സമീപ കാലത്ത് മുല്ലപ്പെരിയാര്‍ ആശങ്ക തന്നെയാണെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡീന്‍ കുര്യാക്കോസ് മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. ഡീന്‍ കുര്യാക്കോസിന്റെ വാക്കുകള്‍…
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നമ്മുടെയെല്ലാം ആശങ്ക ഒാരോ ദിവസവും കഴിയുന്തോറും വര്‍ദ്ധിച്ചുവരുന്ന തലത്തിലാണുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഈ പ്രശ്‌നത്തില്‍ ചെയ്യാന്‍ പറ്റാവുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുകയാണ്. കാരണം ഞാനൊരു പാര്‍ലമെന്റ് അംഗമാണ്. നിശ്ചയമായും പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കണം. ഒരുതവണയല്ല, രണ്ട് തവണ ഈ വിഷയം ഉയര്‍ത്തിക്കോണ്ടുവരാന്‍ ശ്രമിച്ചു.
മഴക്കാലമാകുമ്പോള്‍ ജലനിരപ്പ് ഉയരുമ്പോഴാണ് കൂടുതല്‍ ആശങ്ക. അതിലുപരിയായി ചര്‍ച്ച ഉയരുമ്പോള്‍ അതിന്റേതായ നിലയില്‍ കോടതിയില്‍ സുപ്രിംകോടതിയില്‍ റിട്ട് പെറ്റീഷനായി വന്നപ്പോള്‍ കക്ഷി ചേര്‍ന്ന് ഇടപെടലുണ്ടായി. ന്യൂയോര്‍ക്ക് ടൈംസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ലോകത്ത് നടക്കുന്ന ഡാം ദുരന്തങ്ങളാണ്. സിക്കിമിലും ഡാം ദുരന്തമുണ്ടായിട്ടുണ്ട്.
2019ല്‍ മഹാരാഷ്ട്രയില്‍ തിവാരയില്‍ ഡാം തകര്‍ക്കപ്പെട്ടിട്ടുണ്ട്. മനുഷ്യ നിര്‍മ്മിതികളായിട്ടുള്ള ഏതൊരു കെട്ടിടവും പഴക്കം ചെല്ലുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുക പതിവാണ്. നമ്മുടെ മുന്‍പില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വിഷയമായിട്ടോ പൊതുവായ തലത്തില്‍ എടുക്കുമ്പോള്‍ ഒരു തര്‍ക്കം തന്നെയാണ്.
ഇന്നത്തെ കാലഘട്ടത്തില്‍ പരിഹരിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ല. ഇന്ന് ഇപ്പോള്‍ പരിഹരിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. സുപ്രിംകോടതിയുടെ ഇടപെടലുണ്ട്. സുംപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമോ? അങ്ങനെയൊരു സാഹചര്യമുണ്ടെങ്കില്‍ പുതിയൊരു ഡാം ഉണ്ടാകണമെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ തന്നെ ഡാം സേഫ്റ്റി ബില്‍ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ സാധുതകളൊന്നും ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല. പുതിയ കാലഘട്ടത്തിനനുസരിച്ചും മാറുന്ന രാഷ്ട്രീയസാഹചര്യത്തിനനുസരിച്ചും രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു കൊണ്ട് അത് പരിഹരിക്കാന്‍ പറ്റേണ്ടതുണ്ട്. അതിന് ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനങ്ങളും മറ്റുതരത്തിലുള്ള ചര്‍ച്ചകളും പോരട്ടെയെന്ന് വിചാരിച്ചാണ് ഞാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഞാന് ആവശ്യപ്പെട്ടത് ഒറ്റ കാര്യമേയുള്ളൂ. രണ്ടു മുഖ്യമന്ത്രിമാരെയും വിളിച്ച് ചര്‍ച്ച നടത്തണം. അതിന് പ്രധാനമന്ത്രി തന്നെ മുന്‍കയ്യെടുക്കണം. ഇന്ത്യരാജ്യത്ത് ഫെഡറല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥിതി നില്‍ക്കുന്ന രാജ്യത്ത് പ്രധാനമന്ത്രി ഇടപെണം. രണ്ട് സംസ്ഥാനങ്ങങ്ങളെ വിളിച്ചിരുത്തി ചര്‍ച്ച നടത്തണം. ആ പ്രശ്‌നം പരിഹരിക്കണം.
