കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദത്തെ തുടർന്ന്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഒരു വനിതാ പ്രവര്‍ത്തകയടക്കം നിരവധി കെ.എസ്.യു. പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇതോടെ പോലീസ് മര്‍ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു.
വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെ.എസ്.യു. തീരുമാനിച്ചിരിക്കുകയാണ്. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കേരളീയം പരിപാടിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും പി.പി. ചിത്തിരഞ്ജന്‍ എം.എല്‍.എയുടെ വാഹനം തടയുകയും ചെയ്തിരുന്നു.
കേരളീയത്തില്‍ മനുഷ്യരുടെ എക്‌സിബിഷന്‍
സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സര്‍ക്കാരിന്റെ ധൂര്‍ത്താണ്, കേരളീയ എന്നതടക്കമുള്ള നിരവധി ആക്ഷേപങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കേരളീയത്തെ പ്രതിയുള്ള പുതിയ വിമര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. ആദിവാസികളുടെ പരമ്പരാഗത ശൈലികള്‍ അവതരിപ്പിക്കുന്ന കേരളീയത്തിലെ ഒരു സാംസ്‌കാരിക പരിപാടിയെക്കുറിച്ചാണ് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. കേരളീയത്തില്‍ മനുഷ്യരുടെ എക്‌സിബിഷന്‍ എന്നാണ് പല പ്രമുഖ മാധ്യമപ്രവര്‍ത്തകയായ മനില സി മോഹനന്‍ വിമര്‍ശിച്ചപ്പോള്‍.
മലയാളത്തിലെ ഏറ്റവും വംശവെറി നിറഞ്ഞ സിനിമയായ ബാംബൂ ബോയ്സിനെ ഉദ്ധരിച്ചാണ് കെഎ ഷാജി വിമര്‍ശനം ഉന്നയിച്ചത്. ആദിവാസി യുവതീയുവാക്കളെ ആറ് ദിവസമായി മുഖത്ത് പെയിന്റ് അടിച്ച് നിര്‍ത്തിയിരിക്കുന്നത് മനുഷ്യത്വ വിരുദ്ധവും കടുത്ത വംശീയതയുമാണ് എന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, അതില്‍ അത്ര മനുഷ്യവിരുദ്ധതയില്ലെന്നാണ് കേരളീയ അനുകൂലികളുടെ വാദം. ഫോക്ക്ലോര്‍ അക്കാദമിയുടെ പ്രദര്‍ശനാശയത്തെ മാത്രമല്ല ഇടതു സര്‍ക്കാരിന്റെ മനുഷ്യവിരുദ്ധമായ ആഭാസത്തരമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ കേരളീയത്തെപ്പറ്റിയുള്ള പുതിയ ചര്‍ച്ച.
ഇതുവരെ കണ്ടിട്ടില്ലാത്ത ധനപ്രതിസന്ധി
സംസഥാനം കടന്നുപോകുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത ധന പ്രതിസന്ധിയിലൂടെയെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ രംഗത്ത്. സർക്കാർ ഈ കാര്യം ഹൈക്കോടതിയിൽ സമ്മതിച്ചിട്ടുണ്ടെന്നും വി.ഡി.സതീശൻ വ്യക്തമാക്കി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തിവച്ചു, വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല, എല്ലാ സാമൂഹിക ക്ഷേമ പരിപാടികളും തടസപ്പെട്ടു, കെഎസ്ആര്‍ടിസി, വൈദ്യുതി ബോര്‍ഡ്, സപ്ലൈകോ, കെടിഡിഎഫ്സി എന്നിവ തകര്‍ന്നു എന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്.
