കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് കേന്ദ്രസർക്കാർ
WE , THE PEOPLE OF INDIA, HAVING SOLEMNY RESOLVED , TO CONSTITUTE INDIA , INTO A SOVEREIGN , SOCIALIST , SECULAR , DEMOCRATIC , REPUBLIC AND TO SECURE TO ALL ITS CITIZENS … ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആണിത്. ഈ ആമുഖത്തിൽ നിന്നും SOCIALIST , SECULAR എന്നീ വാക്കുകൾ എടുത്ത് മാറ്റിയാലോ ? ഒരു ഭരണഘടനയുടെ അടിസ്ഥാന ഘടനയെ സൂചിപ്പിക്കുന്ന ആമുഖത്തിൽ നിന്നും SOCIALIST , SECULAR എന്നീ വാക്കുകൾ കാണാനില്ല. മുൻപ് മതേതരത്വം എന്ന വാക്ക് നീക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ SOCIALIST , SECULAR എന്നീ വാക്കുകൾ കാണാത്തതിന് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ‘മിനി-കോൺസ്റ്റിറ്റ്യൂഷൻ’ ആയി മാറിയത് എങ്ങനെയാണ് എന്നറിയണം.
ഇന്ത്യൻ ഭരണഘടനയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭേദഗതികളിലൊന്നാണ് 1976-ലെ 42-ാം ഭേദഗതി നിയമം. അന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ഇത് നടപ്പിലാക്കിയത്. ഈ നിയമം ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതി വരുത്തിയതിനാലാണ് ഇത് ‘മിനി-കോൺസ്റ്റിറ്റ്യൂഷൻ’ എന്നറിയപ്പെടുന്നത്. ഈ നിയമം ഇന്ത്യൻ ഭരണഘടനയിലെ ഭേദഗതികളുടെ ചരിത്രത്തിൽ ഏറ്റവും വലിയ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. ഭരണഘനയുടെ ആമുഖത്തിൽ Socialist, Integrity , Secular എന്നീ വാക്കുകൾ കൂട്ടിച്ചേർത്തത് 1976-ലെ 42 -ാം ഭരണഘടനാ ഭേദഗതിയിൽ ആയിരുന്നു.
മെയ് 28 നു പുതിയ പാർലമെന്റ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. പാർലമെൻറിൻറെ പ്രത്യേക സമ്മേളനത്തിൻറെ രണ്ടാം ദിവസം പുതിയ മന്ദിരത്തിൽ വെച്ചായിരുന്നു നടന്നത്. ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ്, പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, സ്മാരക നാണയം, സ്റ്റാമ്പ് എന്നിവ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ദിനത്തിൽ പാർലമെന്റ് അംഗങ്ങൾക്ക് നൽകിയിരുന്നു. പുതിയ മന്ദിരത്തിലേക്ക് മാറിയതിന്റെ ഭാഗമായി കേന്ദ്രസർക്കാർ, അംഗങ്ങൾക്ക് ഭരണഘടനയും വിതരണം ചെയ്തിരുന്നു. പ്രധാനമന്ത്രിയും ഭരണപക്ഷത്തെ മന്ത്രിമാരും വളരെ കുറച്ച് നേതാക്കളും മാത്രമായിരുന്നു വിതരണം ചെയ്ത പുതിയ ഭരണഘടനയടക്കമുള്ളവ വാങ്ങിയിരുന്നത്.
പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽ ‘മതേതരത്വം’ എന്ന വാക്കില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ഇത് ഗുരുതരമായ പിഴവാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്, സെക്യുലർ’ എന്നീ വാക്കുകൾ ഇല്ലെന്നു ലോക്‌സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും പറഞ്ഞിരുന്നു. കൗശലപൂർവം കേന്ദ്രസർക്കാർ ഇക്കാര്യം ഒഴിവാക്കി. അവരുടെ ഉദ്ദേശം സംശയാസ്പദമാണെന്നും അത് അവർ സമർത്ഥമായി ചെയ്‌തെന്നും ഇത് ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നുമാണ് അധീർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നത്. വിഷയം ഉന്നയിക്കാൻ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ കോൺഗ്രസിന്റെ ആരോപണം കേന്ദ്രസർക്കാർ നിഷേധിക്കുകയാണ് ചെയ്തത്. പുതിയതും പഴയുതുമായ ഭരണഘടനയുടെ കോപ്പിയാണ് തങ്ങൾ വിതരണം ചെയ്തിട്ടുള്ളതെന്നും അല്ലാതെ കോൺഗ്രസ് ആരോപിക്കുന്ന തരത്തിലുള്ള നീക്കങ്ങളൊന്നും ഇല്ലെന്നും ബിജെപി നേതാവ് സുശീൽ കുമാർ മോദി വ്യക്തമാക്കി. ഭേദഗതി ചെയ്ത പകർപ്പല്ല തങ്ങൾ വിതരണം ചെയ്തത്. ഭരണഘടന അംഗീകരിക്കുമ്പോൾ ഇത് യഥാർത്ഥ പകർപ്പ് തന്നെ ആയിരുന്നു. അതിൽ ‘സോഷ്യലിസ്റ്റ്, സെക്യുലർ’ എന്നീ ഉണ്ടായിരുന്നില്ല. അതുമാത്രമല്ല സോഷ്യലിസ്റ്റ് എന്ന വാക്കിന് ഇപ്പോൾ എന്ത് പ്രസക്തിയാണ് ഉള്ളത്.
