കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആൺകുഞ്ഞിനെ ആണ് മുഞ്ചിറ മങ്കാട് പാലത്തിന് സമീപത്തുള്ള റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കേരളത്തിൽ നിന്നും കന്യാകുമാരിയിലേക്കുള്ള റോഡ് വശത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ് റോഡ് വശത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു കുഞ്ഞ്. ഇതുവഴി വന്ന കാൽനട യാത്രക്കാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് തിരച്ചിൽ നടത്തിയതും കുഞ്ഞിനെ കണ്ടെത്തിയതും. ശേഷം ഇത് വഴി വന്ന യാത്രക്കാരെയും കുഞ്ഞിനെ കാണിച്ചു കൊടുത്തു. എപ്പോഴും തിരക്കുള്ള റോഡാണ് ഇത്. നാട്ടുകാർ വിവരം അറിയിച്ചതോടെ പുതുക്കട പൊലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി കുഴിത്തുറ സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കൊച്ചിയുടെ തീരമണിഞ്ഞ് സെലിബ്രിറ്റി എഡ്ജ
വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണര്‍വേകി ക്രൂസ് കപ്പലുകള്‍ കൊച്ചിയുടെ തീരമണയുന്നു. വിദേശ ക്രൂസുകളുടെ വരവില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കൊച്ചി ഇത്തവണയും ഒന്നാം സ്ഥാനം നിലനിർത്തുമെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ അത്യാഡംബര ക്രൂസ് കപ്പലായ ‘സെലിബ്രിറ്റി എഡ്ജ്’ ഉള്‍പ്പെടെ 11 വിദേശ ക്രൂസുകള്‍ ആണ് ഡിസംബര്‍ മുപ്പത്തിയൊന്നിനകം കൊച്ചിയുടെ തീരത്തെത്തുന്നത്.
ഈ സീസണില്‍ മുപ്പതിലധികം വിദേശ ക്രൂസുകളും ഇരുപതോളം ആഭ്യന്തര ക്രൂസുകളും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. 2918 യാത്രക്കാരെയും 1377 ജീവനക്കാരെയും വഹിക്കാന്‍ ശേഷിയുള്ളതാണ് 14 നിലകളുള്ള സെലിബ്രിറ്റി എഡ്ജ് ക്രൂസ് കപ്പല്‍. ശനിയാഴ്ച രാവിലെ കൊച്ചിയുടെ തീരമണഞ്ഞ സെലിബ്രിറ്റി എഡ്ജ് വൈകുന്നേരം തീരം വിടുകയും ചെയ്തു. ദുബായിയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സെലിബ്രിറ്റി എഡ്ജ് കൊച്ചിയുടെ തീരമണഞ്ഞത്.
“പെൻഷൻ കിട്ടുന്നത് വരെ 1600 നൽകും”: രമേശ് ചെന്നിത്തല
പെൻഷൻ മുടങ്ങിയതോടെ ഭിക്ഷാടനത്തിനായി മൺചട്ടിയും കഴുത്തിലൊരു ബോർഡുമായി തെരുവിലേക്ക് ഇറങ്ങിയതാണ് മറിയക്കുട്ടിയും അന്നയും. സംഭവം ചർച്ചയായി മാറിയതോടെ ഇരുവരും വൈറലുമായി മാറി. പിന്നീടങ്ങോട്ട് സഹായങ്ങളുടെ പെരുമഴ. നടനും എംപിയുമായ സുരേഷ് ഗോപിയടക്കുമുള്ളവരാണ് ഇരുവർക്കും സഹായവുമായി എത്തിയത്. ഇപ്പോഴിതാ ഇരുവരെയും കാണാൻ 200 ഏക്കറിൽ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തിയിരിക്കുകയാണ്.
മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെൻഷൻ കിട്ടുന്നത് വരെ 1600 രൂപ വീതം നൽകുമെന്നും ചെന്നിത്തല അറിയിച്ചു. അതോടൊപ്പം 1600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും നേരിട്ട് കൈമാറുകയും ചെയ്തു. LDF സർക്കാരിനെതിരെ വ്യാജവാർത്തകൾ ചമയ്ക്കാൻ കോൺഗ്രസുകാർ ഇറക്കിയതാണ് മാറിയക്കുട്ടിയെ എന്നും മാറിയക്കുട്ടിയ്ക്ക് 2 വീടും സ്ഥലവും ഉണ്ടെന്നും തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതോടെ തനിക്കുണ്ടായ അപമാനത്തിൽ നീതി ആവിശ്യപ്പെട്ട് ഹൈക്കോടതിയിലും അടിമാലി കോടതിയിലും മറിയക്കുട്ടി ഹർജി നൽകിയിരുന്നു.
