സഹകരണ കൊള്ളയ്‌ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സുരേഷ് ഗോപിയെ കൂടാതെ സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ബി ഗോപാലകൃഷ്ണന്‍, കെ കെ അനീഷ് കുമാര്‍, ഹരി കെ ആര്‍ തുടങ്ങി 500 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്നാണ് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ വിശദീകരണം
ബീഹാറിലെ ബക്സറില്‍ ട്രെയിന്‍ പാളം തെറ്റി 4 യാത്രക്കാര്‍ മരിച്ചു
ബീഹാറിലെ ബക്സറില്‍ ട്രെയിന്‍ പാളം തെറ്റി 4 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ 100ലേറെ പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ഗുവാഹത്തിയിലേക്കു പോകുകയായിരുന്ന 12506 നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ 6 കോച്ചുകള്‍ രഘുനാഥ്പുര്‍ സ്റ്റേഷന് സമീപമാണ് പാളം തെറ്റിയത്.
പോലീസിനെ ചെരുപ്പ് കൊണ്ടടിച്ച് വനിതാ ഡ്രൈവർ
ഗാസിയബാദില്‍,നടുറോഡില്‍ ട്രാഫിക് പൊലീസുകാരനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന വനിതാ ഇ-ഓട്ടോറിക്ഷ ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. മര്‍ദ്ദനത്തെ പ്രതിരോധിക്കാന്‍ പൊലീസുകാരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, പിന്നീട് പിന്‍വാങ്ങിപ്പൊകുന്നതാണ് വീഡിയോ. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ ഗാസിയബാദ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ ഇ-ഓട്ടോറിക്ഷയ്ക്ക് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും
പ്രദേശത്ത് ഇ-ഓട്ടോറിക്ഷകള്‍ ഗതാഗതക്കുരുക്കുകള്‍ ഉണ്ടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്‍ ഓട്ടോറിക്ഷ മാറ്റിയിടാന്‍ പറഞ്ഞപ്പോഴാണ് യുവതി പൊലീസുകാരനെ ആക്രമിച്ചത്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയത് 6511 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയത് 6511 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ടെണ്ടറില്ലാതെ 3613 കോടി രൂപയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. വേഗത്തില്‍ തീര്‍ക്കാനെന്ന പേരില്‍ മറ്റ് സഹകരണ സംഘങ്ങളേക്കാള്‍ കൂടിയ പലിശക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കാനുള്ള പ്രത്യേക അനുമതിയും ഊരാളുങ്കലിന് നല്‍കിയിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തീകരിക്കാനിരിക്കെ 4681 സര്‍ക്കാര്‍ പ്രവര്‍ത്തികളാണ് ഏറ്റെടുത്തിട്ടുള്ളത്. 4681 സര്‍ക്കാര്‍ പ്രവര്‍ത്തികളും ചേര്‍ത്ത് 6511.70 കോടി രൂപ ചെലവു വരുമെന്നാണ് നിയമസഭാ രേഖ.
ഏത് സിനിമ കാണാനും വെറും 99 രൂപ മാത്രം ; ദേശീയ സിനിമാദിനത്തിൽ പ്രത്യേക ഓഫറുമായി മള്‍ട്ടി പ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ
99 രൂപയ്ക്ക് ഏത് സിനിമ വേണമെങ്കിലും കാണാം.കേട്ടപ്പോൾ ഒന്ന് ഞെട്ടിയല്ലേ. ദേശീയ സിനിമാ ദിനത്തിലാണ് 99 രൂപയ്ക്ക് ഏത് സിനിമ വേണമെങ്കിലും കാണുവാനുള്ള അവസരമൊരുങ്ങുന്നത്.മള്‍ട്ടി പ്ലെക്‌സ് ആസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ ഒക്ടാബര്‍ 13ന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും.
NATIONAL CINEMA DAY IS BACK ON OCTOBER 13TH. JOIN US AT OVER 4000+ SCREENS ACROSS INDIA FOR AN INCREDIBLE CINEMATIC EXPERIENCE, WITH MOVIE TICKETS PRICED AT JUST RS. 99. IT’S THE PERFECT DAY TO ENJOY YOUR FAVORITE FILMS WITH FRIENDS AND FAMILY. #NATIONALCINEMADAY2023 #13OCTOBER PIC.TWITTER.COM/PE02T9F8RG
— MULTIPLEX ASSOCIATION OF INDIA (@MAOFINDIA) SEPTEMBER 21, 2023
മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിെ്രെപഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ഈ ഓഫർ ലഭിക്കുക.മാത്രമല്ല ഒക്ടോബര്‍ 13ന് ഏത് സമയത്തും ഈ ഓഫര്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട് .
