ജനങ്ങളുടെ ശബ്ദമായി നിന്നുകൊണ്ട് പ്രവർത്തിച്ച് ബിജെപിയെ നേരിടുമെന്ന് കോൺഗ്രസ്സ്
2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്സ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കോൺഗ്രസ്സ് ഊന്നൽ നൽകിയത് റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേട് ആയിരുന്നു. എന്നാൽ ഇത് സാധാരണക്കാർക്കിടയിൽ കാര്യമായ ചർച്ചയായില്ലെന്നു വിലയിരുത്തി ഇത്തവണ ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുക്കാനാണ് തീരുമാനം. വിലക്കയറ്റം, തൊഴിലില്ലായ്മ, രാജ്യ സുരക്ഷാ, എന്നിവയടക്കം സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് കോൺഗ്രസ്സ് ഉയർത്തുന്നത്.
ഇനി ജനങ്ങളുടെ ശബ്ദമായി നിന്നുകൊണ്ട് പ്രവർത്തിച്ച് ബിജെപിയെ നേരിടാനാണ് കോൺഗ്രസിന്റെ നീക്കം. വിലക്കയറ്റം, തൊഴിലില്ലായ്മ, രാജ്യ സുരക്ഷാ, എന്നിവയിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കുന്ന പ്രമേയങ്ങൾ പാർട്ടി പ്രവർത്തക സമിതി കഴിഞ്ഞ ദിവസമാണ് പാസാക്കിയത്. ‘ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോർപ്പറേറ്റുകളെ സഹായിക്കുമ്പോൾ ഞങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കുന്നു’ എന്ന മുദ്രവാക്യം ഉയർത്താനാണ് കോൺഗ്രസിന്റെ തീരുമാനം.
ഈ വിഷയങ്ങളിൽ കേന്ദ്രീകരിച്ച് ‘ഭാരത് ജോഡോ’ പദയാത്ര നടത്തിയ രാഹുൽ ഗാന്ധിക്ക് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. ഈ സ്വീകാര്യതയിൽ നിന്നുള്ള ഊർജം ഉൾക്കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഇപ്പോൾ കോൺഗസ് രൂപം നൽകുന്നത്. കോൺഗ്രസ്സ് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ വെച്ച് നടത്തിയ യോഗത്തിൽ പ്രചരണം സംബന്ധിച്ചുള്ള ചർച്ചകളും നടന്നിരുന്നു. ചർച്ചയിൽ വെച്ച് ഖാർഗെ പറഞ്ഞത് രാജ്യത്തെ മുഖ്യപ്രതിപക്ഷമെന്ന നിലയിൽ ജനങ്ങളുടെ ശബ്ദമായി നിന്ന് പ്രവർത്തിക്കേണ്ടത് കോൺഗ്രസിന്റെ കടമയാണെന്നാണ്.
ദേശീയതയുട അവകാശികളാണെന്ന ബിജെപിയുടെ വാദത്തെ ഇല്ലാതാക്കാനും കോൺഗ്രസ്സ് മുന്നിട്ടിറങ്ങാൻ സമയമാണെന്നാണ് ഇതിലൂടെ മനസിലാക്കേണ്ട കാര്യം. അതോടൊപ്പം മണിപ്പൂർ കലാപം, കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റം എന്നിവയെ ചൂണ്ടിക്കാട്ടി രാജ്യത്തിൻറെ സുരക്ഷാ ഉറപ്പാക്കുന്നതിൽ കേന്ദ്രം പൂർണ പരാജയമാണെന്ന പ്രചരണവും ഇതിനൊപ്പം നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടും ബിജെപിയിലേക്ക് എത്തുന്നതിന്റെ കാരണം അവർ ഉയർത്തിക്കാണിക്കുന്ന ദേശീയതയുടെ വലിയ പങ്കാണെന്നാണ് കോൺഗ്രസ് പറയുന്നത്.
അതേസമയം വരാനിരിക്കുന്ന നിയമസഭാ,ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രാധാന്യം നൽകി പുനഃസംഘടിപ്പിച്ച പ്രവർത്തക സമിതിയുടെ ആദ്യ യോഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കോൺഗ്രസ്സ് പ്രവർത്തക സമിതി യോഗം തുടങ്ങുന്നതിന് മുൻപ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ജനങ്ങൾക്കായി ജീവിതം സമർപ്പിച്ച സമുന്നതനായ ഭരണാധികാരിയും കരുണയുള്ള ജനകീയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നാണ് പ്രമേയത്തിൽ വെച്ച് പറഞ്ഞത്.