സർക്കാരിന്റെ കൈയിൽ ഒരു പൈസയും ഇല്ലെന്നാണ് വി.ഡി. സതീശൻ പറയുന്നത്. അതോടൊപ്പം 28000 പട്ടിക ജാതി കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മൂന്ന് വര്‍ഷമായി നൽകുന്നില്ലെന്നും കുട്ടികളുടെ ഉച്ചയൂണിനു പോലും നല്കാൻ പണമില്ലെന്നും എന്നിട്ടും ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. രണ്ട് മാസം മുൻപ് തിരുവനന്തപുരത്ത് നടത്തിയ ഓണാഘോത്തിന്റെ പണം പോലും ഇതുവരെ കൊടുത്തു തീർന്നില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
മൊഹബത് കി ചായ്
കേദാര്‍നാഥിലെ തീര്‍ത്ഥാടകര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചായ വിതരണം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ക്യൂവില്‍ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്കുള്ള ചായ വിതരണത്തില്‍ രാഹുല്‍, പങ്കാളിയായുകയായിരുന്നു. വലിയ സുരക്ഷയോടെ മാത്രം പുറത്തിറങ്ങുന്ന നേതാവിനെ ആള്‍ക്കൂട്ടത്തില്‍ ചായ വിതരണക്കാരനായി കണ്ടപ്പോള്‍ തീര്‍ഥാടകരും അമ്പരന്നു, വിശേഷങ്ങള്‍ തിരക്കി രാഹുല്‍ ചായ വിതരണം തുടര്‍ന്നപ്പോള്‍ ക്യൂവില്‍ നിന്നവര്‍ക്കും ആവേശമായി. തീര്‍ത്ഥാടകര്‍ക്കൊപ്പം ഫോട്ടോയെടുത്താണ് രാഹുല്‍ മടങ്ങിയത്. നവംബര്‍ ഏഴിന് ഛത്തീസ്ഗഡിലും മിസോറാമിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുലിന്റെ കേദാര്‍നാഥ് സന്ദര്‍ശനം.
യൂട്യൂബര്‍ അറസ്റ്റില്‍
യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും വൈന്‍ നിര്‍മ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റില്‍. തൂത നെച്ചിക്കോട്ടില്‍ അക്ഷജിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 20 ലിറ്റര്‍ വാഷ് മിശ്രിതവും 5 ലിറ്റര്‍ വൈനും യൂ ട്യൂബറില്‍നിന്നും പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ പാരാതി ലഭിച്ചതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി റെയ്ഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തില്‍ അക്ഷജിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച നോയ്‌സ് റിഡക്ഷന്‍ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനും റെക്കോര്‍ഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും സൂക്ഷിക്കുന്നതിനും ഉപയോഗിച്ച ലാപ്പ്‌ടോപ്പ് എന്നിവ പിടികൂടി. തുടര്‍ന്ന് വീട് പരിശോധിച്ചപ്പോഴാണ് അനധികൃതമായി വൈന്‍ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷ് മിശ്രിതവും 5 ലിറ്റര്‍ വൈനും പിടികൂടിയത്. ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മൂന്ന് ഇസ്രയേൽ ചാരന്മാരെ പിടികൂടിയതായി ഇറാൻ
ഇസ്രയേലിൻറെ ചാര സംഘടനയായ മൊസാദിന് വേണ്ടി ചാരപ്രവർത്തനം നടത്തിവരികയായിരുന്ന മൂന്ന് ഇസ്രയേൽ ചാരന്മാരെ പിടികൂടിയതായി ഇറാൻ. രാജ്യത്തെ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെയാണ് വിവരം പുറത്ത്‌വിട്ടത്. ഇവർ ഇറാൻ പൗരന്മാർ തന്നെയാണെന്ന് സൂചനയുണ്ടെന്നും അറിയിപ്പിലുണ്ട്. ഇറാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള പർവത മേഖലകളിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനൊപ്പം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്നും ഇറാൻ അവകാശപ്പെടുന്നു
താലിബാൻ സർക്കാറിൻറെ പ്രതിനിധികൾ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദൊല്ലഹിയാനും ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ശനിയാഴ്ച എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ ചാരന്മാരെ പിടികൂടിയ വാർത്തയും പുറത്ത് വന്നത്. ഇറാനിൽ ഡ്രോൺ ആക്രമണം നടത്താൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് ചാരന്മാരെ പിടികൂടിയതെന്നും ഇവരെ കൂടുതൽ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകാമെന്ന് ആരെങ്കിലും മെസ്സേജ് അയച്ചിട്ടുണ്ടോ ?
