ഇന്നത്തെ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍: ഗൃഹനാഥനെ കഴുത്തിന് മുറിവേറ്റ് മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തി

ഗൃഹനാഥനെ കഴുത്തിന് മുറിവേറ്റ് മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തി. അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അരീച്ചിറക്കുന്നേല്‍ ലൂക്കോസി (64) നെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 5.30-ന് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. തലേന്ന് ഒരു കല്യാണത്തിനുപോയിട്ട് വൈകി വീട്ടിലെത്തി ഉറങ്ങാനായി ലൂക്കോസ് മുറിയിലേക്ക് പോയെന്നും പുലര്‍ച്ചെ 5.15-ന് ബഹളംകേട്ട് എത്തിയപ്പോഴാണ് മുറിവേറ്റനിലയില്‍ കണ്ടതെന്നും ഭാര്യ ലിസി മൊഴി നല്‍കി.

എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ലൂക്കോസിന്റെ ബന്ധുക്കളും സമീപവാസികളും പറയുന്നു. വിദേശനിര്‍മിതമായ ഒരു കത്തികൊണ്ടാണ് കഴുത്തിന്റെ ഒരുഭാഗം ആഴത്തില്‍ മുറിഞ്ഞിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഭാര്യയും വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ മകന്‍ ക്ലിന്‍സുമാണ് വീട്ടിലുണ്ടായിരുന്നത്. മുറി അകത്തുനിന്ന് പൂട്ടിയിരുന്നില്ലെന്നും പറയുന്നു.

ചോരപുരണ്ട കത്തി കഴുകി വൃത്തിയാക്കാന്‍ ലൂക്കോസിന്റെ ഭാര്യ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. ഗള്‍ഫില്‍ എണ്ണഖനനം നടത്തുന്ന കപ്പലില്‍ ഉദ്യോഗസ്ഥനായിരുന്നു ലൂക്കോസ്. മേയിലാണ് നാട്ടിലെത്തിയത്. ഉഴവൂര്‍ സ്വദേശികളായ ഇവര്‍ 18 വര്‍ഷം മുന്‍പാണ് അടിച്ചിറയില്‍ താമസം തുടങ്ങിയത്. മകള്‍ റിന്‍സ് ഓസ്ട്രേലിയയിലാണ്. കോട്ടയം ഡിവൈ.എസ്.പി. കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു.

എന്താണ് ഇടക്കാല ബജറ്റ്? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍?

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മാസങ്ങള്‍ മാത്രം ശേഷിക്കേ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുകയാണ് ധനകാര്യ വകുപ്പ്. ഫെബ്രുവരി 1ന് ലോക്സഭയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ‘പേപ്പര്‍ലെസ്’ ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മാസങ്ങള്‍ക്കകം പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇത് ഒരു ഇടക്കാല ബജറ്റാണ്.

ഇടക്കാല ബജറ്റില്‍, സ്ത്രീ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഇരട്ടിയാക്കാനുള്ള നിര്‍ദ്ദേശം ഉണ്ടായേക്കാമെന്നുള്ള റിപ്പോര്‍ട്ടുണ്ട്. ഇത് സര്‍ക്കാരിന് 12,000 കോടി രൂപ അധിക ബാധ്യത വരുത്തും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ്ണ ബജറ്റിന് പകരം ഇടക്കാല ബജറ്റായിരിക്കും ഇത്തവണയുണ്ടാകുക. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 1 നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഈ ബജറ്റ് വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ഒരു സാമ്പത്തിക രൂപരേഖയായി വര്‍ത്തിക്കുന്നു.

 

എന്താണ് ഇടക്കാല ബജറ്റ്?

ഒരു തിരഞ്ഞെടുപ്പ് വര്‍ഷത്തിലോ സമ്പൂര്‍ണ ബജറ്റിന് സമയം തികയാതെ വരുമ്പോഴോ ഭരിക്കുന്ന സര്‍ക്കാര്‍ ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ പുതിയ സര്‍ക്കാര്‍ ആയിരിക്കും മുഴുവന്‍ വാര്‍ഷിക ബജറ്റും തയ്യാറാക്കുക. മുന്‍വര്‍ഷങ്ങളില്‍ ചെയ്തതുപോലെ ഒരു നീണ്ട സാമ്പത്തിക സര്‍വേയ്ക്ക് പകരം, 2024-25 ലെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചുള്ള ഒരു ഹ്രസ്വ റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നാണ് സൂചന.