ലീഗ് നേതാവ് നവകേരള സദസ്സില്‍
മുസ്ലിം ലീഗ് നേതാവ് എന്‍ എ അബൂബക്കര്‍ നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും, നായന്മാര്‍മൂല ലീഗ് യൂണിറ്റ് പ്രസിഡന്റുമാണ് എന്‍ എ അബൂബക്കര്‍. കാസര്‍ഗോട്ടെ വ്യവസായ പ്രമുഖനാണ്. മന്ത്രിമാര്‍ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് യോഗത്തില്‍ പറഞ്ഞു. നവകേരള സദസ്സിന് ആശംസകളര്‍പ്പിക്കുകയും ചെയ്തു. കാസര്‍കോട് മേല്‍പ്പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ലീഗ് പ്രതിനിധിയായല്ല.
നാടിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് നവകേരളസദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാനായതില്‍ സന്തോഷമുണ്ട്. മറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും അബൂബക്കര്‍ പറഞ്ഞു. എന്നാല്‍ നവകേരള സദസിലെത്തിയ എന്‍എ അബൂബക്കറിനെ തള്ളി ലീഗ് നേതാക്കളായ പിഎംഎ സലാമും പികെ കുഞ്ഞാലിക്കുട്ടിയും.
ധന്യയെ കാണാൻ സുരേഷ് ഗോപി എത്തി
ഗുരുവായൂർ ക്ഷേത്രനടയിൽ മുല്ലപ്പൂ വിൽക്കുന്ന ധന്യ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ധന്യയുടെ ജീവിതം ഒരു മാധ്യമം വർത്തയാക്കിയിരുന്നു. ധന്യ കൈക്കുഞ്ഞിനെയും കൊണ്ട് മുല്ലപ്പൂ വിൽക്കുന്ന വീഡിയോ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇപ്പോഴിതാ നടൻ തന്റെ മകളുടെ വിവാഹത്തിന് ആവിശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യയ്ക്ക് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്. അതോടൊപ്പം ഗുരുവായൂരിലെത്തി ധന്യയേയും കുടുംബത്തെയും സന്ദർശിക്കുകയും ചെയ്തു .
ധന്യയും ഭർത്താവും കുഞ്ഞും ഭർതൃമാതാവും വാടക വീട്ടിലാണ് താമസിക്കുന്നത്. പ്രണയ വിവാഹമായതിനാൽ വീട്ടുകാർ ഉപേക്ഷിച്ചതിനാൽ കുഞ്ഞിനെ നോക്കാൻ ആളില്ലെന്നാണ് ധന്യ പറയുന്നത്. ഭർത്താവിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും ഭർതൃമാതാവിനും സുഖമില്ലെന്നും യുവതി പറഞ്ഞു. അതിനാൽ മുല്ലപ്പൂവുമായി പുലർച്ചെ കുഞ്ഞിനെയും കൂട്ടി ക്ഷേത്രനടയിൽ എത്തുമെന്നും ക്ഷേത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാനാണ് പതിവെന്നും യുവതി പറഞ്ഞു.
ലോകകപ്പ് ഫൈനലിൽ ഏറ്റു മുട്ടാൻ ഇന്ത്യയും ഓസ്‌ട്രേലീയയും
ഇന്ത്യ- ഓസ്‌ട്രേലീയ ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ വിജയിച്ച് കലാശപ്പോരിലെത്തിയ ഇന്ത്യയും, ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റില്‍ പറത്തി 8 തുടര്‍ ജയങ്ങളുമായി ഫൈനല്‍ പ്രവേശനം നേടിയ ഓസ്‌ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ഉച്ചയ്ക്ക് രണ്ടുമുതല്‍ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ മത്സരം നടക്കും.
മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയ ആറാം കിരീടത്തിനുമാണ് പോരാടുന്നത്. 5 ലോകകപ്പുകള്‍ നേടിയിട്ടുള്ള ടീമാണ് ഓസ്‌ട്രേലിയ. 1987ല്‍ ഇന്ത്യയില്‍ വച്ചായിരുന്നു അവരുടെ ആദ്യ കിരീട നേട്ടം. 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ മറ്റ് കിരീടങ്ങള്‍. 2 തവണയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.