അതോടൊപ്പം മണിപ്പൂർ കലാപം, ഹിമാചൽ പ്രളയം എന്നിവയിൽ മരിച്ചവർക്കും പ്രവർത്തക സമിതി അനുശോചനം രേഖപ്പെടുത്തി. ഹിമാചൽ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവിശ്യപ്പെടാനാണ് കോൺഗ്രസിന്റെ നിലവിലെ തീരുമാനം. ആദ്യ യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എകെ ആന്റണി, സംഘടനകാര്യ ജനറൽ സെക്രെട്ടറി കെസി വേണുഗോപാൽ, ശശി തരൂർ, രമേശ് ചെന്നിത്തല , കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കം 84 പേര് പങ്കെടുത്തു. ഇനിയും യോഗം തുടരും.
കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് 27 വയസ്
1995 ജൂലൈ 31നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ടിരുന്നത്. അന്ന് ഈ സര്‍വ്വീസ് ലഭ്യമാക്കിയ കമ്പനിയുടെ പേര് മോദി ടെല്‍സ്ട്ര എന്നായിരുന്നു. എന്നാൽ പിന്നീട് ഇത് സ്പൈസ് മൊബൈല്‍ എന്നാക്കി മാറ്റുകയും ചെയ്തു.
കേരളത്തിൽ ആദ്യമായി ഫോൺ കോൾ ചെയ്തത് മലയാളത്തിന്‍റെ ഇതിഹാസ കഥാകാരന്‍ തകഴി ശിവശങ്കരപിള്ളയാണ്. 1996 സപ്തംബര്‍ 17 നു എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ വെച്ച് നടത്തിയ ഉദഘാടന ചടങ്ങിൽ എസ്കോട്ടല്‍ മൊബൈല്‍ സേവനം തകഴി ശിവശങ്കരപ്പിള്ളയും അന്നത്തെ ദക്ഷിണമേഖല കമന്‍റാന്‍റ് എ.ആര്‍ ടണ്ഠനുമായി ഹാലോ പറഞ്ഞ് ഉദ്ഘടാനം ചെയ്തു. ഉദ്ഘടാനം ചെയ്തു.
കമല സുരയ്യയടക്കം പങ്കെടുത്ത ചടങ്ങായിരുന്നു അത്. ഇന്ന് കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് 27 വയസ് തികഞ്ഞിരിക്കുകയാണ്. 1996 സെപ്തംബറില്‍ എസ്കോട്ടല്‍ ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും ഒക്ടോബര്‍ മാസത്തിലാണ് സേവനം ആരംഭിച്ചു തുടങ്ങിയിരുന്നത്. 1996 ല്‍, അധികം വൈകാതെ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തില്‍ എത്തുകയും ചെയ്തു.
2002ലാണ് കേരളത്തില്‍ ബിഎസ്എന്‍എല്‍ സേവനം ആരംഭിച്ചത്. ഒരു മിനുട്ട് ഫോൺ വിളിക്ക് 24 രൂപ ആയിരുന്നു ഉണ്ടായിരുന്നത്. ഔട്ട് ഗോയിങ് കോളുകൾക്ക് പുറമെ ഇൻകമിങ് കോളുകൾക്കും ആദ്യകാലത്ത് നിരക്ക് ഈടാക്കിയിരുന്നു. ഔട്ട്ഗോയിംഗ് കോളുകൾക്ക് മിനിട്ടിനു 16 രൂപയും ഇൻകമിങ് കോളുകൾക്ക് 8 രൂപയുമായിരുന്നു നിരക്ക്. എന്നാൽ 2003 ഓടെ ഇന്‍കമിംഗ് രാജ്യവ്യാപകമായി സൗജന്യമാക്കുകയും ചെയ്തിരുന്നു.
