സിനിമ നെഗറ്റീവ് റിവ്യൂ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി.സിനിമ റിവ്യൂവിന് കോടതി വിലക്കേർപ്പെടുത്തിയില്ലെന്നും റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.സിനിമ റിലീസ് ദിനത്തിൽ നടക്കുന്ന നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.അതേസമയം,സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വ്‌ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടതെന്നും ജയിലിൽ പോകാൻ തയാറാണെന്നു വിളിച്ചുപറയുന്ന വ്‌ളോഗർമാർ അങ്ങനെ പൊകട്ടെയെന്നും കോടതി പറഞ്ഞു.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രയും കാലം എന്തു ചെയ്‌തെന്നും കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്തുവന്നതെന്നും ഹൈക്കോടതി പറഞ്ഞു.
സിനിമ കാണാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന ആവശ്യം. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന് സിനിമയുടെ സംവിധായകൻ മുബീൻ നൗഫൽ ആണ് ഹർജി നൽകിയത്. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിരുന്നു
സിനിമ റിലീസ് ആയതിന് പിന്നാലെ ഓൺലൈൻ വ്ലോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിങ് ആണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു .ഇത്തരം പ്രവണതകൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇത്തരം രീതികൾ എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് അറിയിക്കണമെന്നും സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.മാത്രമല്ല പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കണമെന്നും പോലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയെകേസിൽ കക്ഷി ചേർത്തുകൊണ്ടാണ് കോടതിയുടെ പ്രസ്താവന.
ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫാണ് ഓൺലൈനിലൂടെയുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരു സിനിമ എന്നത് വർഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും ചേർന്നുള്ള ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്. ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ പോലും കാണാൻ നിൽക്കാതെ സിനിമക്കെതിരെ ഓൺലൈൻ പ്ലാറ്റുഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്ന ആവശ്യം മുൻനിർത്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്.ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യവും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുന്നുവെങ്കിൽ ഇന്ന് ഒരു സ്മാർട്ട് ഫോൺ ഉള്ള ആർക്കും സിനിമയെന്ന കലാസൃഷ്ടിയെ കരിവാരി തേക്കാനുള്ള നെഗറ്റീവ് റിവ്യൂകൾ ചെയ്യാൻ കഴിയും എന്ന അവസ്ഥ മാറണം എന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.കഴിഞ്ഞ കാലഘട്ടങ്ങളിൽ നിരവധി മലയാള സിനിമകൾക്ക് ഇത്തരത്തിലുള്ള മോശം അനുഭവമുണ്ടായിരുന്നു. പക്ഷെ ഓടിടി പ്ലാറ്റ്ഫോമുകളിൽ ഇവയെല്ലാം മികച്ച പ്രേക്ഷകപ്രതികരണങ്ങൾ നേടിയെടുത്തു. തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൌൺസിൽ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് റിവ്യൂ ചെയ്യരുത് എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിരുന്നു. ഇക്കാര്യവും സംവിധായകൻ ഹർജിയിൽ പറയുന്നുണ്ട്.
മരച്ചില്ലകള്‍ വെട്ടിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് കാണുന്നില്ല. അവസാനം ഫ്‌ലകസ് കാണാതെ വന്നപ്പോള്‍ സ്‌കൂള്‍ കോമ്പൗണ്ടിലെ മരക്കൊമ്പുകള്‍ വെട്ടി. അതിക്രമിച്ചുകയറി അജ്ഞാതര്‍ മരക്കൊമ്പുകള്‍ മുറിച്ചെന്നാണ് താവക്കര സ്‌കൂള്‍ പ്രധാനധ്യാപകന്‍ പറയുന്നത്. കഴിഞ്ഞദിവസമാണ് കണ്ണൂര്‍ താവക്കര ജിയുപി സ്‌കൂളിലെ തണല്‍ മരത്തിന്റെ കൊമ്പുളെല്ലാം മുറിച്ച് മാറ്റിയത്. കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറിയ മൂന്ന് പേരാണ് പിന്നിലെന്നാണ് പരാതി. അവധിയായതിനാല്‍ സ്‌കൂളില്‍ ആരുമുണ്ടായിരുന്നില്ല. കണ്ണൂര്‍ പൊലീസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് താവക്കര അടിപ്പാത ഭാഗത്തേക്ക് പോകുന്ന റോഡിലാണ് സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡ്. സ്‌കൂളിലെത്തിയ ചിലര്‍ ബോര്‍ഡ് മറയുന്നതിനാല്‍ മരത്തിന്റെ കൊമ്പുകള്‍ വെട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുറിക്കാനാകില്ലെന്ന് ഹെഡ്മാസ്റ്ററും എന്നിട്ടും മുറിച്ചെന്നാണ് പരാതി. മരച്ചില്ലകള്‍ വെട്ടിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
കൈക്കൂലി വാങ്ങുന്ന ജീവനക്കാര്‍ നാടിന് നാണക്കേടോ?