അതേസമയം ബുക്കിങ് അപ്പുകളിൽ 99 രൂപയ്ക്ക് പുറമെ അധിക ചാർജും ഈടാക്കും. എന്നാൽ തീയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. എന്നാൽ ഐമാക്സ്, 4ഡിഎക്സ്, റിക്ലെെനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും വിവരങ്ങളുണ്ട്.
CINEMAS MAKE HISTORY AS JAILER, GADAR 2, OMG 2 AND BHOLA SHANKAR TOGETHER CREATE SENSATION AT THE BOX OFFICE.
MULTIPLEX ASSOCIATION OF INDIA (MAI) AND PRODUCERS GUILD OF INDIA (GUILD) ANNOUNCE RECORD BREAKING NUMBERS PIC.TWITTER.COM/F6ISFJEYX8— MULTIPLEX ASSOCIATION OF INDIA (@MAOFINDIA) AUGUST 14, 2023
സിനിമാ വ്യവസായത്തിന് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി മള്‍ട്ടി പ്ലെക്‌സ് ആസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒറ്റദിവസം കൊണ്ട് 65 ലക്ഷം ടിക്കറ്റുകളാണ് ഈ ദിവസം വിറ്റ് പോയത്. ഈ വർഷം അതിലും കൂടുതൽ വിറ്റുവരവ് സംഘടന പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും ഒക്ടോബർ 13 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.
ബന്ദികളെ മോചിപ്പിക്കാതെ ഗാസയ്ക്ക് വൈദ്യുതിയോ വെള്ളമോ നല്‍കില്ലെന്ന് ഊര്‍ജമന്ത്രി ഇസ്രയേല്‍ കാട്‌സ്
150-ഓളം ഇസ്രയേലി പൗരര്‍ ഹമാസ് കസ്റ്റഡിയില്‍. ഓപ്പറേഷന്‍ അജയ്’, ആദ്യ വിമാനം നാളെ രാവിലെ തിരിച്ചെത്തും…
25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവെച്ച് പിണറായി സര്‍ക്കാര്‍
പിടിച്ചു വെച്ചത് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇത്രയും നിഷ്ഠൂരമായ സമീപനം കേരള ചരിത്രത്തില്‍ ആദ്യമെന്നും കെ സുധാകരന്‍.
മോദിസര്‍ക്കാര്‍ വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍
മോദിസര്‍ക്കാര്‍ വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള് തുടര്‍ച്ചയായി നടത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. രൂക്ഷവിമര്‍ശനം ആര്‍.ടി.ഐ. നിലവില്‍ വന്നതിന്റെ പതിനെട്ടാം വാര്‍ഷികത്തില്‍…
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ 15 എത്തിയത് ഒന്നരമാസത്തെ യാത്രയ്ക്കൊടുവില്‍. വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച.
ബിരുദപഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കണം ; കങ്കണ റണൗട്ട്
ബിരുദപഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കണമെന്ന പ്രസ്താവനയുമായി നടി കങ്കണ റണൗട്ട്. തേജസ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ പുതിയ പ്രസ്താവന.ജനങ്ങളിൽ അച്ചടക്കബോധം വളർത്തുന്നതിന് ചെയ്യാവുന്ന ഏറ്റവും മികച്ച മാർഗം എന്ന നിലയ്ക്കാണ് സൈനിക പരിശീലനത്തെ കാണുന്നതെന്നും ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൈനികപരിശീലനം നിർബന്ധമാക്കിയാൽ മടിയും ഉത്തരവാദിത്വമില്ലായ്മയുള്ള ജനങ്ങളിൽ നിന്ന് മോചിതരാകാൻ സാധിക്കുമെന്നും കങ്കണ പറയുന്നു.മാത്രമല്ല സൈനിക പരിശീലനം നേടുന്നത് അച്ചടക്കം വളർത്തുമെന്നും ഇത്തരത്തിൽ ചെയ്താൽ ജനങ്ങളിൽ അച്ചടക്കമുണ്ടാവുമെന്നും കങ്കണ പറയുന്നു .