2003 ൽ ഔട്‍ഗോയിങ്ങിന് മിനുട്ടിന് രണ്ട് രൂപയും 89 പൈസയുമായിരുന്നു. 2007 ൽ മിനിറ്റിനു ഒരു രൂപയായി കുറഞ്ഞു. എന്നാൽ 2008 ൽ 78 പൈസയും ആയിരുന്നു. 2012 ൽ 47 പൈസ. ഇന്ന് എല്ലാം ഡാറ്റ പ്ലാനുകൾ അനുസരിച്ചാണ്. ഫോൺ വിളി സൗജന്യവും ആയി മാറി. അതോടൊപ്പം വിലകുറഞ്ഞ ഫോണുകളും രംഗത്ത് എത്തിയതോടെ പിന്നീട് കേരളത്തില്‍ വലിയൊരു മൊബൈല്‍ വിപ്ലവം തന്നെയാണ് ഇന്ന് വരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
4ജിയും ടെലിംകോ നയത്തിലെ മാറ്റവുമെല്ലാം ഇന്ന് മൊബൈൽ രംഗത്തെ കൂടുതൽ ജനകീയമാക്കിയിരിക്കുകയാണ്. സ്മാർട്ട് ഫോണും സർവസജ്ജമായ ആപ്പുകളും എത്തിയതൊടെ വീടുകളിൽ കാണപ്പെട്ടിരുന്ന റേഡിയോയും അലാം ക്ലോക്കുമടക്കം പലതും അപ്രത്യക്ഷമായി തുടങ്ങി. ഇപ്പോൾ പഠനം മൂതല്‍ സിനിമ കാണൽ വരെ മൊബൈൽ ഫോണിലേക്ക് ഒതുങ്ങി.
ആളുകൾക്ക് പരസ്പരം സംസാരിക്കാൻ പോലും സമയം ഇല്ലാതായി തുടങ്ങി. കൊച്ചു കുട്ടികൾ പോലും ഫോണിന് അടിമകളാണ്. കഥ പറഞ്ഞും പാട്ടു പാടിയും കുഞ്ഞു മക്കൾക്ക് ഭക്ഷണം നൽകിയ കാലം പോലും ഇന്ന് അകലെയാണ്. ഫോൺ കൈയിൽ കൊടുത്താൽ കൊടുത്ത ഭക്ഷണം മുഴുവൻ കഴിക്കുന്നവരാണ് നമ്മുടെ ഇന്നത്തെ കുഞ്ഞു മക്കൾ. അത്രമാത്രം മൊബൈൽ ഫോൺ നമ്മളിൽ ഓരോരുത്തരിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.
വിഷാദരോഗ സാധ്യത കുറയ്ക്കുന്ന 7 ശീലങ്ങൾ
ഒരു വിധം ആളുകളിലെല്ലാം തന്നെ കാണപ്പെടുന്ന ഒന്നാണ് വിഷാദരോഗം. ജനിതകവും പാരിസ്ഥിതികവും ജൈവശാസ്‌ത്രപരവും ശാരീരികവുമായ ഘടകങ്ങളെല്ലാം ഒരാളുടെ വിഷാദരോഗ സാധ്യതയെ ബാധിക്കുന്നതാണ്. എന്നാല്‍ നമ്മുടെ ജീവിതശൈലയില്‍ ചില നല്ല ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ജനിതകപരമായി വിഷാദരോഗ സാധ്യതയുള്ളവരില്‍ പോലും ഇത്തരം ശീലങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനങ്ങളിലൂടെ കണ്ടെത്തി.
ആരോഗ്യകരമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലിശീലം ഒഴിവാക്കല്‍, മദ്യപാനം ഒഴിവാക്കുകയോ പരിമിതമായ തോതില്‍ മാത്രം ആക്കുകയോ ചെയ്യുക, സാമൂഹികമായ ബന്ധങ്ങള്‍ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, നല്ല ഉറക്കം, അലസമായ ജീവിതശൈലി ഒഴിവാക്കി സജീവമായി ഇരിക്കുക എന്നതാണ് വിഷാദ രോഗമുള്ളവർ പിന്തുടരേണ്ട ശീലങ്ങൾ. യുകെ ബയോബാങ്കിലെ 2,90,000 പേരുടെ വിവരങ്ങള്‍ ഒന്‍പത് വര്‍ഷക്കാലം പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങളിലേക്ക് ഗവേഷകര്‍ ഇപ്പോൾ എത്തിച്ചേര്‍ന്നിരിക്കുന്നത്.
