യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ഗാനം. ഗര്‍ബോ എന്ന ഗാനത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായ തനിഷ്‌ക് ബാഗ്ചിയാണ്. ഗാനമാലപിച്ചിരിക്കുന്നത് ഹിറ്റ് ഗായിക ധ്വനി ഭാനുശാലിയും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാവ്യാത്മകമായ വരികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള ഗാനം. നവരാത്രി ആഘോഷവേളയില്‍ ഗുജറാത്തിന്റെ ഊര്‍ജസ്വലമായ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് ഗര്‍ബോ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു എന്നാണ് ഗാനത്തിന് യൂട്യൂബില്‍ നല്‍കിയിരിക്കുന്ന അവതാരിക.
സ്വര്‍ണം വാങ്ങാന്‍ ഇനി കൈപൊള്ളും
സ്വര്‍ണം വാങ്ങാന്‍ ഇനി കൈപൊള്ളും.സ്വര്‍ണവില ഒറ്റദിവസം കൊണ്ട് ഗ്രാമിനു 140വും പവന് 1120 രൂപയും കൂടി. ഒറ്റ ദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. സംസ്ഥാനത്ത് ഇന്നലത്തെ വില ഗ്രാമിന് അയ്യായ്യിരത്തി അഞ്ഞൂറ്റി നാല്‍പ്പത് രൂപയും പവന് നാപ്പത്തിനാലായിരത്തി മുന്നൂറ്റി ഇരുപത് രൂപയുമാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ 10 ദിവസത്തിനിടെ പവനു 2400 രൂപ കൂടി. വിലവര്‍ധനയ്ക്കു കാരണം ഇസ്രയേല്‍ഹമാസ് സംഘര്‍ഷത്തെത്തുടര്‍ന്നു രാജ്യാന്തര വിപണിയില്‍ നിരക്ക് ഉയര്‍ന്നത്.ഏഴിനു യുദ്ധം തുടങ്ങിയതോടെയാണ് വില കൂടിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണു കാരണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിനു 2000 ഡോളറിലേക്ക് എത്തുമെന്ന് സൂചന.
പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാനെതിരെ ജയ് ശ്രീറാം മുഴക്കി കാണികള്‍
ഏകദിന ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഇരു രാജ്യങ്ങള്‍ക്കും ആവേശമാണ്. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ ഔട്ടായി പുറത്തേക്ക് പോകുന്ന പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാനെതിരെ ജയ് ശ്രീറാം മുഴക്കി കാണികള്‍. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സംഭവം. ജയ് ശ്രീറാം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാണികളോട് റിസ്വാന്‍ പ്രതികരിച്ചില്ല.ഒരുലക്ഷത്തി മുപ്പത്തിരണ്ടായിരം ഇരിപ്പിട ശേഷിയുള്ള അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഇന്നലെ ഒന്നേകാല്‍ ലക്ഷം പേരാണ് കളി കാണാനെത്തിയത്.
പാക്കിസ്ഥാൻ പതാക ഉയർത്തിയ വിഷയത്തിൽ തെറ്റായ പ്രചാരണം നടത്തിയതിന് കേസ് എടുത്ത് പോലീസ്
ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ വിവിധ രാജ്യങ്ങളുടെ പതാകയോടൊപ്പം പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് മാളിലെ മാർക്കറ്റിംഗ് മാനേജർ ആതിര നമ്പ്യാതിരിക്ക് തൽസ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയതിനു കേസെടുത്തിരിക്കുകയാണ് കർണാടക പോലീസ്. കർണാടകയിലെ തുമകുരു ജില്ലയിലെ ജയനഗര പൊലീസാണ് ബിജെപി വനിതാ വിഭാഗം നേതാവായ ശകുന്തള നടരാജനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ട്വീറ്ററിൽ ഇന്ത്യാൻ പതാകയേക്കാൾ ഉയരത്തിൽ പാകിസ്ഥാൻ പതാക ഉയർത്തിയാതായി തെറ്റി ധരിപ്പിക്കുന്ന ചിത്രമായിരുന്നു ശങ്കുന്തള പങ്കു വെച്ചത്. ഇതേസമയം ലുലു മാളിനെതിരെ വിധ്വെഷകരമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനടക്കം മുന്പന്തിയിലുണ്ടായിരുന്ന പ്രജീഷ് വിശ്വനാഥ് അടക്കമുള്ളവർക്കേ കേരളം പോലീസ് കേസ്സെടുക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.
