ബീവറേജ് പൂട്ടിച്ച് 12 വയസ്സുകാരി
കൗമാരക്കാരെയും നമ്മുടെ കൊച്ചു കുട്ടികളെയും ലഹരി പിടി മുറുക്കുമ്പൾ ആശങ്കയോടെ, കണ്ണീരോടെ ചുറ്റുമുണ്ട് നിസഹായരായ അവരുടെ മാതാപിതാക്കളും. ജനസംഖ്യാ ക്രമത്തില്‍ ഇന്ത്യയില്‍ 13-ാം സ്ഥാനത്തുള്ള സംസ്ഥാനം, ലഹരി സംബന്ധമായ കേസ്സുകളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. 2022 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ ലഹരി ഉപയോക്താക്കളിൽ വർദ്ധനവ് ഉണ്ടാവുന്നത് മൂന്നു മടങ്ങായാണ്.
കൗമാരത്തെ ലഹരി നുകരുമ്പോൾ ഒരു പന്ത്രണ്ട് വയസുകാരി തന്റെ സ്കൂളിനടുത്തുള്ള മദ്യവില്പനശാല പൂട്ടിച്ചിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിയായ 12 കാരി ടാനിയ ബീഗം, ഡ്രഗ് ഫ്രീ വേൾഡ് ഫൗണ്ടേഷൻ ഇന്ത്യയുടെ അംബാസഡറായി മാറിയ കഥ എല്ലാവരിലും ഒരു കൗതുകം ഉണർത്തും. ടിവി പരസ്യങ്ങളിൽ നിന്നാണ് മയക്കുമരുന്നിനോടുള്ള ജിജ്ഞാസ ടാനിയയിൽ ഉടലെടുത്തിരുന്നത്. എന്നാൽ മയക്കുമരുന്നിനെക്കുറിച്ചും അതിന്റെ പരിണിതഫലങ്ങളെ കുറിച്ചും ടാനിയ മനസിലാക്കിയത് സ്വന്തം പിതാവും സാമൂഹിക പ്രവർത്തകനുമായ സല്ലുദ്ദീൻ ഷെയ്ഖിൽ നിന്നായിരുന്നു.
അച്ഛൻ പകർന്നു നൽകിയ അറിവുകൾ പാഠമാക്കി മാറ്റി, നഗരത്തിലെ വിവിധ പരിപാടികളിലും, എല്ലാ ഞായറാഴ്ചകളിലും അഡിക്ഷൻ ബോധവൽക്കരണത്തിലുമെല്ലാം ടാനിയയും എത്തിത്തുടങ്ങി. എന്നാൽ ഇതിനെക്കുറിച്ച് ടാനിയയുടെ അച്ഛൻ സല്ലുദ്ദീൻ ഷെയ്ഖ് പറഞ്ഞിരുന്നത് “ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ, എന്റെ മകൾ ഒരു പ്രചരണത്തിന്റെയും ഭാഗമാകാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല. ഞാൻ അവളെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, വാർത്താ ലേഖനങ്ങളും പുസ്തകങ്ങളും യുട്യൂബ് വീഡിയോകളും എല്ലാം അവൾക്ക് മയക്കുമരുന്ന് ദുരുപയോഗത്തെ കുറിച്ച് കൂടുതൽ അറിവുകൾ നൽകി തുടങ്ങിയതോടെ അവൾക്ക് ലഹരിയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അഭിനിവേശം വർദ്ധിച്ചു.” എന്നാണ് പറഞ്ഞത്.
കളിച്ചു നടക്കേണ്ട പ്രായമായ ഏഴാം വയസ്സിൽ ആന്റി-അഡിക്ഷൻ അംബാസഡറായി മാറിയ ടാനിയയുടെ പ്രവർത്തനത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡ്രഗ്-ഫ്രീ വേൾഡ്-ഇന്ത്യയിൽ എത്തിയതോടെ അന്താരാഷ്ട്ര സംഘടന അവളെ ബന്ധപ്പെട്ടു. പിന്നെ ഏഴാം വയസ്സിൽ പ്രായം കുറഞ്ഞ ബ്രാൻഡ് അംബാസഡറായി അവൾ മാറി. പിന്നീടങ്ങോട്ട് സംഘടനയുടെ പോസ്റ്ററുകളിലൂടെയും ജേണലുകളിലൂടെയും അവൾ സ്‌കൂളുകളിലും കോളേജുകളിലും മാർക്കറ്റുകളിലും മറ്റു പൊതു പരിപാടികളും ബോധവത്കരണവും തുടങ്ങി. മാതാപിതാക്കളുടെയും മറ്റ് രണ്ട് വ്യക്തികളുടെയും ‘സമർപ്പിത’ ടീമിന്റെയും പിന്തുണയോടെ,അവൾ തന്റെ സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തു പ്രവർത്തിച്ചു തുടങ്ങി.