ജനുവരി അവസാന വാരം ആരംഭിക്കാന്‍ സാധ്യതയുള്ള ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നും ഗ്രാന്റുകള്‍ക്കായുള്ള സപ്ലിമെന്ററി ഡിമാന്‍ഡുകളുടെ ചെലവ് നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രാലയം തേടിയിട്ടുണ്ട്. 2023-24 ലെ ഗ്രാന്റുകള്‍ക്കായുള്ള സപ്ലിമെന്ററി ഡിമാന്‍ഡുകളുടെ രണ്ടാം ബാച്ച് തുടര്‍ന്നുള്ള ബജറ്റ് സെഷനില്‍ പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായി ധനമന്ത്രാലയം ഓഫീസ് മെമ്മോറാണ്ടത്തില്‍ അറിയിച്ചു.

ഇടക്കാല ബജറ്റ്, നിയന്ത്രണങ്ങളും നിയമങ്ങളും??

ഇടക്കാല ബജറ്റിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചില കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന വലിയ മാറ്റങ്ങള്‍ ഇടക്കാല ബജറ്റില്‍ വരുത്താന്‍ അനുവാദമില്ല. അതിനാല്‍, ഇടക്കാല ബജറ്റില്‍ സാധാരണക്കാര്‍ക്കായി പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ല്.

ഇടക്കാല ബജറ്റിലൂടെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് സര്‍ക്കാര്‍ നല്‍കുന്നു. പുതിയ സംഘം അധികാരം ഏറ്റെടുക്കുന്നത് വരെ വരും മാസങ്ങളില്‍ അവര്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ ഇടക്കാല ബജറ്റില്‍ നികുതിയിലൂടെ കൂടുതല്‍ പണം സമ്പാദിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് ഒന്നുംപ്രഖ്യാപിക്കാനാവില്ല.

ഇടക്കാല ബജറ്റില്‍ മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിന് പകരം, ഈ സാമ്പത്തിക വര്‍ഷത്തിലെ ശേഷിക്കുന്ന മാസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ശമ്പളം, പെന്‍ഷന്‍, ക്ഷേമ പരിപാടികള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുന്നതില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു ഇടക്കാല ബജറ്റിന്റെ പ്രാഥമിക ധര്‍മ്മം, സര്‍ക്കാരിന്റെ കാലാവധിയുടെ ശേഷിക്കുന്ന മാസങ്ങളില്‍ ഒരു താല്‍ക്കാലിക സാമ്പത്തിക വഴികാട്ടിയായി പ്രവര്‍ത്തിക്കുക എന്നതാണ്.

എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കപ്പെടുന്നു, ഇത് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ വരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ പൂര്‍ണ്ണ സാമ്പത്തിക നടപടികളുടെ ആകെ തുകയാണ്. നികുതികളും മറ്റ് മാര്‍ഗ്ഗങ്ങളും മുഖേനയുള്ള സര്‍ക്കാരിന്റെ വരുമാന സ്രോതസ്സുകളുടെ ഒരു സമഗ്രമായ ലിസ്റ്റ് ഈ രേഖയില്‍ നല്‍കുകയും നിര്‍ദ്ദേശിച്ചവ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പ്രതിരോധം എന്നിങ്ങനെ വിവിധ മേഖലകളില്‍ ആ പണം എങ്ങിനെ ചിലവിടുന്നുമെന്നുമാണ് റെഗുലര്‍ ബജറ്റില്‍ പറയുന്നത്.

മോദി സര്‍ക്കാരിന്റെ രണ്ടാം ടേമിലെ അവസാന ബജറ്റാണ് ഫെബ്രുവരി ഒന്നിന് നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. ചെലവുകള്‍ എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ ബജറ്റിനും പ്രധാന പങ്കുണ്ട്. ഈ ബജററില്‍ വലിയ ഇളവുകളാണ് നികുതി ദായകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ ഇടക്കാല ബജറ്റില്‍ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. സമ്പൂര്‍ണ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ഈ തവണയുണ്ടാകില്ല.

