ആളൊഴിഞ്ഞ വീട്ടിൽ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: മീനടത്ത് അച്ഛനേയും മകനേയും ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. തിരിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാർ അന്വേഷിച്ചിറങ്ങിയത്. അന്വേഷണത്തിലാണ് ബിനുവിനെയും മകനെയും വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.

മരണത്തിന് ഉത്തരവാദി സർക്കാർ

ഈ ആത്മഹത്യയ്ക്ക് ആര് ഉത്തരം നൽകും. നിരന്തരം തുടർന്നു വരുന്ന കർഷക ആത്മഹത്യകൾ തുടർക്കഥകളായി മാറുമ്പോൾ, അനാഥമായി മാറുന്ന കുടുംബങ്ങൾക്ക് ആര് തുണയാകും. കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ കെ.ജി പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടാണ് പ്രസാദ് ആത്മഹത്യ ശ്രമം നടത്തിയത്. തുടർന്ന്, അദ്ദേഹത്തെ തിരുവല്ല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബി.ജെ.പി കര്‍ഷക സംഘടനയായ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രസാദ്.

Farmer suicide in Kuttanad: Government delayed loan repayment; bank did not give new loan for agriculture - KERALA - GENERAL | Kerala Kaumudi Online

മരണത്തിന് പിന്നാലെ പ്രസാദിന്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തു. സർക്കാരും മറ്റ് മൂന്ന് ബാങ്കുകളുമാണ് പ്രസാദിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. 2011-ല്‍ പ്രസാദ് എടുത്ത കാര്‍ഷിക വായ്പ 2021-ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തിരിച്ചടച്ചിരുന്നു. എന്നിട്ടും പ്രസാദിന് സിബിൽ സ്കോർ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോൺ അനുവദിച്ചില്ല.

ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിഞ്ഞത്, പി.ആര്‍.എസ് വായ്പ കുടിശ്ശികയായതാണ് സിബിൽ സ്കോർ കുറയാൻ കാരണമായത് എന്നായിരുന്നു. നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പി.ആർ.എസ് വായ്പാ രീതിയിൽ സർക്കാർ പ്രസാദിന് നൽകിയിരുന്നു. എന്നാൽ, തുക സർക്കാർ തിരിച്ചടയ്ക്കാതെ വന്നതോടെ പ്രസാദിന് മറ്റ് വായ്പകൾ ഒന്നും തന്നെ കിട്ടാതെയായി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പ്രസാദ് എത്തിയത്.

Farmer commits suicide in Kuttanad after banks deny him loan - The Hindu

പ്രസാദ് തന്റെ സങ്കടം മറ്റൊരാളോട് കരഞ്ഞുകൊണ്ട് പറയുന്നതിന്റെ ശബ്ദരേഖയും പുറത്തെത്തിയിരുന്നു. ആ വാക്കുകളിൽ ഉണ്ടായിരുന്നത് ഒരു ഗൃഹനാഥന്റെ നിസ്സഹായാവസ്ഥ ആയിരുന്നു. എങ്ങനെ കുടുംബം മുൻപോട്ട് കൊണ്ട് പോകുമെന്ന് ആലോചിച്ചുള്ള വേവലാതി ആയിരുന്നു. പ്രസാദിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു,

“ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ… ഞാന്‍ കുറേ ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തു. പിന്നീട്, ആ നെല്ല് സര്‍ക്കാറിന് കൊടുത്തു. സര്‍ക്കാര്‍ നമുക്ക് പണം നല്‍കിയില്ല. ഞാന്‍ ലോണ്‍ ചോദിച്ചപ്പോള്‍ അവര് പറഞ്ഞു പി.ആര്‍.എസ് കുടിശ്ശികയാണെന്നാണ്. എനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല എന്നായിരുന്നു പ്രസാദ് പറഞ്ഞത്. ആലപ്പുഴയിൽ ആറ് മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് പ്രസാദിന്റേത്.

അതേസമയം പ്രസാദിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ രംഗത്ത് എത്തിയിരുന്നു. മന്ത്രി പറഞ്ഞത്, പി.ആര്‍.എസ് വായ്പയുടെ ബാധ്യത കര്‍ഷകന് വരുന്നില്ലെന്നായിരുന്നു. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ചേര്‍ന്നുള്ള പദ്ധതിയാണ് നെല്ല് സംഭരണമെന്നാണ് ജി.ആർ. അനിൽ പറയുന്നത്.

