നാല്പത്തി ഏഴാമത് വയലാർ അവാർഡ് രചയിതാവ് ശ്രീകുമാരൻ തമ്പിക്ക്.” ജീവിതം ഒരു പെൻഡുലം” എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. ഈ മാസം 27ന് പുരസ്ക്കാരം സമ്മാനിക്കും.മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്യുകയും ഇരുപത്തിരണ്ട് സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 1971 ലും 2011 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട് . ‘സിനിമ: കണക്കും കവിതയും’ എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു . നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ല്‍ ലഭിച്ചു. 2018 ല്‍മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു.
ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ വയലാർ അവാർഡ് ലഭിച്ചത് എഴുത്തുകാരൻ എസ് ഹരീഷിനായിരുന്നു .’മീശ എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്.കേരളീയ ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു എസ് ഹരീഷിന്റെ ”മീശ”. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു പ്രസിദ്ധീകരണം നിർത്തുകയായിരുന്നു . പിന്നീട് ഡി.സി.ബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചു.
അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശിച്ച് നിരവധിപേർ രംഗത്തുവന്നിരുന്നു. ഹിന്ദിക്ക് മാത്രമല്ല, എല്ലാ ഭാഷകൾക്കും തുല്യപ്രധാനം വേണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ എത്ര ഭാഷകളുണ്ടോ അതിനെല്ലാം പ്രാധാന്യമുണ്ട്. ഒരു ഭാഷയും അടിച്ചേൽപ്പിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും പാർലമെന്ററി സമിതിയുടെ പുതിയ ശുപാർശയെ പരാമർശിച്ച് എസ്. ഹരീഷ് പറഞ്ഞു.വയലാർ അവാർഡിന് പരിഗണിക്കാൻ മീശ നോവലിന് യോഗ്യതയുണ്ടോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് ജൂറിയാണെന്നും . ഏത് കൃതിക്ക് അവാർഡ് കൊടുക്കണമെന്നതും ജൂറിയുടെ തീരുമാനമാണെന്നും . തവിവാദങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നുമാണ് ഹരീഷ് ഈ വിഷയത്തിൽ അന്ന് പ്രതികരിച്ചത്.
പേയ്‌മെന്റ് ഗേറ്റ്‌വേ കമ്പനി ഹാക്കിങ്: വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഹാക്കർമാർ തട്ടിയെടുത്തത് 16,180 കോടി
പേയ്‌മെന്റ് ഗേറ്റ്‌വേ സർവീസ് പ്രൊവൈഡർ കമ്പനിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു കൂട്ടം ആളുകൾ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 16,180 കോടി രൂപയിലധികം പണം തട്ടിയെടുത്തതായി താനെ പോലീസ്. 2023 ഏപ്രിലിൽ കമ്പനിയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ അക്കൗണ്ട് ഹാക്ക് ചെയ്യുകയും 25 കോടി രൂപ തട്ടിയെടുക്കുകയും ചെയ്‌തതായി മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ശ്രീനഗർ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പ് നടന്നതെന്ന് നൗപദ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റേഷൻ പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് 16,180 കോടിയിലധികം രൂപയുടെ തട്ടിപ്പ് പുറത്തായതെന്ന് എഫ്‌ഐആറിനെ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പരാതിയെത്തുടർന്ന് സഞ്ജയ് സിംഗ്, അമോൽ ആൻഡാലെ @ അമൻ, കേദാർ @ സമീർ ദിഗെ, ജിതേന്ദ്ര പാണ്ഡെ എന്നിവർക്കെതിരെയും അജ്ഞാതനായ മറ്റൊരു വ്യക്തിക്കെതിരെയും ഇന്ത്യൻ ശിക്ഷാനിയമം 420 , 409 എന്നിവ പ്രകാരം നൗപദ പോലീസ് വെള്ളിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 467, 468 , 120 ബി കൂടാതെ 34 കൂടാതെ വിവര സാങ്കേതിക നിയമത്തിലെ വ്യവസ്ഥകളും. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
എഫ്‌ഐആർ പ്രകാരം, പ്രതി ജിതേന്ദ്ര പാണ്ഡെ മുമ്പ് 8 മുതൽ 10 വർഷം വരെ ബാങ്കുകളിൽ റിലേഷൻഷിപ്പ് ആന്റ് സെയിൽസ് മാനേജരായി ജോലി ചെയ്തിട്ടുണ്ട്. വളരെക്കാലമായി തുടരുന്ന ഈ മെഗാ റാക്കറ്റിൽ നിരവധി കളിക്കാർ ഉണ്ടെന്ന് പോലീസ് സംശയിക്കുന്നു, കൂടാതെ നിരവധി കമ്പനികളെയും വ്യക്തികളെയും ബാധിക്കുന്ന പാൻ ഇന്ത്യ റാക്കറ്റുകളുണ്ടാകാം, ഉദ്യോഗസ്ഥർ പറഞ്ഞു. എഫ്‌ഐആർ പ്രകാരം ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകളിലൂടെയും പണം മറ്റ് നിരവധി അക്കൗണ്ടുകളിലേക്കും കൈമാറിയതായി സംശയിക്കുന്നു. പ്രതികളിൽ നിന്ന് നിരവധി വ്യാജരേഖകൾ പോലീസ് അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
ആസാമിൽ നിന്ന് കാണാതായ സൈനികർ സിക്കിമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
സിക്കിം വെള്ളപ്പൊക്കത്തെ തുടർന്ന് കാണാതായ അസമിലെ ഇന്ത്യൻ സൈനികൻ മരിച്ചതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സിക്കിമിലെ നിർഭാഗ്യകരമായ വെള്ളപ്പൊക്കത്തിൽ ബക്‌സ ജില്ലയിൽ നിന്നുള്ള ഇന്ത്യൻ ആർമിയുടെ മിതുൽ കലിതയിൽ ഒരു ധീരഹൃദയനെ നഷ്ടപ്പെട്ട അസമിന് ഒരു ദാരുണമായ നഷ്ടം. സിക്കിമിലെ വെള്ളപ്പൊക്കത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ്. അലിപുർദുവാറിലെ സൈന്യത്തിന്റെ സാങ്കേതിക വിഭാഗത്തിലാണ് കലിത സേവനമനുഷ്ഠിച്ചത്. ഈ ദു:ഖത്തിന്റെ വേളയിൽ പരേതന്റെ ആത്മാവിന് വേണ്ടിയുള്ള എന്റെ പ്രാർഥനകളും ദുഖിച്ചിരിക്കുന്ന കുടുംബത്തിന് അനുശോചനവും നേരുന്നു, ശർമ്മ പറഞ്ഞു.
കർണാടക: ബെംഗളൂരു പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 14
പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയതായി പോലീസ്. ശനിയാഴ്ച ആനേക്കൽ താലൂക്കിലെ അത്തിബെലെ കടകം ഗോഡൗണിൽ 12 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. രണ്ട് പേർ ഇന്ന് ചികിത്സയിലിരിക്കെയും മരിച്ചു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ശനിയാഴ്ച സംഭവസ്ഥലം സന്ദർശിച്ച് മരിച്ചരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരിൽ ഭൂരിഭാഗവും പടക്ക ഗോഡൗൺ-കം-ഷോപ്പിൽ ജോലി ചെയ്യുന്നവരാണെന്നും മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ട്രാൻസ്‌പോർട്ട് വാഹനത്തിൽ നിന്ന് പടക്ക പെട്ടികൾ ഇറക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. തീപിടിത്തം ഉണ്ടാകുമ്പോൾ ചില ജീവനക്കാർ കടയ്ക്കുള്ളിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബലദണ്ടി പറഞ്ഞു. ഒൻപതിലധികം അഗ്നിശമന