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
ഇസ്രയേല്‍ ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ചുകൊണ്ട് നാളെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഇസ്രയേല്‍ സൈന്യം ഗാസക്കെതിരായി കര വഴിയുള്ള കടന്നുകയറ്റം ആരംഭിച്ചിരിക്കുകയാണ്. ഈ പടനീക്കങ്ങളുടെ ഫലമായി 5000ത്തിലധികം പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍ ,ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍, മനനുഷ്യരുടെ എല്ലാവിധ അഭയ കേന്ദ്രങ്ങളും അതി ശക്തമായ ബോംബിംഗിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗാസ പ്രദേശത്തെ ഇടിച്ച് നിരപ്പാക്കി ജനതയെ നാട് കടത്തിയും, കൊലപ്പെടുത്തിയും ഗാസയെ ഇസ്രയേലിനോട് ചേര്‍ക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പാലസ്‌തീനികള്‍ക്ക് അവരുടെ ജന്മനാടിന് മുകളിലുള്ള അവകാശത്തേയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
സാമ്രാജ്യത്വ പിന്തുണയോടെ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ എല്ലാ കാലവും പ്രതിഷേധിക്കുന്ന നിലപാടാണ് ഇന്ത്യാ രാജ്യം സ്വീകരിച്ചത്. ഇസ്രയേലുമായി നയതന്ത്ര ബന്ധം പോലും ഇല്ലാത്ത നിലപാടായിരുന്നു ഇന്ത്യയ്‌ക്കുണ്ടായിരുന്നത്. യു.എന്‍ല്‍ പാലസ്‌തീനുവേണ്ടി ശക്തമായ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്‌തമായി സാമ്രാജ്യത്വ ഗൂഢാലോചനയ്‌ക്ക് കൂട്ടുപിടിക്കുകയാണ് ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത്. അമേരിക്കയുടേയും, ഇസ്രയേലിന്റേയും കൂടെ ചേര്‍ന്ന് നിന്നുകൊണ്ട് ഇന്ത്യ മുന്നോട്ടുപോകുകയാണ്. ഈ നിലപാടിനെതിരേയും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
ഗാസയിലെ ഈ സ്ഥിതിവിശേഷത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കുന്ന തെറ്റായ നടപടികള്‍ക്കെതിരേയും ഡല്‍ഹിയില്‍ നാളെ 11 മണിക്ക് പാര്‍ടി പി.ബി അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ സത്യാഗ്രഹ സമരം നടത്തുകയാണ്. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുപോവാനും കഴിയേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ സംസ്ഥാന വ്യാപകമായി ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുഴുവന്‍ ഘടകങ്ങളും മുന്നോട്ടുവരണം. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതുമായി ഐക്യപ്പെടണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര ബ്രാന്‍ഡുകളെ പിന്തള്ളി ഇന്ത്യന്‍ വിസ്‌കി
ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ്. നിരവധി റൗണ്ടുകളിലായി നടന്ന രുചി പരിശോധനയ്ക്ക് ഒടുവില്‍ ഇന്ത്യയുടെ ഇന്ദ്രി എന്ന സിംഗിള്‍ മാള്‍ട്ട് വിസ്‌കി ലോകത്തിന്റെ നെറുകയിലെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്‌കി രുചി പരിശോധനയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായത്. ലോകത്തിലെ നൂറിലധികം വിസ്‌കികളുമായായിരുന്നു ഹരിയാനയില്‍ നിര്‍മ്മിക്കുന്ന ഇന്ദ്രിയുടെ പോരാട്ടം. സ്‌കോച്ച്,ബര്‍ബണ്‍, കനേഡിയന്‍, ഓസ്‌ട്രേലിയന്‍, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട് എന്നിവയെ പിന്തള്ളിയാണ് ഇന്ദ്രിയുടെ നേട്ടം. 2021ലാണ് ഇന്ദ്രി വിസ്‌കി
