മധ്യപ്രദേശിലെ ഇൻഡോറിലെ സ്വകാര്യ പ്ലേ സ്‌കൂളിലേക്ക് കുട്ടികളെ കയറ്റിയ വാൻ ഡ്രൈവർ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരം വാൻ ഡ്രൈവർ സുമിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട അമ്മ കുട്ടിയോട് കാര്യം ചോദിച്ചപ്പോഴാണ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് പറയുന്നത്. ഇതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതി തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിച്ചെന്നും കുട്ടി അമ്മയോട് പറഞ്ഞു. മാതാപിതാക്കൾ കുട്ടിയെ പോലീസ് സ്റ്റേഷനിൽ കൊണ്ട് വരികയും വൈദ്യപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. സ്വകാര്യ പ്ലേ സ്‌കൂളിൽ നിന്ന് ഡ്രൈവറുടെ വിവരങ്ങൾ പോലീസ് ശേഖരിച്ച് വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 354, 506, വകുപ്പുകളും സംരക്ഷണത്തിന്റെ പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുനമ്പം മത്സ്യബന്ധന ബോട്ടിൽ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു
മുനമ്പം തീരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. ഒരാളുടെ മൃദദേഹം കണ്ടെത്തി. ശരത്തിന്റെ (24) മൃതദേഹം ആണ് കണ്ടെത്തിയത്. കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണെന്നും തീരദേശ പോലീസ് അറിയിച്ചു. ‘നന്മ’ എന്ന ബോട്ടിൽ 7 മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച രാത്രി മത്സ്യബന്ധനവുമായി തീരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നാലുപേരെ കാണാതാവുകയും വാട്ടർ ക്യാനുകളിൽ തൂങ്ങിക്കിടന്ന മൂന്നുപേരെ സമീപത്തെ മത്സ്യബന്ധന കപ്പൽ രക്ഷപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളും മറൈൻ ആംബുലൻസും മറ്റ് രക്ഷാപ്രവർത്തകരും തിരച്ചിൽ നടത്തുന്നുണ്ട്.
ടെലിവിഷൻ താരം ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി
റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ കുറച്ച് ആഴ്ചകളിയി ചില പരാതികൾ ഉയർന്നിരുന്നു. രണ്ട് ദിവസം മുൻപ് ദുബായിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന വഴി ചെന്നൈയിൽ വെച്ച് ഷിയാസിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സ്ത്രീപീഡനക്കേസിലെ പരാതിയെതുടർന്ന് നാട്ടിലേക്ക് വരികയായിരുന്നു താരം. എന്നാൽ ഇപ്പോഴിതാ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് പോലീസ്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ് കോടതിയിൽ ഷിയാസിനെ ഹാജരാക്കാനാണ് തീരുമാനം. ഇന്ന് രാവിലെ ആറര മണിയോട് കൂടിയാണ് ഷിയാസിനെ ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
താരത്തെ കാസർകോട്ടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഹൈക്കോടതി ഷിയാസിന് ഇടകകല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഷിയാസ് ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നത് ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നത് . ഷിയാസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. “ഞാൻ ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത് ഒരു വെടിയൊച്ച കേട്ടെന്നു പറഞ്ഞ് കുറെ ആളുകൾ എന്റെ പേരിൽ പേപ്പറിലുമൊക്കെ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിൽ അല്ല. ദുബായിൽ ആണ്.
ഇവിടെ നല്ല അരി കിട്ടുമെന്നറിഞ്ഞപ്പോൾ വാങ്ങാൻ വന്നതാണ്. മീഡിയകളോട് എനിക്ക് പറയാനുള്ളത് ഇനി ഇങ്ങനെയുള്ള വൃത്തിക്കെട്ട വാർത്തകൾ പ്രചരിപ്പിക്കരുതെന്നാണ്. ഞാൻ പെട്ടന്ന് തന്നെ വരും. നാട്ടിൽ വരുമ്പോൾ കാണാം. എല്ലാവരെയും മുഖത്തോട് മുഖം കണ്ടിരിക്കും. മഴ പെയ്യും” എന്നാണ് ഷിയാസ് കരീം പറഞ്ഞത്. എന്നാൽ താരം പിന്നീട് മാപ്പപേക്ഷിച്ചും ഒരു വീഡിയോ ചെയ്തിരുന്നു. അതിൽ ഷിയാസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, ഞാന്‍ ഇന്നലെ ഒരു വീഡിയോ ചെയ്തിരുന്നു വഴക്കൊക്കെ പറഞ്ഞ്. കുറെ ചീത്ത വിളിച്ചിരുന്നു. അതില്‍ ഞാന്‍ മാപ്പ് പറയുന്നു.