കണ്ണുകളിൽ നിന്ന് ഇടക്കിടക്ക് വെള്ളം വരാറുണ്ടോ ?
പലരിലുമുള്ള ഒരു പ്രശ്നമാണ് കണ്ണുകളിൽ നിന്നും വെള്ളം വരുന്നത്. ജലദോഷം, അലര്‍ജി, അണുബാധ എന്നിവ കാരണങ്ങൾ കൊണ്ടെല്ലാം കണ്ണുകളിൽ നിന്നും വെള്ളം വരാറുണ്ട്. തുടര്‍ച്ചയായി ഈ പ്രശ്‌നം ഉണ്ടായാല്‍ ഡോക്ടറെ നിർബന്ധമായും സമീപിക്കേണ്ടതാണ്. കാരണം ഇത് ഡാക്രിയോസിസ്‌റ്റൈറ്റിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാൻ ഇടയുണ്ട്. നമ്മൾ കരയുമ്പോൾ മൂക്കൊലിപ്പ് ഉണ്ടാകാറുണ്ട്. മൂക്കിലെ ഈ ഡ്രെയിനേജില്‍ തടസ്സമുണ്ടാകുമ്പോളാണ് കണ്ണിലൂടെ വെള്ളം വരുന്നത്.
ഇതിന്റെ പരിഹാരങ്ങൾ എന്ന് പറയുന്നത്, ദിവസത്തില്‍ നാല് തവണ തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ കഴുകുക.
വെയിലത്ത് പോകുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുക. ഇത് നമ്മുടെ കണ്ണുകളെ ഹാനികരമായ യുവിഎ, യുവിബി രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകള്‍ കഴിക്കരുത്. ആവര്‍ത്തിച്ച് കണ്ണുകളില്‍ സ്പര്‍ശിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അതിനാല്‍, വൃത്തിയില്ലാത്ത കൈ കൊണ്ട് കണ്ണുകളില്‍ തൊടുന്നത് ഒഴിവാക്കുക. പരിപ്പ്, സിട്രസ് പഴങ്ങള്‍, കാരറ്റ്, മധുരക്കിഴങ്ങ്, ബീഫ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ്.
മന്ത്രവാദത്തിന്റെ പേരിൽ പാൽഘർ സ്വദേശിയായ യുവതിയ്ക്ക് തുടർച്ചയായി പീഡനം: അഞ്ച് പേർ അറസ്റ്റിൽ
മഹാരാഷ്ട്രയിലെ താനെ, പാൽഘർ ജില്ലയിൽ 35 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്തതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അഞ്ചുപേരും ഇരയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ്. തന്റെ ഭർത്താവിന് എന്തെങ്കിലും ദുരാചാരം ലഭിച്ചിട്ടുണ്ടെന്നും സമാധാനം വീണ്ടെടുക്കാൻ അവൾ ചില ആചാരങ്ങളുടെ ഭാഗമാകണമെന്നും അവർ യുവതിയോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. “പ്രതികൾ 2018 ഏപ്രിൽ മുതൽ ഇരയുടെ വീട്ടിൽ പതിവായി വരാൻ തുടങ്ങി. ഇര തനിച്ചായിരിക്കുമ്പോൾ ആചാരങ്ങൾ നടത്തുമായിരുന്നു. അവർ യുവതിയ്ക്ക് ‘പഞ്ചാമൃതം’ എന്ന് വിളിക്കുന്ന പാനീയം നൽകുകയും ബലാത്സംഗം ചെയ്യുകയും ചെയ്യാറാണ് പതിവ്.
