വാർത്തകൾ ഒറ്റനോട്ടത്തിൽ: ചന്ദ്രനിലെ കൂറ്റൻ ഗർത്തം; റോവറിന്റെ റൂട്ട് മാറ്റാനൊരുങ്ങി ഐഎസ്ആർഒ

ഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിക്കൊണ്ട് ചന്ദ്രയാൻ 3 ചന്ദ്ര​ന്റെ ഉപരിതലം തൊട്ടത്. അതോടെ ചന്ദ്ര​ന്റെ ദക്ഷിണദ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ലാൻഡിങ്ങിന് ശേഷം പേടകത്തിലെ റോവർ വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങി വെള്ളത്തിൻ്റെ സാന്നിധ്യമുൾപ്പെടെ പഠിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ചന്ദ്രനിലെ കൂറ്റൻ ഗർത്തം കാരണം പ്രഗ്യാൻ റോവറിന്റെ റൂട്ട് മാറ്റാനൊരുങ്ങിയിരിക്കുകയാണ് ഐഎസ്ആർഒ. റോവറി​ന്റെ സുരക്ഷ ഉറപ്പാക്കാനായി പുതിയ റൂട്ട് ചാർട്ട് ചെയ്യാനാണ് ഐഎസ്ആർഒയുടെ തീരുമാനം.

2023 ഓഗസ്റ്റ് 27 ന് ചന്ദ്ര​ന്റെ ഉപരിതലത്തിൽ 4 മീറ്റർ വ്യാസമുള്ള ഗർത്തം പ്രഗ്യാൻ റോവർ കണ്ടെത്തിയതായി ഐഎസ്ആർഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോവർ നിൽക്കുന്നിടത്തുനിന്ന് മൂന്ന് മീറ്റർ മാത്രം മുന്നിലാണ് അപ്രതീക്ഷിതമായ ഈയൊരു തടസ്സം കണ്ടെത്തിയത്. ഇതിനെത്തുടർന്നാണ് റോവറി​ന്റെ റൂട്ടിൽ മാറ്റം വരുത്താനുള്ള തീരുമാനം ഐഎസ്ആർഒ കെെക്കൊണ്ടത്.

ഏകദേശം ഒരു മൈക്രോവേവ് ഓവ​ന്റെ അത്രയും വലിപ്പമുള്ള റോവര്‍, ചന്ദ്രോപരിതലത്തില്‍ 500 മീറ്റര്‍ ദൂരം വരെ സഞ്ചരിക്കും വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചന്ദ്രന്റെ ഭൂമിശാസ്ത്രം, ധാതുശാസ്ത്രം, അന്തരീക്ഷം, വെള്ളത്തി​ന്റെ സാന്നിധ്യം എന്നിവ പഠിക്കാനായി റോവര്‍ ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങള്‍ നടത്തും.

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ഇപ്പോൾ വിജയം കണ്ട ചന്ദ്രയാന്‍-3. ആദ്യത്തെത് ചന്ദ്രയാന്‍ ഒന്ന് ആയിരുന്നു. 2008 ലാണ് ചന്ദ്രയാൻ ഒന്ന് വിക്ഷേപിക്കുന്നത്. അത് രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. 2019 ല്‍ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചെങ്കിലും ചന്ദ്രനില്‍ ഇറങ്ങുന്നതില്‍ ആ ദൗത്യം പരാജയപ്പെടുകയായിരുന്നു. അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ആയ കെ ശിവൻ ഒരു കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. പ്രതീക്ഷയുടെ മുൾമുനയിൽ നിന്ന ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ദൃശ്യങ്ങളായിരുന്നു അത്. കാരണം ഇന്ത്യൻ ബഹിരാകാശയാത്രയിൽ ചരിത്രം സൃഷ്ടിക്കുമെന്ന് കരുതിയ ദൗത്യമായിരുന്നു അത്.