കങ്കണ റണൗട്ട് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തേജസ്.തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റ് വേഷത്തിലാണ് കങ്കണ ചിത്രത്തിൽ എത്തുന്നത്. ആര്‍എസ്‌വിപി മൂവീസ് നിർമ്മിക്കുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടർന്ന് വൈകുകയായിരുന്നു.2016ൽ ധീരയായ ഒരു വനിതാ ഫൈറ്റർ പൈലറ്റിന്റെ കഥയിലൂടെയാണ് ചിത്രം മുൻപോട്ട് പോകുന്നത്.സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.അൻഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം.
അതേസമയം കങ്കണയുടേതായി സമീപദിവസം പുറത്തെത്തിയ ചിത്രമാണ് ചന്ദ്രമുഖി 2.ചന്ദ്രമുഖിയുടെ ആദ്യഭാഗമൊരുക്കിയ പി. വാസു തന്നെയാണ് ചന്ദ്രമുഖി രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. ഹൊറർ കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ലൈക പ്രൊഡക്‌ഷൻസ് ആണ് നിർമ്മിക്കുന്നത്. വടിവേലു, ലക്ഷ്മി മേനോൻ, സൃഷ്ടി ഡാൻഗെ, രാധിക ശരത്കുമാർ, മഹിമ നമ്പ്യാർ, രവി മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആർ.ഡി. രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം നൽകുന്നത് എം.എം. കീരവാണിയാണ്.
മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു മോഹൻ ലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനി കാന്ത് , ജ്യോതിക, പ്രഭു തുടങ്ങിയവർ അഭിനയിച്ച ചന്ദ്രമുഖി.മലയാളത്തിൽ നിന്നും തമിഴിലേക്കെത്തിയപ്പോൾ നാഗവല്ലിയെന്ന കഥാപാത്രത്തിന്റെ പേര് ചന്ദ്രമുഖി എന്നായിരുന്നു. ആദ്യ ഭാഗത്തിൽ ജ്യോതികയാണ് ചന്ദ്രമുഖിയുടെ ബാധ കയറുന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.
18-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉണ്ടായ ചില കണ്ടുപിടിത്തങ്ങള്‍
18-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉണ്ടായ ചില കണ്ടുപിടിത്തങ്ങള്‍ ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തി. കൃഷിയിലും വ്യവസായ ഉല്‍പാദനത്തിലും ഗതാഗതത്തിലും ഉണ്ടായ പുരോഗതികളെ വ്യവസായ വിപ്ലവം എന്ന് വിളിച്ചു. ബ്രിട്ടനില്‍ നിന്ന് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും പിന്നീട് ലോകമെമ്പാടും ആ വിപ്ലവം പടര്‍ന്നു പിടിച്ചു.
ജനസംഖ്യ, ശരാശരി വരുമാനം, സാമ്പത്തികം തുടങ്ങി ജീവിതത്തിന്റെ ഓരോ രംഗത്തും വലിയ അനുരണനങ്ങള്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ മാനവ ചരിത്രത്തിലെ തന്നെ വലിയൊരു മുന്നേറ്റമാണ്. സാമുവല്‍ ക്രോംപ്ടന്‍ നിര്‍മ്മിച്ച സ്പിന്നിംഗ് മ്യൂള്‍.റിച്ചാര്‍ഡ് ആര്‍ക്ക്‌റൈറ്റിന്റെ ജലയന്ത്രം അഥവാ (water frame) ഉപയോഗിച്ചുള്ള പരുത്തി നൂല്‍ നൂല്പ് യന്ത്രം, ജെയിംസ് ഹാര്‍ഗ്രീവ്‌സിന്റെ നൂല്പ് യന്ത്രം അഥവാ (spinning jenny) തുടങ്ങിയ യന്ത്രങ്ങളുടെ കണ്ടുപിടുത്തം മനുഷ്യേതരമായ അധ്വാനത്തിന്റെ സാധ്യതകള്‍ തുറന്നു.
ഫാക്ടറി സമ്പ്രദായം, ഗതാഗത സൗഖര്യങ്ങളുടെ വികാസം മുതലാളി തൊഴിലാളി തുടങ്ങി അന്നുവരെയില്ലാതിരുന്ന പുതിയ സംസ്‌കാരങ്ങള്‍ക്ക് 1-ാം വ്യവസായ വിപ്ലവം വഴി തെളിച്ചു. 19-ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഒന്നാം വ്യാവസായിക വിപ്ലവം അവസാനിച്ചു. പക്ഷേ വ്യവസായവിപ്ലവത്തിന് പിന്നേയും തുടര്‍ച്ചകളുണ്ടായി.
