പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇനി വരുന്ന അഞ്ച് ദിവസങ്ങളില്‍ കനത്ത മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്. ഒക്ടോബര്‍ ഒന്നിന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം, കേരള,കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സബന്ധനത്തിന് വിലക്ക്. ഒക്ടോബര്‍ 1 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
പ്ലസ് ടു വിദ്യാർഥിനിയ്ക്ക് നേരെ നിരന്തരം പീഡനം: സഹോദരൻ അറസ്റ്റിൽ
കോഴിക്കോട് താമരശ്ശേരിയിൽ പ്ലസ്‌ടു വിദ്യാർത്ഥിനിക്ക് നേരെ സഹോദരന്റെ നിരന്തരം പീഡനം. വീട്ടിൽ വെച്ച് പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസ് എടുത്തിരിക്കുന്നത്. രണ്ട് വർഷത്തോളം പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിന് വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടി പീഡനത്തിനിരയായ സംഭവം സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു. സുഹൃത്താണ് പിന്നീട് സ്‌കൂൾ അധികൃതരെ വിവരമറിയിച്ചത്. സ്‌കൂൾ അധികൃതർ പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ പെൺകുട്ടി സമ്മതിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും അവർ പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു.
2000 രൂപ നോട്ടുകൾ ഇനി രണ്ട് ദിവസം കൂടി
റിസർവ് ബാങ്ക് പിൻവലിക്കുന്ന 2000 രൂപ നോട്ടുകൾ തിരിച്ചു നൽകാൻ ഇനി രണ്ട് ദിവസം മാത്രം. മെയ് 19 ന് ആയിരുന്നു 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി RBI പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ മുപ്പത് വരെയാണ് നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയമെന്ന് RBI മുൻപേ വ്യക്തമാക്കിയിരുന്നു.
ആധാർ നമ്പർ ഉടൻ ബന്ധിപ്പിക്കുക
കേന്ദ്ര സർക്കാരിന്റെ വിവിധ ലഘു സമ്പാദ്യ പദ്ധതികളിൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്തവർ സെപ്റ്റംബർ മുപ്പത്തിനകം ബന്ധിപ്പിക്കേണ്ടതാണ്. അല്ലാത്ത അക്കൗണ്ടുകൾ മരവിപ്പിക്കുകയും ആധാർ നമ്പർ നൽകിയതിന് ശേഷം മാത്രമേ ഇത് പ്രവർത്തനസജ്ജമാകുകയും ചെയ്യുകയുള്ളൂ.
വിദേശ ഇടപാടുകൾക്ക് ടിസിഎസ്
വിദേശത്തേക്ക് പണമയക്കുന്നതിന് ഒക്ടോബർ ഒന്ന് മുതൽ സ്രോതസ്സിൽ കൂടുതൽ നികുതി പിടിക്കും. മുൻപ് അഞ്ച് ശതമാനമായിരുന്ന ടിസിഎസ് ഇപ്പോൾ 20 ശതമാനയാണ് വർധിപ്പിച്ചത്.
ഭാരത് എൻ ക്യാമ്പ്
വാഹനങ്ങളുടെ സുരക്ഷാ പരിശോധിച്ച് സ്റ്റാർ റേറ്റിംഗ് നൽകുന്ന ഭാരത് എൻ ക്യാമ്പ് സംവിധാനം രാജ്യത്ത് ഒക്ടോബർ ഒന്നിന് നിലവിൽ വരും
കാവേരി നദീ തർക്കം : കർണാടകത്തിൽ ബന്ദ്
നൂറ്റാണ്ടുകളായി കർണാടക – തമിഴ് കർഷകരുടെ പ്രധാന ജലസ്രോതസ്സാണ് കാവേരീ നദി. ഇന്നും നിലനിൽക്കുന്ന ഒന്നാണ് കാവേരി നദിയിലെ വെള്ളം തമിഴ്നാടിന് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം. കര്‍ണാടകയും തമിഴ്നാടും തമ്മിലുള്ള തര്‍ക്കത്തിന് പഴക്കം ഏറെയാണ്. ഇനി അറിയേണ്ടത് എന്താണ് കാവേരി നദീ തർക്കം എന്നാണ് ? കാവേരി നദിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിയമപരമായി ആരംഭിക്കുന്നത് 1892 മുതല്‍ 1924 വരെയുണ്ടാക്കിയ കരാറിലാണ്. മൈസൂരിലെ മദ്രാസ് പ്രസിഡന്‍സിയാണ് ഈ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടു വന്നത്. 1990 ല്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരം കാവേരി വാട്ടര്‍ ഡിസ്പ്യൂട്ട്സ് ട്രിബ്യൂണല്‍ നിലവില്‍ വന്നു.
