപി പിന്തുടരുന്ന കോർപറേറ്റ് പ്രീണനം. ഉത്തരേന്ത്യയിൽ മുസ്ലിം ഭീകരതയും ഇസ്ലാമോഫോബിയയും ജനങ്ങളുടെ മനസ്സിൽ കുത്തി വെച്ച് വോട്ടുകൾ തങ്ങളുടെ പക്ഷത്ത്എ ത്തിക്കുന്ന ബിജെപിയുടെ നയം നേരെ വിപരീതമായി കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നടപ്പിലാക്കുന്നു. ഇവിടെ ഹിന്ദു ഭീകരവാദം പറഞ്ഞു ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടുന്നു. അതിനു ഇവർക്ക് വേണ്ടത് കേരളത്തിൽ ബിജെപി യേ വളർത്തുക എന്നതാണ്. സ്വാഭാവികമായും ബിജെപിയിലേക്ക് ആദ്യം പോകുന്നത് എൻഎസ്എസ് വിഭാഗത്തിൽ പെട്ടവരായിരിക്കും.

Akhil Marar Wiki, Wife, Age, Career, Net Worth, Biography, and More

ആരാണ് എൻഎസ്എസ് ഒരു കാലത്ത് കോൺഗ്രസിൻ്റെ വലിയ വോട്ട് ബാങ്ക് ആയിരുന്നു ഒരു വിഭാഗം. എൻഎസ്എസ് വോട്ടുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപി യിൽ എത്തിച്ച ശേഷം. ബിജെപി സവർണ്ണ നായന്മാരുടെ പാർട്ടി ആണെന്ന് ഈഴവരുടെയും മറ്റ് ദളിത് വിഭാഗങ്ങളുടെ ഇടയിലും പറഞ്ഞു പരത്തും. അടുത്തത് മുസ്ലിം ക്രിസ്ത്യൻ മേഖല ആണ്. ഓരോ നിയോജക മണ്ഡലത്തിലും ബിജെപി വളരുകയാണെന്നും അവർ ജയിച്ചാൽ പിന്നെ നിസ്കരിക്കാൻ കഴിയില്ല. പള്ളി പൊളിക്കും. ബീഫ് ഇല്ലാതെ ആകും തുടങ്ങി പലവിധ ജല്പനങ്ങൾ പരത്തി ഇതര മത വിഭാഗങ്ങളെ പരിഭ്രാന്തിയിൽ എത്തിക്കും.

അഖിൽ മാരാറിന്റെ യാത്ര ഇനി വോൾവോ സേഫ്റ്റിയിൽ, ബിഗ് ബോസ് താരം വാങ്ങിയ പുതിയ ആഡംബര കാർ കണ്ടോ - Malayalam DriveSpark

ബിജെപിയെ രാഷ്ട്രീയമായി എതിർക്കാൻ കോൺഗ്രസിന് ശേഷി ഇല്ലെന്നും നിങ്ങളുടെ സംരക്ഷണം ഞങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു ഒരേ സമയം ന്യൂന പക്ഷ മത വിഭാഗങ്ങളുടെയും ദളിതരുടെയും സംരക്ഷകരായി ഇവർ ചമയും. അഞ്ചു വർഷത്തെ തെമ്മാടിത്തരം അവസാന മാസങ്ങളിൽ മറക്കുന്ന ജനത പുതുതായി സൃഷ്ടിക്കപ്പെടുന്ന ചിന്തകളിൽ അസ്വസ്ഥർ ആയി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യും. അത് കൊണ്ട് തന്നെ കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ഇവർ ബിജെപിയെ വളർത്തും. പിണറായി വിജയനും അമിത് ഷായും തമ്മിലുള്ള ധാരണ ഏറെക്കുറെ ഇതാണ്.

ഒരിക്കൽ കൂടി കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയാൽ കേരളത്തിൽ കമ്മ്യൂണിസം കുഴിച്ചു മൂടപ്പെടും ഇനിയും അധികാരം ലഭിക്കാതെ വന്നാൽ കോൺഗ്രസും നശിക്കും. ഈ അവസരമാണ് ബിജെപി നോക്കുന്നത് അധികാരം ആശയമായി കൊണ്ട് നടക്കുന്ന കേരള കോൺഗ്രസും.
ഇന്ന് വരെ ബിജെപി യെ കടന്നാക്രമിക്കാത്ത മുസ്ലിം ലീഗും ഭാവിയിൽ ബിജെപിയുടെ കൂടെ ചേർന്നാലും അത്ഭുതപ്പെടാനില്ല. ഒരേ കാര്യം തന്നെ ചെയ്യുന്ന ബിജെപി യെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഞാൻ ഒരു പോലെ എതിർക്കാത്തത് എന്തെന്ന് ചോദിച്ചാൽ. ബിജെപി തങ്ങളുടെ ആശയം ജനങ്ങളോട് പറഞ്ഞു അത് നടപ്പിലാക്കി മുന്നോട്ട് പോകുന്നു.

അവർ ഹൈന്ദവ വാദികൾ ആണ്..പശു അവർക്ക് അമ്മയാണ്..ദൈവങ്ങൾ അവർക്ക് മനുഷ്യരേക്കാൾ വലുതാണ്. എന്നാല് കമ്മ്യൂണിസം എന്താണ്. മാനവികത… ജാതിയില്ല, മതമില്ല.. നവോത്ഥാനം..പുരോഗമനം. എൻ്റെ അറിവിൽ ഓരോ മണ്ഡലത്തിലെയും ജാതീയവും മപരവുമായ ഭൂരിപക്ഷ സമവാക്യങ്ങൾ നോക്കി സ്ഥാനാർത്ഥിയെ നിർത്തും. സകല ക്ഷേത്രങ്ങളുടെയും ഭരണ സമിതിയിൽ കയറി പറ്റും. സകല ജാതി മത സംഘടന കളിലും ഭാരവാഹി ആവും. പക്ഷേ ഇവർക്ക് ജാതിയും മതവും ഇല്ല. അപ്പൊൾ അതൊക്കെ ഒന്ന് തുറന്നു കാണിക്കണ്ടെ. സ്വന്തം പാർട്ടിയെ സ്നേഹിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരനും എന്നെ എതിർക്കില്ല.

അവനറിയാം ഞാൻ പറയുന്നത് അവന് വേണ്ടി ആണെന്നും അവൻ്റെ പാർട്ടി മുച്ചൂടും മുടിയാതിരിക്കാൻ ആണെന്നും. ചോക്ലേറ്റ് ആണെന്ന് പറഞ്ഞു നേതാവ് കൊടുക്കുന്ന ആട്ടിൻ കാട്ടം ചവച്ചരച്ച് തിന്നിട്ട് നല്ല രുചി എന്ന് പറയുന്ന അന്തങൾക്ക് എന്നെ എത്ര വേണമെങ്കിലും തെറി പറയാം. നിങ്ങളുടെ ഓരോ തെറിയും എനിക്ക് ലഭിക്കുന്ന പൂമാലകൾ ആണ്” എന്നാണ് അഖിൽ മാരാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

“1xbet Maroc Apk Télécharger L’application Mobile En Déambulant Androi

"1xbet Maroc Apk Télécharger L'application Mobile En Déambulant AndroidBookmaker...

How many Lung Capillaries Are There?

When it pertains to understanding the human makeup, the...

What is the BRAT Diet plan?

The BRAT diet plan is a well-known dietary method...

Recognizing Kind 1 Diabetes Mellitus: Causes and Threat Factors

Kind 1 diabetes mellitus is a persistent problem characterized...