28.20 രൂപയില്‍ 20.60 രൂപ കേന്ദ്രവും 7.50 രൂപ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. നെല്ല് സംഭരണം കഴിഞ്ഞ് അതിന്റെ നടപടികള്‍ എല്ലാം പൂര്‍ത്തിയായി റേഷന്‍ കടയില്‍ നിന്നും ജനങ്ങള്‍ക്ക് അരി വിതരണം കഴിഞ്ഞതിന് ശേഷമാണ് കേന്ദ്രം പണം നല്‍കുന്നത്. ഇതിന് ആറ് മാസത്തോളം സമയമെടുക്കും. ഈ കാലാവധി കര്‍ഷകനെ ബാധിക്കാതിരിക്കുന്നതിനാണ് പി.ആര്‍.എസ് വായ്പ വഴി നെല്ല് സംഭരിച്ചാലുടന്‍ പണം നല്‍കാന്‍ തീരുമാനിച്ചത്.

Farmer suicide in Kuttanad; BJP workers blocked the road with the dead body

എല്ലാ കര്‍ഷകര്‍ക്കും സമയബന്ധിതമായി പണം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 170-ഓളം കോടി രൂപ അവര്‍ക്ക് നല്‍കാന്‍ സജ്ജമാണ്. 200 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം കൃത്യമായി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ പലഘട്ടങ്ങളിലും അഞ്ച് കിലോ, മൂന്ന് കിലോ സ്‌പെഷ്യല്‍ അരി നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡത്തിന് വ്യത്യസ്തമായി നടന്നിട്ടുള്ള വിതരണമാണ്. ഇത്തരത്തിലുള്ള അരി വിതരണത്തിന്, അതിൽ ഓരോ കിലോയുടെയും മാര്‍ക്കറ്റ് വില നിശ്ചയിച്ചതിന് ശേഷം ആ വില പിഴയായി കണക്കാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും മന്ത്രി വ്യക്തമാക്കി.

കർഷകന്റെ ആത്മഹത്യയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്, കർഷകരോട് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ് എന്നാണ്. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ച പണം കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. പി.ആര്‍.എസ് വഴിയാണ് പണം നല്‍കുന്നത്. എന്നാല്‍, ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ഈ രീതിയില്‍ കൊടുക്കുന്ന പണം വായ്പയായിട്ടാണ് കണക്കാക്കുന്നത്. അതെല്ലാം സിബില്‍ റേറ്റിങ് ബാധകമാകുന്നതോടെ കര്‍ഷകന് മറ്റൊരു വായ്പയും ലഭിക്കാതാകുന്നു.

അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ സര്‍ക്കാറിനോടൊരു പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഇനിയും സംസ്ഥാനത്തെ സര്‍ക്കാറിന്റെ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യയിലേക്ക് നയിക്കുന്ന സ്ഥിതിയാണ്. കേരളം കടന്നുപോകുന്നത് ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചു.

എന്നാല്‍, ഇക്കാര്യം സമ്മതിക്കാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടത്തിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തുന്നത്. സർക്കാരിന്റെ സമീപനം ഇതാണെങ്കിൽ സ്ഥിതി ഗുരുതരമാകും. സർക്കാർ ചിലവിൽ സി.പി.എമ്മിന്റേയും ഇടതു മുന്നണിയുടേയും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണ് നവകേരള സദസ്. തെരെഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനങ്ങളെ സമീപിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷേ സർക്കാർ ചിലവിൽ പാടില്ല. സി.പി.എമ്മിന്റേയോ ഇടതുമുന്നണിയുടേയോ ചിലവിൽ നടത്തണം എന്നാണ് വി.ഡി. സതീശൻ പറഞ്ഞത്.

അതേസമയം പ്രസാദിന്റെ ആത്മഹത്യയിൽ മൃതദേഹവുമായി നാട്ടുകാരും ബിജെപി പ്രവർത്തകരും ചേർന്ന് റോഡ് ഉപരോധിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹവുമായുള്ള ആംബുലൻസ് തകഴി ക്ഷേത്രം ജംക്‌ഷനിൽ എത്തിയത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലാണ് റോഡ് ഉപരോധിച്ചത്. ആംബുലൻസ് റോഡിന് കുറുകെയിട്ടാണ് പ്രതിഷേധം നടത്തിയിരുന്നത്. കർഷക ആത്മഹത്യകളിൽ സർക്കാർ മറുപടി നൽകണം എന്നാണ് പ്രതിഷേധക്കാരുടെ ആവിശ്യം.