എന്റെ കരിയര്‍ ഗ്രാഫില്‍ ഒരുപാട് മാധ്യമങ്ങള്‍ എന്നെ പിന്തുണച്ചിരുന്നു. ഒരുപാട് പേര്‍ ന്യൂസും,ലിങ്കുമെല്ലാം അയച്ചു തന്നു. അപ്പോള്‍ ഞാന്‍ ദേഷ്യത്തിലായി. അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അറിയാത്ത കാര്യമാണ്. ഒരുപാട് കാര്യങ്ങള്‍ വളച്ചൊടിച്ചു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ്, ഒന്നുമായിട്ടില്ലെങ്കിലും ഇവിടെ വരെ എത്തിയത്. പിന്തുണച്ചവര്‍ക്ക് ഒരു പാട് നന്ദി. എല്ലാവരോടും നന്ദി. പിന്നീട് താരം തന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.
കളിസ്ഥലത്ത് കുട്ടി തൂങ്ങി മരിച്ച സംഭവം: സാധാരണ മരണമെന്ന് പോലീസ്
സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കളിസ്ഥലത്ത് തൂങ്ങിമരിച്ചതായി കരുതിയ കുട്ടിയുടെ മരണം സാധാരണ മരണമെന്ന് പോലീസ്. ആനന്ദ് (13) ആണ് മരിച്ചത്. ഇളയ സഹോദരനും മറ്റു കുട്ടികൾക്കുമൊപ്പം വെള്ളിയാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെ ആനന്ദ് ഇളയ സഹോദരൻ ഡേവിഡുമായി തർക്കമുണ്ടായതായി. ആനന്ദ് സമീപത്തുള്ള മരത്തിൽ കയറി, തൂവാലകൊണ്ട് കുരുക്കുണ്ടാക്കി മരത്തിലെ ഒരു കൊമ്പിൽ തൂക്കിയിടുകയായിരുന്നു. എന്നാൽ ആനന്ദിന്റെ കാൽ വഴുതി ബാലൻസ് നഷ്ടപ്പെട്ട് കുരുക്കിൽപ്പെട്ട് മരിക്കുകയായിരു. കുട്ടികൾ അലറി വിളിക്കുകയും ഉടൻ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും ആനന്ദ് മരിച്ചിരുന്നു. അംഹർ പ്രദേശത്തെ ഒരു സ്വകാര്യ സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആനന്ദ്. സംഭവസമയത്ത് ആനന്ദിന്റെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു. ആനന്ദിന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്. ആനന്ദിന്റെ അച്ഛൻ ഛോട്ടേ ലാലും അമ്മ രമാവതി ദേവിയും കൂലിപ്പണി ചെയ്യുന്നവരാണ്. ഛോട്ടേ ലാലിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നല്ലതല്ല. തകരപ്പുരയിലാണ് കുടുംബം താമസിക്കുന്നത്.
17 കാരിയുടെ കൊലപാതകം : വിധി കാത്ത് 3 വർഷം
മൂന്നു വർഷം മുൻപ്, 2020 ജനുവരി ഏഴാം തിയ്യതി, പതിവ് പോലെ കേരളം വീണ്ടും ഒരു അരുംകൊലയ്ക്ക് സാക്ഷിയായി. പതിനേഴുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടു. എറണാകുളം കലൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പെൺകുട്ടിയാണ് മരിച്ചത്. പ്രതി നെട്ടൂര്‍ സ്വദേശി സഫര്‍ ഷാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും, ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തു.