ഭർത്താവിന് സമാധാനവും ഐശ്വര്യവും സുസ്ഥിരമായ സർക്കാർ ജോലിയും ഉറപ്പുനൽകുന്ന വിവിധ ആചാരങ്ങൾക്കായാണ് ഇവരിൽ നിന്ന് സ്വർണവും പണവും പ്രതികൾ തട്ടിയെടുത്തത്. 2019ൽ താനെയിലെ യൂർ വനത്തിൽ വച്ചും പിന്നീട് കാണ്ടിവാലിയിലെ മുഖ്യപ്രതിയുടെ മഠത്തിൽ ലോണാവാലയിലെ റിസോർട്ടിൽ വച്ചും ബലാത്സംഗത്തിനിരയായി. 2.10 ലക്ഷം രൂപയും സ്വർണവും ഇവരിൽ നിന്ന് തട്ടിയെടുത്തു. ജില്ലയിലെ ആദിവാസി മേഖലയായ തലസരിയിൽ നിന്നുള്ള യുവതി സെപ്റ്റംബർ 11 ന് പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംഘം രവീന്ദ്ര ഭാട്ടെ, ദിലീപ് ഗെയ്‌ക്‌വാദ്, ഗൗരവ് സാൽവി, മഹേന്ദ്ര കുമാവത്, ഗണേഷ് കദം എന്നിവരെ കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്തു.
അഞ്ച് പ്രതികളും ഇതേ രീതി മറ്റുള്ളവരുടെ കാര്യത്തിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണെന്ന് തലസാരി പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്‌പെക്ടർ വിജയ് മുട്ടഡക് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 376 (ബലാത്സംഗം) 376 (2) (എൻ) (ഒരേ സ്ത്രീയെ ആവർത്തിച്ച് ബലാത്സംഗം ചെയ്ത കുറ്റം) 420 (വഞ്ചന) പ്രകാരമാണ് അഞ്ച് പേർക്കെതിരെയും കേസെടുത്തിരിക്കുന്നതെന്ന് പാൽഘർ പോലീസ് സൂപ്രണ്ട് ബാലാസാഹേബ് പാട്ടീൽ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. മഹാരാഷ്ട്ര പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഹ്യൂമൻ ബലി, മറ്റ് മനുഷ്യത്വരഹിത, തിന്മ, അഘോരി സമ്പ്രദായങ്ങൾ, ബ്ലാക്ക് മാജിക് ആക്റ്റ് 2013 എന്നിവയും നടപ്പാക്കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
കാൻകെറിൽ സായുധസേനാ പോലീസ് ഉദ്യോഗസ്ഥൻ സർവീസ് ആയുധം ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചു
ഛത്തീസ്ഗഡ് സായുധ സേനയിലെ 36 കാരനായ കോൺസ്റ്റബിൾ സംസ്ഥാനത്തെ കാങ്കർ ജില്ലയിൽ തന്റെ സേവന ആയുധം ഉപയോഗിച്ച് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. സിഎഎഫിന്റെ 15-ാം ബറ്റാലിയനിലെ ചന്ദ്രശേഖർ യാദവ് ശനിയാഴ്ച രാത്രി നർഹാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൽബ പോലീസ് ചൗക്കിയിൽ സുരക്ഷാ ഡ്യൂട്ടിയിലിരിക്കെ ഇൻസാസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സഹപ്രവർത്തകർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു.
ധംതാരി ജില്ലക്കാരനായിരുന്നു. യാദവ് ഈ നടപടി സ്വീകരിച്ചതിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുന്നു. ഛത്തീസ്ഗഡ് സായുധ സേനയിലെ (സിഎഎഫ്) 36 കാരനായ കോൺസ്റ്റബിൾ സംസ്ഥാനത്തെ കാങ്കർ ജില്ലയിൽ തന്റെ സേവന ആയുധം ഉപയോഗിച്ച് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതായി പോലീസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം, ബിജാപൂർ ജില്ലയിൽ സിആർപിഎഫിന്റെ ജംഗിൾ വാർഫെയർ യൂണിറ്റായ കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്രാ) ഇൻസ്പെക്ടർ തന്റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തിരുന്നു. നേരത്തെ മെയ് മാസത്തിൽ കൊണ്ടഗാവ് ജില്ലയിൽ ഒരു പോലീസ് കോൺസ്റ്റബിൾ സമാനമായ രീതിയിൽ ജീവിതം അവസാനിപ്പിച്ചിരുന്നു. കാങ്കർ, ബീജാപൂർ, കൊണ്ടഗാവ് എന്നിവ നക്‌സലൈറ്റ് ബാധിത ബസ്തർ ഡിവിഷനിലെ ഏഴ് ജില്ലകളിൽ ഉൾപ്പെടുന്നു.