ടാനിയ അഞ്ചാം ക്‌ളാസ് വരെ പഠിച്ച സ്‌കൂളായ യൂണിസൺ ഇന്റർനാഷണലിന് സമീപം മദ്യശാല പ്രവർത്തിക്കുന്നതായി അവൾ കണ്ടു. ഇതുവഴി തന്റെ സഹപാഠികൾ മയക്കുമരുന്നിന് അടിമകളാകുന്നുവെന്നും അവൾ മനസിലാക്കി തുടങ്ങി. ഇതോടെ കടയുടമയെ ബന്ധപ്പെട്ട് മദ്യശാല പൂട്ടിക്കാനുള്ള ശ്രമവും തുടങ്ങി. ചില സുഹൃത്തുക്കളുടെ പിന്തുണയോടെ, ലഹരി വസ്തുക്കളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കാനും ടാനിയ ശ്രമം തുടങ്ങി. ഒടുവിൽ ആ പരിശ്രമത്തിന് ഫലമുണ്ടാവുകയും മദ്യശാല അടച്ചു പൂട്ടുകയും ചെയ്തു. ഒരു കൊച്ചു കുട്ടിയുടെ മനസ്സിൽ എപ്പോഴോ രൂപപ്പെട്ട ഒരു തീരുമാനമായിരുന്നു, ഇന്ന് അവളുടെ സുഹൃത്തുക്കളെ ലഹരിയിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞത്.
എടുക്കാത്ത ലോണും തിരിച്ചടയ്ക്കണോ?
ഓൺലൈൻ ലോണുകളാണ് ഇപ്പോഴത്തെ ചർച്ച വിഷയം. ഓരോരുത്തരുടെയും ജീവൻ പൊലിഞ്ഞു തുടങ്ങുമ്പോഴും കഴുത്തിൽ കുരുക്കിട്ട് ചരട് വലിക്കുന്നവർ കാണാമറയത്ത് ഇപ്പോഴും സുരക്ഷിതരാണ്. അതുകൊണ്ടാണല്ലോ എടുക്കാത്ത ലോണിനും ഇപ്പോൾ ഭീക്ഷണി നേരിടേണ്ടി വരുന്നത്. എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്നു ആവിശ്യപ്പെട്ട് വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങൾ അയച്ച് ഭീക്ഷണിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ വായ്പ മാഫിയ. മകളുടെ ഫോണിലേക്ക് ഉൾപ്പെടെ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ചാണ് ഭീക്ഷണി.
കോവിഡ് കാലത്ത് വീട്ടമ്മ ഓൺലൈൻ ലോണിനെ കുറിച്ച് അന്വേഷിച്ചിരുന്നു. പക്ഷെ വായ്പ എടുത്തിട്ടില്ല. അന്ന് ഓൺലൈനിൽ കണ്ട നമ്പറിലേക്ക് ആധാർ ഉൾപ്പെടെയുള്ള വിവരങ്ങളും കൈമാറിയിരുന്നു. അവർ ആവിശ്യപ്പെട്ടതിനനുസരിച്ച് മകളുടെ നമ്പറും നൽകിയിരുന്നു. പിന്നീടാണ് 13 ,800 രൂപ വായ്പ തിരിച്ചടയ്ക്കണമെന്നു പറഞ്ഞ് ഫോൺ വിളികൾ വന്നു തുടങ്ങിയത്. പോലീസിൽ പരാതി നൽകിയതോടെ ശല്യം നിലയ്ക്കുകയും ചെയ്തു.