കൊച്ചി റോഡ്‌ഷോയിലൂടെ ബിജെപി അനുകൂല തരംഗം സൃഷ്ടിക്കുമോ?

ക്ഷിണേന്ത്യ ഇപ്പോഴും ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. കാര്യമായ സ്വാധീനം ഉണ്ടായിരുന്ന കര്‍ണാടകയില്‍ പോലും ഇനിയൊരു നേട്ടമുണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിയുമോ എന്നൊരു സംശയമുണ്ട്. ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വടക്കേ ഇന്ത്യയില്‍ ബിജെപി അനുകൂല തരംഗം ഉണ്ടാക്കും. പക്ഷേ തെക്കേ ഇന്ത്യയില്‍ എന്ത് തന്ത്രമാണ് അവതരിപ്പിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ബിജെപി. കേരളത്തില്‍ നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവം തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കേരളത്തിലെത്തുന്ന മോദിയുടെ കൊച്ചി റോഡ് ഷോ വലിയ പരിപാടിയാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കം. അടുത്ത മാസം തിരുവനന്തപുരത്തും മോദിയെ കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം. കൊച്ചിയില്‍ നടന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയായ യുവം, തൃശൂരിലെ വനിതാ സംഗമം എന്നിവയ്ക്ക് ശേഷം ഒരിക്കല്‍ കൂടി കൊച്ചിയിലേക്കു എത്തുകയാണ് മോദി. 2019ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ആദ്യം വന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പ് ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി മോദിയെത്തും.

 

തൃശൂര്‍ പിടിക്കാന്‍ ബിജെപി ഇറക്കിയ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി എത്തുന്നത് ഒന്നിലധികം ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. വനിതാ സംഗമത്തില്‍ കണ്ട വമ്പിച്ച ആള്‍ക്കൂട്ടം മോദിയുടെ ജനപ്രീതിയുടെ ആഴം വെളിവാക്കുന്നതാണ്. ഈ തിരിച്ചറിവിലാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ശാപം തീര്‍ക്കാന്‍ വീണ്ടും പ്രധാനമന്ത്രിയെ രംഗത്തിറക്കുന്നത്.

 

കേരളത്തിലുടനീളമുള്ള മണ്ഡലങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിജയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങള്‍ക്ക് തന്നെ മുഖ്യ പരിഗണന നല്‍കാനാവും പാര്‍ട്ടിയുടെ ശ്രമം. അതുകൊണ്ട് തന്നെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി എത്തുന്നതും. കൂടാതെ രണ്ടാമത്തെ ലക്ഷ്യമായി ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാകുന്നുണ്ട്. കേരളത്തിലെ പ്രബലമായ ഒരു ന്യൂനപക്ഷത്തെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുക വഴി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നാണ് അവര്‍ കരുതുന്നത്.

ഇതിനായാണ് മധ്യ കേരളത്തില്‍ തന്നെ അവര്‍ പിടിമുറുക്കുന്നത്. സഭാ നേതൃത്വങ്ങളെ ഒപ്പം നിര്‍ത്താനുള്ള നയം വിജയിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അത്ഭുതങ്ങള്‍ കാട്ടുമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇതിന് മോദി എഫെക്റ്റ് കൂടി ഇന്ധനം പകരുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം തൃശൂര്‍ ആണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് തൃശൂരില്‍ ബി.ജെ.പി. മഹാസമ്മേളനം നടത്തിയത് ഈ ലക്ഷ്യത്തോടെയാണ്. ഈ സാഹചര്യത്തിലാണ് തൃശൂരില്‍നിന്ന് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ഹോട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം കണ്ടെത്തിയത് കനാലില്‍

ഗുരുഗ്രാമിലെ ഹോട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മുന്‍ മോഡലും കൊലക്കേസ് പ്രതിയുമായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദിവ്യ പഹൂജ(27)യുടെ മൃതദേഹമാണ് ഹരിയാണയിലെ കനാലില്‍നിന്ന് കണ്ടെടുത്തത്. കൊലപാതകം നടന്ന് പത്തുദിവസത്തിന് ശേഷമാണ് ഗുരുഗ്രാം പോലീസിന് മൃതദേഹം കണ്ടെടുക്കാനായത്.