ആ സംഭവത്തിന്റെ തുടക്കം ഇങ്ങനെ ആയിരുന്നു. സംഭവ ദിവസം, സര്‍വീസ് സെന്റര്‍ ജീവനക്കാരനായ പ്രതി സഫര്‍ ഷാ സര്‍വീസ് കഴിഞ്ഞ് ഉടമയ്ക്ക് കൈമാറാനുള്ള കാറുമായാണ് സ്ഥാപനത്തിൽ നിന്നും പെൺകുട്ടിയെ കാണാനായി ഇറങ്ങിയത്. മണിക്കൂറുകൾ കഴിഞ്ഞും സഫർ ഷായെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടയിൽ തന്നെയാണ് നഗരത്തിലെ സ്കൂളിൽ നിന്നും പ്ലസ്‌ടു വിദ്യാർത്ഥിനിയെ കാണാനില്ലെന്ന പരാതിയും പൊലീസിന് ലഭിച്ചത്. മകളെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛൻ നൽകിയ പരാതിയിൽ സഫർ ഷായെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. സര്‍വീസ് സെന്ററില്‍നിന്ന് വാഹനവുമായി കടന്നതും ഇതേ യുവാവ് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇതോടെ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത് സഫർ തന്നെയെന്ന നിഗമനത്തിലേക്കെത്തി പോലീസും. യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അതിരപ്പിള്ളി, മലക്കപ്പാറ ഭാഗത്തുണ്ടെന്ന് കണ്ടെത്തി. ഉടൻ തന്നെ കൊച്ചി പോലീസ് അതിരപ്പിള്ളി, മലക്കപ്പാറ പോലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറി. അതോടൊപ്പം വാഴച്ചാലിലെ ചെക്ക്‌പോസ്റ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാൻ പോലീസ് മറന്നില്ല. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ചുവന്ന നിറത്തിലുള്ള കാര്‍ ഇതുവഴി കടന്നു പോയെന്ന് ചെക്ക് പോസ്റ്റിലെ രജിസ്റ്ററിൽ നിന്നും മനസിലായി. ഇതേ വാഹനം ആറര മണിയോടെ മലക്കപ്പാറ വഴി കടന്നു പോയതായി മലക്കപ്പാറയിലെ രജിസ്റ്റർ നോക്കിയപ്പോൾ വ്യക്തമായി.
പിന്നീടുള്ള പരിശോധന നടന്നിരുന്നത്, വാല്‍പ്പാറ, പൊള്ളാച്ചി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ഈ സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറി. പൊള്ളാച്ചിയിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നു യുവാവ് നടത്തിയിരുന്നതെങ്കിലും തമിഴ് നാട് പോലീസിന്റെ പരിശോധനയിൽ ചൊവ്വാഴ്ച രാത്രി തന്നെ സഫറിനെ വാല്‍പ്പാറ വാട്ടര്‍ഫാള്‍സ് പിടികൂടി. കാറിന്റെ മുൻ സീറ്റിൽ ചോരപ്പാടുകളും ഉണ്ടായിരുന്നു. വിവരമറിഞ്ഞയുടന്‍ മലക്കപ്പാറയില്‍നിന്ന് കേരള പോലീസ് സംഘമെത്തി അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ ആ അരുംകൊലയുടെ ചുരുളഴിഞ്ഞു….