അഞ്ചുകിലോ പന്നിയിറച്ചി, 12 കിലോ പച്ചക്കറി, ആര്‍ക്ക് വേണ്ടി?

നവംബര്‍ 7ന് പേരിയ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സിപിഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയാസമിതി കമാന്‍ഡര്‍ ചന്ദ്രു(33), സംഘാംഗം ഉണ്ണിമായ(28) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. അതിനുശേഷം കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതി 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. രക്ഷപ്പെട്ട 3 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കര്‍ണാടക സ്വദേശിയായ ഉണ്ണിമായ, വയനാട് സ്വദേശിയായ ചന്ദ്രു എന്നിവരാണ് പിടിയിലായത്. മാവോയിസ്റ്റുകളില്‍ നിന്ന് ഒരു എകെ 47, ഒരു ഇന്‍സാസ് റൈഫിള്‍, 2 നാടന്‍തോക്കുകള്‍ എന്നിവ പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ യുഎപിഎ , ആയുധ നിരോധന നിയമം, വധശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ്. ചന്ദ്രു തമിഴ്നാട് പൊള്ളാച്ചി സ്വദേശിയും ഉണ്ണിമായ കര്‍ണാടക സ്വദേശിയുമാണ്.

ലക്കിടിയില്‍ തണ്ടര്‍ബോള്‍ട്ട് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീലിനൊപ്പം ഉപവന്‍ റിസോര്‍ട്ടിലെത്തിയ കേഡറാണ് തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ ചന്ദ്രു. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് പൊളിറ്റിക്കല്‍ ക്യാംപെയ്ന്‍ കമ്മിറ്റിയില്‍ ഉണ്ണിമായയ്ക്കൊപ്പമാണു മിക്കപ്പോഴും ചന്ദ്രു കാട്ടിലെ താവളത്തില്‍നിന്നു പുറത്തെത്താറ്. കമ്പമലയിലെ വനംവികസന വകുപ്പ് കോര്‍പറേഷന്‍ ഓഫിസില്‍ നടന്ന മാവോയിസ്റ്റ് ആക്ഷനിലും ഇരുവരുടെയും സാന്നിധ്യമുണ്ടായിരുന്നു. പിടിയിലായ ഉണ്ണിമായയ്ക്കെതിരെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലെ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍….

കേരളം- കര്‍ണാടക- തമിഴ്നാട് – വനമേഖലകളില്‍ നാല് ദളങ്ങളാണ് ഉണ്ടായിരുന്നത്. നാടുകാണി ദളം, ശിരുവാണി ദളം, കബനീ ദളം, ബാണാസുര ദളം എന്നിവ. രണ്ട് ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ, നാടുകാണി, ശിരുവാണി ദളങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതായി. ബാണാസുര ദളത്തില്‍ അംഗങ്ങളുണ്ടെങ്കിലും കബനീ ദളത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ തന്നെയാണ് ഉണ്ടാവാറ്. ചപ്പാരത്ത് പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും രക്ഷപ്പെട്ട മൂന്നുപേരും തലപ്പുഴ, ആറളം മേഖലിലുണ്ടായ ആക്രമണങ്ങളിലൊന്നും നേരിട്ട് പങ്കെടുത്തവരല്ല. കമ്പമലയിലും ആറളത്തുമെല്ലാം എത്തിയത് സി.പി.മൊയ്തീന്റെയും വിക്രംഗൗഡയുടെയും നേതൃത്വത്തിലുള്ള കബനീദളമാണ്.

കബനീദളം കമാന്‍ഡറായ സി.പി. ജലീല്‍, വേല്‍മുരുകന്‍ തുടങ്ങിയ നേതാക്കള്‍ വയനാട്ടില്‍ കൊല്ലപ്പെടുകയും ബാണാസുര ദളം കമാന്‍ഡര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവര്‍ പിടിയിലാകുകയും ചെയ്തതോടെ മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലായി. നേരത്തെ, മാവോയിസ്റ്റ് ഗറില സേനയുടെ കേരള തലവന്‍ ബി.ജി. കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ലതീഷ് എന്ന കേഡര്‍ കീഴടങ്ങുകയും ചെയ്തു. അവശേഷിച്ച 18 സജീവാംഗങ്ങളില്‍ 2 പേരാണ് പിടിയിലായത്.