നിങ്ങളുടെ ഫെസ്ബുക്കോ ഇൻസ്റ്റാഗ്രാം പ്രൊഫൈലോ വെരിഫൈ ചെയ്ത് ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ സൗജന്യമായി ചെയ്തു നൽകാമെന്ന് ആരെങ്കിലും മെസ്സേജ് അയച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ അതിനു മറുപടി നൽകുകയോ മെസ്സേജിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ വേണ്ടെന്നാണ് പോലീസ് പറയുന്നത്. സംഗതി തട്ടിപ്പാണ്.
ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചിട്ടുള്ള വ്യാജ വെബ്സൈറ്റുകളുടെ ലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷൻ ആയോ നമ്മുടെ ഒക്കെ മൊബൈലിലേക്ക് വരാം. ആ ലിങ്കുകളിൽ ഞെക്കിയാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.
അൻപതിലേറെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്ത് പോലീസ്
അൻപതിലേറെ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഹരിയാനയിലെ ജിൻഡിലാണ് സംഭവം. പ്രിൻസിപ്പലായ കർത്താർ സിങ്ങിൽ നിന്നും പീഡനം നേരിടുന്നുവെന്ന് കാണിച്ച് 15 കുട്ടികൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ദേശീയ വനിതാ കമ്മീഷനും ഹരിയാന വിദ്യാഭ്യാസ മന്ത്രിക്കും ഗവർണർക്കും പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേ തുടർന്ന് സബ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ നേത്രത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഒളിവിൽ പോയ പ്രിന്സിപ്പലിനെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി. പീഡനത്തിന് ഒത്തശ ചെയ്‌തെന്ന സംശയത്തിൽ ഒരു അധ്യാപികക്ക് നേരെയും അന്വേഷണം നടക്കുന്നുണ്ട്. കുട്ടികളെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. സെപ്റ്റംബർ 14 ന് കുട്ടികൾ പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് വനിതാ കമ്മീഷൻ പറയുന്നത്.
ഡെലിവറി റൈഡേഴ്സിന് എ സി റെസ്ററ് റൂമുകൾ ഒരുക്കാൻ ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി
ഡെലിവറി റൈഡേഴ്സിന് എ സി റെസ്ററ് റൂമുകൾ ഒരുക്കാൻ ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി . നഗരത്തിലുടനീളം 40 എയർ കണ്ടീഷൻഡ് റെസ്റ്റ് റൂമുകളാണൊരുങ്ങുന്നത്. സ്നാക്ക് ഡിസ്‌പെൻസർ, വാട്ടർ കുളർ, മൊബൈൽ ചാർജിങ് സ്റ്റേഷൻ എന്നീ സൗകര്യങ്ങളെല്ലാമുള്ള റസ്റ്റ് റൂമുകൾ പത്തിലധികം ആളുകൾക്ക് ഒരേ സമയം വിശ്രമിക്കാൻ സാധിക്കുന്ന രൂപത്തിലായിരിക്കും തയ്യാറാക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇതോടനുബന്ധിച്ചുണ്ടാകും.
കനത്ത ചൂടിൽ ഭക്ഷണങ്ങളടക്കം ഡെലിവറി ചെയ്തു ഉപജീവനം കണ്ടെത്തുന്നവർക്ക് ഏറെ ആശ്വാസകരമായ നടപടി റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഗതാഗത വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.ഇത് കൂടാതെ ഓർഡറുകൾക്കിടയിലുണ്ടാകുന്ന വെയ്റ്റിംഗ് ടൈമിൽ വിശ്രമിക്കാനുള്ള അവസരം കൂടി ഡെലിവറി റൈഡേഴ്സിന് ലഭിക്കും. അറേബ്യൻ റാഞ്ചേസ്, ഇന്റർനാഷണൽ സിറ്റി, ബിസിനെസ്സ് ബേ ,അൽ കൗസ് ,അൽ കരാമ, അൽ സത് വ,അൽ ജദ്ദാഫ്, മിർദിഫ് എന്നിവിടങ്ങളിലാണ് റസ്റ്റ് റൂമുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജി വയ്ക്കണമെന്ന് കെ.എസ്.യു
ജയം തോൽവിയായപ്പോൾ വിട്ടു കൊടുക്കില്ലെന്ന് ഉറപ്പിച്ച് തോൽവിയേറ്റു വാങ്ങിയവർ. അതെ കേരളം വർമ്മ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു. ചെയർമാൻ സ്ഥാനാര്‍ഥിയും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയുമായ എസ്. ശ്രീക്കുട്ടന്‍ ആയിരുന്നു ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നത്.