അഴിമതി നിരോധന നിയമം കര്‍ശനമാക്കിയാണ് വിജിലന്‍സ് അഴിമതിക്കാരെ നേരിടുന്നത്. പൊതുജനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണവും മിന്നല്‍ പരിശോധനയും ട്രാപ്പുകളും നടത്തിയാണ് കേസുകളിലേക്ക് കടക്കുന്നത്. ആവശ്യമെന്ന് കണ്ടെത്തുന്നവയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ മിക്ക വകുപ്പുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 561 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് അഴിമതിക്കേസില്‍ വിജിലന്‍സ് പിടിച്ചത്.
ജനങ്ങളുമായി കൂടുതല്‍ നേരിട്ട് ഇടപെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂവകുപ്പ് എന്നിവിടങ്ങളിലാണ് അഴിമതി കൂടുതല്‍. പഞ്ചായത്ത് സെക്രട്ടറിമാര്‍, കെ.എസ്.ഇ.ബി എന്‍ജിനിയര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, സബ് രജിസ്ട്രാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍,അദ്ധ്യാപകര്‍, ക്ളറിക്കല്‍ ജീവനക്കാര്‍, അറ്റന്‍ഡര്‍ തുടങ്ങിയവരടക്കം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൈക്കൂലി ഔദ്യോഗികജീവിതത്തിന്റെ ഭാഗമാക്കിയവര്‍ പലപ്പോഴും പിടിയിലാകാത്തവിധം വൈദഗ്ധ്യം നേടിയവരാണെന്ന് വിജിലന്‍സ് സംഘം പറയുന്നു. അഴിമതിക്കാരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യണമെങ്കില്‍ നിലവില്‍ കടമ്പകള്‍ ഏറെയാണ്.
ഇതും അഴിമതി നടത്താന്‍ ധൈര്യം നല്‍കുന്നു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാറിന് കൈമാറാന്‍ വിജിലന്‍സ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കൈക്കൂലിക്കേസില്‍ പിടിയിലാകുന്നവര്‍ നിയമത്തിന്റെ പഴുതുകള്‍ പ്രയോജനപ്പെടുത്തി രക്ഷപ്പെടുന്നത് വിജിലന്‍സ് സംഘത്തെ കുഴക്കുന്നുണ്ട്. ശിക്ഷ 3 മുതല്‍ 7 വര്‍ഷം വരെ. അഴിമതി നിരോധന നിയമപ്രകാരം സ്വകാര്യ അന്യായങ്ങളും ട്രാപ്പ് കേസുള്‍പ്പെടെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുമാണ് വിജിലന്‍സ് കോടതിയുടെ പരിഗണനയില്‍ വരുന്നത്. അഴിമതി നിരോധന നിയമ പ്രകാരം മൂന്നുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെയാണ് തടവ് ശിക്ഷ.
അഴിമതി മൂലമുണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായി പിഴയും ചുമത്തും. അതേസമയം, കുറ്റപത്ര സമര്‍പ്പണവും വിചാരണയും പലപ്പോഴും നീളുന്നത് കേസുകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. ജനങ്ങളെ വട്ടംചുറ്റിക്കുന്ന ഒട്ടേറെ നടപടിക്രമങ്ങളും അഴിമതിക്ക് വളമാകുന്നു. റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാലഹരണപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും മാറണമെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൈക്കൂലിക്കേസില്‍ പിടിയിലാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നുമാസം കൊണ്ട് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി പിരിച്ചുവിടാന്‍ നിയമഭേദഗതി ചെയ്യണമെന്നും വിജിലന്‍സ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നു.