നാടുകാണിദളം ഉള്‍പ്പെടുന്ന നിലമ്പൂരില്‍ 2016ലെ വെടിവയ്പില്‍ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗമായ കുപ്പുദേവരാജ്, സൗത്ത് സോണ്‍ കമ്മിറ്റി അംഗം അജിത എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. 2019ല്‍ മഞ്ചിക്കണ്ടിയില്‍ മണിവാസകം, രമ, കാര്‍ത്തി, അരവിന്ദ് എന്നിവരും കൊല്ലപ്പെട്ടു. ഇതോടെ മാവോയിസ്റ്റുകള്‍ വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ചേര്‍ന്ന കബനീദളത്തില്‍ പ്രവര്‍ത്തനം സജീവമാക്കി. വെടിവയ്പുകള്‍ക്കു പ്രതികാരം ചെയ്യാന്‍ വയനാട്, മുതുമല-ബന്ദിപ്പൂര്‍ വനമേഖല കേന്ദ്രീകരിച്ച് വരാഹിണി ദളവും രൂപീകരിച്ചു. നിലവില്‍ ഈ സംഘം നിര്‍ജീവമാണ്.


മഞ്ചക്കണ്ടി വെടിവെപ്പിന് ശേഷം നിര്‍ജീവമായ ഭവാനി, നാടുകാണി ദളങ്ങള്‍ പുനരു:ജീവിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. 18 പേരാണ് ബാണാസുര കബനി ദളങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. വിക്രം ഗൗഡ, സഞ്ജയ് ദീപക് റാവു, ജയണ്ണ, സി.പി. മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലാണു നിലവിലെ സംഘം.

അഞ്ചുകിലോ പന്നിയിറച്ചി, 12 കിലോ പച്ചക്കറി………….

മൂവായിരംരൂപ കൊടുത്ത് മാവോവാദികള്‍ പേരിയയിലെ കോളനിയില്‍ വരുത്തിച്ചത് അഞ്ചുകിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമായിരുന്നു. ഇത് എന്തിനുവേണ്ടിയായിരുന്നു എന്ന അന്വേഷണം കേരള പോലീസും മറ്റ് ഏജന്‍സികളും അന്വേഷമാരംഭിച്ചിട്ടുണ്ട്. മേഖലായോഗത്തിനുള്ള ഭക്ഷണമായിരുന്നോ, അതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന സംശയമാണ് ഈ അന്വേഷണത്തിന് പിന്നിലുള്ളത്.

മാവോയിസ്റ്റുകള്‍ പിടിയിലായത് എങ്ങനെ?….

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സാധാരണ മാവോവാദി ദളങ്ങളുടെ മേഖലായോഗങ്ങള്‍ നടക്കാറുള്ളത്. രണ്ടുദളങ്ങളിലായി പതിനെട്ടുപേരുള്ളതുകൊണ്ട് അവര്‍ക്കുള്ളതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. എന്തായാലും ഏറ്റുമുട്ടലില്‍ പോലീസ് പച്ചക്കറിയും പന്നിയിറച്ചിയുമൊക്കെ പിടിച്ചെടുത്തതോടെ അത് മാവോവാദികള്‍ക്ക് ഉപകാര പ്രദമായില്ല. സാധാരണ ഇത്രയധികം സാധനങ്ങള്‍ പുറത്തുനിന്ന് ശേഖരിക്കാറില്ലെന്നാണ് പോലീസ് പറയുന്നത്. ഒന്നുകില്‍ വനത്തോടുചേര്‍ന്നുള്ള സുരക്ഷിതമായ ഏതെങ്കിലും കോളനികളില്‍ വന്ന് ഭക്ഷണം കഴിച്ചുമടങ്ങും, അല്ലെങ്കില്‍ കോളനികളില്‍നിന്ന് അരിയും മറ്റു സാധനങ്ങളും ശേഖരിച്ച് കാട്ടിലേക്കു കയറും. അതാണ് പതിവ്.