വിപണിയിലെത്തിയത്.ഹരിയാനയിലെ പികാഡിലി ഡിസ്റ്റിലറീസ് ആണ് നിര്‍മാതാക്കള്‍. ഇന്ത്യയിലെ ആദ്യ ട്രിപ്പിള്‍ ബാരല്‍ സിംഗിള്‍ മാള്‍ട്ട് കൂടിയാണ് ഇന്ദ്രി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 14 അന്താരാഷ്ട്ര അവാര്‍ഡുകള്‍ സ്വന്തമാക്കി. രാജ്യാന്തര തലത്തില്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ രുചിയില്‍ ഇന്ത്യയുടെ പേര് എത്തിക്കുന്ന നേട്ടമാണ് നിലവില്‍ ഇന്ദ്രിയുടേത്. ഇതിന് പുറമേ അമൃത് ഡിസ്റ്റലറീസിന്റെ വിസ്‌കികളും മത്സരത്തില്‍ നേട്ടമുണ്ടാക്കി. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും 17 ലോകരാജ്യങ്ങളിലും ഇന്ദ്രി പ്രശസ്തമാണ്.
മികച്ച ചാനലൈസിങ് ഏജന്‍സി, ദേശീയ പുരസ്‌കാര നേട്ടവുമായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍
ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിത വികസന കോര്‍പറേഷന്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കരസ്ഥമാക്കിയത്. കോര്‍പറേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ദീര്‍ഘകാലം ഒന്നാം സ്ഥാനക്കാരായിരുന്ന ഏജന്‍സികളെ ഉള്‍പ്പെടെ പിന്നിലാക്കിയാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ഈ വിജയം കരസ്ഥമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍, കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷങ്ങളായി സ്ഥാപനം നല്‍കിവരുന്നുണ്ട്. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ കോര്‍പറേഷന്‍, ദേശിയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള പുരസ്‌കാരങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ കരസ്ഥമാക്കാനും സംസ്ഥാന വനിതാ വികസന കോര്‍പറേഷന് സാധിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറൽ ; ക്ഷമാപണം നടത്തി നടൻ സുരേഷ് ഗോപി
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ക്ഷമാപണം നടത്തി നടൻ സുരേഷ് ഗോപി.മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ അവർക്ക് മാനസിക ബുദ്ധിമുട്ട് അനുഭവപെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും നടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം…..
മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു ….SORRY SHIDA…
കഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്പോള്‍ തട്ടി മാറ്റിയിട്ടും നടൻ അത് ആവര്‍ത്തിക്കുകയായിരുന്നു .
സംഭവത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഉയർന്നുവരുന്നത്. നടന്‍ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക സംസ്ഥാന യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കഴുത്തറുത്തും അഴകിയ നിലയിലും യുവതിയുടെ മൃതദേഹം കണ്ടെത്തി
വെള്ളിയാഴ്ച പാൽഘർ ജില്ലയിലെ നലസോപാരയിലെ ഒരു ഹൗസിംഗ് കോളനിയിലെ അടച്ചിട്ട മുറിയിൽ 29 കാരിയായ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് സപ്തശില സാവന്തിന്റെ മൃതദേഹം തറയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് കീറുകയും ഒരു കാല് ഒടിഞ്ഞ നിലയിലുമാണ് മൃതദഹം ഉണ്ടായിരുന്നത്. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തുലിഞ്ച് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഫെബ്രുവരി മുതൽ യുവതി ലിവ്-ഇൻ റിലേഷനിൽ കഴിയുകയായിരുന്നു.