സേനാ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാൽ തീ നിയന്ത്രണ വിധേയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവരാത്രിയും ദീപാവലിയും പ്രമാണിച്ച് കടയുടമ ഈ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യുകയായിരുന്നു. തീപിടുത്തത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ധർമപുരി ജില്ലയിലെ അമ്മൽപേട്ട, തിരുപ്പത്തൂരിലെ വാണിയമ്പാടി, തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലകളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഏറെപ്പേരെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റവരിൽ ഗോഡൗൺ ഉടമയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഗോഡൗൺ ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കൾക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. പരിക്കേറ്റവരുടെ ചികിൽസാ ആവശ്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനും തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാനും തന്റെ കാബിനറ്റ് സഹപ്രവർത്തകരായ ആർ ശക്കരപാണിയെയും മാ സുബ്രഹ്മണ്യനെയും നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസ്സാര പരിക്കേറ്റവർക്ക് 50,000 രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വീട് മുതല്‍ വസ്ത്രങ്ങള്‍ വരെ വെള്ളയും ചുവപ്പും
നമുക്ക് ഓരോരുത്തര്‍ക്കും ഓരോ നിറങ്ങള്‍ ഇഷ്ടമാണ്. നിറങ്ങളെ അത്രയധികം ഇഷ്ടപ്പെടുന്ന ഒരു കുടുംബമുണ്ട് ബംഗളൂരുവില്‍. റിയല്‍ എസ്റ്റേറ്റ് ഏജന്റായ സെവന്‍രാജും കുടുംബവും. ഇദ്ദേഹത്തിന് ചുവപ്പ്, വെള്ള നിറങ്ങളോട് ഇഷ്ടക്കൂടുതല്‍ കാരണം വീട്, ഫര്‍ണിച്ചര്‍, വാഹനങ്ങള്‍, ധരിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഈ നിറങ്ങളാണ്. കമ്പനിയുടെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണ് തന്റെയീ നിറങ്ങളോടുള്ള ഭ്രമം എന്നാണ് പറയുന്നത്. ഏഴാമത്തെ കുട്ടിയായത് കൊണ്ടാണ് സെവന്‍രാജെന്ന പേരും. സെവന്‍രാജിന്റെ കുടുംബം ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ റെഡ് ആന്‍ഡ് വൈറ്റ് കുടുംബം എന്നാണ്. ഏഴ് എന്ന അക്കത്തോടും ഭ്രമമുണ്ട്. വണ്ടി നമ്പര്‍ ഏഴായിരത്തി എഴൂന്നൂറ്റി എഴുപത്തിഏഴ്. ഫോണ്‍ നമ്പറിലുമുണ്ട് ഏഴ്. കൂടാതെ കോട്ടിന് ബട്ടണും ഏഴാണ്.
ലഹരി ഉപയോഗിച്ച് പൊതുനിരത്തില്‍ കറങ്ങുന്നവരെ പൂട്ടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്
മദ്യപിച്ച് വാഹനമോടിച്ചാല്‍ പിടികൂടാന്‍ ബ്രീത്ത് അനലൈസറുണ്ട്. എന്നാല്‍ പൊലീസിന് മുന്നിലൂടെ ലഹരി ഉപയോഗിച്ചൊരാള്‍ കടന്നുപോയാല്‍ പോലും കണ്ടെത്താന്‍ പരിമിതിയുണ്ടായിരുന്നു. സംശയത്തിന്റെ അടിസഥാനത്തില്‍ ഒരാളെ കൊണ്ട് പോയി വൈദ്യപരിശോധന നടത്തി ഫലം ലഭിക്കണം. ഇതിനുള്ള പരിഹാരമെന്നോണമാണ് ഉമിനീര്‍ പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്താനുള്ള മെഷീന്‍. സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനില്‍ വെയ്ക്കും. അഞ്ച് മിനിറ്റ് കണ്ട് ഫലം അറിയാം. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന്‍ ഉപയോഗിച്ച്തിരിച്ചറിയാം. പരീക്ഷാടിസ്ഥത്തിലാണ് ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചുള്ള പരിശോധനവിജയകരമെങ്കില്‍ മെഷീന്‍ വാങ്ങാന്‍ പൊലീസ് ശുപാര്‍ശ നല്‍കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