ഉച്ചയ്ക്ക് ക്‌ളാസ് കഴിഞ്ഞിറങ്ങിയ പതിനേഴുകാരിയെ സഫർ ഷാ നിർബന്ധിച്ചു കാറിൽ കയറ്റി. ഇതുവരെയുണ്ടായ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ക്കാമെന്നും യാത്ര പോകാമെന്നും പറഞ്ഞാണ് സഫർ പെൺകുട്ടിയെ കാറിൽ കയറ്റിയത്. അതിരപ്പിള്ളിയിലേക്കാണ് ഇരുവരും യാത്ര തിരിച്ചത്. 130 കിലോമീറ്ററോളം ദൂരം യൂണിഫോം ധരിച്ചാണ് പെൺകുട്ടി യാത്ര ചെയ്തത്. അതിരപ്പിള്ളി മേഖലയിലെത്തിയ ഇരുവരും ചെക്‌പോസ്റ്റും കടന്ന് മലക്കപ്പാറ ഭാഗത്തേക്ക് എത്തി. പെൺകുട്ടി സ്‌കൂൾ യൂണിഫോമിൽ ആയിരുന്നെങ്കിലും അസ്വാഭാവികത ഒന്നും തോന്നാത്തതിനാൽ ചെക്ക് പോസ്റ്റിലും കാര്യമായ പരിശോധനയും നടന്നില്ല. വാഴച്ചാൽ ചെക്ക് പോസ്റ്റ് കഴിഞ്ഞ് വനമേഖല എത്തിയപ്പോൾ സഫറിന്റെ മുഖം മൂടി അഴിയാനും തുടങ്ങി.
കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത പ്രതി കത്തിയും രണ്ട് ദിവസം മുൻപേ തന്നെ വാങ്ങി വെച്ചിരുന്നു. കൊലയിലേക്കെത്താനുള്ള തുടക്കമെന്നോണം ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി. പിന്നാലെ സഫർ പെൺകുട്ടിയെ തന്റെ കയ്യിലെ കത്തിയെടുത്ത് നെഞ്ചിലും വയറ്റിലും കയ്യിലും ഒട്ടേറെ തവണ കുത്തി. ക്രൂരമായ കൊലയ്ക്ക് ശേഷം മൃതദേഹം റോഡിരികിലെ കാപ്പിത്തോട്ടത്തില്‍ തള്ളി. ഇതായിരുന്നു സഫർ പൊലീസിന് നൽകിയ മൊഴി. എന്നാൽ പരാതിയ്ക്ക് പെൺകുട്ടിയുടെ മൃദദേഹം തള്ളിയതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ തിരച്ചിലൊരു വെല്ലുവിളിയായി. ആനയും പുലിയും ഇറങ്ങുന്ന വനമായതിനാല്‍ അന്വേഷണ സംഘത്തിന്റെ ആശങ്കയും കൂടി വന്നു.
തമിഴ്‌നാട് മേഖലയിലും കേരളത്തിലുമായി രണ്ടുസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങി. ഷോളയാര്‍ ഡാമിനും വാല്‍പ്പാറയ്ക്കും ഇടയിലാണ് മൃതദേഹം തള്ളിയതെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. എന്നാൽ മണിക്കൂറുകൾ തിരഞ്ഞിട്ടും ഇവിടെ മൃദദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. സെര്‍ച്ച് ലൈറ്റുകള്‍ ഘടിപ്പിച്ച ജീപ്പുമായി മലക്കപ്പാറ-വാല്‍പ്പാറ റോഡിലെ വനത്തിലൂടെയുള്ള തിരച്ചിലിലാണ്, വനത്തിന്റെ എതിര്‍ഭാഗത്തുള്ള കാപ്പിത്തോട്ടത്തിൽ ചോരയില്‍ കുളിച്ചനിലയില്‍ മൃദദേഹം കണ്ടെത്തിയത്. അവിടെ ഒരു കല്ലില്‍ തട്ടിനിന്നതിനാല്‍ മൃതദേഹം തോട്ടത്തില്‍നിന്ന് താഴേക്ക് വീണിരുന്നില്ല.
കണ്ണില്ല ക്രൂരതയ്ക്ക് റിമാൻഡിൽ കഴിഞ്ഞിരുന്ന സഫർ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യത്തിലിറങ്ങി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സഫർ ജാമ്യം നേടിയത്. തെറ്റിദ്ധാരണ വ്യക്തമായതോടെ സഫറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. ഒരു നാടിനെ മുഴുവൻ നെഞ്ചിടിപ്പോടെ മുൾമുനയിൽ നിർത്തിയ ക്രൂരതയ്ക്ക് കോടതി വിധി പറഞ്ഞത് മൂന്നു വര്ഷങ്ങള് ശേഷം. നീതി ലഭിക്കാതെ മൂന്നു വർഷം ഒരു അച്ഛനും അമ്മയും കഴിഞ്ഞത് കണ്ണീരോടെയാല്ലാതെ ആർക്കും ഓർത്തെടുക്കാൻ കഴിയില്ല.