സവാള വിലയില്‍ വീണ്ടും വര്‍ധന
ഒരു മാസത്തിനിടെ സവാള വിലയില്‍ ഇരട്ടി വര്‍ധന. മൊത്തവിപണിയിലും ചില്ലറവിപണിയിലും വില ഇരട്ടിയായി. നവിമുംബൈയിലെ ചില്ലറ വിപണിയില്‍ നിലവാരമുള്ള സവാളയുടെ വില കിലോഗ്രാമിന് 60 രൂപയ്ക്കു മുകളിലെത്തി. ഒരു മാസം മുന്‍പ് 30 രൂപയായിരുന്നു വില. വാശി എപിഎംസി മാര്‍ക്കറ്റില്‍ മൊത്തവില 40-45 രൂപയായി. ഒരു മാസം മുന്‍പ് 25 രൂപയായിരുന്നു വില. ഉല്‍പന്ന വരവ് കുറഞ്ഞതാണ് വിലവര്‍ധനയ്ക്കു കാരണം. ഇത്തവണ മഴ വൈകിയതാണ് ഉല്‍പാദനം കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.സവാള കൃഷി ചെയ്യുന്ന നാസിക്, അഹമ്മദ്‌നഗര്‍, സോലാപുര്‍ മേഖലയില്‍ ഉല്‍പാദനം പതിവിലും 50 ശതമാനത്തില്‍ താഴെയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. വില ഇനിയും വര്‍ധിക്കാനാണു സാധ്യത. ചൂടു കൂടിയതോടെ വരവു കുറഞ്ഞതിനെത്തുടര്‍ന്ന് പച്ചക്കറി വിലയിലും വര്‍ധനയുണ്ട്. പച്ചമുളക്, വെണ്ടയ്ക്ക, പാവയ്ക്ക, കാബേജ്, കോളിഫ്‌ലവര്‍ എന്നിവയുടെ വിലയാണ് കൂടിയിട്ടുള്ളത്.
ജീവനക്കാരനുമായി തര്‍ക്കം:ഒറ്റയടിയ്ക്ക് ബാങ്കില്‍നിന്ന് 6.5 കോടി പിന്‍വലിച്ച് ഇടപാടുകാരന്‍
ജീവനക്കാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് ഒറ്റത്തവണയായി ആറരക്കോടി രൂപ പിന്‍വലിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ യന്ത്രസഹായമില്ലാതെ എണ്ണിത്തിട്ടപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു ഇടപാടുകാരന്‍. 2021 കോവിഡ് കാലത്ത് ഷാങ്ഹായ് ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. സണ്‍വെയര്‍ എന്ന യൂസര്‍നെയിമില്‍ നിന്ന് സാമൂഹികമാധ്യമത്തിലൂടെ സംഭവത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് രണ്ട് കൊല്ലത്തിനുശേഷം സംഭവം വൈറലായത് ബാങ്കിന്റെ ഉപഭോക്തൃസേവനം തൃപ്തികരമല്ലെന്നതിനാലാണ് ഇത്രയധികം തുക ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഇടപാടുകാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം ചൈനയിലെ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും വെയ്ബോ പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയുമായിരുന്നു. കോവിഡ് മാനദണ്ഡമനുസരിച്ച് മാസ്‌ക് ധരിക്കാത്തത് ചോദ്യംചെയ്തതാണ് തര്‍ക്കത്തിന് കാരണമെന്ന് ബാങ്ക് അധികൃതര്‍ ദ പറയുന്നു. എന്നാല്‍, മാസ്‌ക് കൊണ്ടുവരാന്‍ മറന്നതിനാല്‍ മറ്റൊരെണ്ണം ആവശ്യപ്പെട്ടെന്നും താന്‍ കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചിട്ടില്ലെന്നും വെയ്ബോയിലൂടെ ഇടപാടുകാരനും പ്രതികരിച്ചു.