204 ടിഎംസി അടി വെള്ളം തമിഴ്‍നാടിന് നല്‍കാന്‍ 1991 ല്‍ ട്രിബ്യൂണല്‍ ഇടക്കാല ഉത്തരവിട്ടു. 2007 ലാണ് ട്രിബ്യൂണലിന്‍റെ അന്തിമ വിധി വന്നത്. തമിഴ്‍നാടിന് 419 ടിഎംസി അടി വെള്ളം കൊടുക്കണമെന്നായിരുന്നു പറഞ്ഞത്.. 2013ല്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രം ഇത് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഈ വിധി വരുന്നതിനു മുൻപ് തന്നെ തമിഴ്‍നാട് 562 ടിഎംസി അടി ജലത്തിനായി ആവശ്യമുന്നയിച്ചപ്പോൾ കര്‍ണാടക 465 ടിഎംസി അടി വെള്ളതിനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
കര്‍ണാടക നല്‍കുന്ന വെള്ളത്തില്‍ 50.0052 ടിഎംസി അടി കുറവുണ്ടെന്ന് തമിഴ്‍നാട് ആരോപിച്ചിരുന്നു. എന്നാല്‍ മഴ ലഭിക്കാത്തതും ജലക്ഷാമവും മൂലം ഇതിലേറെ വെള്ളം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കർണാടക വാദിച്ചിരുന്നത്. തുടര്‍ന്ന് തമിഴ്‍നാട് അപെക്സ് കോടതിയെ സമീപിച്ച് കര്‍ഷകരുടെ അവസ്ഥ പരിഗണിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് അപേക്ഷിച്ചിരുന്നു. ഇതോടെ സെപ്തംബര്‍ അഞ്ചിന് കര്‍ണാടക സര്‍ക്കാരിനോട് ദിവസേന 15000 ഘന അടി വെള്ളം തമിഴ്നാടിന് നല്‍കാൻ അപെക്സ് കോടതി ഇത്തരവിടുകയും ചെയ്തു.
പത്തു ദിവസത്തേയ്ക്ക് നല്‍കണമെന്നായിരുന്നു വിധി. ഇത് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. കൃഷിയ്ക്ക് പോലും വെള്ളമില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കർഷകർ ശബ്ദം ഉയർത്തിയിരുന്നത്. എന്നാൽ ഈ വിഷയം ഒരു സിനിമ പ്രമോഷനേ പോലും ബാധിക്കുന്ന തരത്തിലേക്കെത്തി എന്നത് വളരെ ഗൗരവത്തിൽ തന്നെ എടുക്കേണ്ട ഒന്നാണ്. ‘ചിത്ത’ എന്ന സിനിമയുടെ പ്രമോഷനായി എത്തിയ തമിഴ് നടൻ സിദ്ധാർത്ഥിന് നേരെ ആയിരുന്നു കർണാടക്കാരുടെ പ്രതിഷേധം ഉയർന്നത്. കടുത്ത അവഗണന ആയിരുന്നു നടന് നേരിടേണ്ടി വന്നത്.
തമിഴ് സിനിമകൾ കർണാടകയിൽ പ്രദർശിപ്പിക്കരുതെന്ന് കന്നഡ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവർത്തകർ സിദ്ധാർത്ഥിന്റെ വാർത്താ സമ്മേളനം തടഞ്ഞത്. ബംഗളുരുവിലെ മല്ലേശ്വരത്തുള്ള എസ്ആർവി തിയറ്ററിൽ വച്ചായിരുന്നു സംഭവം നടന്നത്. പ്രസ് മീറ്റ് തുടങ്ങുന്നതിനിടെ ഒരു കൂട്ടം ആളുകൾ തിയറ്ററിന് ഉള്ളിൽ പ്രവേശിക്കുകയും പ്രതിഷേധം ഉയർത്തുകയും ആയിരുന്നു. ഇതോടെ എല്ലാ മാധ്യമ പ്രവർത്തകരോടും നടൻ നന്ദി പറഞ്ഞ് തിരിച്ച് പോകുകയും ചെയ്തു.