അഴിമതിയും കൈക്കൂലിയും വലിയ സാമൂഹികവിപത്താണെന്ന ബോധം പൊതുവില്‍ ഉയരുന്നുണ്ട്. കാലതാമസം, കെടുകാര്യസ്ഥത, പൊതുജനങ്ങളോടുള്ള മോശം പെരുമാറ്റംപോലുള്ള പൊതു ആക്ഷേപങ്ങള്‍ എന്നിവ മാറിയ കാലത്ത് ഇനിയും ഉയരുന്നത് സര്‍ക്കാര്‍ ജീവനക്കാരോട് പൊതുസമൂഹത്തിന് അകല്‍ച്ച ഉണ്ടാക്കുകയുള്ളൂ. സമീപകാലത്തെ ചില ദൗര്‍ഭാഗ്യസംഭവങ്ങള്‍ ഈ ധാരണയെ ബലപ്പെടുത്തുന്നു. മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥയാണ് ജീവനക്കാര്‍ക്കുള്ളത്. എന്നാല്‍, അതിനനുസരിച്ചുള്ള പ്രൊഫഷണലിസം ഈ ജീവനക്കാര്‍ക്കിടയില്‍ കാണാത്തത് പരമാര്‍ത്ഥമാണ്.
എറണാകുളം ജംങ്ഷന്‍ രാജര്‍ഷി രാമവര്‍മ ജംങ്ഷന്‍ ആക്കണം
കഴിഞ്ഞദിവസം കൊച്ചി കോര്‍പ്പറേഷന്റെ കൗണ്‍സില്‍ യോഗത്തില്‍ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. എറണാകുളം ജംങ്ഷന്‍ അതായത് സൗത്ത് റെയില്‍വേ സ്റ്റേഷന് കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മയുടെ പേര് നല്‍കണമെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പ്രമേയത്തില്‍ അവതരിപ്പിച്ചത്. ഈ പ്രമേയത്തിലൂടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും റെയില്‍വേ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എം അനില്‍കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. ആരാണ് രാജര്‍ഷി രാമവര്‍മ? 1895 മുതല്‍ 1914 വരെ കൊച്ചി മഹാരാജ്യത്തിലെ രാജാവായിരുന്നു രാജര്‍ഷി രാമവര്‍മ.
ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത റെയില്‍പാത യാഥാര്‍ത്ഥ്യമാക്കിയത് കൊച്ചി മഹാരാജാവായിരുന്ന ഒഴിഞ്ഞ വലിയ തമ്പുരാന്‍ എന്നറിയപ്പെടുന്ന രാജര്‍ഷി രാമവര്‍മയാണ്. ജനങ്ങളുടെ ക്ഷേമത്തിന് എന്നും പ്രമുഖ്യം നല്‍കിയിരുന്ന രാമവര്‍മ്മ രാജാവ് പണം കണ്ടെത്താനായി തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ 15 തങ്കനെറ്റിപ്പട്ടങ്ങളില്‍ 14 എണ്ണം വിറ്റ തുക കൊണ്ടാണ് പാത യാഥാര്‍ത്ഥ്യമാക്കിയെന്നാണ് ചരിത്രം.തന്റെ പരദേവതയുടെ സ്വത്തുക്കള്‍, ക്ഷേത്രമുതലുകള്‍ അവിടെ നിന്നും മാറ്റുന്നത് വളരെയധികം എതിര്‍പ്പു നേരിട്ട ഒരു സംഭവമായിരുന്നുവെന്നാണ് പറയുന്നു.
ക്ഷേത്രഭരണാധികാരികളുമായി ചര്‍ച്ച നടത്തി അവരെ സമ്മതിപ്പിച്ചതും ദേവനു മുമ്പില്‍ വഴിപാടു സമര്‍പ്പിച്ചും അദ്ദേഹം നടപ്പാക്കിയ ആ പരിഷ്‌കാരം വളരെയധികം ചര്‍ചകള്‍ക്ക് വിഷയമായിട്ടുണ്ട്. 1902 ജൂലായ് 6-ന് ഈ പാത യാഥാര്‍ഥ്യമാക്കിയത് കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മയാണ്. നാട്ടുരാജ്യമായ കൊച്ചിയുടെ ഭൂപ്രകൃതിയുടെ ശക്തി മനസ്സിലാക്കി വനസമ്പത്ത് തുറമുഖത്ത് എത്തിക്കാന്‍ 1905-ല്‍ പറമ്പിക്കുളം ട്രംവേ സ്ഥാപിച്ച് കൊച്ചി തുറമുഖത്തിന്റെയും കൊച്ചിയുടെയും വാണിജ്യമേഖലയെ ശക്തിപ്പെടുത്തിയതും ഈ ഭരണാധികാരിയായിരുന്നു.