പഞ്ചാബിലെ ബക്ര കനാലിലാണ് പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് കനാലിലൂടെ ഒഴുകി ഹരിയാണ ഭാഗത്ത് എത്തുകയായിരുന്നു. ഹരിയാണയിലെ തൊഹ്നയില്‍നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ക്ക് ഫോട്ടോ അയച്ചുനല്‍കുകയും മൃതദേഹം ദിവ്യയുടേതാണെന്ന് ഇവര്‍ സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ജനുവരി രണ്ടാംതീയതിയാണ് ഗുരുഗ്രാമിലെ ‘സിറ്റി പോയിന്റ്’ ഹോട്ടലില്‍വെച്ച് ദിവ്യ പഹൂജ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ ഹോട്ടലുടമയും മുഖ്യപ്രതിയുമായ അഭിജീത്ത് സിങ് അടക്കം അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു.
സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിനാലാണ് ദിവ്യ പഹൂജയെ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യപ്രതിയായ അഭിജീത് സിങ്ങിന്റെ മൊഴി. ഹോട്ടലില്‍നിന്ന് മൃതദേഹം കാറിലേക്ക് മാറ്റുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.

അഭിജീത് സിങ്ങിന്റെ സഹായികളായ ഹേമരാജ്,ഓംപ്രകാശ്, ബല്‍രാജ് ഗില്‍ എന്നിവരെയും പെണ്‍സുഹൃത്തായ മേഘയെയും കേസില്‍ പോലീസ് പിടികൂടിയിരുന്നു. കൃത്യം നടത്തിയശേഷം മൃതദേഹം കാറിലെത്തിക്കാന്‍ ഹേമരാജും ഓംപ്രകാശുമാണ് സഹായിച്ചത്. തുടര്‍ന്ന് മുഖ്യപ്രതിയുടെ കാറില്‍ ബല്‍രാജ് ഗില്‍, രവി ബംഗ എന്നിവര്‍ മൃതദേഹവുമായി രക്ഷപ്പെട്ടു. പഞ്ചാബില്‍വെച്ചാണ് ഇരുവരും മൃതദേഹം കനാലില്‍ തള്ളിയതെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ട ബല്‍രാജ് ഗില്ലിനെ കഴിഞ്ഞദിവസം കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്ന് പോലീസ് പിടികൂടി. കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്കും ദിവ്യയുടെ ചില രേഖകളും ഒളിപ്പിച്ചതിനാണ് മേഘയെ പോലീസ് അറസ്റ്റ് ചെയ്തത്.

കാമുകനും ഗുണ്ടാനേതാവുമായ സന്ദീപ് ഗഡോലിയെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസിലെ പ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് വധക്കേസില്‍ ഏഴുവര്‍ഷത്തോളം ജയിലിലായിരുന്ന യുവതി കഴിഞ്ഞ ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്. 2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഹോട്ടലില്‍വെച്ച് ഹരിയാണ പോലീസിന്റെ ഏറ്റുമുട്ടലില്‍ സന്ദീപ് ഗഡോലി കൊല്ലപ്പെട്ടത്. സംഭവസമയം സന്ദീപിന്റെ കാമുകിയായ ദിവ്യയും ഹോട്ടലിലുണ്ടായിരുന്നു. എന്നാല്‍, മുംബൈയിലെ ഹോട്ടലില്‍ ഹരിയാണ പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നായിരുന്നു മുംബൈ പോലീസിന്റെ കണ്ടെത്തല്‍.

