കെ സുധാകരനെതിരെ സിപിഎം നേതാവ് പി ജയരാജന്‍. കെ സുധാകരന്‍ പൊതു പ്രവര്‍ത്തകര്‍ക്കുണ്ടാവേണ്ട ജാഗ്രത പാലിച്ചില്ലെന്നും ഈ കാര്യം മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.
കണ്ണൂരിലെ പഴയ കോണ്‍ഗ്രസ് നേതാവല്ല, കെപിസിസി പ്രസിഡന്റ് ആണ് സുധാകരന്‍. മോന്‍സനെ സുധാകരന്‍ ഇപ്പോഴും ന്യായീകരിക്കുയാണ്. ജയരാജന്‍ ചോദിച്ചു.
എസ്എഫ്‌ഐക്ക് ഗൗരവമായ തെറ്റ് പറ്റിയെന്ന് മനപൂര്‍വ്വം ചിത്രീകരിക്കുകയാണ്. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തെ പ്രതികൂട്ടില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടരുത്. തെറ്റ് ചെയ്തിട്ടുണ്ടങ്കില്‍ അന്വേഷണ സംഘത്തോടും പൊതു സമൂഹത്തോടും സുധാകരന്‍ പറയട്ടെയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കുറ്റക്കാരെ സംരക്ഷിക്കില്ല: ഡി.വൈ.എഫ്.ഐ
കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സമഗ്ര അന്വേഷണം വേണം. കുറ്റകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം.
കെ വിദ്യയെ എത്രയും പെട്ടെന്ന് പിടികൂടണം. പൊലീസ് ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാരെ ആരെയും സംരക്ഷിക്കില്ലെന്നും വി കെ സനോജ് പറഞ്ഞു.
അതേസമയം,വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ച്ചത്തേക്ക് നീട്ടി. ജസ്റ്റീസ് ബച്ചു കുര്യന്‍ അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ മാറ്റിയത്. വിദ്യ 14 ദിവസമായി ഒളിവിലാണ്.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ല, കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസില്‍ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
സുധാകരന്‍ ജാഗ്രത പാലിച്ചില്ല, മോന്‍സനെ ഇപ്പോഴും ന്യായീകരിക്കുന്നു; പി ജയരാജന്‍
കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഎം നേതാവ് പി ജയരാജന്‍. കെ സുധാകരന്‍ പൊതു പ്രവര്‍ത്തകര്‍ക്കുണ്ടാവേണ്ട ജാഗ്രത പാലിച്ചില്ലെന്നും ഈ കാര്യം മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.
കണ്ണൂരിലെ പഴയ കോണ്‍ഗ്രസ് നേതാവല്ല, കെപിസിസി പ്രസിഡന്റ് ആണ് സുധാകരന്‍. മോന്‍സനെ സുധാകരന്‍ ഇപ്പോഴും ന്യായീകരിക്കുയാണ്.
എസ്എഫ്‌ഐക്ക് ഗൗരവമായ തെറ്റ് പറ്റിയെന്ന് മനപൂര്‍വ്വം ചിത്രീകരിക്കുകയാണ്. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തെ പ്രതികൂട്ടില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. സുധാകരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടരുത്. തെറ്റ് ചെയ്തിട്ടുണ്ടങ്കില്‍ അന്വേഷണ സംഘത്തോടും പൊതു സമൂഹത്തോടും സുധാകരന്‍ പറയട്ടെയെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കെ വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേക്ക് നീട്ടി
വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ച്ചത്തേക്ക് നീട്ടി. ജസ്റ്റീസ് ബച്ചു കുര്യന്‍ അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ മാറ്റിയത്. വിദ്യ 14 ദിവസമായി ഒളിവിലാണ്.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ല, കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിദ്യ വ്യാജരേഖ ചമച്ചെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകര്‍ത്തെറിയുന്നു എന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാജന്മാരുടെ കൂടാരമായി എസ്എഫ്‌ഐ മാറുമ്പോള്‍, ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകര്‍ത്തെറിയുമ്പോള്‍, മൗനത്തില്‍ ആയിരിക്കുന്ന സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു
എസ് എഫ് ഐ നേതാക്കന്മാര്‍ കേരളത്തില്‍ കുമ്പിടികളാവുന്നു. എസ് എഫ് ഐ നേതാവ് വിദ്യ ഗസ്റ്റ് ലെക്ചര്‍ ആയി ജോലിയെടുക്കുന്നു, ഡിഗ്രിക്ക് പഠിക്കുന്ന നേതാവ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ച സര്‍ട്ടിഫിക്കറ്റ് കിട്ടുന്നു.
ഇത്തരത്തിലുള്ള കുമ്പിടിമാരെ നിലക്കുനിര്‍ത്താന്‍ സി പി ഐ എം തയ്യാറാവണം. കേരളത്തിലെ ബഹുഭൂരിപക്ഷം കോളേജുകളില്‍ എസ് എഫ് ഐ നേതാക്കന്മാര്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നത് വഴിവിട്ട രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
നിഖില്‍ തോമസ് സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റ് അല്ലായെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞതില്‍ ഗൂഡലോചനയുണ്ട്. കേരളത്തിലെ വ്യാജന്മാര്‍ക്കും നുണയന്മാര്‍ക്കും നേതൃത്വം നല്‍കുന്നതും സംരക്ഷിക്കുന്നതും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയാണെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.