ഗോഡൗണിലും ഭക്ഷണ ഫാക്ടറിയിലും തീ പിടിത്തം: സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരിക്ക്
ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് പ്ലൈവുഡ് ഗോഡൗണിലും ലഘുഭക്ഷണ നിർമാണ ഫാക്ടറിയിലും വൻ തീപിടിത്തമുണ്ടായത്. ഗോഡൗണിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ തീ പെട്ടെന്ന് പടർന്നു. സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ മേൽക്കൂരയും നിരവധി വാഹനങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങളും നശിച്ചു. പൊള്ളലേറ്റ രണ്ട് കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഹിമാൻഷു കേശർവാനി പ്രദേശത്ത് ഒരു വീട് വാടകയ്‌ക്കെടുത്തു. അവിടെ ഒരു പ്ലൈവുഡ് ഗോഡൗണും ലഘുഭക്ഷണ നിർമ്മാണ ഫാക്ടറിയും നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
”രാഷ്ട്രീയ പ്രവർത്തകർ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണം” ; രമേശ് ചെന്നിത്തല
മാധ്യമപ്രവർത്തകയോട് അപമര്യധയായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .രാഷ്ട്രീയ പ്രവർത്തകർ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും പൊതുവേദിയിൽ സംസാരിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നും മാപ്പ് പറഞ്ഞതോട് കൂടി ഇക്കാര്യം അവസാനിപ്പിക്കാമെന്ന് തോന്നുന്നെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
”മാപ്പ് പറഞ്ഞതോട് കൂടി നമുക്ക് അത് അവസാനിപ്പിക്കാമെന്ന് തോന്നുന്നു.കാരണം ഒരാൾക്ക് തെറ്റ് പറ്റിപ്പോയാൽ മാപ്പ് പറയുക എന്നതാണല്ലോ നമ്മുടെ നാട്ടിലെ പൊതു നടപ്പ്.ഒരുപക്ഷെ മുഴുവൻ സമയം അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകൻ അല്ലാത്തതുകൊണ്ട് സംഭവിക്കുന്നതായിരിക്കാം.തീർച്ചയായും രാഷ്ട്രീയ പ്രവർത്തകർ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും പൊതുവേദിയിൽ സംസാരിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
സംഭവത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ സിപിഎം രംഗത്ത് എത്തിയിരുന്നു . സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ദേഹത്ത് കൈവച്ചപ്പോൾ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കൈ തട്ടിമാറ്റിയതെന്നും നടൻ വീണ്ടും ആവർത്തിക്കുകയാണ് ചെയ്തതെന്നും നടന്റെ പ്രവർത്തി ഒരുതരത്തിലുളള ന്യായീകരണവും അർഹിക്കുന്നില്ലെന്നും സമൂഹത്തോടും മാധ്യമ പ്രവർത്തകയോടും അദ്ദേഹം മാപ്പ് പറയണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞത്.
താൻ മാധ്യമപ്രവർത്തകയായ പെൺകുട്ടിയോട് പെരുമാറുന്നത് പോലെയല്ല ഒരു പെൺകുട്ടിയോട് പെരുമാറുന്ന പോലെയാണ് കഴിഞ്ഞ ദിവസം അത്തരം ഒരു സമീപനം സ്വീൿരിച്ചതെന്നും അതിൽ ദുരുദ്ദേശം ഇല്ലെന്നുമാണ് നടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടൻ ക്ഷമാപണം നടത്തി. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ അവർക്ക് മാനസിക ബുദ്ധിമുട്ട് അനുഭവപെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും നടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സംഭവത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഉയർന്നുവരുന്നത്.നടന്‍ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക സംസ്ഥാന യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഒപ്പം വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്പോള്‍ തട്ടി മാറ്റിയിട്ടും നടൻ അത് ആവര്‍ത്തിക്കുകയായിരുന്നു .