”വിവാഹവാഗ്ദാനം നൽകിയിരുന്നു , പിന്നീടാണ് ചതി മനസ്സിലായത്” ; മൊഴി നൽകി ഷിയാസ് കരീം
സ്ത്രീ പീഡനക്കേസിൽ പരാതിക്കാരി തന്നെ ചതിച്ചുവെന്ന് മൊഴി നൽകി നടൻ ഷിയാസ് കരീം.പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചതുകൊണ്ടാണ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതെന്നും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് കാസർകോട് ചന്തേര പൊലീസിന് മൊഴി നൽകി.കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് ഷിയാസ് പൊലീസിനോട് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ഇന്ന് തന്നെ ഷിയാസിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ ആറരയോടെയാണ് ഷിയാസ് കരീമിനെ പൊലീസ് ചന്തേരയിലേക്ക് എത്തിച്ചത്.താരത്തെ കാസർകോട്ടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
റിയാലിറ്റി ഷോകളിലൂടെ സോഷ്യല്‍ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് ഷിയാസ് കരീം. ആഴ്ച്ചകൾക്കുമുൻപ് ഷിയാസിനെതിരെ ചില പരാതികൾ ഉയർന്നിരുന്നു. പരാതിയിൽ പ്രതികരിച്ച് താരം രംഗത്തുമെത്തിയിരുന്നു . ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് ഷിയാസ് തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നത്. ഷിയാസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഞാൻ ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത് ഒരു വെടിയൊച്ച കേട്ടെന്നു പറഞ്ഞ് കുറെ ആളുകൾ എന്റെ പേരിൽ പേപ്പറിലുമൊക്കെ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിൽ അല്ല. ദുബായിൽ ആണ്. ഇവിടെ നല്ല അരി കിട്ടുമെന്നറിഞ്ഞപ്പോൾ വാങ്ങാൻ വന്നതാണ്. മീഡിയകളോട് എനിക്ക് പറയാനുള്ളത് ഇനി ഇങ്ങനെയുള്ള വൃത്തിക്കെട്ട വാർത്തകൾ പ്രചരിപ്പിക്കരുതെന്നാണ്. ഞാൻ പെട്ടന്ന് തന്നെ വരും. നാട്ടിൽ വരുമ്പോൾ കാണാം. എല്ലാവരെയും മുഖത്തോട് മുഖം കണ്ടിരിക്കും. മഴ പെയ്യും” എന്നാണ് ഷിയാസ് കരീം പറഞ്ഞത്.
എന്നാൽ താരം പിന്നീട് മാപ്പപേക്ഷിച്ചും ഒരു വീഡിയോ ചെയ്തിരുന്നു. അതിൽ ഷിയാസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, ഞാന്‍ ഇന്നലെ ഒരു വീഡിയോ ചെയ്തിരുന്നു വഴക്കൊക്കെ പറഞ്ഞ്. കുറെ ചീത്ത വിളിച്ചിരുന്നു. അതില്‍ ഞാന്‍ മാപ്പ് പറയുന്നു. എന്റെ കരിയര്‍ ഗ്രാഫില്‍ ഒരുപാട് മാധ്യമങ്ങള്‍ എന്നെ പിന്തുണച്ചിരുന്നു. ഒരുപാട് പേര്‍ ന്യൂസും,ലിങ്കുമെല്ലാം അയച്ചു തന്നു. അപ്പോള്‍ ഞാന്‍ ദേഷ്യത്തിലായി. അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അറിയാത്ത കാര്യമാണ്. ഒരുപാട് കാര്യങ്ങള്‍ വളച്ചൊടിച്ചു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ്, ഒന്നുമായിട്ടില്ലെങ്കിലും ഇവിടെ വരെ എത്തിയത്. പിന്തുണച്ചവര്‍ക്ക് ഒരു പാട് നന്ദി. എല്ലാവരോടും നന്ദി. പിന്നീട് താരം തന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.