കൊച്ചിയുടെ വികസനത്തില്‍ നാഴികല്ലായി മാറിയ മഹാരാജാവിനോടുള്ള ആദരസൂചകമായി എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന് രാജര്‍ഷി രാമവര്‍മ സ്‌റ്റേഷന് എന്ന് പേരിടണമെന്ന് മേയര്‍ അനില്‍കുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എറണാകുളം ജംക്ഷന്‍ എന്ന പേരില്‍ സുപരിചിതമായ നിലവിലുള്ള സ്റ്റേഷന് പുതിയ പേരിടേണ്ട കാര്യമെന്താമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചു. പേര് മാറ്റുന്നത് കേന്ദ്രത്തിലെബിജെപി സര്‍ക്കാരിന്റെ രീതിയാണെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ പിന്തുണച്ചു.
1500 മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം
തെക്ക് ഫലപ്രദമായ നിയന്ത്രണം നേടുകയും അതിർത്തിയിൽ പൂർണ്ണ നിയന്ത്രണം പുനഃസ്ഥാപിക്കുകയും ചെയ്തതിനാൽ ഇസ്രായേലി പ്രദേശത്ത് ഏകദേശം 1,500 ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. പലസ്തീൻ അധികാരികൾ മുമ്പ് റിപ്പോർട്ട് ചെയ്ത മരണങ്ങളുമായി ആ സംഖ്യകൾ ഓവർലാപ്പ് ചെയ്തിട്ടുണ്ടോ എന്ന് ഉടനടി വ്യക്തമല്ല.
നുഴഞ്ഞുകയറ്റം ഇപ്പോഴും സാധ്യമാണെങ്കിലും ഇന്നലെ രാത്രി മുതൽ ഹമാസ് പോരാളികളാരും ഇസ്രായേലിലേക്ക് കടന്നിട്ടില്ലെന്ന് വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. നുഴഞ്ഞുകയറ്റം ഇപ്പോഴും സാധ്യമാണെങ്കിലും ഇന്നലെ രാത്രി മുതൽ ഹമാസ് പോരാളികളാരും ഇസ്രായേലിലേക്ക് കടന്നിട്ടില്ലെന്ന് വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ഇസ്‌ലാമിക് തീവ്രവാദി ഗ്രൂപ്പിനെതിരെ പ്രതികാരം ചെയ്തതിന് ശേഷം, ചൊവ്വാഴ്ച പുലർച്ചെ, ഹമാസിന്റെ ഗവൺമെന്റ് കേന്ദ്രങ്ങളുടെ ആസ്ഥാനമായ ഗാസ സിറ്റിയുടെ നഗരമധ്യത്തിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഇടിച്ചുനിരത്തി.
പതിറ്റാണ്ടുകൾക്ക് ശേഷം ഇസ്രായേൽ സ്വന്തം പട്ടണങ്ങളിലെ തെരുവുകളിൽ ആദ്യമായി വെടിയുതിർക്കുകയും ഗാസയിലെ സമീപപ്രദേശങ്ങൾ അവശിഷ്ടങ്ങളായി മാറുകയും ചെയ്തതിനാൽ, 4 ദിവസം നീണ്ടുനിൽക്കുന്ന യുദ്ധം ഇതിനകം കുറഞ്ഞത് 1,600 പേരെങ്കിലും അപഹരിച്ചു.
മുന്നറിയിപ്പില്ലാതെ സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ പിടിക്കപ്പെട്ട ഇസ്രായേലികളെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ഹമാസും സംഘർഷം രൂക്ഷമാക്കി. ഗാസയിലെ ഹമാസും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും 150-ലധികം സൈനികരെയും സിവിലിയന്മാരെയും ഇസ്രായേലിനുള്ളിൽ നിന്ന് പിടിച്ചെടുത്തതായി ഇസ്രായേൽ പറഞ്ഞു.
