നടി തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി നടൻ. ചെന്നൈ പ്രിൻസിപ്പൽ കോടതിയിൽ ആണ് ഹർജി നൽകിയത്. ഇന്ന് രാവിലെ (വ്യാഴാഴ്ച) ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിരുന്നു. പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മൻസൂർ അലി ഖാനെതിരെ കേസ് എടുക്കണമെന്ന് ആവിശ്യപ്പെട്ട് ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശവും നൽകിയിരുന്നു. കഴിഞ്ഞ ദിവസം നടൻ ചെന്നൈയിൽ വെച്ച് വാർത്ത സമ്മേളനം നടത്തിയിരുന്നു.
നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു മന്‍സൂര്‍ അലിഖാനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. ലിയോയുടെ സക്സസിന് പിന്നാലെ നടന്ന പ്രസ്സ്മീറ്റിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ലിയോയിൽ തനിക്ക് റേപ് സീനുകൾ ഒന്നും ഇല്ലായിരുന്നെന്നുമായിരുന്നു നടൻ പറഞ്ഞത്.
നടിയും ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെയാണ്, “പോസ്റ്റിന്റെ പൂർണ്ണരൂപം…. “മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ ഞാൻ കണ്ടിരുന്നു . ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികl, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്.
ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്”, എന്നും നടി പറയുന്നു. എന്നാൽ നടൻ പ്രസ്മീറ്റ് വിളിച്ച് ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. വിവാദ പരാമർശത്തിൽ മാപ്പു പറയില്ലെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം ഇപ്പോഴുമുള്ളത്.
മാപ്പ് പറയാൻ എന്ത് തെറ്റാണു ചെയ്തതെന്നും ഓരോ സിനിമയിലെയും റേപ്പ് സീനുകൾ റിയൽ ആണോ എന്നാണ് മൻസൂർ അലി ഖാൻ ചോദിക്കുന്നത്. മാത്രമല്ല താരസംഘടന സംഭവത്തിൽ വിശദീകരണം ചോദിക്കാതെ മാപ്പു പറയണമെന്ന് പറഞ്ഞുകൊണ്ട് നോടീസ് അയച്ചതിലും രോഷം പ്രകടിപ്പിച്ചു. നാലുമണിക്കൂറിനകം സംഘടന നോട്ടീസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് മന്‍സൂര്‍ അലിഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
കോൺഗ്രസ്സ് റാലി ഇന്ന്
കൊണ്ഗ്രെസ്സ് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി, വി.ഡി സതീശൻ, കെ സുധാകരൻ തുടങ്ങിയവർ പങ്കെടുക്കുന്ന റാലിയിൽ ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും പങ്കെടുക്കും. കോഴിക്കോട് കടപ്പുറത്തെ സ്ഥിരംവേദിയിൽനിന്നും 200 മീറ്റർ മാറി സജ്ജീകരിച്ചിരിച്ചിട്ടുള്ള പുതിയ വേദിയിലായിരിക്കും പൊതു പരിപാടി നടക്കുക.
അര ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന റാലിയിൽ മുസ്ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഹമാസ് വിരുദ്ധ പരാമർശം നടത്തിയ ശശി തരൂരിന്റെ വാക്കുകൾ തന്നെയായിരിക്കും ശ്രദ്ധയാകര്ഷിക്കുക. ഫലസ്തീൻ വിഷയത്തിൽ റാലികൾ നടത്തിയ സി.പി.എം നെ പ്രതിരോധിക്കുന്നതോടൊപ്പം ലീഗ് നേതാക്കളെ കൂടി പങ്കെടുപിച്ച് കൊണ്ട് യുഡിഎഫ് ഐക്യം പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തുക കൂടി കൊണ്ഗ്രെസ്സ് ലക്ഷ്യമാണ്.
കങ്കുവ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ സൂര്യക്ക് പരിക്ക്
നടൻ സൂര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് പരിക്കേറ്റത്. കങ്കുവ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചു. നിസാര പരിക്കുകളാണ് നടന് സംഭവിച്ചത്. എന്തായാലൂം തൽക്കാലത്തേക്ക് സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്.
സിരുത്തെ ശിവയുടെ സംവിധാനത്തിൽ സൂര്യ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അതേസമയം പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ‘കങ്കുവ’ ഒരു മള്‍ട്ടി-പാര്‍ട്ട് റിലീസായിരിക്കുമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന കങ്കുവ ഇമേഴ്സീവ് ഐമാക്‌സ് ഫോര്‍മാറ്റിലും, 2ഡി, 3ഡി പതിപ്പിലും പ്രദര്‍ശനം നടത്തും. ഇന്ത്യന്‍ സിനിമകള്‍ ഇതുവരെ റിലീസ് ചെയ്യാത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കങ്കുവ പ്രദര്‍ശനത്തിനെത്തും. നവംബര്‍ 12-ന് പുറത്തിറക്കിയ ‘കങ്കുവ’യുടെ ദീപാവലി പോസ്റ്റര്‍ വന്‍തോതില്‍ ശ്രദ്ധേയമായിരുന്നു. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്.
ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം.
മലയാളത്തിലെ എഡിറ്റിംഗ് വിദഗ്ധനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തിയിരുന്നു. കങ്കുവാ പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുക. കയ്യില്‍ തീപ്പന്തമേന്തി നില്‍ക്കുന്ന നായകനേയാണ് ദീപാവലി ദിനത്തില്‍ പുറത്തുവന്ന പോസ്റ്ററില്‍ കാണാനാവുക.
പ്രത്യേകതരം വാദ്യങ്ങളുമായി നില്‍ക്കുന്നവരേയും പിന്നില്‍ക്കാണാം. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയാണ് ചിത്രത്തില്‍. കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.’ ഓരോ മുറിവിനും ഓരോ കഥയുണ്ട്’ എന്ന ക്യാപ്ഷനോടെ വന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
സെക്രട്ടേറിയറ്റിലെ ഫയലിന് തീര്‍പ്പുമില്ല, കണക്കുമില്ല
പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ നവകേരള സദസുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരള പര്യടനം നടത്തുമ്പോള്‍ സെക്രട്ടേറിയറ്റില്‍ ഫയല്‍ കൂമ്പാരം. മൂന്ന് വര്‍ഷത്തിനിടെ പരിഗണനയ്ക്ക് വന്നതില്‍ വെറും 11.6 ശതമാനം പരാതികള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. പ്രതിമാസ അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പോലും വിവിധ വകുപ്പുകള്‍ വരുത്തിയത് വന്‍ വീഴ്ചയാണ്.
ജൂലൈയ്ക്ക് ശേഷം കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് പോലും എടുത്തിട്ടുമില്ല. ജൂലൈ മാസത്തിലെ പ്രതിമാസ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളുടേയും സമീപനത്തില്‍ ഇതിനെതിരെ കടുത്ത വിമര്‍ശനവുമുണ്ട്. 27 വകുപ്പുകളിലായി പരിഗണനയ്ക്ക് എത്തിയത് ആകെ 43645 ഫയലുകളാണ്. അതില്‍ തീര്‍പ്പാക്കിയത് 5057 ഫയലുകള്‍ മാത്രമാണ്.