ന്യുഡൽഹി : താൻ കൊല്ലപ്പെട്ടില്ലെന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ എത്തിയിരിക്കുകയാണ് പതിനൊന്ന് വയസുകാരൻ. ഉത്തർപ്രദേശിലെ പിൽഭിത്തിലാണ് സംഭവം നടന്നത്. പതിനൊന്ന് വയസുള്ള അഭയ് കുമാർ കൊല്ലപ്പെട്ടു എന്നായിരുന്നു കേസ്. ഡിവിഷൻ ബെഞ്ചിന് മുൻപിലാണ് കേസ് എത്തിയിരിക്കുന്നത്. കുട്ടിയുടെ മുത്തശ്ശന്റേയും അമ്മാവന്റേയും പേരിൽ ആയിരുന്നു കേസ്. കുട്ടി കൊല്ലപ്പെട്ടു എന്ന തരത്തിൽ വ്യാജ പരാതി നൽകിയത് തന്റെ പിതാവ് ആണെന്നും അഭയ് കോടതിയിൽ പറഞ്ഞു.
കുട്ടിയുടെ ഹർജി സ്വീകരിച്ച സുപ്രീം കോടതി, സംഭവത്തിൽ അടുത്ത അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയും ഹർജിക്കാരനെതിരേ യാതൊരു തരത്തിലുള്ള നടപടികളും ഉണ്ടാകരുതെന്നും കൂട്ടിച്ചേർത്തു. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനും പിൽഭിത്ത് പോലീസ് സൂപ്രണ്ടിനും ന്യൂരിയ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോൾ.
അഭയ് തന്റെ മാതാവിന്റെ പിതാവിന്റെ കൂടെയാണ് അഭയ് താമസിക്കുന്നത്. 2013ൽ അഭയിയുടെ മാതാവ് സ്ത്രീധന പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ മുത്തച്ഛൻ മരുമകനെതിരെ ഐ.പി.സി. സെക്ഷൻ 304 – ബി പ്രകാരം പരാതിയും നൽകിയിരുന്നു. കുട്ടിയുടെ അവകാശ വാദത്തെ ചൊല്ലി കുട്ടിയുടെ പിതാവും അമ്മയുടെ വീട്ടുകാരുമായി തർക്കമുണ്ടായിരുന്നു.
തകഴിയിൽ കർഷകന്റെ ആത്മഹത്യ : സർക്കാർ പണം നൽകിയില്ലെന്ന് കർഷകൻ
ആലപ്പുഴ : കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി പ്രസാദ് (55) ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. പെട്ടന്ന് തന്നെ തിരുവല്ല സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ഷക സംഘടനയായ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റ് കൂടെയാണ് പ്രസാദ്. പ്രസാദിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുക്കുകയും തന്റെ പ്രശ്നം മറ്റൊരാളുമായി സംസാരിക്കുന്നതിന്റെ ശബ്ദ രേഖയും പോലീസ് കണ്ടെത്തി.
സർക്കാറും മറ്റ് മൂന്ന് ബാങ്കുകളുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രസാദ് തന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. 2011-ല്‍ പ്രസാദ് കാര്‍ഷിക വായ്പ എടുക്കുകയും 2021-ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഈ തുക തിരിച്ചടയ്ക്കുകയം ചെയ്തിരുന്നു. പ്രസാദിന് സിബിൽ സ്കോർ കുറവാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ബാങ്ക് ലോൺ അനുവദിച്ചിരുന്നില്ല. പി.ആര്‍.എസ് വായ്പ കുടിശ്ശികയായതാണ് സിബിൽ സ്കോർ കുറയാൻ കാരണമായതെന്നാണ് നിലവിൽ വ്യക്തമായത്.
നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പി.ആർ.എസ് വായ്പാ രീതിയിൽ സർക്കാർ പ്രസാദിന് നൽകുകയും തുക സർക്കാർ തിരിച്ചടയ്ക്കാതെ വന്നതോടെ പ്രസാദിന് മറ്റ് വായ്പകൾ കിട്ടാതെ വരികയും ചെയ്തു. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. പ്രസാദ് സുഹൃത്തിനോട് പറഞ്ഞത് താൻ പരാജയപ്പെട്ടുപോയി സഹോദരാ എന്നും ഞാന്‍ കുറേ ഏക്കര്‍ സ്ഥലം കൃഷി കൃഷി ചെയ്‌തെന്നും പിന്നീട്, ആ നെല്ല് സര്‍ക്കാറിന് കൊടുത്തു എന്നുമാണ്.