അതുകൊണ്ട് തന്നെയും ഇതൊരു അനാവശ്യ വിവാദമാണെന്നാണ് സുശീൽ കുമാർ മോദി പറയുന്നത്. അതേസമയം പഴയ പാർലമെന്റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നാണ് അറിയപ്പെടുകയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംയുക്ത സമ്മേളനത്തിനു ശേഷം എം.പിമാർ പുതിയ പാർലമെന്റ് മന്ദിരത്തിൽ എത്തിയിരുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കാൽനട യാത്ര നടത്തിയായിരുന്നു. എന്നാൽ കോൺഗ്രസ് എംപിമാർ പുതിയ മന്ദിരത്തിലേക്ക് എത്തിയത് ഭരണഘടനയുമായും ആയിരുന്നു.
2000 കയ്യിലുണ്ടോ വേഗം മാറ്റിക്കോളൂ
കാലാകാലങ്ങളില്‍ ചില പ്രത്യേക സീരീസ് നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കാറുണ്ട്. അതോടൊപ്പം പുതിയ നോട്ടുകൾ പുറത്തിറക്കാറുമുണ്ട്. രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിൻവലിച്ചിരുന്നു. മെയ് 19 ന് ആയിരുന്നു 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി RBI പ്രഖ്യാപനം നടത്തിയത്. ഇനി പത്ത് ദിവസങ്ങൾ മാത്രമാണ് നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം. കാരണം സെപ്റ്റംബർ മുപ്പത് വരെയാണ് നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയമെന്ന് RBI മുൻപേ വ്യക്തമാക്കിയിരുന്നു. അതേസമയം 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്നായിരുന്നു റിസർവ് ബാങ്ക് അറിയിച്ചത്. മെയ് 23 മുതലായിരുന്നു കറൻസി മാറ്റിയെടുക്കാൻ അവസരം നൽകിയിരുന്നത്. പരമാവധി 10 നോട്ടുകളാണ് ഒരു സമയം മാറ്റിയെടുക്കാൻ കഴിയുക. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാവുന്നതാണ്.
നടൻ പ്രകാശ് രാജിന് വധഭീക്ഷണി : യൂട്യൂബ് ചാനലിനെതിരെ കേസടുത്ത് പോലീസ്
മലയാളം, തമിഴ്, കന്നഡ തുടങ്ങിയ സിനിമകളിൽ സജീവമായ നടനാണ് പ്രകാശ് രാജ്. ഇപ്പോഴിതാ നടനെതിരെ വധഭീക്ഷണി മുഴക്കിയിരിക്കുകായണ് ഒരു കന്നഡ യൂട്യൂബ് ചാനൽ. ചാനലായ ടി.വി. വിക്രമ എന്ന യൂട്യൂബ് ചാനലാണ് നടനെതിരെ വധഭീക്ഷണി മുഴക്കിയിരിക്കുന്നത്. പ്രകാശ് രാജ് നൽകിയ പരാതിയിലാണ് ബെംഗളൂരു അശോക്‌നഗർ പോലീസ് ചാനലിനെതിരെ കേസ് എടുത്തിരിക്കുന്നത്. തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ എതിർത്ത് നടത്തിയ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
ഇതിനോടനുബന്ധിച്ച് ടി.വി. വിക്രമയിൽ വന്ന ഒരു പരിപാടിയാണ് ഇപ്പോൾ കേസിലേക്ക് എത്തിയിരിക്കുന്നത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുകയും തനിക്കെതിരെ വധഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്നാണ് പ്രകാശ് രാജ് പറയുന്നത്. അതോടൊപ്പം ചാനൽ ഉടമയുടെ പേരിൽ ഉടൻ തന്നെ നടപടിയെടുക്കണമെന്ന് പ്രകാശ് രാജ് പോലീസിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ പരാതിക്കിടയാക്കിയ പരിപാടി 90,000 പേരാണ് കണ്ടിരിക്കുന്നത്. ഹിന്ദുത്വ അനുകൂല നിലപാടുള്ള ഒരു യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ എന്ന് പറയുന്നത്. പോലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സോഷ്യൽ മീഡിയയിൽ സജീവമായ പ്രകാശ് രാജ് സാമൂഹിക വിഷയങ്ങളിൽ എല്ലാം തന്നെ തന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് എത്താറുണ്ട്. പലപ്പോഴും ഇതെല്ലം പല വിവാദങ്ങളും സൃഷ്ടിക്കുന്നതും പതിവാണ്. അതേസമയം കുറച്ച് ആഴ്ചകൾ മുൻപായിരുന്നു ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചുവെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ എത്തിയിരുന്നത്. പ്രകാശ് രാജിന്റെ ട്വിറ്റർ പോസ്റ്റാണ് താരത്തിനെതിരെയുള്ള വിമർശനത്തിന് ഇടയാക്കിയത്. പ്രകാശ് രാജ് തന്റെ ട്വിറ്ററിൽ ഒരു കാർട്ടൂൺ ചിത്രം പങ്കുവെച്ചിരുന്നു.
പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടാണ് നടനെതിരെ വിമർശനങ്ങൾ വരുന്നത്. ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രത്തിനൊപ്പം പ്രകാശ് രാജ് കുറിച്ചത് ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്നാണ്. ചന്ദ്രയാൻ 3 എന്ന് പറയുന്നത് ബി.ജി.പിയുടെ ഒരു മിഷൻ അല്ലെന്നും അത് രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്നം ആണെന്നുമാണ് ചിലർ പറയുന്നത്. അതുകൊണ്ട് തന്നെയും ആ പ്രയത്നത്തെ കാണാതെ നടൻ പരിഹസിച്ചത് ശരിയായില്ലെന്നും ചിലർ പറഞ്ഞു.
“ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല”: ഹരീഷ് പേരടി
അഭിനയത്തിലും സോഷ്യൽ മീഡിയയിലും സാമൂഹികമായ വിഷയങ്ങളിൽ എല്ലാം തന്നെ സജീവമായ നടനാണ് ഹരീഷ് പേരടി. പലപ്പോഴും താരത്തിന്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇത്തരം പോസ്റ്റുകളെല്ലാം പിന്നീട് വലിയ വിവാദങ്ങൾക്കും ഇടയാക്കാറുണ്ട്. അത്തരത്തിൽ ഒരു ഫേസ്ബുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വനിതാ സംവരണ ബില്ലിനെക്കുറിച്ചാണ് നടൻ പറയുന്നത്. ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല എന്നാണ് ഹരീഷ് പോസ്റ്റിലൂടെ വിമർശിക്കുന്നത്.
ഹരീഷിന്റെ വാക്കുകൾ ഇങ്ങനെയാണ്, “ഈ ബില്ലിനെ എതിർത്ത ആ രണ്ട് കീടങ്ങളെ കണ്ടെത്താതെ ജനാധിപത്യം പൂർണ്ണമാവുന്നില്ല… എന്തായാലും സ്ത്രീയുടെ പ്രാതിനിധ്യത്തെ അനുകൂലിച്ച 454 ജനപ്രതിനിധികൾക്കും അഭിവാദ്യങ്ങൾ …ചന്ദ്രനെ പഠിക്കാനുള്ള ചന്ദ്രയാനും കഴിഞ്ഞ്.. സുര്യനിലേക്കുള്ള ആദ്യത്യാ എൽ 1 ഉം കഴിഞ്ഞ്.. ജനാധിപത്യ ഇന്ത്യയിലെ സ്ത്രികളുടെ നിലവാരം ഉയർത്തുന്ന ഈ സ്ത്രീപക്ഷ നിലപാടിന് മുൻകൈയ്യെടുത്ത കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ. ഭാരത് മാതാ… എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് രാജ്യം നടന്ന് തുടങ്ങുന്നു…” എന്നാണ് ഹരീഷ് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടൻ ജാതിയത നേരിട്ട ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ വിമർശിച്ചും നടൻ രംഗത്ത് എത്തിയിരുന്നു. ഏഴ് മാസം മുൻപ് നടന്ന കാര്യം ഇപ്പോഴാണോ തുറന്നു പറയാൻ സമയം കിട്ടിയത് എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നത്. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, “ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം… ബുദ്ധിയുള്ളവർ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്.. ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ്” എന്നാണ് നടൻ പറഞ്ഞത്.