ആ വിജയം നാലു പതിറ്റാണ്ടു നീണ്ട ചരിത്രം തിരുത്തി എഴുതിയതായിരുന്നു. എന്നാൽ റീ കൗണ്ടിങ്ങും വൈദ്യുതി നിലയ്ക്കലും മറ്റുമായി പിന്നീടങ്ങോട്ട് അരങ്ങേറിയ നാടകീയ രംഗങ്ങൾക്കൊടുവിൽ വിജയം sfi സ്ഥാനാർഥിയായ അനിരുദ്ധനും.
കാത്തിരുന്ന് കിട്ടിയ വിജയത്തെ തോൽവിയാക്കി മാറ്റാൻ ksu തയ്യാറല്ലാത്തത് കൊണ്ട് തന്നെയും പോരാടാൻ, അല്ലെങ്കിൽ aicc ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞത് പോലെ ഇരുട്ടിന്റെ മറവിൽ നടന്ന ‘വിപ്ലവപ്രവർത്തനം’ വെളിച്ചത്ത് കൊണ്ട് വരാൻ അവരിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാർച്ച് സംഘർഷത്തിലേക്കുമേത്തി.
വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്. ഒരു വനിതാ പ്രവര്‍ത്തകയടക്കം നിരവധി ksu പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇതോടെ പോലീസ് മര്‍ദനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ksu വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. അതോടൊപ്പം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെ.എസ്.യു. തീരുമാനിച്ചിരിക്കുകയാണ്.
മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ksu പ്രവര്‍ത്തകര്‍ കേരളീയം പരിപാടിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയുടെ വാഹനം തടയുകയും ചെയ്തിരുന്നു. തിരുവനന്തപുരം dcc ഓഫീസില്‍ നിന്ന് ബേക്കറി ജങ്ഷന്‍ വഴി ആയിരുന്നു മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നത്. എന്നാൽ മന്ത്രിയുടെ വീടിന് നൂറ് മീറ്റര്‍ അപ്പുറത്ത് വെച്ച് പോലീസ് ബാരിക്കേഡ് തീർക്കുകയും മാർച്ച് തടയുകയും ചെയ്തു.
ഈ ബാരിക്കേഡ് മറി കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച് വലിയൊരു സംഘര്‍ഷത്തിലേക്ക് എത്തിയത്. ഇതേ തുടർന്ന് പോലീസ് മൂന്നു തവണ ksu പ്രവര്‍ത്തകര്‍ക്കു നേരെ ജല പീരങ്കിയും പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടർന്ന് കൊണ്ടേയിരുന്നു.
ഇതിനിടയിൽ വീണ്ടും പ്രവര്‍ത്തകര്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി തുടങ്ങുകയും ചെയ്തു. സംഘർഷത്തിനിടെ മൂക്ക് പൊട്ടി രക്തമൊഴുകിയ വനിതാ പ്രവർത്തകയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നിട്ടും തളരാൻ അവർ തയ്യാറായിരുന്നല്ല. പരിക്കേറ്റ മറ്റ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു പ്രധിഷേധം തുടങ്ങി. ഇവരെ ആംബുലന്‍സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയിൽ അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ksu പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്തു.
ഇത് വാശിയല്ല…. നാലു പതിറ്റാണ്ടു കാലം ksu പ്രവർത്തകർ കാത്തിരുന്നു കിട്ടിയ വിജയം തോൽവി ആയതിന്റെ നീറ്റലാണ്. കേരളം വർമ്മയിലെ യഥാർത്ഥ വിജയി ആരെന്നറിയാനുള്ള ആകാംഷ ഓരോരുത്തരിലും ഉടലെടുത്തു കൊണ്ടിരിക്കുമ്പോൾ കണ്ടറിയാം, ആരാണ് യഥാർത്ഥ നായകനെന്ന്.