എന്നാലിപ്പോൾ ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ലാന്‍ഡിംഗിലൂടെ, അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറിയിരിക്കുകയാണ്. ചന്ദ്രയാൻ 2ന്റെ പരാജയത്തിൽ നിന്നുൾക്കൊണ്ട ഊർജമാണ് ചന്ദ്രയാൻ മുന്ന് ദൗത്യത്തിന്റെ കരുത്തായി മാറിയത്. പേടകം ചന്ദ്രനിലിറങ്ങിയതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ പുതിയ ചരിത്രമാണ് ഇന്ത്യ കുറിച്ചത്.

ലണ്ടനിൽ മോഷണത്തിനിരയായി ജോജു ജോർജ് : ഇടപെട്ട് ഇന്ത്യൻ ഹൈക്കമ്മിഷൻ

ടൻ ജോജു ജോർജി​ന്റെ പാസ്പോർട്ടും പണവും യുകെയിൽ വെച്ച് മോഷണം പോയതായി റിപ്പോർട്ടുകൾ. സംഭവത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ടെന്നാണ് സൂചന. ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും, കൂടാതെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോർട്ടുകളും നഷ്ടമായിട്ടുണ്ട് എന്നാണ് വിവരം. ആകെ 15,000 പൗണ്ട്, അതായത് ഏകദേശം 15 ലക്ഷം രൂപയോളം മോഷണം പോയിട്ടുണ്ട്. പാർക്ക് ചെയ്തിരുന്ന കാറിൽനിന്നാണ് പണവും പാസ്പോർട്ടും ഷോപ്പിങ് സാധനങ്ങളും ലാപ്‌ടോപ്പുമുൾപ്പെടെ നഷ്ടമായത്.

ലണ്ടനിലെ ഓക്സ്ഫോർഡിലെ ബി​സ്റ്റർ വില്ലേജിൽ ഷോപ്പിം​ഗ് നടത്താനായി കയറിയപ്പോഴാണ് മോഷണം നടന്നത്. പാർക്കിങിൽ വാഹനം നിർത്തി ഷോപ്പിങിനു പോയ ജോജു ജോർജും കൂട്ടരും തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കാൻ സാധിച്ചത്. പുതിയ ചിത്രമായ ‘ആന്റണി’യുടെ പ്രമോഷന്റെ ഭാഗമായും, റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയിക്കില്‍ നടന്ന യുക്മ വള്ളംകളിയിലും പങ്കെടുക്കുന്നതിന് വേണ്ടിയുമാണ് താരങ്ങൾ ലണ്ടനിൽ എത്തിയത്. നടൻ ചെമ്പൻ വിനോദും കൂടാതെ നടി കല്യാണി പ്രിയദർശനുംഇവർക്കൊപ്പം മറ്റൊരു കാറിൽ ഉണ്ടായിരുന്നു. വില കൂടിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭിക്കുന്ന ലണ്ടനിലെ പ്രശസ്തമായ ഇടങ്ങളിലൊന്നാണ് ബിസ്റ്റർ വില്ലേജ്.

ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ട് ജോജുവിനും നിർമാതാക്കൾക്കും താൽക്കാലിക പാസ്‌പോർട്ട് നൽകിയിട്ടുണ്ട്. ഈ മോഷണ സംഭവത്തിന് പിന്നാലെ ജോജുവും കല്യാണി പ്രിയദർശനും തിരിച്ച് നാട്ടിലെത്തിയിച്ചുണ്ട്.