ഏകോപന സമിതിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് സിപിഎം
കഴിഞ്ഞ ആഴ്ചയായിരുന്നു ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയുടെ ആദ്യ യോഗം ഡൽഹിയിൽ നടന്നിരുന്നത്. എന്നാൽ ഈ ചടങ്ങിൽ സിപിഎം പങ്കെടുത്തിരുന്നില്ല. ഇന്ത്യ പ്രതിപക്ഷ മുന്നണിയുടെ ഉന്നത തല ഏകോപന സമിതിയുടെ ഭാഗമാകേണ്ടെന്ന തീരുമാനത്തിലാണ് സിപിഎം. അഥവാ സമിതിയിൽ അംഗമായി ചേർത്തിട്ടുണ്ടങ്കിൽ പകരം പ്രതിനിധിയെ അയക്കേണ്ടെന്നും പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനിച്ചു. അതോടൊപ്പം പ്രതിപക്ഷ ഐക്യത്തിനായി മുന്നണിയിൽ തുടരുമെങ്കിലും അംഗങ്ങളായ പാർട്ടിയുടെ തീരുമാനങ്ങൾക്ക് മുകളിൽ പ്രത്യേക സമിതികൾ വേണ്ടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. അതേസമയം ഒക്ടോബർ അവസാനം ചേരുന്ന പാർട്ടിയുടെ പരമോന്നത സമിതിയായ കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനം മാറാനും സാധ്യതയുണ്ട്.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുംബയിൽ പങ്കെടുത്ത മുന്നണി യോഗത്തിലായിരുന്നു ഏകോപന സമിതിയുണ്ടാക്കാൻ തീരുമാനിച്ചത്. ഏകോപനത്തിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കുമായുള്ള ഉന്നത തല സമിതിയിൽ സിപിഎമ്മിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പാർട്ടി പ്രതിനിധിയെ തീരുമാനിക്കാത്തതിനാലാണ് ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയുടെ ആദ്യ യോഗത്തിൽ സിപിഎം പങ്കെടുക്കാത്തതും നിലവിൽ ഈ നിലപാടുകൾ എടുത്തതും.
പ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ വിഗ്രഹങ്ങളുടെ വിൽപ്പനയും നിർമാണവും തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കും
പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളുടെ വിൽപനയും നിർമ്മാണവും തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. ഗണേശ ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച നടക്കുന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ അടിയന്തര പ്രാധാന്യം നൽകിയതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ലിസ്‌റ്റ് ചെയ്‌ത കേസുകളുടെ ബോർഡിന്റെ അവസാനം വിഷയം കേൾക്കാൻ സമ്മതിച്ചു. “ഇത് അടിയന്തര വാദം കേൾക്കേണ്ട വിഷയമാണ്. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ വിൽക്കാൻ അനുമതി നൽകിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഞായറാഴ്ച വൈകുന്നേരം ഉത്തരവ് പുറപ്പെടുവിച്ചു,” ദിവാൻ പറഞ്ഞു.
സുപ്രീം കോടതിക്ക് ഒരു ഇ-മെയിൽ അയച്ചുകൊണ്ട് അടിയന്തിര കാര്യങ്ങൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പിന്തുടരാൻ ദിവാനോട് ബെഞ്ച് ആദ്യം ആവശ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന ഉത്സവത്തെക്കുറിച്ച് അഭിഭാഷകൻ സൂചിപ്പിച്ചതിനെത്തുടർന്ന് വിഷയം കേൾക്കാൻ സമ്മതിച്ചു. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾ നിർമ്മിക്കാനോ വിൽക്കാനോ നിമജ്ജനം ചെയ്യാനോ കഴിയില്ലെന്നതാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഞായറാഴ്ച പ്രത്യേക സിറ്റിംഗിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമെന്ന് ദിവാൻ പറഞ്ഞു.