ഹരിയാണ പോലീസിലെ ഉദ്യോഗസ്ഥരും സന്ദീപിന്റെ എതിരാളി വിരേന്ദര്‍ കുമാര്‍ എന്ന ബിന്ദേര്‍ ഗുജ്ജാറും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ ആസൂത്രണം ചെയ്തതെന്നും മുംബൈ പോലീസ് കണ്ടെത്തി. ദിവ്യ പഹൂജയെ ഉപയോഗിച്ച് സന്ദീപിനെ ഹണിട്രാപ്പില്‍ കുടുക്കിയാണ് സംഘം പദ്ധതി നടപ്പാക്കിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തുടര്‍ന്നാണ് സന്ദീപ് കൊലക്കേസില്‍ അഞ്ച് പോലീസുകാരും ദിവ്യയും ഇവരുടെ മാതാവും ഉള്‍പ്പെടെ അറസ്റ്റിലായത്.

ഓട്ടോക്കൂലിയെച്ചൊല്ലി തര്‍ക്കം, ഇതരസംസ്ഥാന തൊഴിലാളിയെ വീടുകയറി ആക്രമിച്ചു; പ്രതികള്‍ ഗോവയില്‍ പിടിയില്‍

ട്ടോക്കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളിയെ വീടുകയറി ആക്രമിച്ചശേഷം ഒളിവില്‍പോയ പ്രതികളെ ഗോവയില്‍നിന്ന് പിടികൂടി.

വാഴൂര്‍ പുളിക്കല്‍ കവല മുള്ളോത്ത് പറമ്പില്‍ വിവേക് കൃഷ്ണന്‍ (18), പുളിക്കല്‍ കവല ശാരദാഭവന്‍ വീട്ടില്‍ എ. അനൂപ് (18), പുളിക്കല്‍ കവല പാലത്തിങ്കല്‍ വീട്ടില്‍ യദുകൃഷ്ണന്‍ (18), വാഴൂര്‍ കുന്നേല്‍ വീട്ടില്‍ സൂര്യ മനോജ് (20), വാഴൂര്‍ കാഞ്ഞിരംവിളയില്‍ വീട്ടില്‍ കെ.എസ്. അലക്സാണ്ടര്‍ (20), വാഴൂര്‍ കാലായിപറമ്പില്‍ വീട്ടില്‍ ജിതിന്‍ കെ.ജിജു (19) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഗോവയില്‍നിന്നു പിടികൂടിയത്. ബംഗാള്‍ സ്വദേശി ഭീം (39) -നാണ് പരിക്കേറ്റത്.

മൂന്നിന് രാത്രി വാഴൂര്‍ ചെല്ലിമറ്റത്തായിരുന്നു സംഭവം. പ്രതികളില്‍ ഒരാളുടെ അച്ഛന്റെ ഓട്ടോറിക്ഷയില്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് കയറി. തുടര്‍ന്ന് ഓട്ടോക്കൂലി സംബന്ധിച്ച് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിലുള്ള വിരോധംമൂലം രാത്രി ഏഴരയോടെ പ്രതികള്‍ സംഘംചേര്‍ന്ന് തൊഴിലാളി കുടുംബമായി താമസിക്കുന്ന വീട്ടിലെത്തുകയും കതക് തല്ലിപ്പൊളിച്ച് അകത്തുകയറി ക്രൂരമായി മര്‍ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കര്‍ണാടകയിലേക്ക് കടന്ന പ്രതികള്‍ ഗോവയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസെടുത്ത് വിവേക് കൃഷ്ണന്‍, അനൂപ്, യദുകൃഷ്ണന്‍ എന്നിവരെ കഴിഞ്ഞദിവസം പിടികൂടി. തുടര്‍ന്ന് പ്രത്യേക സംഘം ഇവരെ പിന്തുടര്‍ന്ന് ഗോവയില്‍നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പള്ളിക്കത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്‍, എ.എസ്.ഐ. പി. റെജിജോണ്‍, സി.പി.ഒ. മധു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

Comment Jouer À 1xbet Pour Les Débutants Au Maro

Comment Jouer À 1xbet Pour Les Débutants Au MarocInstaller...

“1xbet Maroc Apk Télécharger L’application Mobile En Déambulant Androi

"1xbet Maroc Apk Télécharger L'application Mobile En Déambulant AndroidBookmaker...

How many Lung Capillaries Are There?

When it pertains to understanding the human makeup, the...

What is the BRAT Diet plan?

The BRAT diet plan is a well-known dietary method...