പ്രേക്ഷകർ കാത്തിരിക്കുന്ന ജോജു ജോർജ് ചിത്രമാണ് ആ​ന്റണി. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തി​ന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. നീണ്ട എഴുപത് ദിവസത്തെ ഷൂട്ടിംഗ് ഈരാറ്റുപേട്ടയിലാണ് നടന്നിരുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് “ആന്റണി’.ജോഷിയുടെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ നൈല ഉഷ, ചെമ്പൻ വിനോദ് ,ജോസ് വിജയരാഘവൻ തുടങ്ങിയവർ തന്നെയാണ് ആന്റണിയിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Porinju Mariyam Jose (2019) - IMDb

കൂടാതെ പ്രധാന കഥാപാത്രങ്ങളായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നുണ്ട്.ആദ്യമായാണ് ഇരുവരും ജോഷി ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

ഉത്തർപ്രദേശിൽ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച സംഭവം: നടപടിയുണ്ടാകുന്നത് വരെ സ്‌കൂള്‍ അടച്ചിടും

ഉത്തർപ്രദേശിൽ മുസ്ലീം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിച്ചതച്ച സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അടച്ചിട്ടു. മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിനെതിരെയാണ് ഈ നടപടി ഉണ്ടായത്. വിഷയത്തിൽ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് വരെ സ്കൂൾ അടച്ചിടാനാണ് ഉത്തരവ് ഉള്ളത്. തത്കാലികമായി ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്തുള്ള സ്‌കൂളുകളില്‍ പ്രവേശനം ഏർപ്പെടുത്തുമെന്ന്
വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്.

വിദ്യാർത്ഥിയെ തല്ലിച്ചതച്ച കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ ശുഭം ശുക്ല പറഞ്ഞു. കൂടാതെ സ്‌കൂളിന്റെ അംഗീകാരം എടുത്തുകളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വര്‍ഗീയ പരാമര്‍ശം നടത്തിയതിനും, കൂടാതെ ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലാന്‍ വേണ്ടി മറ്റ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതിനും സ്കൂളിലെ അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കുട്ടിയെ തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതോടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഇതിനെതിരെ രോഷം ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്‌കൂളിലാണ് സംഭവം നടന്നിട്ടുള്ളത്. 50 കുട്ടികളാണ് നിലവില്‍ ഈ സ്‌കൂളില്‍ പഠിക്കുന്നത്.

അതേസമയം മർദ്ദനമേറ്ര വിദ്യാർത്ഥിക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അസ്വസ്ഥനാണെന്നും പരാതിപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി മീററ്റിലേക്ക് കൊണ്ടുപോയിരുന്നു. വെെദ്യപരിശോധനയ്ക്ക് ശേഷം കുട്ടി വീട്ടില്‍ തിരിച്ചെത്തിയതായും, ആരോഗ്യനില സാധാരണരീതിയിലായെന്നും മാതാപിതാക്കള്‍ അറിയിച്ചിട്ടുണ്ട്.

 

ഈ സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പതിവായി ചോദ്യങ്ങള്‍ ചോദിച്ചത് കാരണം കുട്ടി അസ്വസ്ഥനായിരുന്നെന്ന് കുട്ടിയുടെ പിതാവ് ഇര്‍ഷാദ് പറഞ്ഞിരുന്നു.അധ്യാപികയായ തൃപ്ത ത്യാഗിയുമായുള്ള ഒത്തുതീര്‍പ്പ് സാധ്യതകള്‍ അദ്ദേഹം മുമ്പേ തള്ളികളഞ്ഞിരുന്നു. അധ്യാപികയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കുടുംബം സമ്മതിക്കുകയാണെങ്കിൽ കുട്ടിയെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പ്രവേശിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആരോപണം തെളിയിക്കാൻ എന്ത് തെളിവാണുള്ളത്? ചലച്ചിത്ര പുരസ്‌കാരത്തിനെതിരായ ഹർജി തള്ളി സുപ്രീം കോടതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ലിജീഷി​ന്റെ ഹർജി തള്ളിയത്. എന്ത് തെളിവി​ന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ ഇത്തരമൊരു ആരോപണമുയർത്തുന്നതെന്നാണ് ഹർജി തള്ളിക്കൊണ്ട് കോടതി ചോദിച്ചത്.