അപ്പോൾ സിജെഐ ചന്ദ്രചൂഡ് ചോദിച്ചു, “ആളുകൾക്ക് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് എന്ത് ചെയ്യും? നിമജ്ജനത്തിന്റെ വശം സിംഗിൾ ജഡ്ജി പരിഗണിച്ചിട്ടുണ്ടോ?” സിംഗിൾ ജഡ്ജി എല്ലാ വശങ്ങളും പരിഗണിച്ചുവെന്നും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനായി താൽക്കാലിക ടാങ്കുകൾ ക്രമീകരിക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും ദിവാൻ പറഞ്ഞു. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾ ഉപയോഗിക്കുന്നതിന് വർഷങ്ങളായി നിരവധി ഉത്തരവുകൾ കോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശങ്ങൾ രൂപീകരിച്ചതിനാൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇപ്പോൾ പറയുന്നു.
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; വിചാര നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ആറുമാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികളാണ് കോടതി സ്റ്റേ ചെയ്തത്.
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. ആവശ്യം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി വിലയിരുത്തിയത്. മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു.
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു എന്നും മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.
മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു കേസില്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ മുന്‍പ് മൂന്ന് പ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന് ശേഷം 2012- ലാണ് വനം വകുപ്പ് മോഹന്‍ലാലിനെ പ്രതിയാക്കി അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് കേസെടുത്തത്.
അന്വേഷണത്തിനൊടുവില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഈ കേസ് വരുന്നില്ലെന്നു കണ്ട് കേസ് പിന്‍വലിച്ചു. ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകള്‍ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് വനംവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കൈയെടുത്ത് തിരിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൊമ്പ് സൂക്ഷിക്കാന്‍ ലാലിന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതിയും നല്‍കി.
ഇതിനെ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ പി.പി. പൗലോസ് നല്‍കിയ കേസില്‍ താരത്തിന് സമന്‍സയച്ചിരുന്നു. പ്രതികളിലൊരാളായ കൃഷ്ണകുമാറിന്റെ ‘കൃഷ്ണന്‍കുട്ടി’ എന്ന ആന ചരിഞ്ഞപ്പോള്‍ ആ കൊമ്പ് മോഹന്‍ലാലിന് നല്‍കിയതാണെന്നും കൊമ്പുകള്‍ കാട്ടാനയുടേതല്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും വകുപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. എങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്ന് കോടതി നിര്‍ദേശിച്ചത്.
പണം നൽകിയതിന്റെ പേരിൽ യുവതി വാടകയ്‌ക്കെടുത്ത ഗുണ്ടകൾ വീട് തകർത്തു
വേർപിരിഞ്ഞു താമസിക്കുന്ന മകന്റെ മോട്ടോർ ബൈക്ക് കത്തിക്കാൻ സ്ത്രീ വാടകയ്‌ക്കെടുത്ത ഗുണ്ടകൾ അവരുടെ ക്രിമിനൽ പ്രവൃത്തിക്ക് പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതിയുടെ വീട് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. വടക്കൻ കേരളത്തിലെ ജില്ലയിലെ മേലാറ്റൂരിൽ നിന്ന് വെള്ളിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 48 കാരിയായ നഫീസയുടെ വീട് ആക്രമിച്ച് തകർത്ത കാജ ഹുസൈൻ (39), നാസർ (35), മെഹബൂബ് (58) എന്നീ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
വടക്കൻ കേരളത്തിലെ ഈ ജില്ലയിലെ മേലാറ്റൂരിൽ നിന്ന് വെള്ളിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മറ്റൊരു പ്രതിയായ ഷിഹാബ് (36) ഒളിവിലാണ്. രണ്ടുമാസം മുമ്പാണ് നഫീസ ഗുണ്ടകളെ വാടകയ്‌ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് വാങ്ങിയ ബൈക്ക് തിരികെ നൽകാൻ മകനോട് ആവശ്യപ്പെട്ടിരുന്നു. അവൻ വിസമ്മതിച്ചപ്പോൾ, അവൾ അത് കത്തിക്കാൻ ഗുണ്ടകളെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് നഫീസയ്‌ക്കൊപ്പം മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. “ഇപ്പോൾ, ഗുണ്ടകൾ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം, യുവതി ഉറപ്പുനൽകിയ പണം സംബന്ധിച്ച് അവർ തമ്മിൽ തർക്കമുണ്ടായതായി തോന്നുന്നു,” പോലീസ് പറഞ്ഞു. പ്രതികൾ ചരിത്ര രേഖകളുള്ളവരാണെന്നും ഉടൻ തന്നെ കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസെടുക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.