ഇന്ത്യയില്‍ നിന്ന് 60 റെക്കോര്‍ഡ്
1861ല്‍ രേഖപ്പെടുത്തിയ ചിറാപുഞ്ചിയിലെ മഴയും ശില്‍പി കാനായി കുഞ്ഞിരാമന്റെ ശംഖുമുഖത്തെ ‘സാഗരകന്യക’യും ഉള്‍പ്പെടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് 2024 ലക്കത്തില്‍ ഇന്ത്യയില്‍ നിന്ന് 60 റെക്കോര്‍ഡുകള്‍. ലോകത്തെ ഏറ്റവും വലിയ ജലകന്യകാ ശില്‍പം എന്ന റെക്കോര്‍ഡാണ് ‘സാഗരകന്യക’യുടേത്. ചിറാപുഞ്ചിയിലെ മഴയാണ് ഏറ്റവും പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ്. സോണി സബ് ചാനലില്‍ 3,900 എപ്പിസോഡ് പിന്നിട്ട ‘താരക് മേത്ത കാ ഉള്‍ട്ട ചഷ്മ’ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ടിവി പരമ്പര. റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ 27 നിലയുള്ള മുംബൈയിലെ വസതിയായ ‘ആന്റിലിയ’ ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതും ചെലവേറിയതുമായ സ്വകാര്യഭവനമാണ്.
നെൽവയലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി: മുഖത്ത് പൊള്ളലും ഒന്നിലധികം മുറിവുകളും
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ റോഡരികിലെ നെൽവയലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അജ്ഞാത സ്ത്രീയുടെ മൃതദേഹം ഒന്നിലധികം മുറിവുകളോടെ കണ്ടെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. വിവരം ലഭിച്ചയുടൻ മാൾഡ പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. യുവതിയുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ചതായും നാട്ടുകാർ ആരോപിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും കുത്തേറ്റ പാടുകളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് കത്തികൾ, ആസിഡ്, ഉപയോഗിച്ച കോണ്ടം, കത്തിച്ച വസ്ത്രങ്ങൾ എന്നിവ ചിതറിക്കിടക്കുന്നതായും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. യുവതി ആരാണെന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് പ്രദീപ് കുമാർ യാദവ് പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് 2 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 7 പേർ മരിച്ചു
ഞായറാഴ്ച രാവിലെ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം ഏഴ് പേർ മരിച്ചു. തിരുവണ്ണാമലയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കർണാടകയിൽ നിന്നുള്ള എട്ടംഗ സംഘത്തിലുൾപ്പെട്ടവരാണ് ഇവർ. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി, ഇപ്പോൾ ചികിത്സയിലാണ്. കൂട്ടിയിടിയിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു, വാഹനം പൊളിച്ചുമാറ്റിയ ശേഷമാണ് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു, ഡ്രൈവറെ കണ്ടെത്താൻ അധികൃതർ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, നിലവിൽ അന്വേഷണം നടക്കുന്നു.