വടക്കൻ സിക്കിമിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ ചോപ്പറുകൾ ഒഴിപ്പിച്ചു
വടക്കൻ സിക്കിമിലെ ലാചെൻ, ലാചുങ് എന്നിവിടങ്ങളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ ഒഴിപ്പിക്കൽ സായുധ സേന ചൊവ്വാഴ്ച പുനരാരംഭിച്ചു, രണ്ടാം ദിവസവും വ്യക്തമായ കാലാവസ്ഥ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഒറ്റപ്പെട്ടുപോയ 95 ഓളം ആളുകളെ ലാച്ചുങ്ങിൽ നിന്നും ലാച്ചനിൽ നിന്നും ഹെലികോപ്റ്ററുകൾ വഴി കൊണ്ടുവന്നു. ലാച്ചുങ്ങിൽ നിന്നുള്ള ആദ്യ സംഘത്തിൽ 17 വിനോദസഞ്ചാരികളും ലാചുങ് ഗ്രാമത്തിലെ രണ്ട് നാട്ടുകാരും ഉൾപ്പെടുന്നു. പുലർച്ചെ ഹെലികോപ്റ്ററുകൾ പ്രദേശത്ത് രണ്ട് തവണ തിരച്ചിൽ നടത്തി. ലാച്ചുങ്ങിൽ നിന്നുള്ളവരെ ഗാങ്ടോക്കിനടുത്തുള്ള പാക്യോങ് വിമാനത്താവളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
രണ്ട് കുട്ടികളടക്കം ഒറ്റപ്പെട്ടുപോയ 76 പേരുടെ ആദ്യ ബാച്ചിനെ ലാച്ചനിൽ നിന്ന് ഹെലികോപ്ടറുകൾ വഴി മൂന്ന് ഘട്ടങ്ങളിലായി പുറത്തെത്തിച്ചു. മാംഗാനിലെ റിംഗിം ഹെലിപാഡിലേക്കാണ് ഇവരെ കൊണ്ടുവന്നതെന്ന് മംഗാൻ ജില്ലാ മജിസ്‌ട്രേറ്റ് ഹേം കുമാർ ചേത്രി പറഞ്ഞു. രണ്ട് ഹെലികോപ്റ്ററുകൾ ലാച്ചനിലേക്കും ഒന്ന് ലാചുങ്ങിലേക്കും പറക്കുന്നു. വിനോദസഞ്ചാരികളെയും രോഗബാധിതരെയും ഒഴിപ്പിക്കുന്നതിനാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയെന്ന് ചേത്രി പറഞ്ഞു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മാംഗൻ ജില്ലയിലെ ലാചുങ്, ലാചെൻ പട്ടണങ്ങളിൽ നിന്ന് ഒറ്റപ്പെട്ട വിനോദസഞ്ചാരികളെ എയർലിഫ്റ്റ് ചെയ്യുന്നതിനായി ഹെലികോപ്റ്ററുകൾ കൂടുതൽ സോർട്ടികൾ നടത്തുമെന്ന് അധികൃതർ പറഞ്ഞു.
സിലിഗുരിയിലേക്കും ഗാംഗ്‌ടോക്കിലേക്കും വിനോദസഞ്ചാരികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ എസ്എൻടി ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ലൊനാക് തടാകത്തിലെ മേഘവിസ്ഫോടനം ടീസ്റ്റ നദിയിലെ വെള്ളപ്പൊക്കത്തിന് കാരണമായതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തോളം വിനോദസഞ്ചാരികൾ വടക്കൻ സിക്കിം പട്ടണങ്ങളിൽ ഒറ്റപ്പെട്ടു, ഇത് ചുങ്‌താങ് താഴ്‌വരയെ നശിപ്പിക്കുകയും ഒക്‌ടോബർ 4 ന് നാല് ജില്ലകളിലെ നദീതട പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു. തിങ്കളാഴ്ച 360-ലധികം വിനോദസഞ്ചാരികളെ ലാച്ചൻ, ലാചുങ് എന്നിവിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 700-ലധികം ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്ത് എത്തിച്ചതായി ഡിഎം പറഞ്ഞു, ഇവരിൽ വിനോദസഞ്ചാരികളും നാട്ടുകാരും തൊഴിലാളികളും ചുങ്‌താങ് പോലുള്ള പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബെയ്‌ലി പാലം അടിയന്തരാവസ്ഥയ്ക്കായി നിർമ്മിച്ചു. ഒഴിപ്പിക്കൽ. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തന, പുനരധിവാസ സംഘങ്ങൾ എത്തി നിലത്തു പ്രവർത്തിക്കുന്നുണ്ടെന്നും ഡിഎം അറിയിച്ചു.
ലാചുങ്ങിലെ ബിഎസ്എൻഎൽ ടെലിഫോൺ ലൈനുകൾ പുനഃസ്ഥാപിച്ചതായും ഇന്ന് വൈകുന്നേരത്തോടെ ലാച്ചനിലെയും ചുങ്താങ്ങിലെയും ടെലിഫോൺ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ ചുങ്താങ്, ലാചെൻ, ലാചുങ് എന്നിവിടങ്ങളിലേക്കും വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം വടക്കൻ സിക്കിമിലെ റോഡ് ഇൻഫ്രാസ്ട്രക്ചറിനും ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയ്ക്കും സാരമായ കേടുപാടുകൾ വരുത്തി.