അവാർഡ് നിർണയത്തിന്റെ ആദ്യ വിലയിരുത്തലിൽ തന്നെ സംവിധായകൻ ലിജീഷ് മുല്ലേഴത്തിന്‍റെ സിനിമ പുറത്തായതാണെന്ന് സുപ്രീം കോടതി പറഞ്ഞു. കൂടാതെ ഈ വിഷയത്തിൽ പൊതുതാത്പര്യമില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. കേരള ചലച്ചിത്ര അക്കാദമിയും, ചെയർമാൻ രഞ്ജിത്തും കഴിഞ്ഞ ദിവസം ലിജീഷി​ന്റെ ഹർജിയിൽ തടസ ഹർജി സമർപ്പിച്ചിരുന്നു . തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ ഹർജി നൽകിയിരുന്നത്. ചലച്ചിത്ര അക്കാദമിക്കും ചെയർമാൻ രഞ്ജിത്തിനുമായി വാദിച്ച അഭിഭാഷകൻ സുധി വാസുദേവൻ, അഭിഭാഷകരായ അശ്വതി എം കെ ,ശിൽപ്പ സതീഷ് എന്നിവരാണ് കോടതിയിൽ ഹാജരായത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ ആയ സംവിധായകൻ രഞ്ജിത്ത് പുരസ്കാര നിർണയത്തിൽ നിയമവിരുദ്ധമായ ഇടപെടൽ നടത്തി അർഹതയുള്ളവരുടെ പുരസ്കാരം തടഞ്ഞെന്നായിരുന്നു ഹർജിയിൽ ഉയർന്ന ആരോപണം. ഇതേത്തുടർന്ന് വിവാദത്തില്‍ പ്രതികരിക്കുകയും തെളിവുകള്‍ പുറത്തുവിടുകയും ചെയ്ത സംവിധായകന്‍ വിനയന്‍, ജൂറി അംഗം ജെന്‍സി ഗ്രിഗറി, ചീഫ് സെക്രട്ടറി എന്നിവരെ കക്ഷി ചേര്‍ക്കാനും ഹര്‍ജിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായതായി ആരോപിച്ചായിരുന്നു ഹര്‍ജി നല്‍കിയത്. അവാര്‍ഡ് പ്രഖ്യാപനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഇടപെട്ടതിന് തെളിവുണ്ടെന്നും, അതിനാല്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ലിജീഷ് മുല്ലേഴത്ത് ആവശ്യപ്പെട്ടിരുന്നത്. സിനിമ സംവിധായകൻ വിനയന്‍ പുറത്ത് വിട്ട നേമം പുഷ്പരാജിന്റെ ഓഡിയോ സംഭാഷണം സ്വജനപക്ഷപാതം നടത്തിയെന്നതിന്റെ തെളിവായി ഹര്‍ജിയില്‍ ലിജേഷ് മുല്ലത്താഴത്ത് ചൂണ്ടികാട്ടിയിരുന്നു.

തന്റെ സിനിമയ്ക്ക് പുരസ്‌കാരം കിട്ടാതിരിക്കാന്‍ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നായിരുന്നു സംവിധായകന്‍ വിനയന്‍ ആരോപിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വിനയന്‍ ആദ്യമായി പ്രതികരിച്ചിട്ടുണ്ടായിരുന്നത്. അതേസമയം, ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരായ വിനയന്റെ പരാതികള്‍ സാംസ്‌കാരിക മന്ത്രി ആദ്യം തള്ളിയിരുന്നു. ചലച്ചിത്ര അക്കാദമി അവാര്‍ഡ് ചെയര്‍മാന്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഇടപെട്ടിട്ടില്ലെന്നും അവാര്‍ഡില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നുമാണ് സജി ചെറിയാന്‍ അന്ന് വ്യക്തമാക്കിയത്.

ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഓണത്തിനുശേഷം കിറ്റ് കിട്ടും: മന്ത്രി ജിആര്‍ അനില്‍

ഓണത്തോടനുബന്ധിച്ച് സംസ്ഥാനസർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഓണത്തിനുശേഷം അത് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. വൈകിയതിന്റെ പേരില്‍ കിറ്റ് ആര്‍ക്കും നിഷേധിക്കില്ലെന്നും, കോട്ടയം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ജനപ്രതിനിധികള്‍ക്ക് ഓണക്കിറ്റ് ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിൽമ ഉൽപ്പന്നങ്ങളുടെ പോരായ്മയിൽ ഓണകിറ്റ് വിതരണം തടസം നേരിട്ടിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ മൂന്നരലക്ഷത്തിലധികം പേര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. രാത്രിയോടെ ഏതാണ്ട് മുഴുവന്‍ പേര്‍ക്കും കിറ്റ് വിതരണം ചെയ്യാനാവുമെന്നാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍ . ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്തെ എഎവൈ വിഭാഗത്തില്‍പ്പെട്ട റേഷൻ കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം ഇതിനോടകം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.

പൂച്ചെടികളുമായി തലസ്ഥാനമൊരുങ്ങുന്നു, ജി-20 ഉച്ചകോടിക്കായി

അടുത്ത മാസമാണ് ഡൽഹിയിൽവെച്ച് ജി-20 ഉച്ചകോടി നടക്കുന്നത്. അതിനുവേണ്ടി രാജ്യതലസ്ഥാനത്ത് തിരക്കിട്ട ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ തനതായ രീതിയില്‍ ഡല്‍ഹി അലങ്കരിക്കാനായി ഏകദേശം 6.75 ലക്ഷത്തോളം പൂച്ചട്ടികള്‍ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗ്, മദര്‍ തെരേസ ക്രസന്റ്, തീന്‍ മൂര്‍ത്തി മാര്‍ഗ്, ധൗല കുവാന്‍-ഐജിഐ എയര്‍പോര്‍ട്ട് റോഡ്, പാലം ടെക്നിക്കല്‍ ഏരിയ, ഇന്ത്യാ ഗേറ്റ് സി-ഹെക്സാഗണ്‍, മാണ്ഡി ഹൗസ്, അക്ബര്‍ റോഡ് ഗോള്‍ ചക്കര്‍, ഡല്‍ഹി ഗേറ്റ്, രാജ്ഘട്ട്, ഐടിപിഒ എന്നിവിടങ്ങളിലാണ് ജി 20 ഉച്ചകോടിയോടനുബന്ധിച്ച് പൂച്ചെട്ടികൾ വെച്ചുള്ള മോടിപിടിപ്പിക്കല്‍ നടക്കുക.

ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തിലാണ് പൂച്ചട്ടികള്‍ വെച്ച് തലസ്ഥാനം അലങ്കരിക്കാന്‍ തീരുമാനമായത്. ഇത് നടപ്പിലാക്കാന്‍ ഏജന്‍സികളെ കണ്ടെത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വലിയ തോതിൽ ചെടികളോ ചട്ടികളോ വാങ്ങാനുള്ള ചുമതല ഈ ഏജന്‍സികളെയാണ് ഏല്‍പ്പിക്കുക. സ്വന്തമായി നഴ്സറിയുള്ളവര്‍ക്കാണ് ഇതില്‍ മുന്‍ഗണന കൂടുതൽ. അലങ്കാര ജോലികളുടെ പുരോഗതി ലഫ്റ്റനന്റ് ഗവര്‍ണര്‍ വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

സുരക്ഷാ വടം കഴുത്തില്‍ കുരുങ്ങി കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കെട്ടിയ വടം കഴുത്തില്‍...

Free Slot Games and Video Slots For Your iPhone – How to Increase Your Chances of Winning

Sweepstakes casinos have long been a favourite way of...

Free Slots No Download No Enrollment: Delight In Immediate Video Gaming without Trouble

In to Pagina apuestas csgoday's busy electronic age, online...

Free Slots: No Download or Enrollment, Simply Fun and Enjoyment

Are you a fan of gambling establishment games and...