സര്‍ക്കാര്‍ പണം നൽകിയില്ലെന്നും താൻ ലോണ്‍ ചോദിച്ചപ്പോള്‍ സർക്കാർ പറഞ്ഞത് പി.ആര്‍.എസ് കുടിശ്ശികയാണെന്നാണ്. തനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല എന്നും പ്രസാദ് പറഞ്ഞിരുന്നു.
പതിനേഴുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേര് അറസ്റ്റിൽ
ബെംഗളൂരു : മണ്ഡ്യയിൽ പതിനേഴ് വയസ്സുകാരിയെ സംഘം ചേർന്നു പീഡിപ്പിച്ചു. സംഭവത്തിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന്റെ വിഡിയോ ചിത്രീകരിച്ച ശേഷം ഇതു കാണിച്ച് പെൺകുട്ടിയെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മണ്ഡ്യയിലെ മദ്ദൂരിൽ നവംബർ നാലിനാണ് സംഭവം നടന്നത്.
പെൺകുട്ടിക്കൊപ്പം പഠിച്ചിരുന്നവരാണ് പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾ. പ്രതികളിലൊരാൾ പ്രണയം നടിച്ച് പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ച ശേഷം സുഹൃത്തുക്കളുമായി ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികളുടെ നിരന്തരമുള്ള ഭീഷണി സഹിക്കാൻ കഴിയാതെ പെൺകുട്ടി രക്ഷിതാക്കളോടു സംഭവം തുറന്നു പറയുകയായിരുന്നു. തുടർന്ന് പരത്തി നൽകുയും പോക്സോ വകുപ്പു ചുമത്തി പൊലീസ് കേസടുക്കുകയും ചെയ്തു.
പ്രധാനമന്ത്രി മോദി അവതരിപ്പിക്കുന്ന ‘അബണ്ടൻസ് ഇൻ മില്ലറ്റ്സ്’ ഗാനം ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു
ഇന്ത്യൻ – അമേരിക്കൻ ഗായകൻ ഫാലുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഹകരിച്ച തിനയുടെ ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക ഗാനം മികച്ച ആഗോള സംഗീത പ്രകടന വിഭാഗത്തിൽ ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതായി അധികൃതർ അറിയിച്ചു. മുംബൈയിൽ ജനിച്ച ഗായികയും ഗാനരചയിതാവുമായ ഫാൽഗുനി ഷായും അവരുടെ സ്‌റ്റേജ് നാമമായ ഫാലുവും അവരുടെ ഭർത്താവും ഗായകനുമായ ഗൗരവ് ഷായും ചേർന്ന് അവതരിപ്പിച്ച “അബണ്ടൻസ് ഇൻ മില്ലറ്റ്സ്” ഗാനം അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
മികച്ച ആഗോള സംഗീത പ്രകടന വിഭാഗത്തിന് കീഴിൽ, “ഫാലുവും ഗൗരവ് ഷായും അബൻഡൻസ് ഇൻ മില്ലറ്റ്സ്” നോമിനേഷനിൽ ഇടം നേടി. അരൂജ് അഫ്താബ്, വിജയ് അയ്യർ, “ഷാഡോ ഫോഴ്‌സ്” എന്ന ചിത്രത്തിന് ഷഹ്‌സാദ് ഇസ്മായിലി, “അലോൺ” എന്ന ചിത്രത്തിന് ബർണ ബോയ്, “ഫീൽ” എന്ന ചിത്രത്തിന് ഡേവിഡോ, “മിലാഗ്രോ വൈ ഡിസാസ്റ്റർ” എന്ന ചിത്രത്തിന് സിൽവാന എസ്ട്രാഡ, ബേല ഫ്‌ലെക്ക്, എഡ്ഗർ മേയർ, സക്കീർ ഹുസൈൻ ചഷുരയിംഗ് ചാഷുരിംഗിയ ചാഷുറിങ്‌സിയ എന്നിവർ നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റുള്ളവരാണ്.