കാവേരി നദിജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ ബന്ദ് നടന്നിരുന്നു. തീവ്ര കന്നഡ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു ബന്ദ്. തമിഴ്നാടിന് കർണാടക 5000 ഘനയടി കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി ഉത്തരവിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ഈ ഉത്തരവ് സുപ്രീം കോടതി ശരി വയ്ക്കുകയും ചെയ്തിരുന്നു. തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാല്‍ പക്ഷയാണ് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. വിവിധ കര്‍ഷക സംഘടനകളും കര്‍ണാടക ജലസംരക്ഷണ കമ്മിറ്റിയും രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് പിന്തുണ നൽകി രംഗത്ത് എത്തിയിരുന്നു. 1900ലധികം കന്നട അനുകൂല സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
തമിഴ് നാടിന് കാവേരി നദീജലം വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഇടപെടൽ വന്നതിനു പിന്നാലെ ആയിരുന്നു കർണാടകയിലും തമിഴ് നാട്ടിലും രൂക്ഷ സംഘർഷം ദിവസങ്ങൾക്ക് നടന്നിരുന്നത്. ഇതോടെ സർക്കാർ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയും കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റിയും നിർദേശിച്ച ജലം നൽകാൻ കർണാടകം തയ്യാറാകുന്നില്ലെന്ന് തമിഴ്നാട് പരാതി പറഞ്ഞിരുന്നു. ഇതോടെ കാവേരീ നദിയിലെ ജലം പങ്കുവെയ്ക്കുന്നതിനെ കുറിച്ച് ഓരോ ദിവസവും തർക്കം രൂക്ഷമാകുകയാണ്.
വനിതാ വുഷു സാൻഡയിൽ വെള്ളി നേടിയത് മണിപ്പൂരുകാരി
ഏഷ്യൻ ഗെയിമ്സിൽ ഇന്ത്യക്ക് ഒരു സ്വർണം ഉൾപ്പെടെ മൂന്ന് മെഡൽ കൂടി. വനിതാ വുഷു സാൻഡയിൽ വെള്ളി നേടിയത് മണിപ്പൂരുകാരി റൊഷിബിന ദേവിയാണ്. ഇന്ത്യ നേടിയ ഈ നേട്ടത്തിൽ റൊഷിബിനയുടെ പങ്ക് വളരെ വലുതാണ്. എന്നാൽ വലിയൊരു വേദന നെഞ്ചിലേറ്റിയാണ് റൊഷിബിനെ മെഡൽ മേടിക്കാൻ വേദിയിലെത്തിയത്. വേദിയിൽ വെച്ച് നാടിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ റൊഷിബിനയ്ക്ക് വിതുമ്പലടക്കാൻ കഴിഞ്ഞില്ല. ഗ്ലൗസിൽ മുഖമമർത്തി ഏങ്ങലടിച്ച് കരഞ്ഞുകൊണ്ട് അവൾ പറഞ്ഞത് “ഈ കലാപം നിർത്തൂ, എന്തിനാണ് ഇങ്ങനെ യുദ്ധം ചെയ്യുന്നത്? അവിടെ ആളുകൾക്ക് ജീവിക്കാൻ കഴിയുന്നില്ല. മാസങ്ങളായി ഞാൻ എന്റെ വീട്ടിൽ പോയിട്ട്. ഏതാനും ആഴ്ചകളായി വീട്ടുകാരെ വിളിക്കാനും കഴിയുന്നില്ല. വീട്ടിൽ പോകാൻ കൊതിയാകുന്നു. എനിക്ക് വീട്ടുകാരെയും കൂട്ടുകാരെയും കാണണം. പക്ഷെ നാട്ടിലേക്ക് വരേണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. ഞാന്‍ ഈ മെഡല്‍ മണിപ്പൂരിന് സമര്‍പ്പിക്കുന്നു, ഞങ്ങളെ സംരക്ഷിക്കുകയും പോരാടുകയും ചെയ്യുന്നവര്‍ക്ക് ഈ മെഡല്‍ സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് റൊഷിബിനെ പറഞ്ഞത്.