ഹിമാചൽ പ്രദേശ്: ചൗരയിൽ മണ്ണിടിച്ചിലിനെ തുടർന്ന് എൻഎച്ച് 5 തടഞ്ഞു
ചൗരയിലെ ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡിൽ വൻ മണ്ണിടിച്ചിലിനെത്തുടർന്ന് സംസ്ഥാന തലസ്ഥാനമായ ഷിംലയിൽ നിന്ന് ഗോത്രവർഗ ജില്ലയായ കിന്നൗർ വിച്ഛേദിക്കപ്പെട്ടതായി അധികൃതർ ശനിയാഴ്ച അറിയിച്ചു. വെള്ളിയാഴ്ച രാത്രി കിന്നൗർ ജില്ലയുടെ പ്രവേശന കവാടത്തിൽ പ്രകൃതിദത്ത തുരങ്കത്തിന് സമീപമുള്ള റോഡിൽ കൂറ്റൻ പാറക്കല്ലുകളും മറ്റ് അവശിഷ്ടങ്ങളും തെന്നിവീണ് കാൽനടയാത്ര പോലും തടസ്സപ്പെടുത്തി. ഉയർന്ന മലനിരകളിൽ ആപ്പിൾ സീസൺ അവസാനിച്ചിട്ടില്ലാത്തതിനാൽ, ട്രക്കുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തടയണയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുകയാണ്.
പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും പാറക്കല്ലുകൾ നീക്കം ചെയ്യുന്നതായും അധികൃതർ അറിയിച്ചു. കട്ടിയായ പാറ തുരന്ന് കുടുങ്ങിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വഴിയൊരുക്കുന്നതിന് കനത്ത യന്ത്രങ്ങൾ വിന്യസിച്ചിട്ടുണ്ട്. നേരത്തെ, സെപ്തംബർ 7 ന് രാത്രിയുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ചൗരയ്ക്ക് ഏതാനും കിലോമീറ്റർ മുമ്പ് നുഗൽസാരിക്ക് സമീപം NH 5 തടഞ്ഞിരുന്നു. റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഏകദേശം 10 ദിവസമെടുത്തു. പരിസ്ഥിതി ലോല പ്രദേശമായ ഈ റോഡിൽ അടിക്കടിയുള്ള മണ്ണിടിച്ചിലുകൾ ശാശ്വതമായ പരിഹാരം വേണമെന്ന് പറഞ്ഞ പ്രദേശവാസികൾക്കും പഴവർഗ നിർമ്മാതാക്കൾക്കും പ്രത്യേകിച്ച് ആപ്പിൾ കർഷകർക്കും ഒരു ശാപമായി മാറിയിരിക്കുന്നു.
ഉയർന്ന ഗുണമേന്മയുള്ള ചീഞ്ഞ ആപ്പിളുകൾക്ക് പ്രശസ്തമാണ് കിന്നൗർ, കിന്നൗറിന്റെ താഴത്തെ ബെൽറ്റുകളിൽ നിന്നുള്ള ഗതാഗതം ഓഗസ്റ്റിൽ ആരംഭിക്കുന്നു, അതേസമയം ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള ആപ്പിൾ നവംബർ അവസാനം വരെ വിപണികളിൽ എത്തുന്നത് തുടരുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം ഈ വർഷം ആപ്പിൾ ഉത്പാദനം കുറഞ്ഞു. 2022ൽ കിന്നൗറിൽ 40-42 ലക്ഷം പെട്ടികളുണ്ടായിരുന്ന സ്ഥാനത്ത് 2023ൽ ഏകദേശം 30 ലക്ഷം പെട്ടികളാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ (കിന്നൂർ) അജയ് കുമാർ ധിമാൻ പറഞ്ഞു.