മഹാരാഷ്ട്രയിൽ മിനി ബസിന്റെ പുറകിൽ കണ്ടെയ്‌നർ അമിതവേഗതയിൽ പാഞ്ഞുകയറി 12 പേർ മരിച്ചു, 23 പേർക്ക് പരിക്കേറ്റു
ഔറംഗബാദ് എന്നറിയപ്പെട്ടിരുന്ന മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്‌സ്‌പ്രസ് വേയിൽ ഞായറാഴ്ച പുലർച്ചെ അമിതവേഗതയിൽ വന്ന മിനി ബസ് കണ്ടെയ്‌നറിൽ ഇടിച്ച് 12 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. സ്വകാര്യ ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ജില്ലയിലെ എക്‌സ്പ്രസ് വേയിലെ വൈജാപൂർ പ്രദേശത്ത് പുലർച്ചെ 12.30 ഓടെയാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബസ് ഡ്രൈവർക്ക് ചക്രങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തൽഫലമായി, ബസ് പിന്നിൽ നിന്ന് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 12 യാത്രക്കാർ മരിച്ചു. മരിച്ചവരിൽ അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. 23 പേർക്ക് പരിക്കേറ്റതായും അവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ പദ്ധതിയുമായി പിവിആർ : 699 രൂപയ്ക്ക് 10 സിനിമ
ഇന്ത്യയിലെ മുന്‍നിര മള്‍ട്ടിപ്ലെക്സ് ശൃംഖലയാണ് പിവിആര്‍ ഇനോക്സ്. ഇപ്പോഴിതാ പിവിആർ പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്. വലിയൊരു ഓഫറാണ് ഈ പദ്ധതി പ്രേക്ഷകർക്ക് നൽകുന്നത്. സ്ഥിരം സിനിമക്കാരായ സിനിമ പ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഓഫര്‍. ഇനി സംഭവം എന്താണെന്ന് വെച്ചാൽ, നിശ്ചിത തുക നല്‍കിയാല്‍ ഒരു മാസം പത്ത് സിനിമകള്‍വരെ കാണാനുള്ള അവസരമുണ്ട്.
മാസത്തില്‍ സുബ്സ്ക്രിപ്ഷൻ പുതുക്കേണ്ട ഈ പാക്കേജിന് ഒരു മാസം 699 രൂപ മാത്രം നൽകിയാൽ മതി. ഒക്ടോബർ പതിനാറ് മുതൽ ഈ പദ്ധതി ആരംഭിക്കുന്നത്. എന്നാല്‍ ഈ ഓഫർ സ്വീകരിക്കുന്നവർക്കാകട്ടെ, പിവിആറിന്‍റെ പ്രീമിയം സര്‍വീസുകളായ ഐമാക്സ്, ലക്സി, ഡയറക്ടര്‍ കട്ട്, തീയറ്ററുകളില്‍ നിന്നും സിനിമ കാണാന്‍ സാധ്യമല്ല. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് ഈ പാസുള്ളവർക്ക് സിനിമ കാണാന്‍ കഴിയുകയുമുള്ളൂ. വലിയ ഹൈപ്പ് നൽകിയുള്ള ചിത്രങ്ങള്‍ മാത്രം പ്രതീക്ഷിച്ചാണ് ആളുകള്‍ ഇപ്പോൾ തീയറ്ററില്‍ എത്തുന്നത്.
ഇതൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഈ തീരുമാനത്തിൽ ഒരു മാറ്റം വരുത്താനാണ് ഈ പദ്ധതി നടപ്പിലാകുന്നത് എന്നാണ് പിവിആര്‍ ഇനോക്സ് സിഇഒ ഗൗതം ദത്ത പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിച്ചത്. എല്ലാ ആഴ്ചയിലും തീയറ്ററില്‍ പോയി സിനിമ കാണുന്നത് വലിയ ചിലവുള്ള കാര്യമാണെന്നാണ് പ്രേക്ഷക പ്രതികരണം. ഈ വിഭാഗം പ്രേക്ഷകരെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഇത്തരം ഒരു പ്ലാന്‍ ബിഗ് ബജറ്റ് ചിത്രങ്ങളെ മാത്രമല്ല, ലോ ബജറ്റ്, മിഡ് ബജറ്റ് സിനിമകൾക്ക് കൂടി ഗുണം ചെയ്യുമെന്നാണ് ഗൗതം ദത്ത പറയുന്നത്. ഒരാഴ്ച പതിമൂന്ന് പതിനാറോളം സിനിമകളാണ് റിലീസ് ചെയ്യുന്നത്. ഈ അടുത്തിടെ പിവിആര്‍ തങ്ങളുടെ തീയറ്ററില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ വില നാല്പത് ശതമാനമായി കുറച്ചിരുന്നു. തിങ്കൾ മുതല്‍ വ്യാഴം വരെ വൈകീട്ട് 6 മണിക്കുള്ളിൽ സിനിമ കാണാൻ എത്തുന്നവർക്കായിരുന്നു ഈ ഓഫർ. അതോടൊപ്പം തന്നെ 99 രൂപ വിവിധ കോംബോകളും ഏര്‍പ്പെടുത്തിയിരുന്നു. അതേ സമയം പിവിആര്‍ ഇനോക്സ് പാസ്പോര്‍ട്ട് ലഭിക്കാന്‍ എന്തെങ്കിലും സര്‍ക്കാര്‍ ഇഷ്യൂ ചെയ്ത ഐഡി കാർഡും നല്‍കണം.
വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ ഉമ്മൻ ചാണ്ടി സാറിന്റെ മുഖമാണ് ഓർമ വരുന്നതെന്ന് ഹരീഷ് പേരടി
അഭിനയത്തിലും പൊതുപരിപാടികളിലും ഒരുപോലെ സജീവമായ നടനാണ് ഹരീഷ് പേരടി. സാമൂഹികമായ വിഷയങ്ങളിൽ എല്ലാം തന്നെ ഇടപെട്ട് താരം തന്റെ അഭിപ്രായം പറയാൻ മടിക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ അത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയാണ്, “നെടുമ്പാശ്ശേരി എയർപോർട്ടിൽ ആളുകൾ കാണാൻ പാകത്തിൽ കരുണാകരൻ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല. എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്. അത് അവിടെ ഇറങ്ങുന്നവർക്കും പോകുന്നവർക്കും അനുഭവപ്പെടും അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്. നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തന്നെ ആ മുഖമാണ് മലയാളി ഓർമ്മിക്കുക. ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ.
ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ. അന്യരുടെ പദ്ധതികൾ കൈയ്യേറുന്നവരെ ചരിത്രം ഓർമ്മിക്കാറെയില്ല. പൊതുജനത്തിന്റെ നല്ല ഓർമ്മകളിൽ സ്ഥാനം പിടിക്കാൻ വികസനം എപ്പോഴും ഒരു ആയുധമാണ്. എല്ലാ രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു. ജാതിയും,മതവും,വർഗ്ഗീയതയുമല്ല, വികസനം, വികസനം മാത്രം..” എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. കുറച്ച് ദിവസങ്ങൾ മുൻപ് ചാവേർ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടൻ എത്തിയിരുന്നു. താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
”രാഘവൻ പെരുവണ്ണാന്റെ “മോനെ “എന്ന അലർച്ച …”ഒൻ ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാൻ പറയൂല്ലാ” എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,”ഇങ്ങള് ആരാ?എന്തിനാ?”എന്ന ആരോടെന്നില്ലാത്ത ചോദ്യം,”ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി”.. ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല.. മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.. ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉൾക്കാഴ്ച്ച.
ജോയേട്ടാ.. ടിനു.. നിങ്ങളൊരുക്കിയ ഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്.അശോകൻ ശോകമില്ലാത്തവൻ.. കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവർത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചൻ.. ഈ പകർന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക് … പെപ്പേ.. മായ്ക്കാൻ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം .വേട്ടയാടികൊണ്ടേയിരിക്കുന്നു… മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ… മലയാളി കുടുംബങ്ങൾ തിയ്യറ്ററുകൾ നിറക്കേണ്ട സിനിമതന്നെയാണ് ചാവേർ..” എന്നായിരുന്നു നടൻ പറഞ്ഞത്.