എന്തായാലും കേന്ദ്രകമ്മിറ്റിക്കും പശ്ചിമഘട്ടത്തിലെ ദളങ്ങള്‍ക്കുമിടയിലുള്ള സന്ദേശവാഹകനായ അനീഷ് ബാബു എന്ന തമ്പി കൊയിലാണ്ടിയില്‍ പിടിയിലായതോടെ യോഗം നടക്കാതെ പൊളിഞ്ഞെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇന്റര്‍നെറ്റ് വഴി ആശയവിനിമയം നടത്താന്‍ കഴിയാത്തതിനാല്‍ ഈ സന്ദേശവാഹകന്‍ വഴിയാണ് യോഗം സംബന്ധിച്ച നിര്‍ദേശങ്ങളും മറ്റു കാര്യങ്ങളുമെല്ലാമുണ്ടാവുക. യോഗം കഴിഞ്ഞുള്ള തീരുമാനങ്ങളും സന്ദേശവാഹകന്‍തന്നെ കേന്ദ്രകമ്മിറ്റിയെ നേരിട്ടറിയിക്കുന്നതാണ് രീതി.

2016 മുതല്‍ 2022 വരെ കൃത്യമായി എല്ലാ വര്‍ഷവും കേരളത്തില്‍ മേഖലാ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. അവസാനത്തെ മൂന്നു യോഗങ്ങള്‍ വയനാട്ടിലായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടേതുപോലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കവതരണവുമെല്ലാം നടക്കാറുണ്ട്. യോഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മുമ്പ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. ഇത്തവണ യോഗം നടന്നിട്ടില്ലെന്ന വിവരമാണുള്ളതെങ്കിലും ആന്ധ്രയില്‍നിന്നുള്ള ഒരു സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം പശ്ചിമഘട്ടത്തിന്റെ ചുമതലയേറ്റെടുക്കാന്‍ ഇവിടെയെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

സ്വകാര്യ ബാങ്ക് ജീവനക്കാരൻ ബാന്ദ്ര-വർളി സീ ലിങ്കിൽ നിന്ന് ചാടി മരിച്ചു

സ്വകാര്യ ബാങ്കിലെ ജീവനക്കാരൻ ആത്മഹത്യാ ചെയ്തു. 28 വയസായിരുന്നു. ബാന്ദ്ര-വർളി സീ ലിങ്കിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. സെൻട്രൽ മുംബൈയിലെ പരേൽ സ്വദേശിയായ ആകാശ് സിംഗ് ആണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന സിംഗ് മൂന്ന് മാസം മുമ്പ് കാമുകിയുമായി വേർപിരിഞ്ഞിരുന്നു. കൂടുതൽ അന്വേഷണം തുടരുകയാണ്.

പിആർഎസ് എങ്ങനെ കർഷകന്റെ സിബിൽ സ്‌കോർ കുറച്ചു?

ആലപ്പുഴയിലെ കർഷകൻ പ്രസാദിന്റെ ആത്മഹത്യയോടെ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് എന്താണ് പിആർഎസ് വായ്പ, അല്ലെങ്കിൽ പിആർഎസ് വായ്പ എങ്ങനെ കർഷകന് കുരുക്കായി മാറി. എങ്ങനെയാണ് സർക്കാരിൽ നിന്നും കർഷകർക്ക് പണം ലഭിക്കുന്നത്? സംരഭിക്കുന്ന നെല്ലിന്റെ തൂക്കവും വിലയും രേഖപ്പെടുത്തുന്ന ഒരു ബില്ലാണ് പിആർഎസ് അഥവാ പാഡീ രസീത് സ്ലിപ് വായ്പ എന്ന് പറയുന്നത്.

എന്നാൽ പിആർഎസ് ബില്ല് കർഷകർക്ക് നൽകുന്നത് സപ്ലൈകോയാണ്. ഈ ബില്ല് കർഷകർ ബാ​ങ്കിൽ നൽകുമ്പോഴാണ്, സർക്കാർ ​ഗ്യാരണ്ടിയിൽ കർഷകർക്ക് പണം ലഭിക്കുന്നത്. എന്നാൽ ബാങ്ക് രേഖകളിൽ ഇത് കര്ഷകന് ബാങ്ക് നൽകുന്ന വായ്പയാണ്. ഇവിടെയാണ് കർഷകൻ കുടുങ്ങുന്നത്. അല്ലെങ്കിൽ കർഷകനെ സർക്കാർ കുരുക്കുന്നത്.

ബാങ്കുകൾക്ക് പണം നൽകേണ്ടത് സർക്കാരാണ്. പക്ഷെ സർക്കാർ ബാങ്കിന് പണം നല്കാൻ വൈകുന്നതോടെ ഇത് കർഷകന്റെ സിബിൽ സ്കോറിനെ ബാധിക്കും. സിബിൽ കുറയുന്നതോടെ കർഷകന് മറ്റു ബാങ്കുകളിൽ നിന്നും പണവും ലഭിക്കാതെ വരും. യഥാർത്ഥത്തിൽ ഇത് കർഷകനെ കടക്കെണിയിലാക്കുകയും അവർക്ക് മറ്റൊരു വായ്പ എടുക്കാനും സാധിക്കാത്ത തരത്തിലുള്ള സർക്കാരിന്റെ ഒരു കടലാസാണ് പിആർഎസ്.

ഇതിന്റെ ഏക പരിഹാര മാർഗമെന്ന് പറയുന്നത്, കർഷകർക്ക് സർക്കാർ ​ഗ്യാരണ്ടിയിൽ വായ്പ നൽകിയിരിക്കുന്ന ബാങ്കുകൾക്ക് സർക്കാർ എത്രയും പെട്ടന്ന് തന്നെ തിരികെ പണം നൽകുക എന്നത് മാത്രമാണ്. ഈ തുക സര്‍ക്കാര്‍ നല്‍കാന്‍ കാലതാമസം എടുക്കുന്നതോടെയാണ് കര്‍ഷകന്‍റെ സിബില്‍ സ്കോറിനെ ഈ വായ്പ ബാധിക്കുന്നത്. നിലവില്‍ 2500 കോടി രൂപയാണ് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്.

ഇതാണ് യഥാർത്ഥത്തിൽ പിആർഎസ് വായ്പയിലൂടെ നടക്കുന്നത്. കർഷകരെ കടത്തിലാക്കുന്നത് സർക്കാരാണ്. അതുകൊണ്ട് തന്നെയും പിആർഎസ് വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ മറ്റു വായ്പകൾ പോലും കർഷകർക്ക് ലഭിക്കാതെ വരുന്നതിനും ഒറ്റ കാരണം സർക്കാരാണ്. ഇങ്ങനെയാണ് പിആർഎസിന്റെ പേരിൽ മരണത്തിന് കീഴടങ്ങേണ്ടി വരുന്നവരുടെ ജീവനെടുക്കുന്നതും മരണത്തിന് ഉത്തരവാദിയും സർക്കാർ ആകുന്നു.

എന്നാൽ കർഷക ആത്മഹത്യയിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്, കടക്കെണി മൂലം കർഷക ആത്മഹത്യകൾ ആവർത്തിച്ചിട്ടും പരിഹാരം കാണാനുള്ള നടപടിയില്ല. നെല്ലിന്‍റെ വിലയായി ലഭിക്കേണ്ട കേന്ദ്രവിഹിതം സംസ്ഥാന്തതിനു നൽകിയെന്നാണ് മനസിലാക്കുന്നത്. എന്നിട്ടും കർഷകനു പണം എന്തുകൊണ്ട് ലഭിച്ചില്ല എന്നതു പരിശോധിക്കണം.

സംസ്ഥാന സർക്കാരാണോ ഇക്കാര്യത്തിൽ കുറ്റക്കാരെന്ന് ഇപ്പോൾ പറയുന്നില്ല. അതിനുള്ള അവസരമല്ലമിത്. സംസ്ഥാന സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുമ്പോൾ കർക്ഷകരടക്കം ബുദ്ധിമുട്ടുകയാണ്. എന്നാണ് പറഞ്ഞത്. കർഷക ആത്മഹത്യകൾ തുടർക്കഥയാണ്. ഒന്നോ രണ്ടോ ആഴ്ചകളിലെ ചർച്ചകളിൽ മാത്രം ഒതുങ്ങി മുങ്ങി പോകുന്നതാണ് കർഷക ആത്മഹത്യകളുടെ കണക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

“1xbet Maroc Apk Télécharger L’application Mobile En Déambulant Androi

"1xbet Maroc Apk Télécharger L'application Mobile En Déambulant AndroidBookmaker...

How many Lung Capillaries Are There?

When it pertains to understanding the human makeup, the...

What is the BRAT Diet plan?

The BRAT diet plan is a well-known dietary method...

Recognizing Kind 1 Diabetes Mellitus: Causes and Threat Factors

Kind 1 diabetes mellitus is a persistent problem characterized...