നിഖില്‍ തോമസിനെതിരായ പരാതിയില്‍ എസ്എഫ്‌ഐ അല്ല അന്വേഷണം നടത്തേണ്ടത്, പൊലീസാണ്: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ഗൗരവകരമായ കാര്യമാണ്. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും എന്‍.അരുണ്‍ പറഞ്ഞു. നിഖില്‍ തോമസിനെതിരായ പരാതിയില്‍ എസ്എഫ്‌ഐ അല്ല അന്വേഷണം നടത്തേണ്ടത്. പൊലീസ് അന്വേഷണത്തിനൊപ്പം വിദ്യാഭാസ വകുപ്പും അന്വേഷിക്കണം. കാമ്പസില്‍ ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന നിലപാട് ശരിയല്ലെന്നും എന്‍ അരുണ്‍ പറഞ്ഞു.കാമ്പസുകളില്‍ അക്രമ രാഷ്ട്രീയം ഒഴിവാക്കണം. പി.എം ആര്‍ഷോക്കെതിരെയുള്ള നിമിഷയുടെ പരാതി നിലനില്‍ക്കുന്നുണ്ട്. പിന്‍വലിച്ചെന്ന പ്രചാരണം ശരിയല്ലന്നും എന്‍ അരുണ്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു രംഗത്തെത്തി. നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല.
വ്യാജ ഡിഗ്രിയില്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ് കോളേജും സര്‍വ്വകലാശാലയും. കേരള സര്‍വ്വകലാശാല കലിംഗ സര്‍വ്വകലാശാലക്ക് മെയില്‍ അയച്ചിട്ടുണ്ട്. നിഖില്‍ ഹാജരാക്കിയ മുഴുവന്‍ രേഖകളുടെ പകര്‍പ്പും കൈമാറി. നിജസ്ഥിതി അറിയിക്കണമെന്ന് കേരള സര്‍വ്വകലാശാല അറിയിച്ചു.
ഏരിയ സെഅതേസമയംനി,ഖിതോല്‍റ മസ് പാര്‍ട്ടിയോട് നടത്തിയത് കൊടും ചതിയെന്ന് സിപിഎം കായംകുളംക്രട്ടറി പി. അരവിന്ദാക്ഷഞ്ഞുന്‍ പ. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷന്‍ പറഞ്ഞു. നിഖിലിനെ ബോധപൂര്‍വ്വം പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകും. നിഖില്‍ പാര്‍ട്ടി അംഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വ്യാജരേഖ വിവാദം ആളിക്കത്തുന്നതിനിടെ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിട്ടുണ്ട്.യോഗ്യതയില്ലാതെ പി.എച്ച്.ഡി അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരിക്കണം. ഉന്നത വിദ്യഭാസ മേഖല പ്രതിസന്ധിയിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും ലഭിക്കും. നിങ്ങള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ലഭിക്കും. യോഗ്യതയില്ലെങ്കിലും അഡ്മിഷന്‍ ലഭിക്കും, യോഗ്യതയില്ലെങ്കിലും സര്‍വകലാശാലയില്‍ നിയമനം ലഭിക്കും. ദൗര്‍ഭാഗ്യവശാല്‍ ഇതാണ് ഇന്നത്തെ അവസ്ഥ. ഇത്തരം നിരവധികാര്യങ്ങള്‍ നടക്കുന്നു. വിഷയം തന്റെ മുന്നിലെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കെ വിദ്യ, നിഖില്‍ തോമസ് എന്നിവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.
ആലപ്പുഴ സിപിഎമ്മിലെ അച്ചടക്ക നടപടി: വ്യാജ ഡിഗ്രി, മൗനം പാലിച്ച് പാര്‍ട്ടി
ആലപ്പുഴ: ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആലപ്പുഴയിലെ നടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ മറ്റൊരു പ്രതികരണത്തിനും എംവി ഗോവിന്ദന്‍ തയ്യാറായില്ല.
അതേസമയം, എസ്എഫ്‌ഐ വ്യാജ സിഗ്രി വിവാദത്തിലും എംവി ഗോവിന്ദന്‍ പ്രതികരിച്ചില്ല. എന്നാല്‍ അച്ചടക്ക നടപടിയില്‍ പ്രതികരണവുമായി പിപി ചിത്തരഞ്ജന്‍ രംഗത്തെത്തി.
അതേസമയം, താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് എന്ന് സിപിഎം നേതാവ് പി പി ചിത്തരഞ്ജന്‍ പറഞ്ഞു. അച്ചടക്ക നടപടിയെ കുറിച്ച് പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കും.
ആലപ്പുഴ സി പിഎമ്മിലെ വിഭാഗീയതയില്‍ പാര്‍ട്ടി കൂട്ടനടപടിയെടുത്തിരുന്നു. പി പി ചിത്തരഞ്ജന്‍ എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോള്‍ ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ എ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കൂടാതെ 3 ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. എം സത്യപാലനേയും തരംതാഴ്ത്തിയിട്ടുണ്ട്.
മൊത്തം മുപ്പത്തിയേഴ് നേതാക്കന്‍മാര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. കൂടാതെ ആലപ്പുഴ, സൗത്ത്, നോര്‍ത്ത്, ഹരിപ്പാട് കമ്മറ്റികള്‍ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത് ,നോര്‍ത്ത് എരിയാ കമ്മിറ്റികള്‍ ഒന്നാക്കി. ഇവിടെ പുതിയ ഭരണസമിതിയെ ഉണ്ടാക്കുകയും ചെയ്തു. ആലപ്പുഴയുടെ പുതിയ ഏരിയാ സെക്രട്ടറി സി വി ചന്ദ്രബാബു ആണ്. ഹരിപ്പാട് പുതിയ എരിയാ കമ്മിറ്റി സെക്രട്ടറി ബാബുജാന്‍ ആണ്. 23 ഏരിക്കമ്മിറ്റി അംഗങ്ങളെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 3 ഏരിയാ സെക്രട്ടറിമാരെ ലോക്കലിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.