സാമൂഹികമായ വിഷയങ്ങളിൽ തന്റേതായ മറുപടി പറയാൻ യാതൊരു മടിയും കാണിക്കാത്ത നടനാണ് ഹരീഷ് പേരടി. എന്നാൽ ഇത് നടനെ വലിയ വിവാദങ്ങളിലേക്കാണ് നയിക്കാറുള്ളതെങ്കിലും അതിനെ ഒന്നും താനെ വലിയ കാര്യമായി എടുക്കാതെ തന്റെ അഭിപ്രായം വീണ്ടും പറയുകയും പ്രതികരിക്കുയും ചെയ്യുന്ന നടനാണ് ഹരീഷ്. പൊതുവെ സിനിമ താരങ്ങൾ സാമൂഹികമായ വിഷയങ്ങളിൽ ഇടപെടുമ്പോൾ അത് വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിൽ പലപ്പോഴും വിവാദങ്ങളിൽപ്പെടുന്ന നടനാണ് ഹരീഷ്.
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ രണ്ട് പേർ മുങ്ങിമരിച്ചു, ഒരാളെ കാണാതായി
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വാഡ താലൂക്കിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ രണ്ട് പേർ മുങ്ങിമരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തതായി പോലീസ് വ്യാഴാഴ്ച അറിയിച്ചു. ബുധനാഴ്ച രാത്രി കോൺസായി ഗ്രാമത്തിലെ തടാകത്തിൽ വിഗ്രഹ നിമജ്ജനത്തിനിടെ ജഗത് നാരായൺ മൗര്യ (38), സൂരജ് പ്രജാപതി (25) എന്നിവർ മുങ്ങിമരിച്ചുവെന്ന് പോലീസ് പറഞ്ഞു.
ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരും ചേർന്ന് വ്യാഴാഴ്ച രാവിലെ ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
താലൂക്കിലെ ഗോർഹെ ഗ്രാമത്തിൽ, ബുധനാഴ്ച തടാകത്തിൽ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ പ്രകാശ് താക്കറെ (35) എന്നയാളെ കാണാതായെന്നും ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുകയാണെന്നും പോലീസ് അറിയിച്ചിരുന്നു. താനെ ജില്ലയിലുടനീളം, പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച 18 എണ്ണം ഉൾപ്പെടെ 43,000 ഗണേശ വിഗ്രഹങ്ങൾ 10 ദിവസത്തെ ഉത്സവത്തിന്റെ ഒന്നര ദിവസത്തിനുശേഷം നിമജ്ജനം ചെയ്തതായി അധികൃതർ അറിയിച്ചു.
താനെ നഗരത്തിൽ മാത്രം 11,910 ഗണപതി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തതായി പൗരസമിതിയുടെ ദുരന്തനിവാരണ സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു. അതേസമയം, അയൽപക്കത്തുള്ള പാൽഘർ ജില്ലയിൽ, 4,500 വിഗ്രഹങ്ങൾ വളരെ ഭക്തിയോടെയും മതപരമായ ആവേശത്തോടെയും നിമജ്ജനം ചെയ്തു. തങ്ങളുടെ പ്രിയപ്പെട്ട ആനത്തലയുള്ള ദൈവത്തോട് വിടപറയാൻ നിമജ്ജന സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ആളുകൾ പാട്ടുകൾക്കും സംഗീതത്തിനും ഡ്രംസ് അടിച്ചും നൃത്തം ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ
ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത അപമര്യാദയായി പെരുമാറിയതിന് ജില്ലയിലെ 19 കാരനായ ഇന്റർമീഡിയറ്റ് കോളേജ് വിദ്യാർത്ഥിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഖലീലാബാദിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഇന്റർമീഡിയറ്റ് കോളേജിലെ വിദ്യാർത്ഥിയായ സഹിൽ ബുധനാഴ്ചയാണ് അറസ്റ്റിലായത്. സെപ്തംബർ 16ന് (ശനിയാഴ്ച) ക്യാമ്പസിൽ കബഡി കളിക്കുന്നതിനിടെയാണ് പ്രതി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതെന്ന് സർക്കിൾ ഓഫീസർ ദിപാൻഷി റാത്തോഡ് പറഞ്ഞു. പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയും ബുധനാഴ്ച പരാതി നൽകുകയും ചെയ്തു.