“പഷ്തോ” എന്ന ചിത്രത്തിനായി, “ടോഡോ കളേഴ്‌സിനായി” ഇബ്രാഹിം മാലൂഫ് സിമാഫുങ്കും ടാങ്കും ബംഗസും അവതരിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) ഭരണസമിതികളും 75-ാമത് സമ്മേളനവും അംഗീകരിച്ചതിന് ശേഷം, ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ഒരു നിർദ്ദേശത്തെത്തുടർന്ന് 2023-നെ “അന്താരാഷ്ട്ര മില്ലറ്റ് വർഷം” ആയി നിശ്ചയിച്ചു. തന്നെക്കൊണ്ട് പാട്ടെഴുതുമോ എന്ന് താൻ നിഷ്കളങ്കമായി പ്രധാനമന്ത്രിയോട് ചോദിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ഫലു പറഞ്ഞിരുന്നു.
നടി ഗൗതമിയുടെ ഭൂമി തട്ടിയെടുത്ത കേസ് : ആറ് പേർക്കെതിരെ കേസെടുത്തു
ഭൂമി തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടി ഗൗതമിയെ പോലീസ് വെള്ളിയാഴ്ച മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയിരുന്നു. ഗൗതമിയുടെ പരാതിയിൽ വ്യാഴാഴ്ച ആറു പേർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് താരത്തെ ചോദ്യം ചെയ്യാനായി നേരിട്ടു വിളിച്ചുവരുത്തിയത്. വെള്ളിയാഴ്ച രാവിലെ കാഞ്ചീപുരം ജില്ലാ പോലീസ് സൂപ്രണ്ടിന് മുന്നിൽ ഗൗതമി ഹാജരാവുകയും ചെയ്തു. അരമണിക്കൂറോളമാണ് പോലീസ് അവരിൽനിന്ന് മൊഴിയെടുത്തത്.
കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിന് സമീപത്ത് കോട്ടയൂർ ഗ്രാമത്തിൽ 25 കോടി വിലമതിക്കുന്ന തന്റെ ഭൂമി തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഏതാനും ദിവസം മുമ്പ് ആയിരുന്നു സംഭവം. അന്വേഷണം കാഞ്ചീപുരം സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിനു കൈമാറുകയും ചെയ്തു.
സംഭവത്തിൽ ശ്രീപെരുമ്പത്തൂർ സ്വദേശികളായ അളഗപ്പൻ, ഭാര്യ നാച്ചാൽ, സതീഷ്‌കുമാർ, ആരതി, ഭാസ്കരൻ, രമേഷ് ശങ്കർ എന്നിവർക്ക് എതിരേയാണ് കേസെടുത്തത്. ഇവർ വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തിൽതന്നെ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. രണ്ടാഴ്ച്ച മുൻ്പാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രശ്നങ്ങൾ വന്നപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. 25 വർഷം മുമ്പാണ് ഗൗതമി ബിജെപിയിൽ വരുന്നത്.’വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ ഞാൻ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ അതുണ്ടായില്ല. എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണക്കുകയും ചെയ്തു’ എന്നാണ് രാജിക്കത്തിൽ ഗൗതമി ആരോപിക്കുന്നത്. ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചിരുന്നത്.
സാമ്പത്തിക ആവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകി. എന്നാൽ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ഗൗതമിയുടെ പരാതി.
”20 വർഷം മുമ്പ് ചെറിയ കുട്ടിയുമായി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. മാതാപിതാക്കൾ മരിച്ചുപോയിരുന്നു. ആ സമയത്ത് മുതിർന്ന രക്ഷകർത്താവിനെ പോലെ അളഗപ്പൻ എന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഞാൻ അയാളെ വിശ്വസിച്ച് സ്വത്തിന്റെ രേഖകൾ കൈമാറുകയും ചെയ്തു. എന്നാൽ ഈയടുത്ത കാലത്താണ് തട്ടിപ്പുനടത്തിയത് എന്റെ ശ്രദ്ധയിൽ പെട്ടത്” എന്നാണ് ഗൗതമി പറഞ്ഞത്.