സാങ്കേതിക വിപ്ലവം എന്നും അറിയപ്പെട്ട രണ്ടാം വ്യാവസായിക വിപ്ലവം, റെയില്‍പ്പാതകളുടെ നിര്‍മ്മാണം, വലിയ തോതിലുള്ള ഇരുമ്പ്, ഉരുക്ക് ഉല്‍പ്പാദനം, നിര്‍മ്മാണത്തില്‍ യന്ത്രസാമഗ്രികളുടെ വ്യാപകമായ ഉപയോഗം, നീരാവി ശക്തിയുടെ ഉപയോഗം, ടെലിഗ്രാഫിന്റെ വ്യാപകമായ ഉപയോഗം, പെട്രോളിയത്തിന്റെ ഉപയോഗം, വൈദ്യുതീകരണത്തിന്റെ തുടക്കം. എന്നിവ രണ്ടാം വ്യാവസായ വിപ്ലവത്തെ ത്വരിതപ്പെടുത്തി.
മെക്കാനിക്കല്‍, അനലോഗ് ഇലക്ട്രോണിക് സാങ്കേതികവിദ്യകളില്‍ നിന്ന് ഡിജിറ്റല്‍ ഇലക്ട്രോണിക്‌സിലേക്കുള്ള മാറ്റമാണ് ഡിജിറ്റല്‍ വിപ്ലവം എന്നു കൂടി അറിയപ്പെടുന്ന മൂന്നാം വ്യാവസായ വിപ്ലവം. ഡിജിറ്റല്‍ ലോജിക്, ട്രാന്‍സിസ്റ്ററുകള്‍, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് അഥവാ ഐസി ചിപ്പുകള്‍, കമ്പ്യൂട്ടറുകള്‍, മൈക്രോപ്രൊസസ്സറുകള്‍, ഡിജിറ്റല്‍ സെല്ലുലാര്‍ ഫോണുകള്‍, ഇന്റര്‍നെറ്റ് എന്നിവയുള്‍പ്പെടെയുള്ള കണ്ടു പിടുത്തങ്ങള്‍ പരമ്പരാഗത ഉല്‍പ്പാദനത്തെയും ബിസിനസ് സങ്കേതങ്ങളെയും മാറ്റിമറിച്ചു.
2015 മുതലാണ് വ്യവസായ വിപ്ലവത്തിന്റെ നാലാം പതിപ്പിലേക്ക് മനുഷ്യന്‍ കടക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ നിര്‍മ്മാണ സാങ്കേതികവിദ്യകളിലും പ്രക്രിയകളിലും കൈവരിച്ച ഓട്ടോമേഷന്‍, ഡാറ്റാ കൈമാറ്റം, കോഗ്‌നിറ്റീവ് കമ്പ്യൂട്ടിംഗ്, കൃത്രിമ ബുദ്ധി, ഉയര്‍ന്ന ശേഷിയുള്ള കണക്റ്റിവിറ്റി, മെച്ചപ്പെട്ട ബാറ്ററികള്‍, ടച്ച് ഇന്റര്‍ഫേസ് നാലാം തലമുറ വിപ്ലവത്തിലെ വലിയ മുന്നേറ്റങ്ങളാണ്.
വളരെയടുത്ത കാലത്തായി മനുഷ്യജീവിതത്തില്‍ ഇടപെട്ടു തുടങ്ങിയ സാങ്കേതികവിദ്യയാണ് എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ്, ഐഒടി സെന്‍സറുകള്‍, 3D പ്രിന്റിംഗ്, തുടങ്ങി മനുഷ്യനെ മറികടക്കുന്ന കണ്ടുപിടുത്തങ്ങളാണ് അഞ്ചാമത്തെ വരവില്‍ ഒരുങ്ങുന്നത്. അഞ്ചാം വ്യാവസായിക വിപ്ലവത്തില്‍ ഉയരുന്ന ആശങ്കകള്‍ ഏറെയാണെങ്കിലും, മാറ്റത്തെ തടുത്തു നിര്‍ത്തുക മാത്രം സാധ്യമല്ല. ലോകം ഇത്തരത്തില്‍ മുന്നേറുമ്പോഴും കേരള സര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ പ്രീ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ കരടില്‍ സ്‌ക്രീനിങ് സമയം കുറക്കണം എന്ന നിര്‍ദ്ദേശം വിദ്യാഭ്യാസ മേഖലയിലെ പുതിയ സംസ്‌കാരത്തിന് യോജിച്ചതല്ല.