”സിനിമാമേഖലയിലുള്ളവർക്ക് അഭിപ്രായങ്ങൾ തുറന്ന് പറയുവാൻ പേടിയാണ്” ; അടൂർ ഗോപാലകൃഷ്‌ണൻ
സിനിമാമേഖലയിലുള്ളവർക്ക് അഭിപ്രായങ്ങൾ തുറന്ന് പറയുവാൻ മടിയാണെന്ന് തിരക്കഥാകൃത്ത് അടൂർ ഗോപാലകൃഷ്ണൻ.എന്തെങ്കിലും പറഞ്ഞാൽ ഇഡി വരുമോയെന്ന പേടിയാണ് സിനിമക്കാർക്കെന്നും പക്ഷെ താൻ അങ്ങനെയല്ലെന്നും അഭിപ്രായങ്ങൾ തുറന്ന് പറയുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
”പോരാടി കഷ്ട്ടപ്പെട്ട് ജീവിക്കുന്ന ഒരു തിരക്കഥാകൃത്താണ് ഞാൻ.എന്നെ മുടിചൂടാമന്നൻ എന്ന സ്ഥാനത്തൊന്നും കയറ്റി വെക്കരുത്.വളരെ സാധാരണക്കാരനായി ജീവിക്കുന്ന ഒരാളാണ് ഞാൻ.നല്ല കാര്യങ്ങൾ കണ്ടാൽ മനസ്സ് തുറന്ന് ഞാൻ പറയാറുണ്ട്.അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അതും തുറന്ന് പറയും.സിനിമാമേഖലയിലെ എല്ലാവരും അത് തുറന്ന് പറയില്ല കാരണം അവർക്ക് പേടിയാണ്.തെറ്റായ ഒരു പ്രതിഷേധം പോലും അവരാരും നടത്തില്ല. ഇഡി വരുമോ എന്ന ഭയമാണ് അവർക്കൊക്കെ” എന്നും അടൂർ ഗോപാലകൃഷ്‌ണൻ പറയുന്നു.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രധാന വിഷയങ്ങളിൽ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായം പറഞ്ഞ് രംഗത്ത് എത്താറുണ്ട്.അടുത്തിടെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചത് വലിയ ചർച്ച വിഷയമായിരുന്നു .ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്.ജാതി അധിക്ഷേപം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെ പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർ്തഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ശങ്കർ മോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജിവെച്ചത്. അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ വഴങ്ങിയില്ല.
ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെ സമരം നടത്തിയത്. സമരം ശക്തമായതോടെ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍ എന്നിവരുടെ രണ്ടംഗ സമിതി സര്‍ക്കാരിന് നൽകിയത്. ഇതിന് പിന്നാലെ ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ചത്.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ വർദ്ധിപ്പിക്കില്ല. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരും……
ഇന്ത്യൻ ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന വ്യാജ സംഘടയുടെ തട്ടിപ്പിനിരയായി സിസനിമാ മേഖല. കബളിപ്പിക്കപ്പെട്ടത് നിരവധി പേർ. വ്യക്തിഗതമായി തട്ടിയെടുത്തത് 5000 രൂപ മുതൽ 7000 രൂപ വരെ
ഏഷ്യൻ ഗെയിംസിൽ നേട്ടം തുടർന്ന് ഇന്ത്യൻ താരങ്ങൾ
ഏഷ്യൻ ഗെയിംസിൽ നേട്ടം തുടർന്ന് ഇന്ത്യൻ താരങ്ങൾ. 8 സ്വർണ്ണവുമായി ഇന്ത്യ 4-ാം സ്ഥാനത്ത്.ഷൂട്ടിങ്ങിൽ 2 സ്വർണ്ണവും 2 വെള്ളിയും സ്വന്തമാക്കി ഇന്ത്യ. ടെന്നീസിൽ സാകേത് -രാംകുമാർ സഖ്യത്തിന് വെള്ളി, വനിതകളുടെ സ്ക്വാഷ് ടീം ഇനത്തിൽ വെങ്കലം